Iran vs Spain FIFA World Cup 2018 Highlights: വീണ്ടും കോസ്റ്റ ! ഇറാന്‍ ചാടിക്കടന്ന് സ്പെയിന്‍

Iran vs Spain FIFA World Cup 2018 Highlights: ഇറാന്‍ കടുത്ത പ്രതിരോധം പുറത്തെടുത്ത കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിന്‍ വിജയിച്ചത്.

Iran vs Spain FIFA World Cup 2018 Highlights: കാസാനിലെ കസാന്‍ അറീനാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാനെതിരെ സ്പെയിനിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. ഡിയാഗോ കോസ്റ്റയാണ് സ്പെയിനിനുവേണ്ടി വിജയഗോള്‍ നേടിയത്.

വിജയത്തോടെ ഗ്രൂപ്പ് ബി പോയന്‍റ് പട്ടികയില്‍ സ്പെയിന്‍ പോര്‍ച്ചുഗലിനോടൊപ്പം ഒന്നാം സ്ഥാനക്കാരായി. സമ്മര്‍ദങ്ങളില്ലാതെ ഇറങ്ങിയ ഇറാന്‍ ശക്തമായ പ്രതിരോധമാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ സ്പെയിന്‍ ആക്രമിച്ച് മുന്നേറിയ മത്സരത്തില്‍ അമ്പത്തിനാലാം മിനുട്ടില്‍ മാത്രമാണ് ഡിയാഗോ കോസ്റ്റയ്ക്ക് ഗോള്‍ നേടാനായത്. ഇതോടെ ഗോള്‍വേട്ടയില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനക്കാരനായി കോസ്റ്റ.

ഇറാന്റെ പ്രതിരോധം തകര്‍ത്ത് സ്പെയിന്‍

01:24 ഫുള്‍ടൈം !!

01:22 അധികസമയത്തിന്റെ അവസാന മിനുട്ടില്‍ സ്പെയിന്‍ ഹാഫില്‍ ഇറാന് ത്രോ.. ലോങ് ത്രോയില്‍ പ്രാവീണ്യമുള്ളയാളാണ് ഇയാള്‍..
01:21 അധികസമയത്തില്‍ മറ്റൊരു ഇറാന്‍ താരം ഇബ്രഹാമിക്ക് മഞ്ഞക്കാര്‍ഡ്. പോസ്റ്റിനരികില്‍ സ്പെയിനിന് ലഭിച്ച ഫ്രീകിക്ക് ഇറാന്റെ പ്രതിരോധ മതിലില്‍ ചെന്ന് പതിക്കുന്നു.
01:17 തൊണ്ണൂറ് മിനുട്ടിലെക്ക് കടക്കുമ്പോള്‍ സ്പെയിനിന് സബ്സ്റ്റിറ്റ്യൂഷന്‍ :
ഗോള്‍സ്കോറര്‍ ഡിയാഗോ കോസ്റ്റയ്ക്ക് പകരം റോഡ്രിഗോ
01:15 ഇറാന്‍റെ അവസാന തന്ത്രം. സബ്സ്റ്റിറ്റ്യൂഷന്‍ ; ഇറാന്റെ അമീരിക്ക് പകരം ഘൊഡോസ്.
01:12 ചാന്‍സ് !! ഇറാന്‍ ! ഇടതുവിങ്ങില്‍ പിക്വെയെ മറികടന്നുകൊണ്ട് മുന്നേറിയ ഇറാന്‍ താരം അമീരി ബോക്സിലേക്ക് ക്രോസ് നല്‍കുന്നു. ബോക്സില്‍ നിന്ന് തരേമിയുടെ ഹെഡ്ഡര്‍ സ്പാനിഷ് പോസ്റ്റിന് മുകളിലെ ഇഞ്ചോടിഞ്ച് വ്യത്യാസാത്ത്തില്‍ കടന്നുപോകുന്നു.
01:09 സബ്സ്റ്റിറ്റ്യൂഷന്‍ : സ്പെയിന്‍ വസ്ക്വേസിന് പകരം മാര്‍ക്കോ അസന്‍സിയോയെ ഇറക്കുന്നു.
01:08 മഞ്ഞക്കാര്‍ഡ് : ഇറാന്റെ അമീരി
01:06 ഇറാന്‍ തങ്ങളുടെ ബോക്സിനരികില്‍ വച്ച് വാസ്ക്വേസിനെ ഫൗള്‍ ചെയ്യുന്നു. സ്പെയിനിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നും ഒന്നും സംബാധിക്കാനാകുന്നില്ല.
01:05 ഇറാന്റെ നല്ലൊരു മുന്നേറ്റം.. ഇടത് വിങ്ങില്‍ നിന്നും കണ്ടെത്തിയ ക്രോസ് ഇറാന്റെ മുന്നേറ്റതാരങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിച്ചില്ല.
01:04 സബ്സ്റ്റിറ്റ്യൂഷന്‍ ; ഇറാന്റെ അന്‍സാരിഫാര്‍ദിന് പകരം ജഹാന്‍ഭക്ഷ്
01:00 സബ്സ്റ്റിറ്റ്യൂഷന്‍ : സ്പെയിന്‍ ഇനിയെസ്റ്റയ്ക്ക് പകരം കോക്കെയെ ഇറക്കുന്നു
00:59 സബ്സ്റ്റിറ്റ്യൂഷന്‍ ; ഇറാന്റെ സാഫിക്ക് പകരം മിലാദ്
ഇസ്കോ തന്ത്രപരമായി എടുത്ത കോര്‍ണര്‍ റാമോസ് ഷൂട്ട്‌ ചെയ്യുന്നു. ഇറാന്‍ ഗോളിക്ക് അത് കയ്യില്‍ ഒതുക്കാനാവാഞ്ഞതോടെ പോസ്റ്റില്‍ മൂന്നും നാലും ഇറാന്‍ – സ്പെയിന്‍ താരങ്ങള്‍ കൂടി പന്തിന് പുറകെ അടിപിടി കൂടുന്നു. റഫറിയുടെ ഇടപെടലില്‍ ഇറാന് ഫ്രീകിക്ക്.
00:57 ഇറാന്‍ പോസ്റ്റിലേക്ക് സ്പെയിനിന്റെ മറ്റൊരു മികച്ച മുന്നേറ്റം കോര്‍ണര്‍ കിക്കില്‍ കലാശിക്കുന്നു. ഇസ്കോ കോര്‍ണര്‍ എടുക്കുന്നതിന് മുന്‍പേ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് ഇറാന്‍.
00:56 സ്പെയിന്‍ നിരയില്‍ ഒരു മാറ്റത്തിന് സാധ്യത.
00:53 വീഡിയോ റഫറിങ്ങില്‍ ഇറാന്റെ ഗോള്‍ നിഷേധിച്ചു. ഓഫ്സൈഡിലാണ് ഇറാന്‍ ഗോള്‍ നേടിയത്.
00:50 സ്പെയിന്‍ ഹാഫില്‍ ഇറാന് ഫ്രീകിക്ക് ! അപകടകരമായ ഫ്രീകിക്കില്‍ ഡി ഗയയെ മറികടന്ന് പന്ത് സ്പെയിന്‍ പോസ്റ്റിലേക്ക്. ഓഫ്‌സൈഡ് എന്ന സ്പെയിന്‍ വാദത്തിന് പിന്നാലെ വിഐആര്‍ പരിശോധന.
00:47 ഇറാന്‍ ഹാഫില്‍ സ്പെയിനിന് ഫ്രീകിക്ക്.. പ്രതിരോധത്തില്‍ തട്ടി അടുത്ത കോര്‍ണര്‍. കോര്‍ണറില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സ്പെയിനിന് ആയില്ല.
00:43 ഗോള്‍ !! സ്പെയിന്‍ !! കോസ്റ്റ !!
ഇനിയെസ്റ്റയുടെ പാസ് ഡിഫന്‍സ് ലൈനിലുള്ള കോസ്റ്റയുടെ കാലുകളിലേക്ക്. പന്തുമായി തിരിഞ്ഞ കോസ്റ്റയുടെ മുന്നേറ്റശ്രമം. കോസ്റ്റയുടെ കാലില്‍ നിന്നും പന്ത് കൈവശപ്പെടുത്താനുള്ള റാമിന്റെ ശ്രമം കോസ്റ്റയുടെ കാലില്‍ തട്ടി ഇറാന്‍ പോസ്റ്റിലേക്ക്.. സ്പെയിന്‍ ലീഡ് !!
00:41 ഇസ്കോ ! കാര്‍വഹാളിന്റെ പാസില്‍ ഗോള്‍ കണ്ടെത്താനുള്ള ഇസ്കോയുടെ ശ്രമവും വിഫലം. തുടരെ തുടരെ അവസരങ്ങള്‍..
00:38 രണ്ടാം പകുതിയുടെ തുടക്കം മുതല്‍ സ്പെയിന്‍ ആധിപത്യം തുടരുകയാണ്. ഇടതുവിങ്ങില്‍ നിന്നും വന്ന കോര്‍ണര്‍ കിക്കില്‍ സ്പെയിനിന് ഒരു ക്ലോസ് ചാന്‍സ് !!
തൊട്ട് പിന്നാലെ ബുസ്ക്വെറ്റിന്റെ ഒരു ഷോട്ട് ഇറാന്‍ ഗോളി തട്ടി തെറിപ്പിക്കുന്നു. പന്തിനെ പോസ്റ്റിലേക്കെത്തിക്കാന്‍ വസ്ക്വേസിന്റെ ശ്രമവും പരാജയം.. ഓ സ്പെയിന്‍..!

00:34 കിക്കോഫ്‌ !

00:28 ഓരോ സ്പെയിന്‍ മുന്നേറ്റങ്ങളെയും ആറും എഴുംപേര്‍ അടങ്ങുന്ന ഇറാന്‍ താരങ്ങളാണ് പ്രതിരോധിക്കുന്നത്. ആദ്യപകുതിയില്‍ പന്തിന്മേല്‍ 71% പൊസഷനും സ്പെയിനിനായിരുന്നു. സ്പെയിന്‍ പത്ത് ഷോട്ടുകള്‍ കണ്ടെത്തിയപ്പോള്‍ രണ്ടേരണ്ട് ഷോട്ടുകളാണ് ഇറാന്‍ കണ്ടെത്തിയത്

ഹാഫ് ടൈം സ്റ്റാറ്റസ്
സ്പെയിന്‍ x ഇറാന്‍

 

00:18 ഹാഫ് ടൈം

00:16 ഷോട്ട് !! ചാന്‍സ് !! സില്‍വ !! സില്‍വയുടെ നല്ലൊരു ഷോട്ട് ഇറാന്‍ താരത്തിന്റെ കാലില്‍ തട്ടി ലക്ഷ്യം പിന്നിട്ട് പോകുന്നു.
00:14 കളി ആദ്യപകുതിയുടെ അവസാനമിനുട്ടിലേക്ക് കടക്കുന്നു.
00:11 മനോഹരമായ ഫുട്ബോള്‍ !! കുറിയ കുറെ പാസുകള്‍ക്ക് ശേഷം ഇറാന്റെ ഇടത് ബോക്സില്‍ നിന്നും കോസ്റ്റ നല്‍കിയ പാസ് പോസ്റ്റിന്റെ നടുവില്‍ നിലയുറപ്പിച്ച സില്‍വയുടെ കാലുകളിലേക്ക്. സില്‍വ ഷോട്ടിന് മുതിരുംബോഴേക്കും മൂന്ന് ഇറാന്‍ താരങ്ങളുടെ കവര്‍.
00:09 അപ്പുറത്ത് ഇറാന്‍ ഗോള്‍കീപ്പറും വീണു കിടക്കുന്നു. ഡിയാഗോ കോസ്റ്റയുടെ പ്രകോപനത്തിലായിരുന്നു വീഴ്ച. ഇരു ടീമിലെ താരങ്ങളും അല്‍പസമയം വാഗ്വാദത്തില്‍ ഏര്‍പ്പെട്ട ശേഷം കളി പുനരാരംഭിച്ചു.
00:07 റാമോസിന്റെ ക്ലിയറന്‍സില്‍ ഇറാന് മറ്റൊരു കോര്‍ണര്‍ വന്നുചേര്‍ന്നെങ്കിലും. ഒന്നും തന്നെ സംഭവിക്കുന്നില്ല. ഇറാന്‍ നായകന്‍ സാഫി പരുക്കുമായി സ്പെയിന്‍ ബോക്സിനരികില്‍ വീണുരുളുന്നു. ഹാം സ്ട്രിങ്ങ് ഇഞ്ചുറിയെന്ന് സംശയം.
00:04 സ്പാനിഷ് ഹാഫില്‍ ഇറാന് ത്രോ.. ലോങ്ങ് ത്രോവിന് പേരുകേട ഇറാനെ കരുതി സ്പെയിന്‍ താരങ്ങളൊക്കെ ബോക്സില്‍ നിലയുറപ്പിച്ചു. അപകടകരമാവാഞ്ഞ ത്രോ അനായാസം പ്രതിരോധിക്കാന്‍ സ്പെയിനിനായി.
00:01 ചാന്‍സ് !! സ്പെയിന്‍
ഇറാന്‍ ഫുള്‍ബാക്കുകളെ കബളിപ്പിച്ച് ബുസ്ക്വെറ്റ്സ് ഇനിയെസ്റ്റയ്ക്ക് പാസ് നല്‍കുന്നു. ഇനിയെസ്റ്റയുടെ ക്രോസ് കാത്ത് ബോക്സില്‍ മൂന്ന് സ്പാനിഷ് താരങ്ങള്‍ കോസ്റ്റയ്ക്ക് മിസ്സായ ചാന്‍സ് ഓവര്‍ഹെഡ് കിക്ക് ചെയ്യാന്‍ സില്‍വയുടെ ശ്രമം പരാജയപ്പെടുന്നു. ഇതുവരേക്കും സ്പെയിനിന് വന്നുചേര്‍ന്ന ഏറ്റവും മികച്ച ചാന്‍സ് !
23:58 ഇതുവരേക്കും ഇറാന്‍ പുറത്തെടുത്ത പ്രതിരോധം എടുത്ത് പറയേണ്ടതാണ് ഫുള്‍ബാക്കുകളായ റാമിനും ഹാജി സാഫിയും സ്പാനിഷ് വിങ്ങുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ ഹോസേനിയും പൗറാലിഗഞ്ചിയും ഗോള്‍കീപ്പര്‍ക്കുമുന്നില്‍ ഉരുക്ക്കോട്ട തീര്‍ക്കുന്നു. മികച്ച റിഫ്ലക്സും ത്രോയും ഉള്ള ഗോള്‍ കീപ്പറാണ്‌ ബിരന്‍വാന്ദ്‌
23:54 ഡേവിഡ്‌ സില്‍വ എടുത്ത ഫ്രീ കിക്ക് ഇറാന്‍ താരത്തിന്റെ തലയില്‍ തട്ടി ഗോള്‍കീപ്പറുടെ കൈകളിലേക്ക് ഭദ്രമായി ചെന്നെത്തുന്നു.
23:52 ഹൈ പ്രസിങ് ഗെയിം ആണ് ഇറാന്‍ പുറത്തെടുക്കുന്നത്. പലപ്പോഴും അത് ഫൗളിലേക്കും പോകുന്നു. സ്പെയിനിന്റെ ഫ്രീ കിക്കുകള്‍ അപകടകരമായേക്കും. തുടരെ തുടരെ രണ്ടാം ഫ്രീ കിക്ക് വഴങ്ങിയിരിക്കുകയാണ് ഇറാന്‍. രണ്ടും ബോക്സിനരികില്‍. ആദ്യത്തേത് റാമോസ് ഇറാന്‍ പ്രതിരോധത്തിലേക്ക് അടിച്ച് കൊടുക്കുന്നു.
23:48 സോണല്‍ മാര്‍കിങ് ആണ് ഇറാന്‍ പ്രതിരോധ തന്ത്രം. സ്പെയിനിന്റെ മുന്നേറ്റങ്ങള്‍ക്ക് വിനയാകാന്‍ അതിനാകുന്നുമുണ്ട്.
23:46 ഇറാന്‍റെ ഒരു മുന്നേറ്റശ്രമം പാഴാവുന്നു. ഇടത് വിങ്ങില്‍ നിന്നും വലത് വിങ്ങിലേക്ക് കൊടുത്ത ക്രോസ് പുറത്തേക്ക്.
23:44 പന്തിന്മേലുള്ള പൊസഷന്‍ പൂര്‍ണമായും സ്പെയിനിന് അനുകൂലം. തങ്ങളുടെ മുന്നേറ്റത്തിനനുസരിച്ച് ഇറാന്റെ പത്ത് പേരെയും ഒരു വശത്തേക്ക് ചുരുക്കുകയാണ് സ്പെയിന്‍.
23:40 ശക്തമായ പ്രതിരോധമാണ് ഇറാന്‍റേത്. കഴിഞ്ഞ ഇരുപത് മത്സരങ്ങളില്‍ പതിമൂന്ന് ഗോള്‍ മാത്രമാണ് ഇറാന്‍ വഴങ്ങിയത്.
23:38 ഏഴാം മിനുട്ടില്‍ ഇറാന്‍ താരത്തെ റാമോസ് ഫൗള്‍ ചെയ്യുന്നു. റഫറിയുടെ വാണിങ് ! ഫ്രീകിക്ക് സ്പെയിനിനെ ബാധിച്ചതേയില്ല.
23:36 സ്പെയിനിന്റെ ബോക്സിനരികില്‍ ഇറാന് ഫ്രീകിക്ക് ലഭിച്ചെങ്കിലും പന്ത് സ്പെയിന്‍ പ്രതിരോധം മറികടന്നില്ല.
23:34 പൊസഷനിലൂന്നി കളി കേട്ടിപ്പടുക്കുന്നു സ്വത്തസിദ്ധമായ ശൈലി തന്നെയാനുസ്പെയിന്‍ തുടക്കം മുതല്‍ പുറത്തെടുക്കുന്നത്. നാല് മിനുട്ടിനുള്ളില്‍ തന്നെ ഒന്നിലേറെ തവണ ഇറാന്‍റെ ബോക്സിലേക്ക് എത്തുവാനും പ്രതിരോധത്തില്‍ സമ്മര്‍ദം ചെലുത്താനും സ്പെയിനിന് കഴിഞ്ഞു.
23:32 ഒട്ടും സമ്മര്‍ദം ഇല്ല എന്നതാണ് ഇറാന് അനുകൂലമായ ഘടകം. ആദ്യ മത്സരത്തില്‍ സമനില കണ്ട സ്പെയിനിന് ഈ മത്സരത്തില്‍ വിജയം അനിവാര്യവും. സമ്മര്‍ദങ്ങളെ സ്പെയിന്‍ അതിജീവിക്കുമോ ?

23:30 കിക്കോഫ്‌ !

23:27 ഏത് നിമിഷവും കിക്കോഫ്‌

23:17 ഫോര്‍മേഷന്‍
4-2-3-1 എന്ന ഫോര്‍മേഷനാണ് ഇരു ടീമുകളും സ്വീകരിക്കുന്നത്. കോകെയ്ക്ക് പകരം വാര്‍ക്വേസ്, നാച്ചോയ്ക്ക് പകരം കാര്‍വഹാള്‍, എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരത്തില്‍ നിന്നും സ്പെയിന്‍ ടീമില്‍ വന്ന മാറ്റം.
23:15 ലൈനപ്പ്

Iran vs Spain Live Score FIFA World Cup 2018 Live Streaming: എടുത്ത് പറയേണ്ട മാറ്റങ്ങളുമായാണ് സ്പെയിന്‍ ഇറങ്ങുന്നത്. ജോഡി ആല്‍ബയും കാര്‍വഹാളും പ്രതിരോധത്തിലേക്ക് മടങ്ങി വന്നപ്പോള്‍ വാര്‍ഗ്വേസിന് മുന്നേറ്റനിരയിലും ഇടം ലഭിച്ചു.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Iran vs spain live score fifa world cup 2018 live streaming

Next Story
Uruguay vs Saudi Arabia World Cup 2018 Highlights: സുവാരസിന്റെ ഗോളില്‍ വിയര്‍ത്ത് ജയിച്ച് ഉറൂഗ്വെ (1-0)
The moderation of comments is automated and not cleared manually by malayalam.indianexpress.com