Germany vs Sweden Live : ഗ്രൂപ്പ് എഫ് മത്സരത്തില്‍ ചാമ്പ്യന്മാരായ ജര്‍മനി സ്വീഡനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി ജയിച്ചത്. നാടകീയമായ മത്സരത്തിന്റെ അധികസമയത്തില്‍ ടോണി ക്രൂസ് എടുത്ത ഫ്രീകിക്ക് ആണ് ജര്‍മനിക്ക് വിജയം നേടിക്കൊടുത്തത്. മുപ്പത്തിനാലാം മിനുട്ടില്‍ ടോയ്‌വോനനിലൂടെ സ്വീഡന്‍ ലീഡ് നേടി. നാല്‍പത്തി എട്ടാം മിനുട്ടില്‍ മാര്‍ക്കോ റൂയിസിലൂടെ ജര്‍മനി തിരിച്ചടിക്കുന്നു. ജര്‍മനിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ പൊഴിയുന്നു എന്ന് തോന്നിയ മത്സരത്തില്‍ തൊണ്ണൂറ് മിനുട്ട് വരെ സമനില തുടര്‍ന്നു. അധികസമയത്തില്‍ റയല്‍ മാഡ്രിഡ് മിഡ്‌ഫീല്‍ഡര്‍ ടോണി ക്രൂസ് ജര്‍മനിയുടെ രക്ഷകനായി.

ജര്‍മനിക്ക് ഇത് പുനര്‍ജ്ജന്മം

01 : 25 : ഫുള്‍ടൈം !
01 : 23 : ഗോള്‍ !! ഗോള്‍ !! ഗോാാാാാാാാാാാാാാാാാാാാള്‍ !! ടോണി ക്രൂസ് സൗന്ദര്യം.. മാര്‍ക്കോ റോയിസും ടോണി ക്രൂസും ചേര്‍ന്ന് സെറ്റ് പീസ്‌ എടുക്കാനൊരുങ്ങുന്നു. ടോണി ക്രൂസിന്റെ കുറിയ പാസ് റോയിസിലേക്ക് റോയിസ് പന്ത് സ്റ്റോപ് ചെയ്തതിന് പിന്നാലെ റോണി ക്രൂസിന്റെ ഷോട്ട് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക്..

01 : 22 : അധികസമയത്തിന്റെ അവസാന മിനുട്ടില്‍ സ്വീഡന്‍ പോസ്റ്റിനരികില്‍ ജര്‍മനിക്ക് ഫ്രീകിക്ക് !!
01 : 20 : ചാന്‍സ് !! സ്വീഡന്‍ ബോക്സിനരികില്‍ നിന്ന് ബ്രാന്റിന്റെ നല്ലൊരു ഷോട്ട് ബാറില്‍ തട്ടി തിരിച്ച് വരുന്നു. പന്ത് തിരിച്ച് പോസ്റ്റിലേക്ക് കയറ്റാനുള്ള വെര്‍ണറുടെ ശ്രമം ഗ്യാലറിയിലേക്ക്.
01 : 18 : അധികസംയാമായി അഞ്ച് മിനുട്ട് അനുവദിച്ചിരിക്കുന്നു.
01 : 17 : സ്വീഡിഷ് ബോക്സിനരികില്‍ ജര്‍മനിക്ക് ഫ്രീകിക്ക് ! സെറ്റ് പീസില്‍ നിന്നും ഒന്നും നെടാനാവുന്നില്ല.
01 : 15 : സേവ് !! സ്വീഡന്‍ ! ഇടത് വിങ്ങില്‍ നിന്ന് ടോണി ക്രൂസിന്റെ മികച്ചൊരു ക്രോസ് ഗോമസിന്റെ തലയിലേക്ക്.. ക്ലോസ് റേഞ്ചില്‍ ഗോമസ് കണ്ടെത്തിയ ഹെഡ്ഡര്‍ സ്വീഡന്‍ ഗോളി മുകളിലേക്ക് തട്ടിയിടുന്നു.
01 : 14 : സബ്സ്റ്റിറ്റ്യൂഷന്‍ : ജര്‍മനിയുടെ ഹെക്റ്ററിന് പകരം ബ്രാന്‍റ്
01 : 12 : പത്തുപേരായി ചുരുങ്ങിയ ജര്‍മനി കടുത്ത സമ്മര്‍ദത്തില്‍. സെറ്റ് പീസില്‍ ഗുയിഡിറ്റിയുടെ ഗോള്‍ ശ്രമം നോയര്‍ സേവ് ചെയ്യുന്നു.
01 : 10 : റെഡ്ക്കാര്‍ഡ് : ജര്‍മനിയുടെ ബോയട്ടങ്ങ് രണ്ടാം മഞ്ഞക്കാര്‍ഡ് നേടി പുറത്തേക്ക് !
01 : 08 : വെര്‍ണര്‍ !! സ്വീഡന്റെ ഇടത് വിങ്ങില്‍ നിന്ന് വന്ന ക്രോസ് വെര്‍ണറുടെ കാലുകളിലേക്ക്. പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിടാനുള്ള സ്ട്രൈക്കറുടെ ശ്രമം പരാജയപ്പെടുന്നു.
01 : 06 : സബ്സ്റ്റിറ്റ്യൂഷന്‍ : സ്വീഡന്‍ ഗോള്‍സ്കോറര്‍ ടോയ്‌വോനന് പകരം മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഗുയിഡിറ്റി
01 : 01 : സബ്സ്റ്റിറ്റ്യൂഷന്‍ : സ്വീഡന്റെ ക്ലേസണിന് പകരം ഡുര്‍മാസ്
00 : 59 : സ്വീഡന്‍ ഹാഫില്‍ ജര്‍മനിക്ക് ഫ്രീകിക്ക് ! മെല്ലെ എടുത്ത ഫ്രീകിക്കില്‍ ജര്‍മനി മുന്നേറ്റം കെട്ടിപടുക്കുന്നു.
00 : 58 : ജര്‍മന്‍ സെന്റര്‍ ബാക്ക് ബോയറ്റാങ്ങിന് മഞ്ഞക്കാര്‍ഡ്
00 : 56 : സ്വീഡിഷ് ബോക്സില്‍ ജര്‍മനിയുടെ ഹൈ പ്രസിങ്ങിനിടയിലും തങ്ങളുടെ സോണുകള്‍ കൃത്യമായി മാര്‍ക്ക് ചെയ്ത് കളിക്കുന്ന സ്വീഡിഷ് പ്രതിരോധത്തിന്റെ സമയമനത്തെ സമ്മതിക്കാതെ വയ്യ. പന്തിന്റെ പൊസഷന്‍ നോക്കുകയാണ് എങ്കില്‍ കളിയില്‍ എഴുപത് ശതമാനം സമയത്തും പന്ത് ജര്‍മനിയുടെ കാലുകളിലാണ്.
00 : 52 : പന്തും മുന്നേറ്റങ്ങളും പൂര്‍ണമായും ജര്‍മനിക്ക് അനുകൂലമായ പ്രതീതി. സ്വീഡിഷ് ബോകില്‍ സമ്മര്‍ദം തീര്‍ക്കുന്ന ജര്‍മന്‍ താരങ്ങളില്‍ നിന്നും പന്ത് പിടിച്ചെടുക്കാന്‍ കൂടി സ്വീഡന് സാധിക്കുന്നില്ല.
00 : 46 : ഇന്ന് ലോകകപ്പില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ ബൊറൂഷ്യാ ഡോര്‍ട്ട്മുണ്ട് താരമാണ് റോയിസ്. ബെല്‍ജിയത്തിന്റെ ബറ്റ്ഷുവായിയും ഡോര്‍ട്ട്മുണ്ട് താരമാണ്.

00 : 42 : മരിയോ ഗോമസിന്റെ വരവോടെ ജര്‍മന്‍ ടീമില്‍ തന്ത്രപരമായ അഴിച്ചുപണി. ഗുന്‍ഡാവനെ മധ്യനിരയില്‍ ഹോള്‍ഡിങ് മിടഫീല്‍ഡര്‍ റോളിലും ടോണി ക്രൂസിനെ സെന്റര്‍ മിഡ്ഫീല്‍ഡറായും നിയോഗിച്ചപ്പോള്‍ മരിയോ ഗോമസ് സെന്റര്‍ സ്ട്രൈക്കര്‍ ആയാണ് കളിക്കുന്നത്. വെര്‍ണര്‍, മുള്ളര്‍ റോയിസ് എന്നിവര്‍ ഗോമസിന് തൊട്ടുപിന്നാലെയായി മുന്നേറ്റത്തിന് ചരടുവളിക്കുന്നു.

00 : 37 : ഇടത് വിങ്ങില്‍ മുന്നേറിയ വെര്‍ണര്‍ ബോക്സിലേക്ക് ക്രോസ് ഇടുന്നു. മുള്ളറിന് മിസ്സായ ഷോട്ട് സ്വീഡിഷ് പ്രതിരോധ താരത്തിന്റെ കാലുകളിലേക്ക് എത്തുന്നതിന് മുന്നേ മാര്‍ക്കോ റോയിസിന്റെ ഇടപെടല്‍ !
00 : 35 : ഗോള്‍ !! ജര്‍മനി !! മാര്‍ക്കോ റോയിസ് !! ഡോര്‍ട്ട്മുണ്ട് താരം മാര്‍ക്കോ റോയസിന്റെ ഗോള്‍ !!
00 : 33 : സബ്സ്റ്റിറ്റ്യൂഷന്‍ : ജര്‍മനിയുടെ ഡ്രാക്‌സ്ലറിന് പകരം അനുഭവസ്തനായ മരിയോ ഗോമസ്.
00 : 32 : രണ്ടാം പകുതി
00 : 17 : ഹാഫ്ടൈം
00 : 17 : ചാന്‍സ് !! സേവ് !! സ്വീഡന്‍ !! ബെര്‍ഗിന്റെ മികച്ചൊരു ഹെഡ്ഡര്‍.. നോയറുടെ അതിലും മികച്ച ഡൈവിങ് സേവ്..
00 : 14 : മത്സരം ആദ്യപകുതിയുടെ അവസാന മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ സ്വീഡന്റെ മറ്റൊരു നല്ല മുന്നേറ്റം. സെന്റര്‍ വരെ കയറുന്ന ജര്‍മന്‍ പ്രതിരോധത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് ഒരു കൗണ്ടര്‍ അറ്റാക്ക് ! ഒടുവില്‍ ബൊയട്ടാങ്ങിന്റെ ഇടപെടലില്‍ പന്ത് ജര്‍മനിയുടെ വരുതിയില്‍.
00 : 09 : ചാന്‍സ് ! ജര്‍മനി !!! ഇടത് വിങ്ങില്‍ നിന്നും മുള്ളറിന്റെ ഷോട്ട് !! ഗോളിയുടെ കൈയ്യില്‍ ഉറക്കാതിരുന്ന പന്ത് വീണ്ടും പിടിച്ചെടുക്കാന്‍ ജര്‍മനി ശ്രമിക്കുന്നു. സ്വീഡിഷ് ക്ലിയറന്‍സ് !
00 : 04 : ഗോള്‍ !! സ്വീഡന്‍ !! ടോയ്‌വോനന്‍ ! വലത് വിങ്ങില്‍ നിന്ന് ലഭിച്ച ക്രോസ് ചെസ്റ്റ് ചെയ്ത് താഴെയിട്ട് നോയറിന് മുകളിലൂടെ ലോബ് ചെയ്ത് പോസ്റ്റിലേക്ക് !! ലോക ഒന്നാം നമ്പര്‍ ഗോളിയേയും ജര്‍മന്‍ പ്രതിരോധത്തേയും നോക്കുകുത്തിയാക്കിക്കൊണ്ട് സ്വീഡന്റെ ഗോള്‍ !!
00 : 01 : സബ്സ്റ്റിറ്റ്യൂഷന്‍ : പരുക്കേറ്റ റൂഡിക്ക് പകരം ഗുന്‍ഡാഗോഗന്‍
00 : 00 : ഹെക്റ്ററിന്റെ ഹെഡ്ഡറില്‍ സ്വീഡന് അനുകൂല കോര്‍ണര്‍ കിക്ക്. റൂഡിയുടെ അഭാവത്തില്‍ ഒമ്പതാളായി ചുരുങ്ങിയ ജര്‍മനി സ്വീഡനെ പ്രതിരോധിക്കുന്നു.
23 : 56 : സ്വീഡന്‍ താരം ടൊയിവോണന്റെ ബൂട്ട് കൊണ്ട് ജര്‍മന്‍ മധ്യനിര താരം റൂഡിക്ക് പരുക്ക്. മൂക്കില്‍ നിന്ന് രക്തമൊലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ ബയേണ്‍ മ്യൂണിക് താരത്തെ ചികിത്സയ്ക്കായി സൈഡ് ലൈനിലേക്ക് കൊണ്ടുപോകുന്നു.
23 : 52 : മാര്‍ക്കോ റൂയിസ് !! തന്റെ സ്കില്ലുകള്‍ പുറത്തെടുത്ത് മാര്‍ക്കോ റൂയിസിന്റെ മികച്ച മുന്നേറ്റം. സ്വീഡിഷ് പ്രതിരോധത്തിനിടയിലൂടെ ത്രൂ ബോള്‍. പന്തിനായി ഓടിയടുത്ത മുള്ളറിനെ കൃത്യമായി ബ്ലോക്ക് ചെയ്ത് സ്വീഡന്‍ പ്രതിരോധം.
23 : 47 : ജര്‍മനി തങ്ങളുടെ സ്ഥിരം പൊസഷന്‍ ഗെയിം പുറത്തെടുത്തിരിക്കുന്നു. പന്ത് ജര്‍മന്‍ കാലുകളില്‍ മാത്രം..
23 : 43 : ചാന്‍സ് !! സ്വീഡന്‍ !! ബെര്‍ഗിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് തുടങ്ങിയ ഓട്ടം ബോക്സിലെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ബോയട്ടാങ്ങും മുന്നില്‍ നിന്ന് നോയറും ചേര്‍ന്ന് താരത്തെ ബ്ലോക്ക് ചെയ്യുന്നു. ബെര്‍ഗ് ബോക്സില്‍ വീണതോടെ സ്വീഡന്‍ പെനാല്‍റ്റി ആവശ്യപ്പെട്ടെങ്കിലും റഫറിയുടെ തീരുമാനം ജര്‍മനിക്ക് അനുകൂലം.
23 : 40 : ഡ്രാക്‌സ്ലര്‍ !! ഇടത് വിങ്ങില്‍ നിന്നും ഡ്രാക്‌സ്ലറിന്റെ മികച്ചൊരു ഷോട്ട് ! വലത് പോസ്റ്റില്‍ നില്‍ക്കുകയായിരുന്ന ഗോളിയെ മറികടന്ന് പന്ത് പുറത്തേക്ക്.
23 : 36 : സ്വീഡന്റെ നല്ലൊരു മുന്നേറ്റം ജര്‍മന്‍ പ്രതിരോധം നിഷ്പ്രഭാമാക്കുന്നു. റൂഡിഗറിന്റെയാണ് ഇടപെടല്‍.
23 : 32 : ചാന്‍സ് ! ജര്‍മനി !! ആദ്യ മിനുട്ടില്‍ തന്നെ ജര്‍മനിക്ക് ചാന്‍സ് ! ക്ലോസ് റേഞ്ചില്‍ ഡ്രാക്സ്‌‌ലറിന് കിട്ടിയ ചാന്‍സ് സ്വീഡന്‍ ഗോളി ലാര്‍സണ്‍ പ്രതിരോധിക്കുന്നു.
23 : 30 : കിക്കോഫ്‌ !
23 : 26 : കഴിഞ്ഞ മത്സരത്തില്‍ നിന്നും ഏതാനും വ്യത്യാസങ്ങളുമായാണ് ജര്‍മനി ഇറങ്ങുന്നത്. പ്രതിരോധത്തില്‍ ഹമ്മല്‍സിന് പകരം റൂഡിഗര്‍ ഇടംപിടിച്ചപ്പോള്‍ ടോണി ക്രൂസിനൊപ്പം മധ്യനിരയില്‍ കളി മെനയുക റൂഡിയാവും . കുറച്ചുകൂടി സെന്‍ട്രല്‍ പൊസീഷനിലാണ് ഡ്രാക്സ്‌‌ലര്‍ കളിക്കുന്നത്.

23 : 24 : ഫോര്‍മേഷന്‍
കഴിഞ്ഞ കളിയില്‍ പാളിച്ച 4-2-3-1 എന്ന ഫോര്‍മേഷനില്‍ തന്നെയാണ് ജര്‍മനി ഇറങ്ങുന്നത്. സ്വീഡന്‍ ഇറങ്ങുന്നത് 4-4-2 എന്ന ഫോര്‍മേഷനിലാണ്.

23 : 17 : ലൈനപ്പ്

ആദ്യകളിയില്‍ ദക്ഷിണ കൊറിയയോട് വിജയിച്ച ആത്മവിശ്വാസത്തിലാണ് സ്വീഡനിറങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ