Latest News

ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ ഹാരി കേനിനെക്കാള്‍ യോഗ്യത ലുക്കാക്കുവിനോ ? റോബര്‍ട്ടോ മാര്‍ട്ടിനസ് പറയുന്നു

FIFA World Cup 2018 : ഹാരി കേനിന്റെ ഗോളുകളില്‍ മൂന്നെണ്ണം പെനാല്‍റ്റിയും ഒന്ന് ഹെഡ്ഡര്‍ ഗോളുമാണ്. രണ്ടെണ്ണം കോര്‍ണര്‍ കിക്കില്‍ പിറന്നത്.

FIFA World Cup 2018: റഷ്യന്‍ ലോകകപ്പിലെ മൂന്നാംസ്ഥാനം എന്നതിനപ്പുറം വിജയിച്ചു തന്നെ അവസാനിക്കാനാകും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടും ബെല്‍ജിയവും ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ റൊമേലു ലുക്കാക്കുവും ഹാരി കേനും തമ്മില്‍ മാറ്റുരയ്ക്കുന്ന മത്സരം കൂടിയാണ് ഇന്നത്തെ ലൂസേഴ്‌സ് ഫൈനല്‍. മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആരാണ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹന്‍ എന്നതിനെ കുറിച്ച് ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന് കൃത്യമായ വിലയിരുത്തലുകളുണ്ട്.

ഹാരി കേന്‍ ആറ് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുമ്പോള്‍ റൊമേലു ലുക്കാക്കുവിന്റെ പേരില്‍ നാല് ഗോളുകളാണ് ഉള്ളത്.

“എനിക്ക് പക്ഷഭേദം ഉണ്ട് എന്നതിനാല്‍ തന്നെ ഇതിന് ഉത്തരം പറയുക എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ ലുക്കാക്കുവിനെ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ അയാള്‍ക്ക് വേഗതയും കരുത്തും ഉണ്ടായിരുന്നു. ഒരുപോലെ ഏരിയല്‍ ചാന്‍സുകള്‍ ഉപയോഗപ്പെടുത്താനും സാധിച്ചിരുന്ന അയാള്‍ വിശ്വസ്തനായ ഗോള്‍സ്കോറര്‍ ആണ്.” മുന്‍ എവര്‍ട്ടണ്‍ പരിശീലകന്‍ കൂടിയായ റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.

റെക്കോര്‍ഡുകള്‍ പരിശോധിക്കുകയാണ് എങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കറുടെ മികവ് എടുത്ത് പറയേണ്ടതാണ് എന്ന് മാര്‍ട്ടിനസ് വിലയിരുത്തുന്നു.

“വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം ടീമിന് വേണ്ടി കളിക്കുന്ന താരമാണ് ലുക്കാക്കു. ജപ്പാനെതിരായ മത്സരത്തില്‍ സ്കോര്‍ ചെയ്യാന്‍ അവസരം ഉണ്ടായിട്ടും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച അസിസ്റ്റിന് വഴിയൊരുക്കുകയാണ് ലുക്കാക്കു ചെയ്തത്.” ബെല്‍ജിയം പരിശീലകന്‍ പറഞ്ഞു.


ലുക്കാക്കു ജപ്പാനെതിരെ നേടിയ ഗോള്‍

ഗോള്‍ഡന്‍ ബൂട്ട് മത്സരത്തിലുള്ള രണ്ട് താരങ്ങളും കളിച്ചത് അഞ്ച് മത്സരങ്ങളാണ്. ഇതില്‍ ഹാരി കേനിന്റെ ഗോളുകളില്‍ മൂന്നെണ്ണം പെനാല്‍റ്റിയും ഒന്ന് ഹെഡ്ഡര്‍ ഗോളുമാണ്. രണ്ടെണ്ണം കോര്‍ണര്‍ കിക്കില്‍ പിറന്നത്. മൂന്ന്‍ ഡയറക്ട് ഗോളും ഒരു ഹെഡ്ഡറുമാണ് ലുക്കാക്കുവിന്‍റെ അക്കൗണ്ടില്‍ ഉള്ളത്. ഒരു ഗോളിന് അസിസ്റ്റ് ചെയ്യാനും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കാനും ലുക്കാക്കുവിന്റെ ടച്ചുകള്‍ നിര്‍ണായകമായി.

ഹാരി കേന്‍ ഗോള്‍ഡന്‍ ബൂട്ടുകള്‍ നേടുകയാണ്‌ എങ്കില്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ഗോള്‍ഡന്‍ ബൂട്ടാകും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഫുട്ബോള്‍ വിദഗ്‌ദരുടെ ഭാഗത്ത് നിന്ന് വന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് ലുക്കാക്കുവിന്റെ മികവിനെ പുകഴ്ത്തി മുന്നോട്ട് വന്നത്.

കാര്യങ്ങള്‍ എന്തുതന്നെയായാലും ഗോള്‍ഡന്‍ ബൂട്ടില്‍ കണ്ണ് നട്ടാവും ഇന്നത്തെ മത്സരത്തില്‍ ഇരുവരും ഇറങ്ങുന്നത്.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Roberto martinez lauds romelu lukaku golden boot fifa world cup

Next Story
ലൂസേഴ്‌സ് ഫൈനൽ ഇന്ന്: കണക്കുതീർക്കാൻ ഇംഗ്ലണ്ട്; വിജയം തുടരാൻ ബെൽജിയംengland vs belgium, england, belgium, third-place match, world cup third place, belgium vs england, fifa world cup, fifa news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express