FIFA World Cup 2018: ഗ്രൂപ്പ് എച്ചില്‍ നടന്ന വാശിയേറിയ മൽസരത്തില്‍ ജപ്പാന് പരാജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മൽസരത്തില്‍ ബെഡ്‌നറെക് നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തിലാണ് പോളണ്ടിന്റെ വിജയം.

ഗ്രൂപ്പില്‍ ഒരു കളി ജയിക്കുകയും ഒന്ന് സമനില പിടിക്കുകയും ചെയ്‌ത ജപ്പാനെ സംബന്ധിച്ച് ഒരു വിജയമോ സമനിലയോ അനിവാര്യമായിരുന്നു. ഒരു മൽസരം പോലും ജയിക്കാത്ത പോളണ്ടിന് ഇന്നത്തെ മൽസരം അഭിമാന പ്രശ്‌നവുമായിരുന്നു. മൽസരത്തിലുടനീളം ആക്രമിച്ചു കളിച്ചത് ജപ്പാനാണ്. പന്തടക്കത്തിന്റെ കാര്യത്തില്‍ പോളണ്ടിനെ മറികടന്നപ്പോള്‍ ഷോട്ടുകളുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം തന്നെ നിന്നു.

53-ാം മിനിറ്റില്‍ ജപ്പാന്റെ ഹാഫില്‍ ലഭിച്ച ഫ്രീ കിക്കിലാണ് പോളണ്ടിന്റെ വിധി മാറുന്നത്. റാഫാല്‍ കുര്‍സാവ എടുത്ത സെറ്റ് പീസില്‍ ബെഡ്‌നറെക് വോളി കണ്ടെത്തുകയായിരുന്നു. മൽസരത്തില്‍ പരാജയപ്പെട്ടെങ്കിലു ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തും. ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനക്കാരായ സെനഗലിനൊപ്പമാണ്. ഫൗളുകളും കാര്‍ഡുകളുടെ എണ്ണവുമൊക്കെ കണക്കെടുക്കുമ്പോള്‍ സെനഗലിന് ആറും ജപ്പാന് നാല് പോയിന്റും മാത്രമാണ് നഷ്‌ടപ്പെടുക.

ഏഷ്യന്‍ കരുത്തര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ