FIFA World Cup 2018 , Denmark vs Australia Highlights: ഗ്രൂപ്പ് സീ മത്സരത്തില്‍ ഡെന്മാര്‍ക്ക് ഓസ്ട്രേലിയ കളി സമനിലയില്‍. ഓരോ ഗോള്‍ വീതം നേടിയാണ് സമനില. ആദ്യ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഡെന്മാര്‍ക്ക് ഇറങ്ങുമ്പോള്‍ ശക്തരായ ഫ്രാന്‍സിനോട് പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് സമ്മര്‍ദമേറെയാണ്. ഏഴാം മിനുട്ടില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ താരം എറിക്സണ്‍ നേടിയ ഗോളില്‍ ഡെന്മാര്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. മുപ്പത്തിയെട്ടാം മിനുട്ടില്‍ ജെഡിനാക്ക് എടുത്ത പെനാല്‍റ്റി കിക്കില്‍ ഓസ്ട്രേലിയ സമനില തിരിച്ചു പിടിക്കുന്നു. മത്സരത്തിലുടനീളം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇരുവര്‍ക്കും വിജയഗോള്‍ നേടാനായില്ല.
ഫിനിഷിങ്ങില്‍ പിഴച്ച് ഡെന്മാര്‍ക്കും ഓസ്ട്രേലിയയും
19:20 ഫുള്‍ടൈം
19:18 മത്സരം തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസംയാത്ത്തില്‍..
19:15 ഡെലേനീ !! ചാന്‍സ് !! ഓസ്ട്രേലിയന്‍ താരത്തിന്റെ മികച്ചൊരു ഷോട്ട്. ബോക്സിന് ഒത്ത നടുക്ക് നിന്നും എടുത്ത ഷോട്ട് ഡെന്മാര്‍ക്ക് ഗോളിയെ തരണം ചെയ്യുന്നില്ല.
19:14 മഞ്ഞക്കാര്‍ഡ് : ഡെന്മാര്‍ക്കിന്റെ സിസ്റ്റോ
19:13 ഭൂരിഭാഗം സമയത്തും പന്തിനുവേണ്ടിയുള്ള പോര് നടക്കുന്നത് മൈതാനത്തിന്റെ മധ്യഭാഗത്താണ്.
19:10 സബ്സ്റ്റിറ്റ്യൂഷന്‍ : ഓസ്ട്രേലിയയുടെ റോജിക്കിന് പകരം ഇര്‍വിന്‍
19:08 ഓസ്ട്രേലിയ !! ഡാനിഷ് പ്രതിരോധത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ഓസ്ട്രേലിയന്‍ മുന്നേറ്റങ്ങള്‍..
19:03 ഓസ്ട്രേലിയന്‍ താരം നബൗട്ട് വീണ് തോളെല്ലിന് പരുക്കേല്‍ക്കുന്നു.
സബ്സ്റ്റിറ്റ്യൂഷന്‍ : ഓസ്ട്രേലിയയുടെ നബൗട്ടിന് പകരം ജൂറിച്ച്.
18:59 സിസ്റ്റോ !! മറുവശത്ത് ഡെന്മാര്‍ക്ക് താരം സിസ്റ്റോയുടെ മറ്റൊരു ഗോള്‍ ശ്രമം പരാജയപ്പെടുന്നു.
18:57 മോയ് !! ഷോട്ട് !! ഹോളണ്ടിന്റെ ആര്യന്‍ റോബനെ ഓര്‍മിപ്പിക്കുന്ന ഓസ്ട്രേലിയന്‍ താരം ആരോണ്‍ മോയിയുടെ മികച്ചൊരു ലോങ്ങ് റേഞ്ച് ശ്രമത്തിനുമുന്നില്‍ ഡെന്മാര്‍ക്ക് പകച്ചുനില്‍ക്കുന്നു. ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് ഷോട്ട് പുറത്തേക്ക് പോയത്.
18:56 സബ്സ്റ്റിറ്റ്യൂഷന്‍ : ഡെന്മാര്‍ക്കിന്റെ യൂര്‍ഗന് പകരം പത്തൊമ്പത് കാരനായ കോര്‍ണല്യസ്
18:53 ഒരു ഹൈ പ്രസിങ് ഗെയിം പുരത്തെടുത്തിരിക്കുകയാണ് ഡെന്മാര്‍ക്ക്. ഓസ്ട്രേലിയന്‍ പ്രതിരോധത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള മുന്നേറ്റങ്ങള്‍.
18:48 ഓസ്ട്രേലിയയുടെ ഒരു മികച്ച കൗണ്ടര്‍ അറ്റാക്ക് ശ്രമം ഡെന്മാര്‍ക്ക് പരാജയപ്പെടുത്തുന്നു.
18:45 സബ്സ്റ്റിറ്റ്യൂഷന്‍ : മഞ്ഞക്കാര്‍ഡ് കണ്ട ഡെന്മാര്‍ക്കിന്റെ പോള്‍സണിന് പകരം ക്രിസ്റ്റെന്‍സണ്‍
18:42 ചാന്‍സ് !! ഓസ്ട്രേലിയ !! തുടരെ തുടരെയുള്ള രണ്ട് ഓസ്ട്രേലിയന്‍ മുന്നേറ്റങ്ങള്‍. രണ്ടും ഫിനിഷിങ്ങില്‍ മാത്രം പിഴച്ചു. ആദ്യത്തേത്തില്‍ ഷോട്ട് പുറത്തേക്ക് പോയെങ്കില്‍ രണ്ടാമത്തേത്തില്‍ ഷോട്ട് എടുക്കുന്നതിന് മുന്‍പ് ഡെന്മാര്‍ക്ക് പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടല്‍.
18:38 പോള്‍സണിന്റെ നല്ലൊരു മുന്നേറ്റം ഓസ്ട്രേലിയന്‍ പ്രതിരോധം വരെ മാത്രം..
18:35 ആദ്യപകുതിയുടെ കണക്ക് പരിശോധിക്കുകയാണ് എങ്കില്‍ കടലാസില്‍ ഓസ്ട്രേലിയയ്ക്കാണ് മുന്‍തൂക്കം.
18:32 രണ്ടാം പകുതി
18:17 ഹാഫ്ടൈം
18:15 ആദ്യപകുതി അധികസമയത്തിലേക്ക്
18:13 എറിക്സണിന്റെ അപകടകരമായ മറ്റൊരു ഫ്രീകിക്ക്..റയാന്റെ നല്ലൊരു സേവ് !
18:11 മൂയ് എടുത്ത കോര്‍ണര്‍ കിക്കിന്മേല്‍ മിളിഗന്‍ കണ്ടെത്തിയ ഹെഡ്ഡര്‍ ആണ് പോള്‍സണ്‍ കൈവച്ച് തടുക്കുന്നത്. മഞ്ഞക്കാര്‍ഡ് ഏറ്റുവാങ്ങിയ പോള്‍സണിന് ഫ്രാന്‍സിനെതിരായ അടുത്ത കളി നഷ്ടമാകും..
18:08 ഗോള്‍ !! ഓസ്ട്രേലിയ !! നായകന്‍ ജെഡിനാക്ക് എടുത്ത പെനാല്‍റ്റികിക്കില്‍ ഓസ്ട്രേലിയ സമനില കണ്ടെത്തിയിരിക്കുന്നു.
18:07 പെനാല്‍റ്റി !! ഓസ്ട്രേലിയ !! ഡെന്മാര്‍ക്ക് താരം പോള്‍സണിന്റെ ഹാന്‍ഡില്‍ ഓസ്ട്രേലിയയ്ക്ക് പെനാല്‍റ്റി.
18:01 ഓസ്ട്രേലിയയുടെ ഇതുവരെയുള്ള ഏറ്റവും നല്ല മുന്നേറ്റം. വലതുവിങ്ങില്‍ മുന്നേറിയ ഓസ്ട്രേലിയന്‍ താരം പന്ത് ബോക്സിലേക്ക് പാസ് ചെയ്യുന്നു ക്രൂസിന്റെ ഷോട്ട് ഡെന്മാര്‍ക്ക് പ്രതിരോധം ബ്ലോക്ക് ചെയ്യുന്നു.
17:57 ഒരു മിനുട്ടിനുള്ളില്‍ ഓസ്ട്രേലിയയുടെ നല്ല രണ്ട് മുന്നേറ്റങ്ങള്‍. ഒന്നാമത്തേതിന് ഡെന്മാര്‍ക്ക് പ്രതിരോധത്തെ മറികടക്കാനായില്ല. രണ്ടാമത്തെ ക്രോസ് മുന്നേറ്റതാരത്തില്‍ എത്താതെ ഡെന്മാര്‍ക്ക് പ്രതിരോധതാരത്തിന്റെ കാല്‍ക്കലേക്ക്.
17:53 വളരെ പതുക്കെ നല്ല നിയന്ത്രണത്തോടെയാണ് ഡെന്മാര്‍ക്ക് തങ്ങളുടെ കളി മെനയുന്നത്. അതേസമയം ഓസ്ട്രേലിയയെ വേണ്ട പോലെ പ്രസ് ചെയ്യുവാനും പന്ത് കൈവശപ്പെടുത്താനും അവര്‍ക്ക് കഴിയുന്നു. മറുവശത്ത്, എങ്ങനെയെങ്കിലും ഒരു ഗോള്‍ കണ്ടെത്താനുള്ള തത്രപ്പാടാണ് ഓസ്ട്രേലിയന്‍ ടീമിന്റെ കളിയില്‍ പ്രകടമാകുന്നത്.
17:48 ഡെന്മാര്‍ക്കിനുവേണ്ടി കളിച്ച കഴിഞ്ഞ പതിനഞ്ച് കളികളില്‍ നിന്നും പതിമൂന്ന് ഗോളാണ് എറിക്സണ്‍ അടിച്ചത്. അഞ്ച് അസിസ്റ്റുകളും ചെയ്ത എറിക്സണ്‍ ഡെന്മാര്‍ക്ക് അക്രമത്തിലെ കുന്തമുനയാണ്.
17:43 പന്ത് കൂടുതല്‍ സമയവും ഓസ്ട്രേലിയയുടെ കൈവശമാന് എങ്കിലും പന്ത് കൈവശം വരുമ്പോഴൊക്കെ ഡെന്മാര്‍ക്ക് നടത്തുന്ന വേഗതയുള്ള മുന്നേറ്റങ്ങള്‍ ഒസീസിനെ പ്രതിരോധത്തിലാക്കുന്നു.
17:38 ഏഴാം മിനുട്ടില്‍ ഓസ്ട്രേലിയന്‍ ബോക്സിനരികില്‍ നിന്നും യോര്‍ഗാസെന്‍ നല്‍കിയ ലോബ് പാസ് കൃത്യം എറിക്സണിന്റെ കാലുകളിലേക്ക്. മുന്നില്‍ കിട്ടിയ പന്ത് വളരെ മനോഹരമായി ഓസ്ട്രേലിയന്‍ പോസ്റ്റിലേക്ക് അടിച്ച് കയറ്റി എറിക്സണ്‍ !
17:36 ഗോള്‍ !! ഡെന്മാര്‍ക്ക് !! എറിക്സണ്‍ !!
ടോട്ടന്‍ഹാം ഹോട്ട്സപര്‍ താരത്തിന്റെ മനോഹരമായ ഫിനിഷില്‍ ഡെന്മാര്‍ക്ക് മുന്നില്‍..
17:32 ഡെന്മാര്‍ക്ക് 4-3-3 എന്ന ഫോര്‍മേഷനില്‍ ഇറങ്ങുമ്പോള്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഓസ്ട്രേലിയ കളിക്കുന്നത്.
17:30 കിക്കോഫ് !
17:25 ലൈനപ്പ്