FIFA World Cup 2018 Russia vs Croatia Highlights: ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ റൗണ്ടിലെ അവസാന മത്സരത്തില്‍ ആതിഥേയരായ റഷ്യയെ തകര്‍ത്ത് ക്രോയേഷ്യ സെമിയില്‍. പെനാല്‍റ്റി കിക്കിലായിരുന്നു വിജയം. 4-3 എന്ന സ്കോറിലാണ് ക്രോയേഷ്യ വിജയിക്കുന്നത്. ആദ്യപകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. രണ്ടാം പകുതിയിലും സമനില കുരുക്ക് തുടര്‍ന്നതോടെ മത്സരം അരമണിക്കൂര്‍ അധികസമയത്തിലേക്ക് നീട്ടി. അധികസമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പെനാല്‍റ്റി കിക്കിലേക്ക് കലാശിക്കുകയായിരുന്നു.
ആതിഥേയര്‍ പുറത്ത് Highlights
02:21 മൂന്നിനെതിരെ നാല് ഷോട്ടുകള്‍ക്ക് റഷ്യയെ പരാജയപ്പെടുത്തി ക്രോയേഷ്യ സെമിയില്‍.
02:20 ക്രൊയേഷ്യ : ഗോള്‍ !!
02:20 റഷ്യ : ഗോള്‍ !!
02:19 ക്രോയേഷ്യ : ഗോള്‍ !!
02:18 റഷ്യ : ഗോള്‍ !!
02:17 ക്രോയേഷ്യ : ഗോള്‍ !!
02:16 റഷ്യ : മിസ് !!
02:16 ക്രോയേഷ്യ : സേവ് !!
02:15 റഷ്യ : ഗോള്‍ !!
02:14 ക്രോയേഷ്യ : ഗോള്‍ !!
02:14 റഷ്യ : സേവ് !!
02:12 ആദ്യ പെനാല്‍റ്റി കിക്ക് റഷ്യയ്ക്ക്
02:11 പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ പെനാല്‍റ്റി തരണം ചെയ്ത് യോഗ്യത നേടിയവരാണ് ഇരു ടീമുകളും. റഷ്യ സ്പെയിനിനേയും ക്രോയേഷ്യ ഡെന്മാര്ക്കിനേയും പെനാല്‍റ്റിയില്‍ തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്നത്.
02:07 ഫൈനല്‍ വിസില്‍ ഇനി പെനാല്‍റ്റി !
02:06 മത്സരത്തിലെ ഏട്ടവും വിലയേറിയ ഒരു മിനുട്ട് അധികസമയം. ഇനി മുന്നിലുള്ളത് പെനാല്‍റ്റി മാത്രം.. സെമിയിലെത്തുന്നത് ആര് ?
02:04 മരിയോ ഫെര്‍ണാണ്ടസിന്റെ ഗോളോട് കൂടി മത്സരം വീണ്ടും സമനിലയിലേക്ക്.. അവസാന രണ്ട് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ മറ്റൊരു പെനാല്‍റ്റി സാധ്യത കൂടിയാണ് തെളിഞ്ഞു വരുന്നത്.
02:02 ഗോള്‍ !! റഷ്യ !!! സാഗോവ് എടുത്ത സെറ്റ് പീസില്‍ മരിയോ ഫെര്‍ണാണ്ടസ് കണ്ടെത്തിയ ഹെഡ് സുബാശിച്ചിനെ കടന്ന് പോസ്റ്റിന്റെ ഇടത് കോര്‍ണറിലേക്ക്..
01:59 മഞ്ഞക്കാര്‍ഡ് : ക്രൊയേഷ്യയുടെ പിവാരിച്ച് പന്ത് ഹാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ക്രോയേഷ്യന്‍ പോസ്റ്റിനരികില്‍ റഷ്യയ്ക്ക് ഫ്രീകിക്ക് !!
01:57 സേവ് !! സുബാശിച്ച് ! കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്തില്‍ റഷ്യയുടെ കുസിയേവ് എടുത്ത ഷോട്ട് സുബാഷിച്ച്ച് സേവ് ചെയ്യുന്നു..
01:54 നൂറ്റി എട്ടാം മിനുട്ടിലേക്ക് കടക്കുമ്പോള്‍ പല താരങ്ങള്‍ക്കും പരുക്ക് പറ്റി തുടങ്ങിയിരിക്കുന്നു. ക്രോയേഷ്യയുടെ മുന്നേറ്റനിര താരം മണ്സൂകിച്ച് ഏറെ ബുദ്ധിമുട്ടിലാണ്. ഇതിനിടയില്‍ ഒരു സമനില കണ്ടെത്താന്‍ റഷ്യയ്ക്കാകുമോ ?
01:50 എക്സ്ട്രാടൈം സെക്കന്‍ഡ് ഹാഫ്
01:48 എക്സ്ട്രാ ടൈം ഹാഫ് ടൈം
01:43 മഞ്ഞക്കാര്‍ഡ് : ക്രോയേഷ്യയുടെ വീഡ
01:42 മോഡ്രിച്ചിന്റെ കോര്‍ണര്‍ കിക്ക് റഷ്യന്‍ ബോക്സിലേക്ക്.. ഒരു പട്ടം പ്രതിരോധതാരങ്ങള്‍ക്കിടയില്‍ വീഡയുടെ മികച്ചൊരു ഹെഡ്ഡര്‍ റഷ്യന്‍ താരങ്ങളും ഗോളിയും നോക്കിനില്‍ക്കെ ബോക്സിന്റെ ഇടത് മൂലയിലേക്ക്..
01:40 ഗോള്‍ !! ക്രോയേഷ്യ !! വീഡാ !!
01:37 സബ്സ്റ്റിറ്റ്യൂഷന് : ക്രോയേഷ്യ : സാല്ജിക്കോയ്ക്ക് പകരം കോര്ലൂച്ച
01:34 എക്സ്ട്രാ ടൈം ആരംഭിച്ചത് മുതല്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്നത് ക്രോയേഷ്യന്‍ പ്രതിരോധമാണ്.
01:30 എക്സ്ട്രാ ടൈം ഫസ്റ്റ് ഹാഫ്
01:25 ഫുള്‍ടൈം !! മത്സരം അരമണിക്കൂര്‍ അധികസമയത്തിലേക്ക്
01:22 തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ മത്സരം റഷ്യന്‍ പോസ്റ്റിനരികില്‍ തന്നെ..അവസാന മിനുട്ടില്‍ വിജയം കണ്ടെത്താന്‍ സാധിക്കുമോ ?
01:20 പന്ത് കൈവശപ്പെടുത്തുന്നത്തിനിടയില് ക്രോയേഷ്യന്‍ ഗോളി സുബാശിച്ചിന്റെ കാഫ് മസിലില്‍ പരുക്ക്. ഇനിയുള്ള അഞ്ച് മിനുട്ട് അധികസമയത്തേക്ക് പരുക്ക് മറന്ന് സുബാശിച്ചിന് കളിക്കേണ്ടിവരും.
01:16 മത്സരം അവസാന മിനുട്ടിലെക്ക് കടക്കുമ്പോള്‍ ഇരു ടീമുകളിലും പ്രകടമായ സമ്മര്‍ദം.
01:13 ക്രോയേഷ്യന്‍ ഹാഫില്‍ റഷ്യയ്ക്ക് ഫ്രീകിക്ക്. പോസ്റ്റിലേക്ക് വളഞ്ഞു ചെന്ന സെറ്റ് പീസില്‍ ക്രോയേഷ്യന്‍ ക്ലിയറന്‍സ്.
01:11 മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടക്കുന്നു.
01:08 സബ്സ്റ്റിറ്റ്യൂഷന് : റഷ്യ : സ്യൂബയ്ക്ക് പകരം ഗാസിന്‍സ്കി
01:07 ചാന്‍സ് !! ക്രോയേഷ്യ.. റാക്കിറ്റിച്ച് , മണ്സൂകിച്ച്, ഒടുവില്‍ പുറത്തേക്ക്.. റഷ്യന്‍ ബോക്സിനകത്ത് വച്ച് ക്രോയേഷ്യയുടെ രണ്ട് ഷോട്ടുകള്‍..മിസ്സ്..
01:03 സബ്സ്റ്റിറ്റ്യൂഷന് : ക്രോയേഷ്യ : സ്ട്രിനിച്ചിന് പകരം പിവാരിച്ച്
00:58 സബ്സ്റ്റിറ്റ്യൂഷന് : റഷ്യ : ചെറിഷേവിന് പകരം സ്മോലോവ്
00:56 റഷ്യയ്ക്ക് കൗണ്ടറിനുള്ള അവസരം നല്‍കാതിരിക്കുക എന്നത് തന്നെയാണ് ക്രോയേഷ്യയുടെ തന്ത്രം എന്ന് വ്യക്തം. ബ്രോസോവിച്ചിന്റെ വരവോടെ മധ്യനിര കൂടുതല്‍ ശക്തമാക്കുകയും റഷ്യയ്ക്ക് കൗണ്ടറിനുള്ള സാധ്യത അടയ്ക്കുകായും ചെയ്തു. കുറിയ പാസുകളില്‍ കളി കോര്‍ത്തെടുക്കുകയാണ് ക്രോയേഷ്യ. ഇടയില്‍ അപ്രതീക്ഷിതമായി തീര്‍ക്കുന്ന ക്രോസുകളും റഷ്യയെ അലട്ടും.
00:52 സബ്സ്റ്റിറ്റ്യൂഷന് : ക്രോയേഷ്യ : പെരിസിച്ചിന് പകരം ബ്രോസോവിച്ച്
00:50 ക്ലോസ് ചാന്‍സ് !! പെരിസിച്ച് !! റഷ്യന്‍ പ്രതിരോധത്തിന്റെ പിഴവുകള്‍ മുതലെടുത്ത് പെരിസിച്ച് എടുത്ത ഷോട്ട് ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ ഇടത് ബാറില്‍ തട്ടി തെറിച്ചു പോകുന്നു… ദൗര്‍ഭാഗ്യം എന്നല്ലാതെ ഒന്നും പറയാനാകില്ല..
00:48 റഷ്യയുടെ വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകള്‍ ക്രൊയേഷ്യയെ നല്ല രീതിയില്‍ സമ്മര്‍ദത്തിലാക്കുന്നു. റഷ്യയ്ക്ക് പന്ത് നല്‍കാതിരിക്കുക എന്നതാവും ക്രോയേഷ്യന്‍ മധ്യനിരയ്ക്ക് ചെയ്യാനാകുന്ന കാര്യം..
00:43 സബ്സ്റ്റിറ്റ്യൂഷന് : റഷ്യ : സാമെദോവിന് പകരം എറോഖിന്
00:40 ചാന്‍സ് !! ക്രാമരിച്ച് !! റഷ്യന്‍ ബോക്സില്‍ ഗോള്‍സ്കോറര്‍ ക്രാമരിച്ചിന്റെ ഒരു സിസര്‍ കട്ട് ശ്രമം.. നല്ല ശ്രമം എങ്കിലും ദുര്‍ബലമായ പന്ത് കൃത്യം ഗോള്‍കീപ്പറുടെ കൈകളിലേക്ക്..
00:37 ക്രാമരിച്ചിന്റെ ഗോളോടെ ക്രോയേഷ്യയ്ക്ക് വേണ്ടി ഏഴ് താരങ്ങളാണ് ടൂര്‍ണമെന്റില്‍ ഗോള്‍ നേടിയത്. ഗോളടിക്കാരുടെ എണ്ണം നോക്കിയാല്‍ ബെല്‍ജിയം മാത്രമാണ് ക്രോയേഷ്യയ്ക്ക് മുന്നില്‍. ഒമ്പത് വ്യത്യസ്ത ഗോള്സ്കോറര്മാരാണ് ബെല്‍ജിയത്തിനുള്ളത്.
00:34 രണ്ടാം പകുതി
00:18 ഹാഫ്ടൈം
00:16 ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയതോടെ മത്സരത്തിന്റെ വേഗത കൂടിയിരിക്കുന്നു. എത്രയും പെട്ടെന്ന് എതിര് ടീമിനെ പുരകിലാക്കുക എന്നൊരു ഉദ്ദേശം മാത്രമാണ് പ്രകടമാകുന്നത്. പ്രതിരോധതാരങ്ങള്‍ ഹൈ പ്രസ്സിങ്ങ് ഫുട്ബോളിന്റെ സമ്മര്‍ദം പേറുന്ന സമയം..
00:13 എട്ട് മിനുട്ടിനുള്ളില്‍ റഷ്യയ്ക്ക് ക്രോയേഷ്യയുടെ മറുപടി ഗോള്‍. വലത് ബോക്സില്‍ നിന്ന് മണ്സൂകിച്ച് നല്കിയ പാസ് മൂന്ന് റഷ്യന്‍ പ്രതിരോധ താരങ്ങളുടെ ഇടയിലൂടെ ക്രാമരിച്ചിലേക്ക്. ഷോര്‍ട്ട് റേഞ്ചില്‍ ക്രോയേഷ്യന്‍ താരം കണ്ടെത്തിയ ഹെഡ്ഡര്‍ ആതിഥേയരുടെ വല കുലുക്കുന്നു !
00:10 ഗോള്‍ !! ക്രോയേഷ്യ !! ക്രാമരിച്ച്
00:09 മഞ്ഞക്കാര്‍ഡ്: റഷ്യ : ക്രോയേഷ്യ: സ്ട്രിനിച്ച്
00:06 മഞ്ഞക്കാര്‍ഡ്: ക്രോയേഷ്യ : ലോവ്റന്
00:05 മുപ്പത്തിയൊന്നാം മിനുട്ടില്‍ മോഡ്രിച്ച് അടക്കമുള്ള ക്രോയേഷ്യന്‍ മധ്യനിര താരങ്ങളെ മറികടന്ന് ചെറിഷേവിന്റെ മുന്നേറ്റം. ഒടുവില്‍ പ്രതിരോധതാരം വിഡയുടെ ബ്ലോക്കും കടന്ന് ചെറിഷേവ് എടുത്ത ഷോട്ട് ക്രോയേഷ്യന്‍ പോസ്റ്റിലേക്ക്.. പോസ്റ്റിന്റെ ഇടത് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ഗോളി സുബാശിച്ചിന് യാതൊരു അവസരവും നല്‍കാതെ ബോക്സിനരികില്‍ നിന്ന് ഇടത് മൂല ലക്ഷ്യമാക്കി ഒരു ഷോട്ട് !! ആതിഥേയര്‍ മുന്നില്‍.. റഷ്യയില്‍ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല..
00:02 ഗോള്‍ !! ചെറിഷേവ് !! റഷ്യ !!
23:56 ഇരു ഹാഫുകളിലും മാറി മാറിയുള്ള മുന്നേറ്റങ്ങള്‍. ക്രൊയേഷ്യ പന്തടക്കത്തില്‍ മുന്നിട്ട് നില്ക്കുമ്പോള് വേഗതയാണ് റഷ്യയുടെ കളിയില്‍ പ്രകടമാകുന്ന സൗന്ദര്യം.
23:51 ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ ഏറ്റവും നല്ല മുന്നേറ്റങ്ങള്‍ തീര്‍ത്തത് ക്രൊയേഷ്യയാണ്. മനോഹരമായ പാസുകളിലൂടെയും ത്രൂകളികൂടെയും ആതിഥേയരുടെ പകുതിയില്‍ സമ്മര്‍ദം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റഷ്യയുടെ കൗണ്ടര്‍ അറ്റാക്കുകളും അപകടകരം തന്നെ.. ആദ്യ ഗോള്‍ കണ്ടെത്തുന്നവര്‍ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിക്കും എന്ന് തീര്‍ച്ച.
23:59
23:44 ക്രോയേഷ്യ പ്രതീക്ഷിച്ചത് പോലെ മധ്യനിലയില്‍ ആധിപത്യം നിലനിര്‍ത്തുന്ന കളിതന്ത്രമാണ് തുടക്കം മുതല്‍ പുറത്തെടുക്കുന്നത്. പന്തിന്മേല് പൊസഷന്‍ കണ്ടെത്താനും അവര്‍ക്ക് ആകുന്നുണ്ട്. അതേസമയം മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ തീര്‍ത്തുകൊണ്ട് ക്രോയേഷ്യയെ പ്രതിരോധത്തിലാക്കാനാവും റഷ്യയുടെ ശ്രമം.
23:40 ലൂക്കാ മോഡ്രിച്ച് എന്ന സൂപ്പര്‍സ്റ്റാര്‍ നായകനിലൂന്നിയാണ് ടൂര്‍ണമെന്റില്‍ ക്രോയേഷ്യയുടെ മിക്ക മുന്നേറ്റങ്ങളും സാധ്യമായത്. ഇന്നും റയല്‍ മാഡ്രിഡിന്റെ താരമായ നായകന് മികവ് ആട്ടും എന്ന് തന്നെയാകും ക്രോയേഷ്യന്‍ പരിശീലകന് ഡാലിച്ചിന്റെ വിശ്വാസം. ലോകകപ്പിലും യൂറോപ്പ്യന്‍ മത്സരങ്ങളിലുമായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (19) കളിച്ച താരം എന്ന റെക്കോര്‍ഡ് കൂടിയാണ് മോഡ്രിച്ച് ഇന്ന് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
‘LM 10’ ; ബോംബ് വീണ തെരുവുകളില്‍ പന്ത് തട്ടി വളര്‍ന്ന മാന്ത്രികന്
23:35 ആദ്യ അഞ്ച് മിനുട്ട് പിന്നിടുമ്പോള്‍ ഒന്ന് രണ്ട് മുന്നേറ്റങ്ങള്‍ തീര്‍ക്കാന്‍ റഷ്യ ശ്രമിച്ചുവെങ്കിലും സംയമനത്തോടെ പൊരുതുന്ന ക്രോയേഷ്യന്‍ പ്രതിരോധത്തെ മുതലെടുക്കാന്‍ ആതിഥേയര്‍ക്ക് ആവുന്നില്ല.
23:30 കിക്കോഫ് !
23:25 ഫോര്മേഷന് :
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ ഉപയോഗിച്ച 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
#RUSCRO // Formations #WorldCup pic.twitter.com/vas1G5Q4Th
— FIFA World Cup (@FIFAWorldCup) July 7, 2018
23:15 ലൈനപ്പ് :
ചെറിഷേവ് ആദ്യ ഇലവനിലേക്ക് മടങ്ങി വരുന്നു എന്നതാണ് റഷ്യന്‍ ടീമിലുള്ള മാറ്റം. ക്രോയേഷ്യയുദ് ആദ്യ ഇലവനിലെക്ക് ക്രാംരിച്ച് മടങ്ങിവന്നിരിക്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook