Sweden vs Switzerland , 2018 Highlights : ഫിഫ ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തുകൊണ്ട് സ്വീഡന് ക്വാട്ടര്‍ പ്രവേശം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡന് വിജയിച്ചത്. ഫോര്‍സ്ബര്‍ഗ് ആണ് സ്വീഡനുവേണ്ടി ഗോള്‍ നേടിയത്.
സ്വീഡന് മുന്നോട്ട് തന്നെ
21 : 23 ഫുള്‍ടൈം
21 : 22 സ്വിറ്റ്സര്‍ലന്‍ഡ് ബോക്സിന്റെ അറ്റത്ത് സ്വീഡന് ഫ്രീകിക്ക്. സ്ട്രൈക്കര്‍ ഓള്സണിനെ ഫൗള്‍ ചെയ്തതിനാണ് ഫ്രീകിക്ക്. ഫ്രീകിക്ക് സ്വിസ്സ് ഗോളി തടുക്കുന്നു.
21 : 16 മത്സരം തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തിലേക്ക്..
21 : 08 സബ്സ്റ്റിറ്റ്യൂഷന് : സ്വീഡന്റെ ഗോള്‍ സ്കോറര്‍ ഫോര്‍സ്ബര്‍ഗിന് പകരം ഓള്സണ്
21 : 07 മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടക്കുമ്പോള്‍ യൂറോപ്പിലെ പാരമ്പര്യ ഫുട്ബോള്‍ ശക്തികളായ ഇറ്റലിയേയും നെതര്‍ലന്‍ഡ്സിനേയും മറികടന്ന് ലോകകപ്പ് യോഗ്യത നീടിയ സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിനരികില്..
21 : 03 റഷ്യന്‍ ലോകകപ്പില്‍ സ്വീഡന്റെ തുറുപ്പുചീട്ടാവും എന്ന് കണക്കാക്കിയിരുന്ന താരമാണ് ഫോര്‍സ്ബര്‍ഗ്. പ്രീക്വാര്‍ട്ടര്‍ വരേയ്ക്കും ഒരു ഗോള്‍ പോലും നേടാനായിട്ടില്ല എന്ന വിമര്‍ശനത്തെ മറികടന്നാണ് ഫോര്‍സ്ബര്‍ഗിന്റെ ആദ്യ ലോകകപ്പ് ഗോള്‍. 2014 മുതല്‍ ബുണ്ടസ് ലിഗ ക്ലബ്ബായ ലെയിപ്സിഗില് കളിക്കുന്ന മധ്യനിരതാരം സാങ്കേതിക മികവിന്റെയും കളി മെനയാനുള്ള പ്രതിഭയുടെയും പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒടുവില്‍ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോള്‍ നേടിയിരിക്കുകയാണ് സ്വീഡന്റെ പത്ത്ടാം നമ്പര്‍ താരം.
20 : 57 സ്വിറ്റ്സര്‍ലന്‍ഡ് ബോക്സിന്റെ ഇടത് വശത്ത് നിന്ന് ബോക്സിന്റെ മധ്യത്തിലേക്ക് കടന്ന ഫോര്‍സ്ബര്‍ഗ് ഷോട്ട് തുടുക്കുന്നു. ആര് ബി ലെയിപ്സിഗ് താരമായ സ്വീഡിഷ് സൂപ്പര്‍ സ്റ്റാറിന്റെ ഗ്രൗണ്ട് ഷോട്ട് സ്വിസ്സ് പ്രതിരോധ താരം അകാഞ്ചിയുടെ കാലില്‍ തട്ടി പോസ്റ്റിനകത്തേക്ക് !
20 : 53 ഗോള്‍ !! സ്വീഡന് !!
20 : 40 രണ്ടാം പകുതിയുടെ തുടക്കം മത്സരം സ്വിസ്സ് പട വീണ്ടെടുത്ത പ്രതീതി.
20 : 37 സ്വിറ്റ്സര്‍ലന്‍ഡ് നിരയില്‍ ഷാക്കയും ഷക്കീരിയും അടങ്ങുന്നവരുടെ ചെറുതല്ലാത്ത രീതിയില്‍ സ്വീഡനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.
20 : 31 രണ്ടാം പകുതി
20 : 16 ഹാഫ്ടൈം
20 : 08 ചാന്‍സ് !! ഇടത് വിങ്ങില്‍ നിന്ന് ഷാക്കാ കൊടുത്ത പാസ് ബോക്സിലേക്ക് .ബോക്സില്‍ നിന്ന് പായിച്ച ഷോട്ട് ലക്ഷ്യം തെറ്റി ഗ്യാലറിയില്‍.. സ്വിറ്റ്സര്‍ലന്‍ഡ് !!
19 : 59 ചാന്‍സ് ! സ്വീഡന്റെ ഷോട്ട് മികച്ചൊരു ഡൈവില്‍ സ്വിസ്സ് ഗോളി സോമ്മര്‍ സേവ് ചെയ്യുന്നു.
19 : 55 വൈഡായി വിങ്ങുകളിലെ അറ്റാക്ക് ചെയ്യുന്ന കളി ശൈലിയാണ് സ്വിറ്റ്സര്ലന്ഡിന്റെതെങ്കില് മധ്യനിരയില്‍ നിന്ന് പടുത്തുയര്‍ത്തുന്ന മുന്നേറ്റങ്ങള്‍ ആണ് സ്വീഡന് അക്രമങ്ങള്‍.
19 : 47 അലസമായ കളിയില്‍ മികച്ചൊരു മുന്നേറ്റം കെട്ടിപടുക്കാന്‍ ഇരു ടീമുകള്‍ക്കും ആവുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡ് ആണ് കൂടുതല്‍ സമയം പന്ത് കൈവഷപ്പെടുത്തുന്നതും ഹൈ പ്രസ്സിങ് ഗെയിമിലൂടെ എതിരാളികളുടെ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കുന്നതും.
19 : 37 ആര്‍ക്കും പറയത്തക്ക മുന്‍തൂക്കം ഇല്ലാത്ത ആദ്യ മിനുട്ടുകളി സ്വിറ്റ്സര്‍ലന്‍ഡ് ഒന്നും സ്വീഡന് രണ്ടും ഭേദപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി.സ്വിസ്സ് മുന്നേറ്റം സ്വീഡന് ബോക്സിനരികില്‍ വച്ച് സ്യൂബ പുറത്തേക്ക് അടിച്ചുകളഞ്ഞു. സ്വീഡന്റെ രണ്ട് മുന്നേറ്റങ്ങള്‍ അവസാനിച്ചതും ഗ്യാലറിയിലേക്ക് പറന്നു പോയ പന്തിലാണ്.
19 : 30 കിക്കോഫ് !!
19 : 19 ഫോര്മേഷന് :
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പാളിച്ച 4-4-2 എന്ന ഫോര്‍മേഷനിലാണ് സ്വീഡന് ഇറങ്ങുന്നത്. 4-2-3-1 എന്ന ഫോര്‍മേഷനിലാകും സ്വിറ്റ്സര്‍ലന്‍ഡ് ഇറങ്ങുക.
19 : 15 ലൈനപ്പ് :
#SWESUI // #WorldCup pic.twitter.com/tjzsix2OLQ
— FIFA World Cup (@FIFAWorldCup) July 3, 2018