Japan vs Senegal Live Score, FIFA World Cup 2018 Live : ഗ്രൂപ്പ് എച്ചില്‍ സെനഗലും ജപ്പാനും തമ്മില്‍ നടന്ന മത്സരം സമനിലയില്‍. ആദ്യ മത്സരത്തില്‍ കൊളംബിയയെ അട്ടിമറിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ജപ്പാന്‍ പതിനൊന്നാം മിനുട്ടില്‍ തന്നെ പ്രതിരോധത്തിലായി. സെനഗല്‍ നായകനായ ലിവര്‍പൂള്‍ താരം സാദിയോ മാനെയാണ് സെനഗലിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്.

പോളണ്ടിനെതിരെ നേടിയ വിജയം ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷിച്ച സെനഗലിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിനാലാം മിനുട്ടില്‍ ഇനൂയി ഗോള്‍ തിരിച്ചടിച്ചു. എഴുപത്തിയൊന്നാം മിനുട്ടില്‍ വാഗ്വെയിലൂടെ സെനഗല്‍ വീണ്ടും ലീഡ് നേടി. ഏഴ് മിനുട്ടുകള്‍ക്കകം തന്നെ ജപ്പാന്റെ സൂപ്പര്‍ താരം ഹോണ്ട അത് മടക്കി നല്‍കി. മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ജപ്പാന്‍ താരമാണ് ഹോണ്ട

നാടകീയമായി അവസാനിച്ച മത്സരം ഗ്രൂപ്പ് എച്ചിനെ മരണഗ്രൂപ്പ് ആക്കിയിരിക്കുകയാണ്. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഗൂപ്പിലെ മറ്റ് ടീമുകളായ പോളണ്ടിനും കൊളംബിയക്കും ഇനി ഓരോ മത്സരവും നിര്‍ണായകമാവും.

ആദ്യ പതിനാറില്‍ ആര് ? സെനഗല്‍ X ജപ്പാന്‍ ലൈവ്

22:21 : ഫുള്‍ടൈം
22:20 : അധികസമയത്തിന്റെ അവസാന മിനുട്ടില്‍ ജപ്പാന്റെ ഹസാബെക്ക് മഞ്ഞക്കാര്‍ഡ്
22:17 : കളി തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തിലേക്ക്..
22:16 : മഞ്ഞക്കാര്‍ഡ് : ജപ്പാന്റെ ഹോണ്ടയെ ഫൗള്‍ ചെയ്ത യൂസുഫ് സബാലിക്ക് മഞ്ഞക്കാര്‍ഡ്.
22:14 : സബ്സ്റ്റിറ്റ്യൂഷന്‍ : ജപ്പാന്റെ ആദ്യ ഗോള്‍ സ്കോറര്‍ ഇനൂയിക്ക് പകരം ഉസാമി.
22:12 : മത്സരം അവസാന അഞ്ച് മിനുട്ടിലേക്ക് കടക്കുമ്പോള്‍ ഗ്രൂപ്പ് എച്ചും മരണ ഗ്രൂപ്പ് ആയിരിക്കുന്നു. ഈ മത്സരം സമനിലയില്‍ കലാശിക്കുകയാണ് എങ്കില്‍ പ്രതിസന്ധിയിലാവുക കാര്യങ്ങള്‍ എളുപ്പമാകും എന്ന് പ്രതീക്ഷിച്ച കൊളംബിയയും പോളണ്ടുമാണ്.
22:08 : സബ്സ്റ്റിറ്റ്യൂഷന്‍ : സെനഗല്‍ : എന്‍ഡിയായേക്ക് പകരം എന്‍ഡിയോയെ
22:05 : ജപ്പാന്‍ !! ഗോള്‍ !! ഹോണ്ട !!!
സൂപ്പര്‍ സബ് ആയി ഹോണ്ട.. ഇടത് വിങ്ങില്‍ നിന്നും പിറന്ന ഷോട്ട് തടുക്കാനുള്ള ശ്രമത്തില്‍ സെനഗല്‍ ഗോളി വീഴുന്നു. ഇടത് വിങ്ങില്‍ നിന്ന് ബോക്സിന്റെ മധ്യത്തിലേക്ക് ഇനൂയിയുടെ ക്രോസ് ! മൂന്ന് സെനഗല്‍ താരങ്ങളെ മറികടന്ന പന്ത് ഹോണ്ടയുടെ കാലുകളിലേക്ക്.. ഹോണ്ടയുടെ സിമ്പിള്‍ ഫിനിഷ് !
22:01 : സബ്സ്റ്റിറ്റ്യൂഷന്‍ : ജപ്പാന്റെ കഗാവയ്ക്ക് പകരം ഹോണ്ട.
21:59 : ഗോള്‍ !! സെനഗല്‍ !! വാഗ്വെ !! 72ാം മിനുട്ടില്‍ വാഗ്വെയുടെ ഗോള്‍ ! നിയാങ്ങിന്റെ ബാക്ക് ഹീല്‍ ശ്രമം പരാജയപ്പെടുന്നു. ലക്ഷ്യം തെറ്റിയ പന്ത് നേരെ വാഗ്വെയുടെ മുന്നിലേക്ക്. വലത് വിങ്ങില്‍ മുന്നേറുകയായിരുന്ന വാഗ്വെ പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്നു.
21:54 : മഞ്ഞക്കാര്‍ഡ് : ജപ്പാന്റെ ഗോള്‍സ്കോറര്‍ ഇനൂയിക്ക് മഞ്ഞക്കാര്‍ഡ് !
21:51 : സബ്സ്റ്റിറ്റ്യൂഷന്‍: എന്‍ഡിയെക്ക് പകരം കൗയാട്ടെ
21:47 : ചാന്‍സ് !! ജപ്പാന്‍ !! ഒസാകോ !! സെനഗലിന്റെ മൈനസ് പാസ് ജപ്പാന്റെ രണ്ടാം ഗോളിന്റെ വക്കില്‍ ! ഒസാകോ ഏതാണ്ട് ഗോളടിച്ചരിക്കുന്നു.
21:44 : മഞ്ഞക്കാര്‍ഡ് ! ജപ്പാന്‍ താരം നിയാഗിന് മഞ്ഞ കാര്‍ഡ്. ജപ്പാന്‍ താരത്തെ എല്‍ബോ ചെയ്തതിനാണ് കാര്‍ഡ്.
21:41 : പരുക്ക് : ജപ്പാന്‍ താരം കഗാവയ്ക്ക് പരുക്ക്. മൂക്കിന് പരുക്കേറ്റ താരത്തെ ചികിത്സയ്ക്ക് ശേഷം വീണ്ടും ഇറക്കുന്നു.
21:36 : മത്സരത്തിന്റെ ഗതി മാറി മറിയുന്നു. ജപ്പാനും സെനഗലും മാറി മാറി മുന്നേറ്റങ്ങള്‍ നയിക്കേ പന്ത് പലപ്പോഴും മധ്യനിരയില്‍.
21:32 : രണ്ടാം പകുതി
21:16 :ഹാഫ് ടൈം

21:14 : സെനഗല്‍ നായകന്‍ സാദിയോ മാനെയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ജപ്പാന്‍ ഹാഫില്‍ സെനഗലിന് ഫ്രീക്കിക്ക് !
മാനെ എടുത്ത ഫ്രീകിക്ക് ഫാര്‍ പോസ്റ്റിലേക്ക്. ഫാര്‍ പോസ്റ്റില്‍ നിന്ന് സെന്ററിലേക്ക് ഹെഡ് ചെയ്തിട്ട പന്ത് ജപ്പാന്‍ പ്രതിരോധം കയ്യടക്കുന്നു.
21:10 : ആദ്യപകുതിയുടെ അവസാന അഞ്ച് മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.
21:06 : സെനഗല്‍ ബോക്സിലേക്ക് പന്തുമായി മുന്നേറിയ നാഗാതോമോ പ്രതിരോധങ്ങള്‍ ഒഴിവാക്കി ഉള്ളിലേക്ക് കട്ട് ചെയ്യുന്നു. നഗുതോമോയ്ക്ക് നഷ്ടമായ പന്ത് ഇനൂയിയുടെ കാലുകളില്‍ ഇനൂയിയുടെ ഷോട്ട് സെനഗല്‍ ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക്.. സൂപ്പര്‍ ഷോട്ട് !!! സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസിന്റെ താരമാണ് ഇനൂയി.
21:03 : ജപ്പാന്‍ !! ജപ്പാന്‍ !! ഗോാാാാാാാാാാാാാാാാാള്‍ !!
21:00 : മത്സരം സെനഗലിന് അനുകൂലമാകുന്ന പ്രതീതി. കഴിഞ്ഞ കുറച്ച് മിനുട്ടുകളിലായി മത്സരം വീണ്ടെടുക്കുകയാണ് സെനഗല്‍.
20:56 : സെനഗല്‍ ബോക്സ് വരെ എത്തുന്നുണ്ട് എങ്കിലും ഇതുവരേക്കും ഒരേയൊരു ഷോട്ട് ആണ് ജപ്പാന്‍ കണ്ടെത്തിയത്. .
20:52 : ചാന്‍സ് !! സെനഗല്‍ !! സര്‍ എടുത്ത വോളി ജപ്പാന്‍ പോസ്റ്റിലേക്ക്. ഗോള്‍കീപ്പറുടെ ഒരു ഡൈവിങ് സേവ് !
20:49 : സെനഗല്‍ ബോക്സിനരികില്‍ ജപ്പാന് ഫ്രീക്കിക്ക് ! ഷിബാസാക്കിയെടുത്ത ഫ്രീകിക്ക് സെനഗല്‍ സേഫായി പ്രതിരോധിക്കുന്നു.
20:47 : ജപ്പാന്റെ വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകള്‍ സേനഗലിന് ഭീഷണിയാകുന്നു. വേഗതയിലും പാസിങ്ങിലും ജപ്പാന്‍ സെനഗലിനെ കടത്തിവെട്ടുന്നു.
20:43 : ജപ്പാന്‍ പോസ്റ്റില്‍ നിന്ന് യൂസഫ്‌ സബാലി എടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ കവാഷിമ തട്ടി തെറിപ്പിക്കുന്നു. കവാഷിമയുടെ കയ്യില്‍ നിന്ന് റീബൗണ്ട് ചെയ്ത പന്ത് നേരെ ലിവര്‍പൂള്‍ സ്ട്രൈക്കറുടെ കൈകളിലേക്ക്. പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച മാനെ പന്ത് വലയിലേക്ക് അടിച്ച് കയറ്റുന്നു.
20:41 : ഗോള്‍ !! മാനെ !! സെനഗലിന് ആദ്യ ഗോള്‍ !
20:38 : തുടക്കം മുതല്‍ പന്തടുക്കത്തോടെ ഒരു പാസിങ്ങ് ഗെയിം പുറത്തെടുക്കുകയാണ് ജപ്പാന്‍. തങ്ങളുടെ ശാരീരിക ക്ഷമത പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് സെനഗല്‍ മുന്നേറ്റങ്ങള്‍. സെനഗലിന്റെ പ്രസിങ് ഗെയിമും ഹൈ ബോളുകളും ക്രോസുകളും ജപ്പാന് ഭീഷണിയാകുന്നു..
20:35 : നിഷിനോ അകിര എന്ന മുന്‍ ജപ്പാനീസ് താരത്തിന്റെ പരിശീലനത്തില്‍ ഇറങ്ങുന്ന ജപ്പാന്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ഇറങ്ങിയ അതെ പതിനൊന്ന് പേരെയാണ് ഇറക്കിയിരിക്കുന്നത്.
20:33 : 2002 ലോകകപ്പില്‍ ഫ്രാന്‍സിനെ മുട്ടുകുത്തിച്ച അലിയോ സിസ്സെ എന്ന മുന്‍ സെനഗല്‍ നായകനാണ് സെനഗലിന്റെ പരിശീലകന്‍. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരേയൊരു മാറ്റവുമായാണ് സെനഗല്‍ ജപ്പാനെ നേരിടുന്നത്. മാമോ ഡിയൂഫിന് പകരം പാപ്പെ എന്‍ഡിയേ ആദ്യ ഇലവനില്‍ ഇടംനേടിയിരിക്കുന്നു.
20:30 : കിക്കോഫ്‌ !
20:25 : ഫോര്‍മേഷന്‍
കൊളംബിയയെ പരാജയപ്പെടുത്തിയ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ജപ്പാന്‍ ഇറങ്ങുന്നത്. 4-3-3 ഫോര്‍മേഷനിലാണ് സെനഗല്‍ ഇറങ്ങുന്നത്.
20:18 : ലൈനപ്പ്

Japan vs Senegal Live Score, FIFA World Cup 2018 Live : ഗ്രൂപ്പ് എച്ച് മത്സരത്തില്‍ സെനഗലും ജപ്പാനും ഏറ്റുമുട്ടുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook