FIFA World Cup 2018, Uruguay vs France Highlights: ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ റൗണ്ട് മത്സരത്തില്‍ ഉറൂഗ്വെയെ മറികടന്ന് ഫ്രാന്‍സ് സെമിയില്‍. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്. നാല്‍പതാം മിനുട്ടിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ ഗ്രീസ്‌മാന്റെ സെറ്റ് പീസില്‍ പ്രതിരോധതാരം വരാനെയാണ് ഹെഡ്ഡറിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ അറുപത്തിയൊന്നാം മിനുട്ടില്‍ ആന്റോണിയോ ഗ്രീസ്‌മാനിലൂടെ ഫ്രാന്‍സ് തങ്ങളുടെ മുന്‍‌തൂക്കം ഇരട്ടിപ്പിച്ചു. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ചെങ്കിലും ഉറൂഗ്വെയ്ക്ക് മുന്നേറാനുള്ള പഴുത് ലഭിച്ചില്ല.

ഉറൂഗ്വെ കടമ്പ കടന്ന് ഫ്രാന്‍സ്

21:221 ഫുള്‍ടൈം
21:21 സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സ് : ഗ്രീസ്‌മാന് പകരം ഫെകീര്‍
21:19 മത്സരം തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തിലേക്ക്.
21:17 ഫ്രാന്‍സ് ഹാഫില്‍ ഉറൂഗ്വെക്കനുകൂലമായ ഫ്രീ കിക്കില്‍ ഫ്രാന്‍സിന്റെ അനായാസ ക്ലിയറന്‍സ്
21:15 സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സ് : എംബാപ്പെയ്ക്ക് പകരം ഡെമ്പലെ
21:13 മത്സരം അവസാന പത്ത് മിനുട്ടില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടെടുക്കാനാകാത്ത രീതിയില്‍ തങ്ങളുടെ ആത്മവിശ്വാസം തകര്‍ന്നിരിക്കുകയാണ് ഉറൂഗ്വെ. ഇനിയൊരു മടങ്ങിവരവ് അസാധ്യമെന്ന് അവരുടെ ശരീരഭാഷയില്‍ തന്നെ വായിച്ചെടുക്കാനാകുന്നുണ്ട്.
21:09 സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സ് : ടോലീസോയ്ക്ക് പകരം എന്‍സോന്‍സി
21:04 ഉറൂഗ്വെയുടെ മുന്നേറ്റ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയാണ് ഇനിയൊരു മടങ്ങിവരവിനുള്ള സാധ്യതകള്‍ അടക്കുന്ന രീതിയിലാണ് ഫ്രാന്‍സ് തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റിയിരിക്കുന്നത്.
20:59 സബ്സ്റ്റിറ്റ്യൂഷന്‍ : ഉറൂഗ്വേ: നാന്തെസിന് പകരം ഉറാതെവിച്യ
20:56 എംബപ്പെ ഉറൂഗ്വെ ബോക്സിനരികില്‍ വീണതിനെ തുടര്‍ന്ന് ഇരു ടീമുകളും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുന്നു. കയ്യാങ്കളിയുടെ വക്കിലെത്തിയ പ്രശ്നം പരിഹരിക്കാന്‍ റഫറിയുടെ ഇടപെടല്‍/ ഫ്രാന്‍സിടെ എംബപ്പെയ്ക്കും ഉറൂഗ്വെയുടെ റോഡ്രിഗസിനും മഞ്ഞക്കാര്‍ഡ്.
20:52 ടോളീസോ നല്‍കിയ പന്ത് ഇടത് ബോക്സിനരികില്‍ കൈപറ്റിയ ഗ്രീസ്‌മാന്‍ ഉറൂഗ്വെ പ്രതിരോധത്തിലെ ഗ്യാപ് മുതലെടുത്ത്‌ ഷോട്ടിന് മുതിരുന്നു. പോസ്റ്റിലേക്ക് വന്ന ഗ്രീസ്മാന്റെ ഷോട്ട് തടുക്കാനുള്ള ഉറൂഗ്വേ ഗോളിയുടെ ശ്രമം. മുസ്‌ലേറ തട്ടി തെറിപ്പിച്ച പന്ത് പോസ്റ്റിലേക്ക് തന്നെ..
20:49 ഗോള്‍ !! ഫ്രാന്‍സ് !! ആന്റോണിയോ ഗ്രീസ്മാന്‍
20:46ഡബിള്‍ സബ്‌സ്റ്റിറ്റ്യൂഷന്‍ ഉറൂഗ്വെ : സ്റ്റുവാനിക്ക് പകരം ഗോമസ്, ബെന്റന്‍കൂറിന് പകരം റോഡ്രിഗസ്
20:43 ഫ്രാന്‍സിന്റെ മധ്യനിരയെ കവച്ചുവെക്കാന്‍ ഉറൂഗ്വെയുടെ തളര്‍ച്ച ബാധിച്ച മധ്യനിരയ്ക്കാകുന്നില്ല.
20:38 രണ്ടാം പകുതിയില്‍ ഫ്രാസ് തങ്ങളുടെ സ്വാധീനം ഊട്ടിയുറപ്പിക്കുകയാണ് തുടക്കം മുതല്‍ കളി ഫ്രാന്‍സിന് അനുകൂലം.
20:33 രണ്ടാം പകുതി
20:31 ആദ്യപകുതിയില്‍ പൊസഷനിലും ഗോള്‍നിലയിലും ഫ്രാന്‍സാണ് മുന്നിട്ട് നില്‍ക്കുന്നത് എങ്കിലും ഫ്രാന്‍സിനെ നിരന്തരം ഞെട്ടിച്ചുകൊണ്ട് അപകടകരമായി മുന്നേറാന്‍ ലാറ്റിനമേരിക്കക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്.
20:17 ഹാഫ്ടൈം!
20:14 ചാന്‍സ് !! ഉറൂഗ്വേ !! ഫ്രാന്‍സിന്റെ ഹാഫില്‍ കാന്റെ വഴങ്ങിയ ഫൗളില്‍ ഉറൂഗ്വെ ഫ്രീകിക്ക് നേടുന്നു. ടോരേര കണ്ടെത്തിയ ഷോട്ടില്‍ ഫ്രഞ്ച് ഗോളി ലോറിസിന്റെ സേവ്.
20:11 ഗോള്‍ !! ഫ്രാന്‍സ് !! ഗ്രീസ്‌മാന്‍ എടുത്ത ഫ്രീകിക്കില്‍ വരാനെ കണ്ടെത്തിയ ഹെഡ്ഡര്‍ ഗോളിക്ക് യാതൊരു അവസാരവും നല്‍കാതെ ഉറൂഗ്വേ പോസ്റ്റിലേക്ക് !! ഫ്രാന്‍സ് മുന്നില്‍ !!
20:08 ഉറൂഗ്വേ പോസ്റ്റില്‍ ഫ്രാന്‍സിന്റെ നിരന്തര സമ്മര്‍ദം. ബോക്സിനരികില്‍ വച്ച് ടൊലീസോയെ ഉറൂഗ്വെതാരം ഫൗള്‍ ചെയ്യുന്നു. മഞ്ഞക്കാര്‍ഡ് : ഉറൂഗ്വെയുടെ ബെന്‍റ്റാകുര്‍.
20:02 മഞ്ഞക്കാര്‍ഡ് ഫ്രാന്‍സ് : ഹെര്‍ണാണ്ടസ്
19: 58 :
19: 53 : ഫ്രാന്‍സിനാണ് പന്തിന്മേല്‍ കൂടുതല്‍ പൊസഷന്‍ എങ്കിലും ഉറൂഗ്വേയും മികച്ച മുന്നേറ്റങ്ങള്‍ തീര്‍ക്കുന്നുണ്ട്.
19: 49 : ഫ്രാന്‍സിന്റെ മധ്യനിര കളിയില്‍ സ്വാധീനം വീണ്ടെടുക്കുന്നു. മത്സരം ഉറൂഗ്വെയുടെ ഹാഫിലേക്ക് ചുരുക്കപ്പെടുകയാണ് ഇപ്പോള്‍.
19: 45 : ഹൈബോളുകള്‍ ആശ്രയിച്ചാണ് ഫ്രാന്‍സ് മുന്നേറ്റങ്ങള്‍. ഉറൂഗ്വേയുടെ ബോക്സിനകത്ത് വച്ച് ഫ്രഞ്ച് താരം കിലിയന്‍ എമ്പാപ്പെയുടെ ഒരു ഹെഡ്ഡര്‍ ശ്രമം വിഫലം ! പത്തൊമ്പതുകാരന്റെ ഹെഡ്ഡര്‍ ലക്ഷ്യമറ്റ് പോവുകയായിരുന്നു.
19: 40 : ആദ്യ പത്ത് മിനുട്ട് പിന്നിടുമ്പോള്‍ തുടക്കത്തില്‍ മികച്ച രണ്ട് മുന്നേറ്റങ്ങള്‍ തീര്‍ത്തത് ഉറൂഗ്വെയാണ്. രണ്ടാം പാതിയില്‍ ഫ്രാന്‍സിനും ഒരവസരമുണ്ടായി. പത്താം മിനുട്ടില്‍ ഉറൂഗ്വേ ഹാഫില്‍ ഫ്രാന്‍സിന് കിട്ടിയ ഫ്രീകിക്ക് ഗ്രീസ്മാന്‍ എടുത്തു. ഗ്രീസ്മാന്റെ സെറ്റ് പീസില്‍ ഫ്രാന്‍സിന്റെ ഹെഡ്ഡര്‍ ലക്ഷ്യംകണ്ടില്ല.
19: 35 : ഏറ്റവും ശക്തമായൊരു മധ്യനിരയുമായാണ് ഫ്രാന്‍സ് റഷ്യയിലേക്ക് പറക്കുന്നത്. കാന്റെയും പോഗ്ബയും കളി മെനയുന്ന മധ്യനിരയില്‍ നിന്നാവും ഫ്രാന്‍സിന്റെ മുന്നേറ്റങ്ങള്‍ ആരംഭിക്കുക.
19: 33 : റഷ്യയില്‍ ഏറ്റവും ശക്തമായൊരു പ്രതിരോധമാണ് ഉറൂഗ്വെയുടേത്. നായകന്‍ ഡിയാഗോ ഗോഡിന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തെ കടന്നുപോവുകയെന്നത് ഫ്രാന്‍സിന് മുന്നില്‍ ഒരു കടമ്പതന്നെ.
19: 30 : കിക്കോഫ്‌ !
19: 25 : ഫോര്‍മേഷന്‍
ടൂര്‍ണമെന്റില്‍ ഉടനീളം പാലിച്ച ഫോമേഷന്‍ തന്നെയാണ് ഇരു ടീമുകളും പിന്തുടരുന്നത്. ഫ്രാന്‍സ് 4-3-2-1 എന്ന ഫോര്‍മേഷനിലും ഉറൂഗ്വെ 4-4-2 എന്ന ഫോര്‍മേഷനിലും ഇറങ്ങും.
19: 19 : ലൈനപ്പ്
പരുക്കേറ്റ സ്ട്രൈക്കര്‍ എഡിസണ്‍ കവാനിക്ക് പകരം ക്രിസ്ത്യന്‍ സ്റ്റുവാനിയെ ഉള്‍പ്പെടുത്തിയാണ് ഉറൂഗ്വെയുടെ ആദ്യ പതിനൊന്ന്. മറ്റ്യൂഡിക്ക് പകരം ടൊലീസോയാണ് ഫ്രാന്സിന്റെ ആദ്യ ഇലവനില്‍ ഇടംപിടിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ