Latest News

France vs Argentina, FIFA World Cup 2018 Highlights: അര്‍ജന്‍റീനയെ കെട്ടുകെട്ടിച്ച് ഫ്രാന്‍സ് !

France vs Argentina, FIFA World Cup 2018 Highlights: മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാന് ഫ്രാന്‍സ് അര്‍ജന്‍റീനയെ തോല്പ്പിച്ചത്

France vs Argentina, FIFA World Cup 2018 Highlights: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന പുറത്ത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാന് ഫ്രാന്‍സ് അര്‍ജന്‍റീനയെ തോല്പ്പിച്ചത്. ഫ്രാന്‍സിനുവേണ്ടി കിലിയന്‍ എമ്പാപ്പെ രണ്ടും പവാര്‍ഡ് ഒന്നും ഗ്രീസ്‌മാന്‍ ഒന്നും ഗോള്‍ വീതം നേടി. ഡി മരിയയും മെര്‍ക്കാഡോയും അഗ്വേരോയുമാണ്‌ അര്‍ജന്‍റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

അര്‍ജന്റീനയ്ക്കുമേല്‍ ഫ്രഞ്ച് വിപ്ലവം

21: 24 : ഫുള്‍ ടൈം
21: 22 : തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസംയാത്ത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മൂന്നാം ഗോള്‍. മെസിയുടെ നല്‍കിയ ക്രോസ് കൈപറ്റിയ മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ അത് പോസ്റ്റിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
21: 20 : ഗോള്‍ !! അര്‍ജന്‍റീനയ്ക്ക് വേണ്ടി അഗ്വേരോ !!
21: 17 : സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സിനുവേണ്ടി രണ്ട് ഗോള്‍ നേടിയ കിലിയന്‍ എമ്പാപ്പെയ്ക്ക് പകരം തൗവിന്‍
21: 13 : മെസി !! ചാന്‍സ് !! ഫ്രാന്‍സ് പോസ്റ്റില്‍ പന്തുമായി ചെന്ന മെസി ഗോള്‍കീപ്പറുടെ കൈകളിലേക്ക് പന്തടിച്ചുനല്‍കുന്നു..
21: 11 : സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സിന്റെ ഗ്രീസ്‌മാന് പകരം ഫെകിര്‍
21: 09 : ഗോളുകള്‍ കണ്ടെത്താനുള അര്‍ജന്‍റീനന്‍ ശ്രമങ്ങള്‍ ഫ്രാന്‍സ് പോസ്റ്റ്‌ വരെ എത്തി വഴിമുടക്കി നില്‍ക്കുന്നു.
21: 05 : സബ്സ്റ്റിറ്റ്യൂഷന്‍ : അര്‍ജന്റീനയുടെ പാവോണിന് പകരം മെസ, ഫ്രാന്‍സിന്റെ മറ്റ്യൂഡിക്ക് പകരം ടൊളിസോ.
21: 03 : മഞ്ഞക്കാര്‍ഡ് : വ്യത്യസ്ത ഫൗളുകളില്‍ മറ്റ്യൂഡിക്കും പവാര്‍ഡിനും മഞ്ഞക്കാര്‍ഡ്
20: 58 : പോഗ്ബയില്‍ നിന്നും പന്ത് കൈപറ്റിയ ജിറൂഡിന്റെ പിന്‍പോയന്റ് പാസ് എമ്പാപ്പെയുടെ കാലുകളിലേക്ക്. പോസ്റ്റിലേക്ക് ഷോട്ട് തുടുത്ത് ഇരുപതുകാരന്റെ രണ്ടാം ഗോള്‍ !!
20: 56 : ഗോള്‍ !! ഫ്രാന്‍സ് !! എമ്പാപ്പെ
20: 53 : ഇരുപതുകാരന്റെ ഗോളില്‍ ഫ്രാന്‍സ് മുന്നില്‍. അര്‍ജന്‍റീനന്‍ ബോക്സിലേക്ക് ഡ്രിബിള്‍ ചെയ്ത് മുന്നേറിയ പിഎസ്‌ജിയുടെ സൂപ്പര്‍ കിഡ് ഷോട്ട് തുടുക്കുന്നു. അര്‍ജന്റീനന്‍ പ്രതിരോധത്തെ നോക്കുകുത്തിയാക്കി കൊണ്ടുള്ള മുന്നേറ്റം ഗോള്‍കീപ്പര്‍ അര്‍മാനിയ്ക്കും തടുക്കാനായില്ല.
20: 51 : ഗോള്‍ !! എമ്പാപ്പെ !! ഫ്രാന്‍സ് !!
20: 47 : ഇടത് ഫുള്‍ ബാക്കിന്റെ ഒരു ലോങ്ങ് പാസ് അര്‍ജന്‍റീനന്‍ മധ്യനിര കടന്ന് ഹെര്‍ണാണ്ടസിന്റെ കാലിലേക്ക്. ഹെര്‍ണാണ്ടസ് കൊടുത്ത ക്രോസ് പവാര്‍ഡിന്റെ കാലില്‍. റൈറ്റ് ബാക്കിന്റെ ഷോട്ട് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ അര്‍ജന്റീനന്‍ പോസ്റ്റിലേക്ക് !
20: 45 : ഗോള്‍ !! ഫ്രാന്‍സ് !! പവാര്‍ഡ് !
20: 42 : അര്‍ജന്റീന മെര്‍ക്കാഡോയ്ക്ക് വേണ്ടി ഇതുവരേക്കും മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് തവണയും മെര്‍ക്കാഡോയുടെ ഗോളില്‍ അര്‍ജന്റീന ജയിക്കുകയും ചെയ്തു.
20: 39 : മഞ്ഞക്കാര്‍ഡ് : അര്‍ജന്‍റീനയുടെ ഇവര്‍ ബനേഗയ്ക്ക് മഞ്ഞക്കാര്‍ഡ്
20: 38 : ഫ്രാന്‍സിന്റെ ബോക്സിനരികില്‍ അര്‍ജന്റീനയ്ക്ക് ഫ്രീ കിക്ക് ലഭിക്കുന്നു. ബനേഗ എടുത്ത ഫ്രീ കിക്ക് ബോക്സില്‍ വച്ച് തന്നെ മെസിയുടെ കാലിലേക്ക്. മെസി എടുത്ത ഷോട്ട് മെര്‍കാഡോയുടെ കാലില്‍ തട്ടി ഫ്രഞ്ച് പോസ്റ്റിലേക്ക് !! അര്‍ജന്റീന മുന്നില്‍ !!
20: 36 : ഗോള്‍ !! അര്‍ജന്‍റീന !!
20: 34 : രണ്ടാം പകുതി
20: 33 : സബ്സ്റ്റിറ്റ്യൂഷന്‍ : അര്‍ജന്‍റീനയുടെ റോഹോയ്ക്ക് പകരം ഫാസിയോ
20: 25 : ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഗോള്‍നിലയില്‍ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും പന്തടക്കത്തില്‍ അര്‍ജന്‍റീന ആണ് മുന്നില്‍.

20: 17 : ഹാഫ്ടൈം
20: 15 : സമനില പിടിച്ചതോട് കൂടി സമ്മര്‍ദമില്ലാതെയുള്ള കളിയിലേക്ക് മടങ്ങി പോയിരിക്കുകയാണ് അര്‍ജന്‍റീന. എന്നാല്‍ ആന്റോണിയോ കാന്റെയും പോഗ്ബയും അടങ്ങുന്ന മധ്യനിരയും ഗ്രീസ്മാന്‍, ജിറോഡ്, എമ്പപ്പെ, മറ്റ്യൂഡി എന്നിവര്‍ അടങ്ങിയ മുന്നേറ്റനിറയും അര്‍ജന്റീനയെ നിരന്തരം സമ്മര്‍ദത്തിലാക്കുന്നുമുണ്ട്.
20: 12 : ഇടത് വിങ്ങില്‍ നിന്നും ബനേഗ നല്‍കിയ പാസ് കാലില്‍ ഒതുക്കിയ പിഎസ്‌ജി സ്ട്രൈക്കര്‍ രണ്ടടി മുന്നോട്ട് വച്ച് പന്ത് ഷൂട്ട്‌ ചെയ്യുന്നു. നാല് ഫ്രഞ്ച് പ്രതിരോധ താരങ്ങളെയും ഗോള്‍ കീപ്പറെയും മറികടന്ന പന്ത് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് !!
20: 10 : ഗോള്‍ !!! ഡി മരിയ !! അര്‍ജന്റീന !!
19: 54 : വീണ്ടും എമ്പാപ്പെ. തുടക്കത്തിലെ തെറ്റിന്റെ ആവാര്‍ത്തനം. അര്‍ജന്‍റീനന്‍ ബോക്സില്‍ വീണ്ടും എമ്പാപ്പെ ഫൗള്‍ ചെയ്യപ്പെടുന്നു. നടപടിയില്ല
19: 45 : ഗോള്‍ !! ഗ്രീസ്മാന്‍ !! ഗ്രീസ്മാന്‍ എടുത്ത പെനാല്‍റ്റി കിക്കില്‍ അര്‍ജന്‍റീനക്കെതിരെ ഫ്രാന്‍സിന്റെ ലീഡ്.
19: 42 : പെനാല്‍റ്റി !! റോഹോയുടെ ഫൗളില്‍ ഫ്രാന്‍സിന് പെനാല്‍റ്റി.
19: 32 : കിക്കോഫ്‌ !
19: 15 : ലൈനപ്പ്
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. 4-2-3-1 ഫോര്‍മേഷന്‍ തന്നെയാണ് ഫ്രഞ്ച് പട സ്വീകരിക്കുക. അതേസമയം 4-3-3 എന്ന ഫോര്‍മേഷനില്‍ ഇറങ്ങുന്ന അര്‍ജന്റീനയുടെ സ്ക്വാഡില്‍ കാര്യമായ അഴിച്ചുപണികള്‍ നടന്നിരിക്കുന്നു. മധ്യനിരയില്‍ പെരസും ബനേഗയു ഇരു വിങ്ങുകളില്‍ നിലയുറപ്പിക്കുമ്പോള്‍ മുന്നേറ്റനിരയില്‍ പാവോണും ഡി മരിയയും ഇടംപിടിച്ചു. സെന്‍റര്‍ ഫോര്‍വേഡ് റോളിലാണ് മെസി ഇറങ്ങുക.

France vs Argentina Live Score FIFA World Cup 2018 Live Streaming: മുന്‍ മത്സരങ്ങളില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് അര്‍ജന്‍റീന ഇറങ്ങിയത്.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: France vs argentina live score fifa world cup 2018 live streaming

Next Story
FIFA World Cup 2018 : കവിതാരചനയും നൃത്തംവയ്ക്കലുമല്ല, ഇത് ഹൈപ്രസ്സിംഗ് ഫുട്ബോളിന്റെ കാലം
The moderation of comments is automated and not cleared manually by malayalam.indianexpress.com