scorecardresearch

Poland vs Colombia Highlights : കളം നിറഞ്ഞ് കൊളംബിയ (3-0)

Poland vs Colombia Highlights : ഇനിയുള്ള ഒരു മത്സരത്തില്‍ ജയിച്ചാലും പോളണ്ടിന് അടുത്ത റൗണ്ടിലേക്ക് പോകാനാകില്ല.

Poland vs Colombia Highlights : കളം നിറഞ്ഞ് കൊളംബിയ (3-0)

Poland vs Colombia Highlights : കസാന്‍ അറീനയില്‍ നടന്ന ഗ്രൂപ്പ് ജി മത്സരത്തില്‍ കൊളംബിയ പോളണ്ടിനെ തകര്‍ത്തു. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ വിജയം. ആദ്യപകുതിക്ക് അഞ്ച് മിനുട്ട് ബാക്കിയുള്ളപ്പോള്‍ ഹേമസ് റോഡ്രിഗസ് നല്‍കിയ പാസില്‍ ബാഴ്‌സലോണാ താരം യെരി മിന കണ്ടെത്തിയ ഹെഡ്ഡര്‍ ആണ് കൊളംബിയയുടെ അക്കൗണ്ട് തുറന്നത്. എഴുപതാം മിനിട്ടില്‍ രാജ്യത്തിന്റെ എക്കാലത്തെയും ടോപ്‌സ്കോററും നായകനുമായ ഫല്‍കാവോ ഗോള്‍നില ഇരട്ടിപ്പിച്ചു. എഴുപത്തിയഞ്ചാം മിനുട്ടില്‍ എഴുപതാം മിനുട്ടില്‍ ഹേമസിന്റെ തന്നെ പാസില്‍ കുവഡ്രാഡോ നേടിയ ഗോള്‍ പോളണ്ടിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കുമേല്‍ അവസാനത്തെ ആണിയും അടിച്ചു. ഗ്രൂപ്പില്‍ പൂജ്യം പോയന്‍റുകളോടെ ഏറ്റവും പിന്നിലാണ് പോളണ്ട്. ഇനിയുള്ള ഒരു മത്സരത്തില്‍ ജയിച്ചാലും പോളണ്ടിന് അടുത്ത റൗണ്ടിലേക്ക് പോകാനാകില്ല.

പോളണ്ടിനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടരുത് !

01:25 : ഫുള്‍ടൈം !!
01:20 : തൊണ്ണൂറ് മിനുട്ട് കഴിഞ്ഞ് നാല് മിനുട്ടിന്റെ അധികസമയം അനുവദിച്ചിരിക്കുന്നു.
01:17 : ലെവന്‍ഡോസ്‌കി !!! ഷോട്ട് !! പോളിഷ് നായകന്‍റെ ഒരു ലോങ്ങ്‌ റേഞ്ച് ശ്രമം. കൊളംബിയന്‍ പ്രതിരോധത്തെ മറികടന്ന് പറന്ന പന്ത് പോസ്റ്റിലേക്ക്.. തലനാരിഴയ്ക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക്.. ലെവന്‍ഡോസ്‌കി !!!
01:14 : കൊളംബിയ !!! കൊളംബിയയുടെ മഹാരാമായ ഫുട്ബോള്‍. പോളണ്ടിന് തൊടാന്‍ പോലും അവസരം നല്‍കാതെ പാസുകളും ത്രൂകളും. ആറോ ഏഴോ തവണ പന്ത് കൈമാറിയശേഷം പോസ്റ്റിലെത്തിയ പന്ത് ഗോളിയെ മറികടന്നു ബാക്ക്ഹീല്‍ ചെയ്യുന്നു. പോളിഷ് പ്രതിരോധത്തിന്റെ അവസാന സെക്കണ്ട് ക്ലിയറന്‍സ് !
01:11 : തുടക്കം മുതല്‍ പരുക്കിന്റെ നിഴലിലുള്ള കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ്‌ ഒസ്പിന വീണ്ടും വീണുകിടക്കുന്നു. സബ്സ്റ്റിറ്റ്യൂഷന് സാധ്യത.
01:07 : സബ്സ്റ്റിറ്റ്യൂഷന്‍ : കൊളംബിയന്‍ നായകനും ഗോള്‍സ്കോററുമായ ഫല്‍കാവോയ്ക്ക് പകരം ബക്ക. നായകന്‍റെ ബാഡ്ജ് ഹെമസ് റോഡ്രിഗസിന്റെ കൈകളിലേക്ക്..
01:05 : ഇടത് വിങ്ങില്‍ നിന്ന് ഹേമസ് റോഡ്രിഗസ് തുടങ്ങിയ കൗണ്ടര്‍ വലത് വിങ്ങിലുള്ള കുഡ്രാഡോയെ കണ്ടെത്തുന്നു. കൃത്യമായി കുഡ്രാഡോയിലേക്കെത്തിയ പന്ത് പോളിഷ് ഗോളിയെ മറികടന്ന് പോസ്റ്റിലേക്ക്..
01:04 : ഗോാാാാാാാാാാള്‍ !! കുഡ്രാഡോ !!! ഗോാാാാാാാാാാള്‍ !!ഗോാാാാാാാാാാള്‍ !!ഗോാാാാാാാാാാള്‍ !!ഗോാാാാാാാാാാള്‍ !!ഗോാാാാാാാാാാള്‍ !!
01:03 : കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ സെമി ഫൈനല്‍ വരെ എത്തിയ ടീമാണ് കൊളംബിയ. അന്ന് പരുക്ക് കാരണം ലോകകപ്പ് നഷ്ടപ്പെട്ട എഎസ് മൊണാക്കോയുടെ സ്ട്രൈക്കര്‍ കൊളംബിയയുടെ എക്കാലത്തെയും ടോപ്സ്കോറര്‍ ആണ്. എന്നിട്ടും ലോകകപ്പില്‍ അദ്ദേഹം നേടുന്ന ആദ്യ ഗോളാണ് ഇത്. ഫല്‍കാവോയ്ക്ക് ഇത് വൈകാരിക നിമിഷം.
00:59 : ഗോള്‍ !! ഫല്‍കാവോ !! ക്വിണ്ടിറോയുടെ മികച്ചൊരു ത്രൂ ബോള്‍ പോളിഷ് പ്രതിരോധത്തിനിടയിലൂടെ ഫല്‍കാവോയിലേക്ക്.. പന്തുമായി മുന്നേറിയ കൊളംബിയന്‍ നായകന്‍ ഗോളിയെ കവച്ചുവച്ച് ഇടത് പോസ്റ്റിലേക്ക് ഒരു അനായാസ ഷോട്ട് പായിക്കുന്നു !!
00:56 : പോളണ്ടും കൂടുതല്‍ അക്രമാസക്തമായി മാറുന്നു. കഴിഞ്ഞ കുറച്ച് മിനുട്ടുകലായി പന്ത് പോളണ്ടിന്റെ വരുതിയില്‍.
00:53 : കൊളംബിയയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നു. ഷോട്ടുകളുടെ എണ്ണത്തിലാണ് എങ്കിലും പന്തിന്മേലുള്ള പൊസഷനിലാണ് എങ്കിലും മുന്നില്‍ നില്‍ക്കുന്നത് ലാറ്റിനമേരിക്കക്കാര്‍ തന്നെ..
00:50 : മഞ്ഞക്കാര്‍ഡ് : പോളണ്ടിന്റെ ബെഡ്നെറാക്കിന് മഞ്ഞക്കാര്‍ഡ്. കൊളംബിയയുടെ ക്വിണ്ടിറോയെ ഫൗള്‍ചെയ്തതിനാണ് കാര്‍ഡ്.
00:49 : ചാന്‍സ് ! ലെവന്‍ഡോസ്‌കി !! പോളണ്ട് നായകന് ഒരു ക്ലോസ് ചാന്‍സ് ! ഇടത് വിങ്ങില്‍ നിന്ന് വന്ന ക്രോസ് നീട്ടി വച്ച ഇടത് കാലില്‍ നിയന്ത്രണത്തിലാക്കിയ പോളണ്ട് നായകന്‍ ക്ലോസ് റേഞ്ചില്‍ ഷൂട്ട്‌ ചെയ്യുന്നു. പൊസീഷനില നിന്നും മുന്നോട്ടുവന്ന കൊളംബിയന്‍ ഗോളി ഒസ്പിനയുടെ സേവ്. .
00:46 : സബ്സ്റ്റിറ്റ്യൂഷന്‍ : പോളിഷ് താരം ഗ്വോവ്നാസ്കിയ്ക്ക് പകരം ഗ്രോചിന്‍സ്കി
00:45 : കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ഹേമസ് റോഡ്രിഗസ് കുറച്ചുകൂടി അറ്റാക്കിങ് റോളിലേക്ക് മാറിയിരിക്കുന്നു. ഹേമസ് തുടങ്ങിവച്ചൊരു കൗണ്ടര്‍ അറ്റാക്ക് പോളിഷ് പോസ്റ്റ്‌ വരെ മുന്നേറുന്നു. ക്വിണ്ടിറോയെടുത്ത ഷോട്ട് ഗോളി തട്ടി തെറിപ്പിക്കുന്നു. കൊളംബിയക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് പോളിഷ് പ്രതിരോധത്തിന്റെ കാലുകളിലേക്ക്..
00:43 : മത്സരം തങ്ങള്‍ക്ക് അനുകൂലമായതോടെ വളരെ മത്സരത്തിന്റെ വേഗത കുറയ്ക്കുകയാണ് കൊളംബിയ.
00:41 : പോളണ്ട് ഹാഫില്‍ നിന്ന് ക്വിണ്ടിറോയുടെ ഒരു ലോങ്റേഞ്ച് ശ്രമം ലക്ഷ്യംകാണുന്നില്ല. തൊട്ടുപിന്നാലെ ഫല്‍കാവോയിലേക്കും ഒരു അവരം വന്നുചേര്‍ന്നെങ്കിലും അലക്ഷ്യമായ ഷോട്ട് ഗ്യാലറിയിലേക്ക്..
00:39 : കൊളംബിയയുടെ ഫുള്‍ബാക്കിനെ കബളിപ്പിച്ച് വലത് വിങ്ങില്‍ ബെറന്‍ഷിസ്കിയുടെ നല്ലൊരു മുന്നേറ്റം. ബോക്സിലേക്ക് ലെവന്‍ഡോ‌സ്‌കിയെ ലക്ഷ്യമാക്കി ക്രോസ് ചെയ്തെങ്കിലും ക്രോസ് ലക്‌ഷ്യം കണ്ടില്ല.
00:37 : പോളണ്ട് കുറച്ചുകൂടി ഹൈ ബോളുകളിലേക്ക് മാറിയിരിക്കുന്നു. കൊളംബിയയുടെ ഉയരക്കുറവ് മുതലെടുക്കാനുള്ള തന്ത്രം.
00:34 : രണ്ടാം പകുതി
00:19 : ഹാഫ്ടൈം
00:15 : ആദ്യപകുതി അധികസമയത്തിലേക്ക് കടക്കുമ്പോള്‍ മത്സരം കൊളംബിയയ്ക്ക് അനുകൂലമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്ത് മിനുട്ടായി പന്ത് കൂടുതല്‍ സമയവും ലാറ്റിനമേരിക്കന്‍ കറുത്തരുടെ വറുതിയിലാണ്.
00:12 : പോളിഷ് ഗോള്‍കീപ്പറുടെ കൈകള്‍ക്ക് ഇടയിലൂടെ കടന്നുപോയ ഗോളിന് ശേഷം വര്‍ദ്ധിച്ച ഉത്സാഹത്തോടെയാണ് കൊളംബിയ കളിക്കുന്നത്.
00:09 : കൊളംബിയ !! ഗോള്‍ !!! മിനാ !! കോര്‍ണറില്‍ നിന്ന് തുടങ്ങിയ കൊളംബിയന്‍ മുന്നേറ്റം.. കുഡ്രാഡോയും ഫല്‍കാവോയുംകുറിയ രണ്ട് പാസുകള്‍ കൈമാറിയ ശേഷം പന്ത് ഹേമസ് റോഡ്രിഗസിലേക്ക്.. ഹേമസിന്റെ ക്രോസ് പോളിഷ് പ്രതിരോധം ഭേദിച്ച് കൃത്യമായി മിനയുടെ തലയിലേക്ക്.. മൈനയുടെ മികച്ചൊരു ഹെഡ്ഡര്‍ ഗോള്‍ !!
00:06 : വലത് വിങ്ങില്‍ മൂന്ന് പോളിഷ് താരങ്ങളെ മറികടന്ന് കുഡ്രാഡോയുടെ മികച്ച സ്കില്‍. ഒടുവില്‍ നിയര്‍ പോസ്റ്റില്‍ നിന്നും ബോക്സിന്റെ നടുവിലേക്ക് കൊടുത്ത പാസ് പോളണ്ട് പ്രതിരോധിക്കുന്നു..
00:03 : കുഡ്രാഡോയുടെ അപകടകരമായ മുന്നേറ്റങ്ങള്‍ പോളണ്ടിനെ ചെറുതല്ലാത്ത രീതിയില്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
00:01 : സബ്സ്റ്റിറ്റ്യൂഷന്‍ : കൊളംബിയയുടെ അഗ്വിലര്‍ക്ക് പകരം ഉറിബെ
23:59 : പരുക്ക് ! കൊളംബിയന്‍ താരം അഗ്വിലറിന് പരുക്ക്
23:55 : കൊളംബിയയുടെ മറ്റൊരു മികച്ച മുന്നേറ്റം. പോളിഷ് പ്രതിരോധത്തിന് മുകളിലൂടെ ഹേമസ് ലോബ് ചെയ്ത പന്ത് കൗണ്ടര്‍ അറ്റാക്കിന് തയ്യാറെടുത്ത ഫല്‍കാവോയിലേക്ക്.. പന്തുമായി ഫല്‍കാവോയുടെ മുന്നേറ്റം പോളിഷ് പോസ്റ്റ്‌ വരെ. ഷൂട്ട്‌ ചെയ്യാനുള്ള സ്പേസ് കണ്ടെത്താനായത്തോടെ ഫല്‍കാവോ പിന്നിലുള്ള കുഡ്രാഡോയ്ക്ക് പന്ത് ബാക്ക്ഹീല്‍ ചെയ്ത് നല്‍കുന്നു. കുഡ്രാഡോയ്ക്ക് മുന്നില്‍ പന്ത് കൈവശപ്പെടുത്തിയാ പോളണ്ട് പ്രതിരോധത്തിന്റെ ക്ലിയറന്‍സ് !
23:50 : കൊളംബിയ !! പോളണ്ട് ബോക്സില്‍ കൊളംബിയയുടെ മികച്ചൊരു മുന്നേറ്റം. പോളിഷ് പ്രതിരോധത്തെ നോക്കുകുത്തികളാക്കി അഞ്ചും ആറും തവണ പന്ത് കൈമാറുന്നു. ഒടുവില്‍ പന്ത് സെന്റര്‍ ഫോര്‍വേഡ് ഫല്‍കാവോയ്ക്ക്. ഫല്‍കാവോയ്ക്ക് ഷോട്ട് കണ്ടെത്താനായില്ല.
23:48 : ഷോട്ട് !! പോളണ്ട് !! കൊളംബിയന്‍ പോസ്റ്റ്‌ ലക്ഷ്യമാക്കി പോളണ്ട് എടുത്ത ഷോട്ട് കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടി കോര്‍ണറിലേക്ക്. പോളണ്ടിന്റെ കോര്‍ണര്‍ കൊളംബിയ ക്ലിയര്‍ ചെയ്യുന്നു.
23:43 : ഇരു ടീമുകളും ഇതിന് മുന്‍പ് അഞ്ച് തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. അതില്‍ മൂന്ന് തവണ കൊളംബിയയും രണ്ട് തവണ പോളണ്ടും വിജയികളായി.
23:40 : മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ ഇരു ടീമുകളും താളം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൊളംബിയയുടെ ഒന്ന് രണ്ടു മുന്നേറ്റങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിച്ച പത്ത് മിനുട്ടുകള്‍ ഇരുടീമുകള്‍ക്കും സമ്മര്‍ദരഹിതമായിരുന്നു.
23:36 : ശക്തമായൊരു മധ്യനിരയുമായി ഇറങ്ങുന്ന പോളണ്ടിന്റെ തന്ത്രം ഗോളുകള്‍ക്കായി ലെവന്‍ഡോസ്കിയെ ആശ്രയിക്കുകയെന്നത് തന്നെയാണ്. നായകന്‍ ഫല്‍കാവോയും ഹേമസും ക്വിണ്ടെറോയും അടങ്ങിയ ഒരു മുന്നേറ്റമാകും കൊളംബിയയുടെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
23:34 : രണ്ട് ബയേണ്‍ മ്യൂണിക് സൂപ്പര്‍സ്റ്റാറുകള്‍ കൊമ്പുകോര്‍ക്കുന്ന മത്സരം കൂടിയാണിത്. പോളണ്ടിന്റെ ലെവന്‍ഡോസ്കിയും കൊളംബിയയുടെ ഹേമസ് റോഡ്രിഗസും ബയേണ്‍ താരങ്ങളാണ്.
23:32 : 4-2-3-1 എന്ന ഫോര്‍മേഷനില്‍ കൊളംബിയ ഇറങ്ങുമ്പോള്‍. മൂന്ന് പ്രതിരോധ താരങ്ങളെ മാത്രം വച്ച് 3-4-3 എന്ന ഫോര്‍മേഷനിലാണ് പോളണ്ട് ഇറങ്ങുന്നത്.
23:30 : കിക്കോഫ്‌ !
23:24 : ലൈനപ്പ്

ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്റെ സമ്മര്‍ദത്തിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Poland vs colombia live score fifa world cup 2018 live streaming