scorecardresearch

FIFA World Cup 2018 : ഇംഗ്ലണ്ടിനെതിരെ ജയമല്ല മുന്‍ഗണന: ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്

ഓരോ മഞ്ഞക്കാര്‍ഡ് വീധം ലഭിച്ച യാന്‍ വെര്‍ടോന്‍ഘെന്‍, കെവിന്‍ ഡി ബ്രുയിന്‍, തോമസ്‌ മ്യൂനിയര്‍ എന്നിവര്‍ ഇറങ്ങില്ല എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് അറിയിച്ചു.

FIFA World Cup 2018: വ്യാഴാഴ്‌ച നടക്കുന്ന ഗ്രൂപ്പ് ജി മൽസരത്തില്‍ ഇംഗ്ലണ്ടിനെതിരെ ജയിക്കുക എന്നത് തങ്ങള്‍ മുന്‍ഗണന നല്‍കുന്ന കാര്യമല്ല എന്ന് ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്.

ഗ്രൂപ്പ് ജിയില്‍ കളിച്ച രണ്ട് മൽസരങ്ങളിലും വിജയിച്ച ഇരുടീമുകള്‍ക്കും ഒരേ പോയിന്റും ഗോള്‍വ്യത്യാസവുമാണ് എങ്കിലും കുറഞ്ഞ ഫൗളുകള്‍ ഉള്ള ഇംഗ്ലണ്ട് ആണ് നിലവില്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍.

അവസാന ഗ്രൂപ്പ് മൽസരത്തില്‍ ബെല്‍ജിയം ഇറങ്ങുന്നത് പല മുന്‍നിര താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചുകൊണ്ടാണ്. സ്ട്രൈക്കര്‍ റൊമേലു ലുക്കാകുവിന് പകരം ബറ്റ്ഷുവായി ആവും ഇറങ്ങുക. ഓരോ മഞ്ഞക്കാര്‍ഡ് വീധം ലഭിച്ച യാന്‍ വെര്‍ടോന്‍ഘെന്‍, കെവിന്‍ ഡി ബ്രുയിന്‍, തോമസ്‌ മ്യൂനിയര്‍ എന്നിവര്‍ ഇറങ്ങില്ല എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് അറിയിച്ചു.

” ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് യോഗ്യത (പ്രീ ക്വാര്‍ട്ടര്‍) ലഭിച്ചു കഴിഞ്ഞു. യോഗ്യത നേടുക എന്നതിനായിരുന്നു ഞങ്ങളുടെ മുന്‍ഗണന. ഇനി ഞങ്ങള്‍ക്ക് ഓരോ താരങ്ങളേയും കുറിച്ച് ആലോചിക്കേണ്ടതുണ്ട്. (പ്രീ ക്വാര്‍ട്ടറില്‍) കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇന്ന് മുന്‍ഗണന വിജയിക്കാനല്ല” മാര്‍ട്ടിനസ് പറഞ്ഞതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Roberto martinez says winning not belgiums priority against