Fifa World Cup 2018 : നിര്‍ണായകമായ മൽസരത്തില്‍ നൈജീരിയയെ നേരിടുന്ന അര്‍ജന്റീനയ്‌ക്ക് മുന്നറിയിപ്പുമായി നൈജീരിയന്‍ താരം അഹമ്മദ് മൂസ. നാല് വര്‍ഷം മുന്‍പ് ബ്രസീല്‍ ലോകകപ്പിന് അര്‍ജന്‍റീനയോട് ഏറ്റ 3-2 എന്ന പരാജയത്തിന് അര്‍ജന്‍റീനയോട് പകരംവീട്ടും എന്നാണ് നൈജീരിയന്‍ താരത്തിന്റെ മുന്നറിയിപ്പ്.

“ഇത് പകവീട്ടാനുള്ള സമയമായിരിക്കും” മൂസ പറഞ്ഞു. 2014ല്‍ ബ്രസീല്‍ ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂസ അര്‍ജന്റീനയ്‌ക്കെതിരെ രണ്ട് ഗോളുകള്‍ അടിച്ചിരുന്നു. മെസിയും രണ്ട് ഗോളുകള്‍ അടിച്ച മൽസരത്തില്‍ റോജ നേടിയ ഗോളിന്റെ ബലത്തില്‍ 3-2നാണ് അര്‍ജന്‍റീന ജയിച്ചത്.

ഐസ്‌ലന്‍ഡിനെതിരായ മൽസരത്തില്‍ രണ്ട് ഗോള്‍ നേടി നൈജീരിയയെ ജയിപ്പിച്ച താരം മികച്ച ഫോമിലുമാണ്.
മെസി പിച്ചിലുള്ളപ്പോള്‍ താന്‍ മെച്ചപ്പെട്ട കളിക്കാരനാവും എന്നാണ് ലെയ്സിസ്റ്റര്‍ സിറ്റിയുടെ താരം പറയുന്നത്.

നവംബറില്‍ ഇരു ടീമുകളും സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മെസി കളിച്ചിരുന്നില്ല. അന്ന് 4-2ന് നൈജീരിയ വിജയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook