Poland vs Senegal, FIFA World Cup Highlights പതിനാറ് വര്‍ഷത്തിന് ശേഷം ലോകകപ്പിലേക്ക് മടങ്ങി വന്ന സെനഗലിന് വിജയം. പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെനഗല്‍ വിജയം നേടിയത്. 2002ന്റെ ആവര്‍ത്തനാമാണ് അപരാജിതരായി മുന്നേറിയ ലോകകപ്പ് യോഗ്യതാ റൗണ്ടിലെത്തിയ ആഫ്രിക്കന്‍ കരുത്തര്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ തന്നെ സിയോനെക്കിന്റെ സെല്‍ഫ് ഗോളില്‍ ലീഡ് നേടിയ സെനഗല്‍ നിയാങ്ങിലൂടെ ഗോള്‍നില ഇരട്ടിപ്പിച്ചു. ക്രിഷോവിയക്കാണ് പോളണ്ടിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.


2002 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ശക്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ആരംഭിച്ച സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. ഇതോടെ ഗ്രൂപ്പ് എച്ചില്‍ കരുത്തരായ കൊളംബിയയേയും പോളണ്ടിനേയും പിന്തള്ളിക്കൊണ്ട് ജപ്പാനും സെനഗലും ഒന്നാം സ്ഥാനക്കാരായി.

പോളണ്ടിനുമേല്‍ കരുത്ത് കാട്ടി ആഫ്രിക്കന്‍ കുതിരകള്‍ Highlights

22:24 ഫുള്‍ടൈം !

22:22 പോളണ്ടിന് കോര്‍ണര്‍. കോര്‍ണര്‍ കിക്കിനായി സെനഗല്‍ താരങ്ങളെല്ലാം ബോക്സിലേക്ക്.. സെനഗലിന്റെ പ്രതിരോധം രക്ഷയ്ക്ക്..
22:21 നാല് മിനുട്ടിന്റെ അധികസമയം അനുവദിച്ചിരിക്കുന്നു.
22:20 സെനഗലിന് കോര്‍ണര്‍ പോളിഷ് പ്രതിരോധത്തിലേക്ക്..
22:17 ഗോള്‍ !! പോളണ്ട് !! ഗ്രോസിച്ചിയുടെ കോര്‍ണര്‍ കിക്കില്‍ ക്രിഷോവിയക്കിന്റെ ഹെഡ്ഡര്‍ ഗോള്‍ !
22:15 സെനഗല്‍ താരത്തിന്റെ മുന്നേറ്റം പോളിഷ് ബോക്സില്‍ വീണ് പരാജയപ്പെടുന്നു. പെനാല്‍റ്റിക്കുള്ള അപ്പീല്‍ റഫറി നിഷേധിച്ചു.
22:13 സബ്സ്റ്റിറ്റ്യൂഷന്‍ : പോളണ്ടിന്റെ പിറ്ചെക്കിന് പകരം ബെറെന്‍സ്കി
22:09 മത്സരം എണ്‍പതാം മിനുട്ടിലേക്ക് കടക്കുമ്പോള്‍ ഒരു ആശ്വാസ ഗോളിനുള്ള കഠിന ശ്രമത്തിലാണ് പോളണ്ട്. നായകന്‍ ലെവന്‍ഡോസ്‌കിയുടെ മറ്റൊരു ശ്രമം സെനഗല്‍ പ്രതിരോധം തകര്‍ക്കുന്നു.
22:05 സബ്സ്റ്റിറ്റ്യൂഷന്‍ : സെനഗലിനുവേണ്ടി രണ്ടാം ഗോള്‍ നേടിയ നിയാങ്ങിന് പകരം കൊനാട്ടെ
22:03 സബ്സ്റ്റിറ്റ്യൂഷന്‍ : പോളണ്ടിന്റെ മിലിക്കിന് പകരം കോവ്നാച്ചി
22:01 സെനഗല്‍ നേടിയ രണ്ട് ഗോളുകളിലും പോളണ്ടിന്റെ പിഴവുകള്‍ എടുത്ത് പറയേണ്ടതാണ്. ആദ്യ ഗോള്‍ സെല്‍ഫ് ആണ് എങ്കില്‍ രണ്ടാമത്തെ ഗോള്‍ അപകടകരമായ ഒരു മൈനസ് പാസില്‍ പിറന്നതും.

21:56 ഒരു മധ്യനിര താരത്തിന് പകരം മുന്നേറ്റനിര താരത്തെ ഇറക്കിക്കൊണ്ട് സെനഗലീസ് ആക്രമത്തിന്റെ മൂര്‍ച്ച കൂട്ടാനാണ് പരിശീലകന്റെ തന്ത്രം.
21:52 സബ്സ്റ്റിറ്റ്യൂഷന്‍ : സെനഗലിന്റെ ഡിയൂഫിന് പകരം എന്‍ഡോയേ
21:50 ഗോള്‍ !! സെനഗലിനുവേണ്ടി നിയാങ് !! പോളണ്ട് പ്രതിരോധ താരം ഗോള്‍കീപ്പര്‍ക്ക് നല്‍കിയ ബാക്ക് പാസ് കൈവശപ്പെടുത്തിയ നിയാങ്ങിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തില്‍ ഗോള്‍നില ഇരട്ടിപ്പിച്ച് സെനഗല്‍..
21:46 സെനഗല്‍ ഹാഫില്‍ നിന്ന് പോളിഷ് താരം പിച്ഷേക്കിന്റെ ഒരു ലോങ്റേഞ്ചര്‍ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ സെനഗല്‍ പോസ്റ്റ്‌ ഭേദിച്ച് പുറത്തേക്ക്..
21:42 വാട്ടെ ഷോട്ട് !! വാട്ടെ സേവ് !! രണ്ടടി പിന്നോട്ട് നിന്നും പന്തിലേക്ക് ഓടിയടുത്തത് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ മനോഹരമായൊരു ഫ്രീകിക്ക്.. സെനഗളീസ് പ്രതിരോധ മതിലുകള്‍ക്ക് മുകളിലൂടെ ഗോള്‍ പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക്. ലക്ഷ്യത്തിലേക്ക് വന്ന പന്ത് കൈവശപ്പെടുത്തി സെനഗല്‍ ഗോള്‍കീപ്പറുടെ ഡൈവ് !
21:39 മഞ്ഞക്കാര്‍ഡ് : സാനെ !! സെനഗല്‍ ബോക്സിനരികില്‍ പോളണ്ടിന് ഫ്രീകിക്ക്
സെന്‍റര്‍ ലൈനില്‍ നിന്നും പന്തുമായി മുന്നേറിയ ലെവന്‍ഡോസ്‌കിയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം.. പോളിഷ് നായകനെ സെനഗല്‍ പ്രതിരോധ ഫൗള്‍ ചെയ്ത് വീഴ്ത്തുന്നു.
21:36 സബ്സ്റ്റിറ്റ്യൂഷന്‍ : പോളണ്ടിന്റെ ബ്ലാഷ്നോസ്കിക്ക് പകരം ബെഡ്‌നറേക്ക്
21:35 രണ്ടാം പകുതി..
21:20 ഹാഫ്ടൈം

21:18 ആദ്യപകുതി അധികസമയത്തിലേക്ക്
21:12 ഗുവേയെയാണ് അവസാനമായി ഷോട്ട് തുടുത്തത്. പോളിഷ് താരം സിയോനെക്കിന്റെ കാലില്‍ തട്ടിയായിരുന്നു ഗോള്‍.
21:10 ഗോള്‍ !! പോളിഷ് പ്രതിരോധതാരത്തിന്റെ കാലില്‍ തട്ടി സ്വന്തം പോസ്റ്റിലേക്ക് തെറിച്ച പന്തില്‍ അക്കൗണ്ട് തുറന്ന് സെനഗല്‍

21:05 ഫുട്ബോളിലെ സെനഗല്‍ സൗന്ദര്യം ! വിങ്ങുകളില്‍ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ സെനഗല്‍ താരത്തിന്റെ തുരുതുരെയുള്ള രണ്ട് ക്രോസുകള്‍ പോളിഷ് ബോക്സിലേക്ക്. കൂടുതല്‍ സാധ്യത തെളിഞ്ഞ് വന്ന രണ്ടാമത്തെ ക്രോസില്‍ തലനാരിഴയ്ക്ക് ഹെഡ്ഡര്‍ ഗോള്‍ നഷ്ടമാകുന്നു.
21:00 മത്സരം അരമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പോളണ്ട് മൂന്ന് ഷോട്ടും സെനഗല്‍ ഒരു ഷോട്ടും വീതം അടിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
20:55 ലെവന്‍ഡോസ്‌കിയുടെ മറ്റൊരു ഷോട്ടും ലക്ഷ്യംകാണാതെ പുറത്തേക്ക്. ബയേണ്‍ മ്യൂണിക് താരം കൂടുതല്‍ കൂടുതല്‍ അപകടകാരിയായി കാണപ്പെടുന്നു. ലെവന്‍ഡോസ്‌കിയെ സെനഗല്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രതിരോധിക്കേണ്ടതുണ്ട്
20:52 പോളണ്ട് !! സെനഗല്‍ ഹാഫിലെ വലത് വിങ്ങില്‍ നിന്നും പോളണ്ട് കണ്ടെത്തിയ ക്രോസ് ഗോളടിവീരന്‍ ലെവന്‍ഡോസ്കിയുടെ കാല്‍ക്കല്‍ എത്തിച്ചേരുന്നു..പോളിഷ് നായകന്‍റെ ഷോട്ട് ലക്ഷ്യംതെറ്റി പോസ്റ്റിന് വെളിയിലേക്ക്..
20:50 സെനഗല്‍ !! സെനഗളിന്റെ മ്കച്ചൊരു മുന്നേറ്റം സ്ട്രൈക്കര്‍ ആല്‍ഫ്രഡ്‌ എന്‍ഡിയയെയുടെ കാലുകളിലേക്ക്.. ബോക്സിലേക്ക് ചീറിപ്പാഞ്ഞ പതിമൂന്നാം നമ്പര്‍ സ്ട്രൈക്കറുടെ മോശം ഫിനിഷ്..
20:48 പന്തിന്മേല്‍ കൂടുതല്‍ പൊസഷന്‍ ഉറപ്പിക്കുകയാണ് പോളണ്ട്.
20:45 മാനെയെ ഫൗള്‍ ചെയ്ത പോളണ്ടിന്റെ ക്രിഷോവിച്ചിന് മഞ്ഞക്കാര്‍ഡ് മാനെയുടെ സെറ്റ് പീസ്‌ ലക്ഷ്യംതെറ്റി പുറത്തേക്ക്.
20:42 കളി തുടങ്ങിയത് മുതല്‍ താങ്കളുടെ കായികക്ഷമത പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വേഗതയുള്ള കളിയാണ് സെനഗല്‍ പുറത്തെടുക്കുന്നത്. നായകന്‍ ലെവന്‍ഡോസ്‌കിക്ക് പന്ത് എത്തിച്ച് നല്‍കാനുള്ള പോളിഷ് ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തുന്നുണ്ട് സെനഗല്‍.
20:39 2015 മുതല്‍ പരിശീലകനായ മുന്‍ താരം അലിയോ സിസേയുടെ തന്ത്രങ്ങളിലാണ് സെനഗല്‍ ലോകകപ്പിലേക്ക് മടങ്ങിവരുന്നത്. ലിവര്‍പൂള്‍ സൂപ്പര്‍താരം സാദിയോ മാനേയെ നിലവില്‍ വിങ്ങര്‍ ആയാണ് ഉപയിഗിച്ചത് എങ്കിലും കളി പുരോഗമിക്കുന്നതിനനുസരിച്ച് മാനെയുടെ പൊസീഷനും മാറ്റാന്‍ സാധ്യതയുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡ് റോളിലും സെന്‍റര്‍ ഫോര്‍വേഡ് റോളിലും ഉപയോഗപ്പെടുത്താനുള്ള സാങ്കേതിക തികവുള്ള താരമാണ് മാനെ.
20:34 ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും ശക്തരായാണ് സെനഗല്‍ ലോകകപ്പ് യോഗ്യത നേടുന്നത്.
20:32 കിക്കോഫ്‌ !
20:30 ഫോര്‍മേഷന്‍

4-2-3-1 എന്ന ഫോര്‍മേഷനിലാണ് പോളണ്ട് ഇറങ്ങുന്നത്. നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയാകും പോളിഷ് മുന്നേറ്റത്തെ മുന്നില്‍ നിന്നും നയിക്കുക. 4-4-2-2 എന്ന ഫോര്‍മേഷനിലാകും സെനഗല്‍ ഇറങ്ങുക. നായകന്‍ സാദിയോ മാനെ വലത് വിങ്ങില്‍ ഇറങ്ങുമ്പോള്‍ ഡിയോഫും നിയാങ്ങും ആണ് സെനഗലിന്റെ മുന്നേറ്റനിരയിലെ കുന്തമുന

Poland vs Senegal, FIFA World Cup LIVE Updates പോളണ്ട് ലോകകപ്പ് യോഗ്യത നേടുന്നത് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഗോളടി മികവിലാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ