Latest News

Spain vs Russia, FIFA World Cup 2018 Highlights: പെനാല്‍റ്റിയില്‍ തകര്‍ന്ന് സ്പെയിന്‍ പുറത്ത്

Spain vs Russia, FIFA World Cup 2018 Highlights:

Spain vs Russia, FIFA World Cup 2018 Highlights: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആതിഥേയരായ റഷ്യ സ്പെയിനിനെ നേരിടുന്നു. ഓരോ ഗോള്‍ വീതം നേടി സമനിലയിലാണ് ആദ്യ പകുതിക്ക്
പിരിഞ്ഞത്. രണ്ടാം പകുതിയിലും സമനില തുടര്‍ന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി കിക്കിലേക്കും നീങ്ങി. പെനാല്‍റ്റി കിക്ക് 3-4 എന്ന സ്കോറില്‍ പരാജയപ്പെട്ട് സ്പെയിനിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അവസാനം. ആതിഥേയരായ റഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.

ആതിഥേയര്‍ ക്വാര്‍ട്ടറില്‍

22: 12 : ആതിഥേയര്‍ മുന്നോട്ട് തന്നെ ! പെനാല്‍റ്റി കിക്ക് 3-4 എന്ന സ്കോറില്‍ പരാജയപ്പെട്ട് സ്പെയിനിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അവസാനം..
22: 11 : മിസ്‌ !! അസ്പാസ് !! സ്പെയിന്‍ !!
22: 10 : ഗോള്‍ !! ചെറിഷേവ് !! റഷ്യ വീണ്ടും !!!
22: 10 : ഗോള്‍ !! സ്പെയിനിന് വേണ്ടി നായകന്‍ റാമോസ് !
22: 10 : ഗോള്‍ !! റഷ്യ !! ഗോലോവിന്‍ !!
22: 09 : മിസ്‌ !! സ്പെയിന്‍ !! കോക്കെയുടെ ഗോള്‍ അകിന്‍ഫി തടുക്കുന്നു ! റഷ്യയ്ക്ക് ലീഡ് !
22: 08 : റഷ്യ !! റഷ്യയുടെ സെര്‍ജിയേ ഇഗ്നഷാവിച്ച് ഗോള്‍ നേടുന്നു !
22: 07 : പിക്വെ !! സ്പെയിനിന്റെ രണ്ടാം ഷോട്ട് ഗോള്‍ തന്നെ !
22: 06 : സ്മോലോവ് !! ആദ്യ ഷോട്ട് സ്മോലോവ് ഗോള്‍ !!
22: 05 : ഇനിയെസ്റ്റ !! ആദ്യ ഷോട്ട് ഇനിയെസ്റ്റ ഗോള്‍ !!
22: 03 : ഡേവിഡ്‌ ഡി ഗയ എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആണ് സ്പെയിന്‍ പെനാല്‍റ്റി നേരിടുക. ലോകത്തിലെ ഏറ്റവും മികച്ച റിഫ്ലക്സ് ഉള്ള ഗോള്‍കീപ്പര്‍ എന്ന പ്രശംസപിടിച്ചുപറ്റിയിട്ടുള്ള ഡേവിഡ്‌ ഡി ഗയയ്ക്ക് എതിരായി റഷ്യയുടെ വല കാക്കുന്നത് ഇഗോര്‍ അകിന്‍ഫീ ആണ്. പതിനെട്ട് വയസ് മുതല്‍ റഷ്യയുടെ വല കാക്കുന്ന ഈ സിഎസ്കെ മോസ്കോ താരം 109 മത്സ്രാങ്ങളില്‍ റഷ്യയ്ക്ക് വേണ്ടി ഗ്ലൗസ് അണിഞ്ഞു.
22: 01 : ഫുള്‍ടൈം !! റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ തേടിയുള്ള മത്സരം പെനാല്‍റ്റി കിക്കിലേക്ക് !!
22: 00 : അവസാന മിനുട്ട്. പെനാല്‍റ്റിയിലേക്ക് കടക്കുന്ന മത്സരത്തില്‍ ഒരു മിനുട്ട് അധികസമയം കൂടി. ഏറ്റവും വിലപിടിപ്പുള്ള ഒരു മിനുട്ട് !
21: 57 : സ്പെയിനിന്റെ ഹാഫില്‍ റഷ്യ നടത്തിയ മികച്ച രണ്ടു മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തുന്നില്ല.
21: 55 : കനത്ത മഴയോടൊപ്പം മത്സരം അവസാന അഞ്ച് മിനുട്ടിലേക്ക് കടക്കുമ്പോള്‍ മത്സരവും റഷ്യയ്ക്ക് അനുകൂലാകുന്നു.

21: 54 : ഫ്രീകിക്കില്‍ റഷ്യയുടെ താരം ഹാന്‍ഡ് ചെയ്തെന്ന സ്പെയിനിന്റെ ആരോപണം വീഡിയോ റഫറി പരിശോധിച്ച ശേഷം തള്ളുന്നു.
21: 53 : റഷ്യന്‍ ഹാഫില്‍ ഇസ്കോയ്ക്ക് നേരെ ഫൗള്‍. സ്പെയിനിന് അനുകൂല ഫ്രീകിക്ക് !
21: 50 : റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി കിക്കിലേക്ക് നീങ്ങുന്ന മത്സരത്തില്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കുന്നു.
21: 48 : ചാന്‍സ് !! സ്പെയിന്‍ !! വലത് വിങ്ങില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ റോഡ്രിഗോ റഷ്യന്‍ സെന്‍റര്‍ ബാക്കിനെ വകഞ്ഞുമാറ്റി ഷോട്ട് തുടുക്കുന്നു. റഷ്യന്‍ ഗോളിയുടെ മറ്റൊരു മികച്ച സേവ് !
21: 46 : ഇനിയെസ്റ്റ !! റഷ്യയുടെ ഇടത് ബോക്സില്‍ ഗ്രാപ് കണ്ടെത്തിയ മുന്‍ ബാഴ്‌സലോണ താരം ബോക്സിന് നടുക്ക് ഇടംപിടിച്ച റോഡ്രിഗോയ്ക്ക് പന്ത് പാസ് ചെയ്യുന്നു. റോഡ്രിഗോയുടെ ഷോട്ട് റഷ്യന്‍ പ്രതിരോധം മറികടക്കുന്നില്ല.
21: 45 : രണ്ടാം പകുതി

21: 43 : എക്സ്ട്രാ ടൈമിന്റെ ഹാഫ്ടൈം
21: 42 : ചാന്‍സ് !! സ്പെയിന്‍ !! റഷ്യന്‍ ഹാഫില്‍ നേടിയ സെറ്റ് പീസില്‍ ഹെഡ്ഡര്‍ കണ്ടെത്താനുള്ള പിക്വെയുടെ ശ്രമം റഷ്യന്‍ ഗോള്‍കീപ്പറുടെ കൈകളില്‍ ഭദ്രം.
21: 40 : സബ്സ്റ്റിറ്റ്യൂഷന്‍ സ്പെയിന്‍: അസന്‍സിയോയ്ക്ക് പകരം ലാ ലിഗ ക്ലബ് വലന്‍സിയയുടെ താരമായ റോഡ്രിഗോ.
21: 37 : ഷോട്ട് !! സ്പെയിന്‍ !! പത്തോളം താരങ്ങളെ പ്രതിരോധത്തില്‍ ഇറക്കിയ റഷ്യയുടെ തന്ത്രത്തിന് മുകളിലേ അസന്‍സിയോയുടെ ലോങ്ങ്റേഞ്ചര്‍ ശ്രമം. അസന്‍സിയോ അടിച്ച ഷോട്ട് നേരെ റഷ്യന്‍ ഗോള്‍കീപ്പറുടെ കൈകളിലേക്ക് !!
21: 34 : സബ്സ്റ്റിറ്റ്യൂഷന്‍ : റഷ്യയുടെ കുസിയേവിന് പകരം ഏറോഖിന്‍
21: 33 : കടുത്ത പ്രതിരോധ തന്ത്രത്തിലേക്ക് കടന്നിരികുകയാണ് ആതിഥേയര്‍. ഓരോ സ്പെയിന്‍ താരത്തേയും രണ്ടും മൂന്നും റഷ്യന്‍ താരങ്ങളാണ് മാന്‍ മാര്‍ക്ക് ചെയ്യുന്നത്. നേരത്തെ ഉണ്ടായിരുന്ന സോണല്‍ മാര്‍ക്കിങ്ങില്‍ നിന്ന് മാന്‍ മാര്ക്കിങ് തന്ത്രത്തിലേക്ക് മാറിയിരിക്കുകയാണ് റഷ്യന്‍ പരിശീലകന്‍.
21: 29 : സ്പെയിന്‍ !! തുടക്കത്തില്‍ തന്നെ റഷ്യയ്ക്ക് ഭീഷണിയായി സ്പെയിനിന്റെ നല്ലൊരു മുന്നേറ്റം. ഫിനിഷിങ്ങില്‍ പാളി പുറത്തേക്ക്..
21: 28 : മത്സരം അധികസമയത്തിലേക്ക്.
21: 23 : രണ്ടാം പകുതിയിലും സമനില തുടര്‍ന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്..
21: 22 : ഫുള്‍ടൈം !!
21: 20 : സ്പാനിഷ് ബോക്സിനരികില്‍ അവസാന മിനുട്ട് മുന്നേറ്റങ്ങള്‍ തീര്‍ക്കുകയാണ് റഷ്യ സ്പെയിനിനെ അതെ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ഹൈ പ്രസ്സിങ് തന്ത്രങ്ങള്‍ നിര്‍വീര്യമാകുന്നു. ഒടുവില്‍ ഇടത് ബോക്സില്‍ മുന്നേറിയ സ്മോലോവിന്റെ ഷോട്ട് പുറത്തേക്ക് !
21: 17 : കളി അവസാന മിനുട്ടുകളിലേക്ക് നീങ്ങുമ്പോള്‍ റഷ്യന്‍ ബോക്സിനരികില്‍ തന്നെ വട്ടമിട്ട് നില്‍ക്കുകയാണ് സ്പാനിഷ് മുന്നേറ്റം. മത്സരത്തില്‍ നാല് മിനുട്ടിന്റെ അധികസമയം അനുവദിച്ചിരിക്കുന്നു.
21: 14 : റഷ്യയുടെ ഇടത് ബോക്സില്‍ നിന്ന് ഇനിയെസ്റ്റ അടിച്ച ഷോട്ട് റഷ്യന്‍ ബാറില്‍ ! റീബൗണ്ട് ചെയ്ത ഷോട്ട് ഫിനിഷ് ചെയ്യാന്‍ സ്പെയിനിന്റെ മറ്റൊരു ശ്രമം ഇന്ച്ചുകള്‍ വ്യത്യാസത്തില്‍ പുറത്തേക്ക്..
21: 12 : ചാന്‍സ് !! സ്പെയിന്‍ !! ഇനിയെസ്റ്റ !!!
21: 09 : ഇറക്കി സ്പെയിനിന്റെ ഒടുവിലത്തെ മാറ്റം. കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ സബ്ബായി ഇറങ്ങി ഗോള്‍ നേടിയ താരമാണ് അസ്പാസ്.

21: 08 : സബ്സ്റ്റിറ്റ്യൂഷന്‍ : ഡിയാഗോ കോസ്റ്റയ്ക്ക് പകരം ഇയാഗോ അസ്പാസ്.
21: 04 : ഇനിയെസ്റ്റയുടെ വരവോടെ മികച്ച ത്രൂ ബോളുകളും ക്രോസുകളും കണ്ടെത്തി ഇരു ഫ്ലാങ്കുകളില്‍ നിന്നും മുന്നേറാന്‍ സ്പെയിനിന് സാധിക്കുന്നുണ്ട്. എന്തിരുന്നാലും മികച്ച ഫിനിഷറായ ഡിയാഗോ കോസ്റ്റയിലേക്ക് പന്തെത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് സ്പെയിന്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്ന പ്രശ്നം.
20: 58 : സബ്സ്റ്റിറ്റ്യൂഷന്‍ : സ്പെയിനിന്റെ നാച്ചോയ്ക്ക് പകരം കാര്‍വഹാള്‍
20: 57 : ഡേവിഡ്‌ സില്‍വയ്ക്ക് പകരം കുറച്ചുകൂടി അനുഭവസ്ഥനായ ഇനിയെസ്റ്റയെ ഇറക്കുന്നത് വഴി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാം എന്നാണ് സ്പെയിന്‍ പരിശീലകന്‍ ആന്റോണിയോ ഹെര്‍ണാണ്ടസിന്റെ കണക്കുകൂട്ടല്‍. ഇനിയെസ്റ്റയ്ക്ക് ഇത് പതിനാലാമത് ലോകകപ്പ് മത്സരം.
20: 54 : സബ്സ്റ്റിറ്റ്യൂഷന്‍ : സ്പെയിനിന്റെ ഇനിയെസ്റ്റയ്ക്ക് പകരം ഡേവിഡ്‌ സില്‍വ.
20: 51 : സബ്സ്റ്റിറ്റ്യൂഷന്‍ : റഷ്യയുടെ സ്യൂബയ്ക്ക് പകരം സമോളോവ്
20: 48 : സബ്സ്റ്റിറ്റ്യൂഷന്‍ : റഷ്യയുടെ സാമേദോവിന് പകരം ചെറിഷേവ്.
20: 44 : എണ്ണത്തില്‍ കുറവെങ്കിലും ഓരോ മുന്നേറ്റത്തിലും ചാന്‍സുകള്‍ ഉണ്ടാക്കുവാനും മികവ് പുറത്തെടുക്കാനും റഷ്യയ്ക്ക് ആവുന്നുണ്ട്. ഇതുവരേക്കും സ്വന്തമായി ഒരു നല്ലവ് ഫിനിഷിങ് പോലും കണ്ടെത്താന്‍ സ്പെയിനിന് സാധിച്ചിട്ടില്ല എന്ന് പറയുന്നിടത്താണ് റഷ്യയുടെ കളിമികവ് വിലയിരുത്തേണ്ടത്.
20: 40 : രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയാണ് സ്പെയിന്‍. ലീഡ് കണ്ടെത്തുന്നതിനായി റഷ്യന്‍ ഹാഫില്‍ സ്പെയിനിന്റെ ഹൈ പ്രസ്സിങ്ങ് ഫുട്ബോള്‍.
20: 37 : ഒരു സബ്സ്റ്റിറ്റ്യൂഷനുമായാണ് ആതിഥേയര്‍ ഇറങ്ങുന്നത്. സിര്‍കോവിന് പകരം ഗ്രനാറ്റ് ഇറങ്ങി.
20: 34 : രണ്ടാം പകുതി

20: 17 : ഹാഫ്ടൈം
20: 16 : മത്സരം അധികസമയത്തിലേക്ക് കടക്കുമ്പോള്‍ ഒപ്പത്തിനൊപ്പം നീങ്ങുകയാണ് ഇരു ടീമുകളും..
20: 14 : റഷ്യയ്ക്ക് ലഭിച്ച കോര്‍ണര്‍ തടുക്കുന്നത്തിനിടയില്‍ സ്പെയിന്‍ പ്രതിരോധതാരം പിക്വെ പന്ത് ഹാന്‍ഡ് ചെയ്യുന്നു. ഹാന്‍ഡ് റഫറിയുടെ കണ്ണില്‍ പെട്ടതോടെ റഷ്യയ്ക്ക് പെനാല്‍റ്റി. സ്യൂബ എടുത്ത പെനാല്‍റ്റികിക്ക് സ്പാനിഷ് ഗോള്‍കീപ്പര്‍ ഡി ഗയയെ മറികടന്ന് പോസ്റ്റിലേക്ക് !!
20: 11 : ഗോള്‍ !! റഷ്യ ഒപ്പത്തിനൊപ്പം !!

20: 10 :പെനാല്‍റ്റി !! റഷ്യ !! മഞ്ഞക്കാര്‍ഡ് : പിക്വെ
20: 06 : സ്പെയിന്‍ കളിയുടെ വേഗത കുറയ്ക്കുന്നതിനനുസരിച്ച് റഷ്യന്‍ മുന്നേറ്റങ്ങള്‍ക്കും മൂര്‍ച്ച കൂടുന്നു. ഏത് നിമിഷവും ഒരു മറുപടി ഗോള്‍ പ്രതീക്ഷിക്കാവുന്ന സ്ഥിതിവിശേഷം !
19: 58 : സ്പെയിന്‍ പ്രതിരോധത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്താന്‍ റഷ്യയ്ക്ക് ആവുന്നുണ്ട്. ഇടത് വിങ്ങില്‍ മരിയോ ഫെര്‍ണാണ്ടസ് നടത്തുന്ന മുന്നേറ്റങ്ങളെ തടുക്കാന്‍ റഷ്യന്‍ വിങ് ബാക്കുകള്‍ ഏറെ പ്രയാസപ്പെടുത്തുന്നു.
19: 53 : റഷ്യയുടെ സെല്‍ഫ് ഗോള്‍ വീണതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ വീണ ലോകകപ്പ് എന്ന റെക്കോര്‍ഡ് കൂടി റഷ്യയ്ക്ക് സ്വന്തം. ഇതുവരേക്കും പത്ത് സെല്‍ഫ് ഗോളുകളാണ് ഈ ലോകകപ്പില്‍ പിറന്നത്.
19: 48 : തങ്ങളുടെ പതിവ് ശൈലിയില്‍ പന്തിന്മേല്‍ പൊസഷന്‍ നിലനിര്‍ത്തി കളി മെനയുന്ന തന്ത്രം തന്നെയാണ് സ്പെയിന്‍ പുറത്തെടുക്കുന്നത്. അതിനിടയ്ക്ക് പ്രത്യാക്രമണം നടത്താനുള്ള ഒരു അവസരവും റഷ്യ നഷ്ടപ്പെടുത്തുന്നുമില്ല.
19: 44 : ഇടത് വിങ്ങില്‍ നിന്ന് സ്പെയിനിന് ലഭിച്ച ഫ്രീകിക്ക് റഷ്യന്‍ താരത്തിന്റെ കാലില്‍ തട്ടി സ്വന്തം പോസ്റ്റിലേക്ക്. സെര്‍ജി ഇഗ്നാഷെവിച്ച് ആണ് സെല്‍ഫ് ഗോള്‍ നല്‍കിയത്.
19: 41 : ഗോള്‍ !! സ്പെയിന്‍!!
19: 37 : ദുര്‍ബലമായ സ്പെയിനിന്റെ പ്രതിരോധ കോട്ട തകര്‍ക്കാനുള്ള കരുത്തുണ്ട് റഷ്യയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക്. അവസാന തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിനാല് ഗോളുകളാണ് പിറന്നത്.
19: 33 : മുന്നേറ്റങ്ങള്‍ മേനയുന്നതില്‍ ഏറെ മികവ പുലര്‍ത്തുമ്പോഴും പ്രതിരോധത്തിലെ പതര്‍ച്ചകളാണ് സ്പെയിനിന് ഭീഷണിയാകുന്നത്. മികച്ച പ്രകടനത്തിലൂടെ ആദ്യ റൗണ്ട് അനായാസം മറികടന്ന ആതിഥേയരായ റഷ്യ ഇനിയെത്ര ദൂരം മുന്നോട്ട് പോകും ?
19: 30 : കിക്കോഫ്‌ !
19: 25 : ഫോര്‍മേഷന്‍ : ടൂര്‍ണമെന്റിന്റെ തുടകം മുതല്‍ സ്വീകരിച്ച 4-2-3-1 ഫോര്‍മേഷനിലാണ് സ്പെയിന്‍ ഇറങ്ങുന്നത്. ഇനിയെസ്റ്റയ്ക്ക് പകരം അസന്‍സിയോ ആണ് സ്പെയിനിന്റെ വിങ്ങില്‍ ഇടംനേടിയിരിക്കുന്നത്. 5-3-2 എന്ന ഡിഫന്‍സീവ് ഫോര്‍മേഷനിലാണ് റഷ്യ ഇറങ്ങുക.

19: 15 : ലൈനപ്പ് : അപ്രതീക്ഷിതമായ ഒരു ലൈനപ്പുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. സ്പെയിന്‍ ഏറെ അനുഭവസ്ഥനായ ആന്ദ്രെ ഇനിയെസ്റ്റയെ ബെഞ്ചിലിരുത്തുമ്പോള്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്തിയ ചെറിഷേവ് ഇല്ലാതെയാണ് റഷ്യ ഇറങ്ങുന്നത്.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Spain vs russia live score fifa world cup 2018 live streaming

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com