scorecardresearch
Latest News

FIFA World Cup 2018 ; Russia vs Egypt Highlights: ഈജിപ്ഷ്യന്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു, പിരമിഡും കീഴടക്കി റഷ്യ (1-3)

FIFA World Cup 2018; Russia vs Egypt Highlights: അതേസമയം റഷ്യ ലോകകപ്പ് നോക്ക് ഔട്ട്‌ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യടീമായി

FIFA World Cup 2018 ; Russia vs Egypt Highlights: ഈജിപ്ഷ്യന്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു, പിരമിഡും കീഴടക്കി റഷ്യ (1-3)

FIFA World Cup 2018 Live Score Streaming, Russia vs Egypt Live Score: ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ആതിഥേയരായ റഷ്യയ ഈജിപ്തിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഈജിപ്ത് വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് മിനുട്ടുകള്‍ക്കകം ഈജിപ്ഷ്യന്‍ നായകന്‍ അഹമദ് ഫാതിയുടെ കാലില്‍ നിന്നും പിറന്ന സെല്‍ഫ് ഗോളിലൂടെയാണ് റഷ്യ ലീഡ് നേടുന്നത്. വൈകാതെ തന്നെ ഉദ്ഘാടനമത്സരത്തിലെ ഹീറോ ചെറിഷേവിലൂടെ റഷ്യ ഗോള്‍നില ഇരട്ടിപ്പിച്ചു. മിനുട്ടുകള്‍ക്കകം തന്നെ സ്യൂബയിലൂടെ റഷ്യ മൂന്നാമത്തെ ഗോളും നേടി. ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ്‌ സലാഹ് ആണ് ഈജിപ്തിനുവേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷമാണ് ഈജിപ്ഷ്യന്‍ രാജ്യമായ ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടുന്നത്. ഉറൂഗ്വേയും സൗദി അറേബ്യയുമുള്ള ഗ്രൂപ്പില്‍ സൗദിയോട് മാത്രമാണ് ഈജിപ്ത് ഇനി കളിക്കാനുള്ളത്. കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ടതോടെ ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും അടഞ്ഞു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നാളെ സൗദി അറേബ്യ ഉറൂഗ്വേയെ നേരിടും.

അതേസമയം റഷ്യ ലോകകപ്പ് നോക്ക് ഔട്ട്‌ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യടീമായി

റഷ്യയില്‍ വിറങ്ങലിച്ച് ഫറാവോമാര്‍ Highlights

01:21 : ഫൈനല്‍ ടൈം
01:19 : റഷ്യന്‍ പോസ്റ്റില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുവാനുള്ള ശ്രമത്തിലാണ് ഈജിപ്ത് എങ്കിലും മുന്നേറ്റങ്ങള്‍ പിഴക്കുന്നു..
01:16 : ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ നീണ്ട ഈജിപ്ഷ്യന്‍ സ്വപ്നത്തിന്റെ ആയുസിന് ഇനിയൊരുപക്ഷെ നാല് മിനിട്ടിന്റെ ദൂരമാണ്.
01:14 : ഷോട്ട് !! സലാഹ് !! സലാഹിന്റെ മറ്റൊരു ഗോള്‍ ശ്രമം ഈജിപ്ത് പ്രതിരോധിക്കുന്നു.
01:13 : സബ്സ്റ്റിറ്റ്യൂഷന്‍; റഷ്യ : സിര്‍കോവിന് പകരം കുദ്രിയാഷോവ്
01:10 : കളി അവസാന പത്ത് മിനുട്ടിലെക്ക് കടക്കുമ്പോള്‍ അവസാന തന്ത്രങ്ങളും പുറത്തെടുത്ത് ഗോള്‍ നേടാനാണ് ഈജിപ്തിന്റെ ശ്രമം.
01:08 : സബ്സ്റ്റിറ്റ്യൂഷന്‍; ഈജിപ്ത് : മോഹ്സന് പകരം ഖ്രാബ്രാ
01:07 : മത്സരം അവസാന പത്ത് മിനുട്ടിലെക്ക് കടക്കുമ്പോള്‍ മറ്റൊരു മാറ്റത്തിന് ഒരുങ്ങുകയാണ് ഈജിപ്ത്.
01:05 : സബ്സ്റ്റിറ്റ്യൂഷന്‍; റഷ്യ : സ്യൂബയ്ക്ക് പകരം സ്മോളോവ്
01:03 : ഉറൂഗ്വെയും സൗദി അറേബ്യയും അടങ്ങുന്ന മരണ ഗ്രൂപ്പിലാണ് റഷ്യയും ഈജിപ്തും ഇടംപിടിച്ചിരിക്കുന്നത്. ഉരൂഗ്വെയോട് ഇതിനോടകം തന്നെ പരായപ്പെട്ട ഈജിപ്തിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ ? ക്വാര്‍ട്ടറിലേക്ക് കടക്കണമെങ്കില്‍ ഈ മത്സരത്തില്‍ ഈജിപ്തിന് സമനിലയെങ്കിലും കണ്ടെത്തിയെ മതിയാവൂ.
00:59 : ഗോള്‍ !! മുഹമ്മദ്‌ സലാഹ് 01:05 :
00:58 : ഫൗള്‍ ! മുഹമ്മദ്‌ സലാഹ് റഷ്യന്‍ ബോക്സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്യപ്പെടുന്നു. ഈജിപ്തിന് പെനാല്‍റ്റി!
00:55 : സബ്സ്റ്റിറ്റ്യൂഷന്‍; ഈജിപ്ത് : ട്രെസഗ്വേയ്ക്ക് പകരം സോഭി
00:51 : സബ്സ്റ്റിറ്റ്യൂഷന്‍; ഈജിപ്ത് : എല്‍ നെനിക്ക് പകരം വര്‍ദ
00:48 : ഗോള്‍ !! വീണ്ടും റഷ്യ !! സ്യൂബ !! കുറ്റെപോവ് നല്‍കിയ പാസ് കാലിലൊതുക്കിയ സ്യൂബ ഈജിപ്ഷ്യന്‍ താരം ഗാബറെ മറികടന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റുന്നു.
00:46 : ഗോള്‍ !! ചെറിഷേവ് !! വേണ്ടും ചെറിഷേവ് !! ഉദ്ഘാടന മത്സരത്തില്‍ റഷ്യയുടെ ഹീറോവായ ചെറിഷേവ് വീണ്ടും സ്കോര്‍ ചെയ്തിരിക്കുന്നു. വലത് വിങ്ങില്‍ നിന്നും കൃത്യം കാലുകളിലേക്ക് വന്ന ഫെര്‍ണാണ്ടസിന്റെ പാസ് അദ്ദേഹം കൃത്യം പോസ്റ്റിലേക്ക് അടിച്ച് കയറ്റുകയായിരുന്നു.
00:44 : സലാഹ് ഓ സലാഹ് ! സലാഹ്‌യുടെ മറ്റൊരു മികച്ച ഷോട്ട് റഷ്യന്‍ പ്രതിരോധത്തില്‍ തട്ടി കോര്‍ണര്‍ കിക്കിലേക്ക്. കോര്‍ണറില്‍ നിന്നും ഒന്നും സമ്പാദിക്കാന്‍ ഈജിപ്തിനായില്ല..
00:42 : ഈ ലോകകപ്പിലെ അഞ്ചാമത് സെല്‍ഫ് ഗോളാണ് ഇത്. 1996 ലോകകപ്പില്‍ മാത്രമാണ് ഇതില്‍ കൂടുതല്‍ സെല്‍ഫ് ഗോളുകള്‍ പിറന്നിട്ടുള്ളത്. 6 സെല്‍ഫ് ഗോളുകളായിരുന്നു അന്ന് പിറന്നത്.
00:35 : റഷ്യയുടെ റോമന്‍ സോബ്നിന്റെ പുറത്തേക്ക് പോകുന്ന ഷോട്ടിന് കാലുവച്ചാണ് നായകന്‍ തന്നെ ഈജിപ്തിന് തിരിച്ചടി സമ്പാദിക്കുന്നത്.
00:32 : ഗോള്‍ !! ഈജിപ്ഷ്യന്‍ താരം അഹമദ് ഫതിയുടെ സെല്‍ഫ് ഗോളില്‍ റഷ്യയ്ക്ക് ലീഡ്.
00:31 : രണ്ടാം പകുതി
00:15 : ഹാഫ് ടൈം
ആദ്യപകുതിക്ക് പിരിയുമ്പോള്‍ റഷ്യ എട്ടും ഈജിപ്ത് അഞ്ചും ഷോട്ടുകള്‍ എടുത്തതിട്ടുണ്ട്. അതില്‍ റഷ്യയുടെ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്..

00:14 : ആദ്യപകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം.. ഇരു ടീമുകള്‍ക്കും ഇതുവരേകും അക്കൗണ്ട് തുറക്കാനായിട്ടില്ല.
00:11 : ഓ സലാഹ് ! സലാഹ് വീണ്ടും റഷ്യന്‍ ബോക്സിലെത്തിയസലാഹ് തുടുത്ത ഷോട്ട് വെളിയിലേക്ക്.. സലാഹിന്റെ ക്വാളിറ്റിയിലുള്ള ഒരു താരത്തില്‍ നിന്നും പ്രതീക്ഷിക്കാത്തത്..
00:09 : ഈജിപ്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം. സെന്‍ററില്‍ പന്ത് ലഭിച്ച സലാഹ്‌യും മൊഹ്സനും റഷ്യന്‍ ബോക്സ് വരെ പന്തുമായി മുന്നേറുന്നു. കൗണ്ടര്‍ അറ്റാക്ക് പൊളിച്ച് റഷ്യന്‍ പ്രതിരോധം. മുഹ്സന് നേരെ വന്ന ക്രോസ് ഹെഡ് ചെയ്ത് പുറത്തേക്ക്.. ഓ മിസ്സ്‌ !!
00:04 : മുഹമ്മദ്‌ സലാഹ് ഓ സലാഹ് !! കാലിലേക്ക് വന്ന പന്തിനെ പോസ്റ്റിലേക്ക് വഴി തിരിച്ചുവിടാന്‍ സലാഹ്യ്ക്ക് കഴിഞ്ഞില്ല. ലിവര്‍പൂള്‍ താരത്തിന് മുന്‍പേ ഷിര്‍കോവിന്റെ ഇടപെടല്‍. ഈജിപ്ത് താരത്തിന്റെ കാലിനിടയിലൂടെ കാല് നീട്ടിവച്ച് പന്ത് തട്ടിതെറിപ്പിച്ചുകൊണ്ട് ഷിര്‍കോവ് രക്ഷയ്ക്ക്..
23:59 : ഇരുവിങ്ങുകളിലുമായി കിടക്കുന്ന വൈഡ് സ്പേയ്സുകള്‍ വളരെ കൃത്യമായി ഉപയോഗിക്കാന്‍ റഷ്യയ്ക്ക് സാധിക്കുന്നു. ചെറിഷേവും സാമോദേവുമാണ് ഇപ്പോള്‍ കളിയില്‍ ഏറ്റവും ചലനങ്ങള്‍ ഉണ്ടാക്കുന്നത്. അപ്പുറത്ത്, ഒരു കൗണ്ടര്‍ അറ്റാക്കിനെന്നപോലെ പ്രതിരോധത്തിലിറങ്ങാതെ നിലയുറപ്പിച്ചിരിക്കുകയാണ് മുഹമ്മദ് സലാഹ്..
23:54 : മറുവശത്ത് ഈജിപ്ഷ്യന്‍ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കിക്കൊണ്ട് റഷ്യയ്ക്ക് നിരന്തരം മുന്നേറാന്‍ ആകുന്നുമുണ്ട്.
23:52 : ലിവര്‍പൂള്‍ താരം മുഹമ്മദ്‌ സലാഹ്‌യെ കൃത്യമായി മാര്‍ക്ക് ചെയ്തിരിക്കുകയാണ് റഷ്യന്‍ പ്രതിരോധം. സലാഹ്യ്ക്ക് പന്ത് ലഭിക്കുമ്പോള്‍ തന്നെ പന്ത് കൈവശപ്പെടുത്താന്‍ അവര്‍ക്കാകുന്നു.
23:50 : ചെറിഷേവ് !! ആദ്യ മത്സരത്തില്‍ ഹീറോവായ റഷ്യന്‍ താരം ചെറിഷേവിന്റെ മറ്റൊരു ഷോട്ട് ! പണത്തിനായി ഈജിപ്ത് ഗോളി എല്‍ ഷെനാവി ഡൈവ് ചെയ്തുവെങ്കിലും പന്ത് പോസ്റ്റില്‍ നിന്നും അകലത്തില്‍..
23:47 : ഈജിപ്തിന്റെ തുടരെ തുടരെയുള്ള രണ്ട് മുന്നേറ്റങ്ങള്‍. ആദ്യത്തെ കോര്‍ണര്‍ എല്‍ സെയ്ദ് പോസ്റ്റിന് പുറത്തേക്ക് ഹെഡ് ചെയ്യുന്നു. രണ്ടാമത്തേത് കുറച്ചുകൂടി മികച്ച ചാന്‍സ്.. ഇടത് വിങ്ങില്‍ മുന്നേറിയ ട്രെസക്വെയുടെ ഷോട്ട് ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ റഷ്യന്‍ പോസ്റ്റിന് വെളിയിലേക്ക്.. വാട്ട് എ ഷോട്ട് !!
23:43 : കളിയുടെ നിയന്ത്രണം ആതിഥേയരുടെ കാലുകളിലേക്ക് വരികയാണ്. ലിവര്‍പൂള്‍ സൂപ്പര്‍താരം സലാഹ് റഷ്യന്‍ ബോക്സിലേക്ക് നടത്തിയ മുന്നേറ്റം അനായാസം പ്രതിരോധിക്കപ്പെടുന്നു.
23:38 : റഷ്യയുടെ അപകടകരമായ കോര്‍ണര്‍ കിക്ക്  ! സമോദേവ് എടുത്ത കോര്‍ണര്‍ ഇഗ്നാഷെവിക് ഹെഡ് ചെയ്ത് കയറ്റാന്‍ ശ്രമിക്കുന്നു. എല്‍ ഷെനാവിയുടെ ആദ്യ സേവ്.

23:35 : ആദ്യ മിനുട്ടുകളില്‍ പന്ത് കൂടുതല്‍ സമയവും ഈജിപ്തിന്റെ കൈവശമാണ്.

23:30 : കിക്കോഫ്‌ !

23:28 : ഫോര്‍മേഷന്‍
4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Russia vs egypt live score streaming mohamed salah