France vs Belgium Live Score Streaming FIFA World Cup 2018 Semi Final Live Streaming: ഫിഫ ലോകകപ്പ് ആദ്യ സെമിയില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍. ഒരേയൊരു ഗോളിന്റെ മെച്ചത്തിലാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. അമ്പത്തിയൊന്നാം മിനുട്ടില്‍ ആന്റോണിയോ ഗ്രീസ്മാന് എടുത്ത ഫ്രീകിക്കില്‍ ഉംറ്റിറ്റി നേടിയ ഹെഡ്ഡറിന്റെ മികവിലാണ് ഫ്രാന്‍സിന്റെ വിജയം
ഫ്രാന്‍സ് X ബെല്‍ജിയം Highlights
01:24 ഫുള്‍ടൈം
01:23 സേവ് ! കോട്ട്വ : അധികസമയത്തിന്റെ അവസാന മിനുട്ടില്‍ കോട്ട്വയുടെ മറ്റൊരു സേവ്
01:21 എമ്പപ്പെയെ ഫൗള്‍ ചെയ്ത വെര്ട്ടോന്ഘെന് മഞ്ഞക്കാര്‍ഡ്
01:20 സമയം കളഞ്ഞതിന് ഫ്രാന്‍സിന്റെ എമ്പപ്പെക്ക് മഞ്ഞക്കാര്‍ഡ്
01:19 സബ്സ്റ്റിറ്റ്യൂഷന് : ബെല്‍ജിയത്തിന്റെ ചാഡ്ലിക്ക് പകരം ബറ്റ്ഷുവായി
01:18 മത്സരം തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള ആറുമിനുട്ട് അധികസമയത്തിലേക്ക്.
01:16 ഡി ബ്രൂയിനിന്റെ സെറ്റ് പീസ് ഫ്രാന്‍സ് പ്രതിരോധിക്കുന്നു. ഡി ബ്രോയിന്‍ വീണ്ടും കണ്ടെത്തിയ ചാന്‍സില്‍ ബോക്സിലുണ്ടായിരുന്ന ലുക്കാക്കുവിന് ഹെഡ് മിസ്സാകുന്നു.
01:14 മഞ്ഞക്കാര്‍ഡ് : ഹസാര്‍ഡിനെ ഫൗള്‍ ചെയ്ത കാന്റെക്ക് മഞ്ഞക്കാര്‍ഡ്. ഫ്രഞ്ച് പോസ്റ്റിനരികില്‍ ബെല്‍ജിയത്തിനു ഫ്രീകിക്ക്
01:13 സബ്സ്റ്റിറ്റ്യൂഷന് : ഫ്രാന്‍സിന്റെ മറ്റ്യൂഡിക്ക് പകരം ടോലീസോ
01:12 സബ്സ്റ്റിറ്റ്യൂഷന് : ഫ്രാന്‍സിന്റെ ജിറോഡിന് പകരം എന്‍സോസി
01:09 മത്സരം എണ്‍പത് മിനുട്ട് പിന്നിട്ടിരിക്കുന്നു. ഒരു ഗോളിന് മുന്നിട്ട് നില്ക്കുന്ന ഫ്രാന്‍സിനോട് ഈക്വലൈസര്‍ നേടാന്‍ ചുവന്ന ചെകുത്താന്മാര്ക്കാകുമോ ?
01:07 സബ്സ്റ്റിറ്റ്യൂഷന് : ബെല്‍ജിയത്തിന്റെ ഫെല്ലിനിക്ക് പകരം കരാസ്കോ
01:05 ഫ്രീകിക്ക് : ഫെല്ലിനി എംബപ്പെയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ബെല്‍ജിയം ഹാഫില്‍ ഫ്രാന്‍സിന് ഫ്രീകിക്ക്. ഗ്രീസ്മാന് എടുത്ത ഫ്രീകിക്ക് പുറത്തേക്ക്..
01:03 കഴിഞ്ഞ കുറച്ച് മിനുട്ടുകളായി പന്ത് കൈവശം വെക്കുന്നത് ബെല്‍ജിയമാണ്. ഫ്രാന്‍സ് ഹാഫില്‍ സമ്മര്‍ദം ചെലുത്തുകയാണ് ബെല്‍ജിയം. ഈ ലോകകപ്പില്‍ തന്നെ ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന് മടങ്ങിവന്ന ചരിത്രമുണ്ട് ബെല്‍ജിയത്തിന്.
00:58 മഞ്ഞകാര്‍ഡ് : മറ്റ്യൂഡിയെ ഫൌള് ചെയ്ത ബെല്‍ജിയത്തിന്റെ ആള്ഡര്വെറാള്ഡിന് കാര്‍ഡ്.
00:55 ചാന്‍സ് !! ബെല്‍ജിയം !! വലത് വിങ്ങില്‍ നിന്ന് ഡിബ്രൂയിന് നല്കിയ ക്രോസില്‍ ഫെല്ലിനി കണ്ടെത്തിയ ഹെഡ്ഡര്‍ തലനാരിഴയ്ക്ക് വ്യത്യാസത്തില്‍ പോസ്റ്റുകള്‍ താണ്ടിപോകുന്നു.
00:51മഞ്ഞക്കാര്‍ഡ് : ഫ്രാന്‍സിന്റെ മറ്റ്യൂഡിയെ ഫൗള്‍ ചെയ്ത ബെല്‍ജിയം നായകന് ഹസാര്‍ഡിന് മഞ്ഞക്കാര്‍ഡ്.
00:49 മെര്‍ട്ടെന്‍സിന്റെ ആദ്യ ടച്ച് തന്നെ ബെല്‍ജിയത്തിന് ഗോള്‍ സാധ്യത വലത് വിങ്ങില്‍ നിന്ന് താരം കണ്ടെത്തിയ ക്രോസ് ഡിബ്രൂയിന് മിസ് ചെയ്യുന്നു. മെര്‍ട്ടെന്‍സിനെ ഇറക്കുന്നത് വഴി ബെല്‍ജിയം പരിശീലകന് ലക്ഷ്യം വെക്കുന്നത് എന്തെന്ന് വ്യക്തം.
00:47 സബ്സ്റ്റിറ്റ്യൂഷന് ബെല്‍ജിയത്തിന്റെ ഡമ്പലെക്ക് പകരം മെര്ട്ടെന്സ
00:44 ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നതോട് കൂടി മികച്ച മുന്നേറ്റങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഫ്രാന്‍സ്. മത്സരം ബെല്ജിയത്തിബടെ ബോക്സിലേക്ക് മാറിയിരിക്കുന്നു.
00:40 അമ്പത്തിയൊന്നാം മിനുട്ടില്‍ ഇടത് വിങ്ങില്‍ ലഭിച്ച ഫ്രീകിക്കില്‍ ബാഴ്സലോണ താരം ഉംറ്റിറ്റി കണ്ടെത്തിയ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ കോട്ട്വയെ മറികടക്കുന്നു. ഗ്രീസ്മാന്റെ സെറ്റ് പീസ്.
00:38 ഗോള്‍ !! ഫ്രാന്‍സ് !! ഉംറ്റിറ്റി !!
00:36 രണ്ട് പരിശീലകരും പുറത്തെടുക്കാന്‍ ഉദ്ദേശിച്ച തന്ത്രം തന്നെയാണ് ആദ്യപകുതിയില്‍ ഇരു ടീമുകളും ആദ്യ പകുതിയില്‍ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ എതിരാളികളുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ഇരുവരും പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ നിര്‍ണായകമാവും.
00:32 രണ്ടാം പകുതി
00:16 ഹാഫ്ടൈം
00:14 ഫ്രീകിക്ക് !! പോഗ്ബയെ ഫൗള്‍ ചെയ്തതിന് ബെല്‍ജിയം ഹാഫില്‍ ഫ്രാന്‍സിന് ഫ്രീകിക്ക്. ഗ്രീസ്മാന് എടുത്ത ഫ്രീകിക്കിന് ബെല്‍ജിയത്തിന്റെ പ്രതിരോധ മതില് തടയിടുന്നു.
00:09 ചാന്‍സ് !! പവാര്‍ഡ് ! ഫ്രാന്‍സിന്റെ മറ്റൊരു മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ക്ലോസ് റേഞ്ചില്‍ പാവാര്‍ഡിന്റെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ കോട്ട്വ തടുക്കുന്നു.
00:06 ഫ്രഞ്ച് പടയ്ക്ക് കൂടുതല്‍ കൗണ്ടര്‍ അട്ടാക്കുകളെ ആശ്രയിക്കേണ്ടി വരികയാണ്. കഴിഞ്ഞ കുറച്ച് മിനുട്ടുകളില്‍ ഒന്നിലേറെ കൗണ്ടര്‍ അറ്റാക്കുകള്‍ പിറന്നെങ്കിലും ഒന്നുപോലും ക്രിയാത്മകമായൊരു മുന്നേറ്റമായില്ല എന്ന് വേണം വിലയിരുത്താന്‍.
23:59 മത്സരം അര മണികൂറിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അവസരമുണ്ടാക്കുന്നത് ബെല്‍ജിയമാണ്. വൈഡ് അറ്റാക്കിനാണ് ബെല്‍ജിയം മുതിരുന്നത് എങ്കില്‍ ഫ്രാന്‍സിന്റെ മുന്നേറ്റങ്ങള്‍ പലതും ഇടത് വിങ്ങില്‍ നിന്ന് മാത്രമാണ് പിറന്നത്. ഫ്രാന്‍സ് കൂടുതല്‍ ഹൈബോളുകള്‍ ആശ്രയിക്കുമ്പോള്‍ മികച്ച പാസിങ് ഫുട്ബോളാണ് അയല്‍വാസികളായ ബെല്‍ജിയം പുറത്തെടുക്കുന്നത്.
23:53 സേവ് !! ലോറിസ് !! കോര്‍ണര്‍ കിക്കില്‍ നിന്ന് പന്ത് കൈവശപ്പെടുത്തിയ ബെല്‍ജിയം താരം വെര്ട്ടോന്ഘെന് എടുത്ത ഷോട്ട് ഫ്രഞ്ച് ഗോളി ലോരിസ് മനോഹരമായ ഡൈവില്‍ സേവ് ചെയ്യുന്നു..
23:49ഷോട്ട് !! ഹസാര്‍ഡ് !! വീണ്ടും ഇടത് വിങ്ങില്‍ നിന്ന് മുന്നേറി ഹസാര്‍ഡ് എടുത്ത ഷോട്ട് പോസ്റ്റിലേക്ക്.. ഉംറ്റിറ്റിയുടെ ശരീരത്തില്‍ തട്ടി പന്ത് കോര്‍ണര്‍ കിക്കില്‍ കലാശിക്കുന്നു. കോര്‍ണര്‍ കിക്കില്‍ ഫ്രഞ്ച് ക്ലിയറന്‍സ്..
23:46 ചാന്‍സ് !! ഹസാര്‍ഡ് !! ഫ്രാന്‍സ് ബോക്സില്‍ നിന്ന് ബെല്‍ജിയം നായകന് ഈഡന് ഹസാര്‍ഡ് എടുത്ത കിക്ക് ഇന്ച്ചുകള് വ്യത്യാസത്തില്‍ പോസ്റ്റിന് പുറത്തേക്ക്..
23:44 സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന ഫ്രഞ്ച് പടയെ തങ്ങളുടെ ഹാഫിലേക്ക് ചുരുക്കുകയാണ് ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്മാര്. പന്ത്രണ്ടാം മിനുട്ടില്‍ ഫ്രഞ്ച് ഹാഫില്‍ നിന്ന് ആരംഭിച്ച കൗണ്ടറില്‍ എംബപ്പെ മുന്നേറാന്‍ ശ്രമിച്ചെങ്കിലും ബെല്‍ജിയം ഗോളി കോട്ട്വ രക്ഷയ്ക്ക് !
23:39 ആദ്യ പത്ത് മിനുട്ടിലേക്ക് കടക്കുമ്പോള്‍ സുവര്‍ണ തലമുറ എന്ന് വിശേഷിപ്പിക്കുന്ന ഒരു നിര താരങ്ങളുമായി ഇറങ്ങിയ ബെല്‍ജിയം തന്നെയാണ് പന്തടുക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട് നില്‍ക്കുന്നത്. ബെല്‍ജിയത്തിന്റെ രണ്ട് മുന്നേറ്റങ്ങള്‍ ഫ്രഞ്ച് പോസ്റ്റ് വരെയെത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നും മികച്ച ഒരു മുന്നേറ്റം പോലും പിറന്നിട്ടില്ല.
23:34 ഒരേ ക്ലബ്ബില്‍ കളിക്കുന്ന ഒരുപാട് താരങ്ങള്‍ തമ്മില്‍ കൂടിയാണ് ഇരു ടീമിലും അണിനിരക്കുന്നത്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ഇംഗ്ലീഷ് പ്രീമിയര്ര് ലീഗ് ക്ലബ്ബിലെ താരങ്ങള്‍ മിക്കവരും. അവസാന വട്ടം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 4-3നു വിജയിച്ചത് ബെല്‍ജിയം ആയിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നത് ബെല്‍ജിയമാണ് .
23:30 കിക്കോഫ് !
23:25 ഏതാനും സമയത്തിനുള്ളില്‍ ആദ്യ സെമിയുടെ വിസില്‍ മുഴങ്ങും.
22:59 ഫോര്മേഷന്
ടൂര്‍ണമെന്റിലുടനീളം പാളിച്ച ഫോര്മേഷന് തന്നെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. 4-2-3-1 എന്ന ഫോര്മേഷന് പാലിക്കുന്ന ഫ്രാന്‍സ് പ്രതിരോധത്തില്‍ നിന്ന് കളി മെനഞ്ഞ് തുടങ്ങും. ഫുള്‍ബാക്ക് പവാര്‍ഡ് മുന്നേറുമ്പോള്‍ മിഡില്‍ കാന്റെ പ്രതിരോധത്തിലാവും ശ്രദ്ധ കൂട്ടുക. മധ്യനിരയില്‍ പോഗ്ബ പ്രതിരോധവും മുന്നേറ്റവും ബന്ധിപ്പിക്കുന്ന പ്രധാന ശക്തിയാകും ഗ്രീസ്മാന്, എംബപ്പെ, മറ്റ്യൂഡി, ജിറോഡ് എന്നിവരടങ്ങിയ മികച്ചൊരു നിര അറ്റാക്കേഴ്സ് ആണ് ഫ്രഞ്ച് നിരയില്‍.
ബെല്‍ജിയം പരിശോധിച്ചാല്‍ ഏറ്റവും അറ്റാക്കിങ്ങ് ഫുട്ബോള്‍ കളിക്കുന്ന ടീമാണ് ബെല്‍ജിയം. ഇതിനോടകം തന്നെ ഒമ്പത് വ്യത്യസ്ത ഗോള്സ്കോറര്മാരാണ് ബെല്‍ജിയത്തിനുള്ളത്. മൂന്നുപേര്‍ അടങ്ങുന്ന സെന്റര്‍ ബാക്കുകലോടൊപ്പം ചാഡ്ലിയും ഡമ്പാലെയും വിങ്ങുകളില്‍ മുന്നേറും. ഫെല്ലിനിയും വിറ്റ്സലും അടങ്ങുന്ന മധ്യനിര ആവശ്യം വരുമ്പോള്‍ പ്രതിരോധത്തിലും അല്ലാത്തപ്പോള്‍ മുന്നേറ്റത്തിന് പന്തെത്തിച്ച് കൊടുക്കുന്ന ചുമതലയും വഹിക്കും. ഡി ബ്ര്യൂയിന് കുറച്ചുകൂടി സെന്റര്‍ റോളില്‍ മുന്നേറ്റം മെനയുമ്പോള്‍ ഹസാര്‍ഡും ലുക്കാകുവുമാകും ഏറ്റവും അപകടകരമായ മുന്നേറ്റ താരങ്ങള്‍. 3-5-2, 3-4-3 എന്ന ഫോര്മേഷന് മാറി മാറി ഉപയോഗിക്കാനാകും ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ തന്ത്രം.
22:28 ഫ്രാന്‍സ് ലൈനപ്പ് :
മുന്‍ മത്സരത്തില്‍ നിന്ന് യാതൊരു മാറ്റവും ഇല്ലാതെയാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. ലോറിസ് ഫ്രഞ്ച് വല കാക്കുമ്പോള്‍ ഹെര്‍ണാണ്ടസ്, ഉമിറ്റിറ്റി, വരാനേ, പവാര്‍ഡ് എന്നിവരടങ്ങുന്ന പ്രതിരോധത്തെയാണ് ഫ്രാന്‍സ് ഇറക്കുന്നത്. മധ്യനിരയില്‍ കാന്റെയും പോഗ്ബയും കളി മെനയുമ്പോള്‍ എംബപ്പെയ്ക്കും ഉമിറ്റിറ്റിക്കുമാണ് വിങ്ങുകളുടെ ചുമതല. ഗ്രീസ്മാന് ഫാള്‍സ് 9 പൊസീഷനില്‍ ഇറങ്ങുന്ന മുന്നേറ്റനിരയുടെ കുന്തമുനയാവുക ജിറോഡ് ആണ്.
Here's how we start #FRABEL! #FiersdetreBleus #WorldCup pic.twitter.com/HupcxoKLcj
— French Team (@FrenchTeam) July 10, 2018
22:14 ബെല്‍ജിയം ലൈനപ്പ് :
ബ്രസീലുമായി കളിച്ച ആദ്യ ഇലവനെ തന്നെ ഫ്രാന്‍സിനെതിരെ ഇറക്കാനാണ് ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് തീരുമാനിച്ചിരിക്കുന്നത്. സസ്പെന്‍ഷനിലായ മ്യൂനെര്ക്ക് പകരം ഡെമ്പലെയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
22:00 മറ്റൊരു വാര്‍ത്തയില്‍ പോര്‍ച്ചുഗല്‍ നായകന് ക്രിസ്ത്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസുമായാണ് റൊണാള്‍ഡോ കരാര്‍ ഉറപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു; നന്ദി പറഞ്ഞ് റയല്‍ നായകന് റാമോസ്
21:50 ഫ്രാന്‍സ് ഒരു മികച്ച ടീമാണ് എന്നും ഒരുപാട് പ്രതിഭാശാലികളുള്ള ടീം കടുത്ത വെല്ലുവിളിയാണ് എന്നും ബെല്‍ജിയം പരിശീലകന് റോബര്‍ട്ട് മാര്‍ട്ടിനസ് സമ്മതിക്കുന്നു.
Can @BelRedDevils make it to their first #WorldCup Final?
We hear from manager Roberto Martinez ahead of #FRABEL pic.twitter.com/LOxsggl8CS
— FIFA World Cup (@FIFAWorldCup) July 10, 2018
21:45 ബെല്‍ജിയത്തിനെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും എന്നാണ് ഫ്രഞ്ച് താരം റാഫേല്‍ വരാനേ പറയുന്നത്. കടുത്ത മത്സരം തന്നെയായിരിക്കും ഇന്നത്തേത് എന്ന് റയല്‍ മാഡ്രിഡിന്റെ സെന്റര്‍ ബാക്ക് അഭിപ്രായപ്പെട്ടു.
#FRA #FRA #FRA@raphaelvarane says @FrenchTeam need to put in an “exceptional performance” against Belgium in the #WorldCup semi-finals.
Do you think Les Bleus will make it to the Final? pic.twitter.com/YHQQ6CYWTY
— FIFA World Cup (@FIFAWorldCup) July 10, 2018
21:35 ബെല്‍ജിയത്തെ തിരഞ്ഞെടുക്കുന്നത്തില്‍ തിയറി ഹെന്റിക്ക് തെറ്റ് പറ്റി എന്നാണ് ഫ്രഞ്ച് താരം ജിറോഡിന് പറയാനുള്ളത്. “എനിക്കും മറ്റ് ഫ്രഞ്ച് മുന്നേറ്റ താരങ്ങള്‍ക്കും ഉപദേശം നല്കാന് തിയറി ഹെന്റി ഞങ്ങളുടെ ഭാഗത്ത് ഉണ്ടായിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് അതില്‍ അസൂയയില്ല” മുപ്പത്തിയൊന്നുകാരനായ താരം പറഞ്ഞു.
FIFA World Cup 2018 : തിയറി ഹെന്റിക്ക് തെറ്റി എന്ന് ഫ്രാന്‍സ് തെളിയിക്കും : ജിറോഡ്
21:30 ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ബെല്‍ജിയം ഇതുവരേക്കും പുറത്തെടുത്തത്. ഒമ്പത് വ്യത്യസ്ത താരങ്ങള്‍ ഗോള്‍ സ്കോര്‍ ചെയ്ത ബെല്‍ജിയത്തിന്റെ മുന്നേറ്റത്തിന് പിന്നില്‍ ഒരു തിയറിയുണ്ട്. മറ്റാരുമല്ല, ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി തന്നെ !
France vs Belgium Live Score Streaming FIFA World Cup 2018 Semi Final Live Streaming: ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റ്സായ ബ്രസീലിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്മാര് ഇറങ്ങുന്നത്. കരുത്തുറ്റ പ്രതിരോധവുമായി ഇറങ്ങിയ ഉറൂഗ്വേയുടെ കോട്ട തകര്‍ത്താണ് ഫ്രാന്‍സിന്റെ സെമി പ്രവേശനം.