FIFA World Cup 2018 Portugal vs Morocco Highlights: ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗലിന് ജയം. നായകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ കണ്ടെത്തിയ ഒരേയൊരു ഗോളിന്റെ പിന്‍ബലത്തിലാണ് പോര്‍ച്ചുഗല്‍ ജയിക്കുന്നത്. രണ്ടുപേര്‍ക്കും വിജയം അനിവാര്യമായ മത്സരത്തില്‍ നാലാം മിനുട്ടില്‍ മികച്ചൊരു ഹെഡ്ഡറിലൂടെയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ ലീഡ് നേടുന്നത്. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ചെങ്കിലും നല്ലൊരു ഫിനിഷര്‍ ഇല്ലാത്തത്തിന്റെ കുറവ് മൊറോക്കോ നിരയില്‍ പ്രകടമായിരുന്നു.

മുന്നില്‍ നിന്നും നയിക്കാന്‍ സിആര്‍ 7

19:23 ഫുള്‍ ടൈം !

19:20 തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തിലാണ് കളിയുള്ളത്.
19:18 ആമ്പരാട്ട് !! ഷോട്ട് !! മൊറോക്കോയുടെ ക്ലോസസ്റ്റ് ചാന്‍സ്. ഒറ്റയ്ക്കൊരു മുന്നേറ്റത്തിനൊടുവില്‍ ആമ്പരാട്ട് എടുത്ത ഷോട്ട് പെപ്പെയുടെ കാലില്‍ തട്ടി പുറത്തേക്ക്.. മികച്ച മുന്നേറ്റം..
19:16 സബ്സ്റ്റിറ്റ്യൂഷന്‍; പോര്‍ച്ചുഗല്‍ : മൗട്ടീഞ്ഞോയ്ക്ക് പകരം ആഡ്രിയാന്‍ സില്‍വ.
19:12 ഫ്രീകിക്ക് ! റൊണാള്‍ഡോ എടുത്ത ഫ്രീകിക്ക് മൊറോക്കോ പ്രതിരോധത്തില്‍ തട്ടി തെറിക്കുന്നു. തിരിച്ചുവന്ന പന്ത് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ റൊണാള്‍ഡോ വീണ്ടും വീഴുന്നു. ഫ്രീകിക്ക് ആവശ്യപ്പെട്ടെങ്കിലും റഫറി ഗൗനിച്ചില്ല.
19:11 ഫൗള്‍ !! മൊറോക്കോ ബോക്സിനരികില്‍ വച്ച് റൊണാള്‍ഡോ ഫൗള്‍ ചെയ്യപ്പെടുന്നു.
19:08 അവസാന പത്ത് മിനുട്ടിലേക്ക് കടക്കുമ്പോള്‍ മൊറോക്കോയ്ക്ക് കോര്‍ണര്‍!
19:06 മൊറോക്കോ !! മൊറോക്കോയ്ക്ക് മറ്റൊരു ക്ലോസ് ചാന്‍സ് !പോര്‍ച്ചുഗീസ് പോസ്റ്റിനരികില്‍ ലഭിച്ച സെറ്റ് പീസ്‌ ഹെഡ് ചെയ്ത് ഗോള്‍ കണ്ടെത്താനുള്ള നായകന്‍ ബെനാറ്റിയയുടെ ശ്രമം പരാജയപ്പെടുന്നു.
19:05 സബ്സ്റ്റിറ്റ്യൂഷന്‍ ; മൊറോക്കോ : ബെല്‍ഹാണ്ടയ്ക്ക് പകരം കാര്‍സെല
19:04 പതിനഞ്ച് മിനുട്ട് കൂടി
പതിനഞ്ച് മിനുട്ടിനുള്ളില്‍ ഗോള്‍ കണ്ടെത്തിയില്ല എങ്കില്‍ മൊറോക്കോയുടെ റഷ്യന്‍ സ്വപ്‌നങ്ങള്‍ അവസാനിക്കും

18:59 സബ്സ്റ്റിറ്റ്യൂഷന്‍; പോര്‍ച്ചുഗല്‍ : മറിയോയ്ക്ക് പകരം ബ്രുണോ ഫെര്‍ണാണ്ടസ്.
18:58 സബ്സ്റ്റിറ്റ്യൂഷന്‍ ; മൊറോക്കോ : ബൗതെയ്ബിന് പകരം എല്‍ കാബി
18:56 ഫ്രീകിക്ക് !! മൊറോക്കോ !! പോര്‍ച്ചുഗല്‍ ബോക്സിനരികില്‍ മൊറോക്കോയ്ക്ക് ഫ്രീകിക്ക്.. ഗുവെരേരോയുടെ ഫൗള്‍ ആണ് മൊറോക്കൊയ്ക്ക് അനുകൂല ഫ്രീകിക്ക് നേടികൊടുക്കുന്നത്.
സിയേച്ച് എടുത്ത ഫ്രീകിക്ക് പോര്‍ച്ചുഗല്‍ ഗോളിയെ അലട്ടിയതേയില്ല.
18:54 മൊറോക്കോ കളിയുടെ വേഗത കുറച്ചുവെങ്കിലും പറങ്കികളുടെ പ്രതിരോധത്തില്‍ തീര്‍ക്കുന്ന സമ്മര്‍ദത്തിന് യാതൊരു കുറവുമില്ല.
18:50 രണ്ടാം പകുതിയുടെ ആദ്യ പതിനഞ്ച് മിനുട്ട് പിന്നിടുമ്പോള്‍ മുന്നേറ്റങ്ങള്‍ കൂടുതലും ഉണ്ടായത് മൊറോക്കോയുടെ ഭാഗത്ത് നിന്നാണ്.
18:47 സബ്സ്റ്റിറ്റ്യൂഷന്‍; പോര്‍ച്ചുഗല്‍ : ബെര്‍ണാഡോ സില്‍വയ്ക്ക് പകരം ജെല്‍സണ്‍ മാര്‍ട്ടിന്‍സ്.
18:45 സേവ് !! പോസ്റ്റ്‌ ലക്ഷ്യമാക്കി മൊറോക്കോയുടെ ബെല്‍ഹാണ്ടെയെടുത്ത മികച്ചൊരു ഷോട്ട് !! പോര്‍ച്ചുഗല്‍ ഗോളി പെട്രീഷ്യോയുടെ മികച്ചൊരു സേവ് !! ഡൈവിങ് സേവില്‍ മൊറോക്കോയുടെ ഗോള്‍ നിഷേധിച്ച് പെട്രീഷ്യോ !

18:40 മിസ്‌ ചാന്‍സ് !! റൊണാള്‍ഡോ !! മൊറോക്കന്‍ ഫൗളില്‍ നിന്നും പോര്‍ച്ചുഗല്‍ ഫ്രീക്കിക്ക് സമ്പാദിക്കുന്നു. പെട്ടെന്ന്‍ എടുത്ത കിക്കില്‍ പോര്‍ച്ചുഗീസ് കൗണ്ടര്‍. ഇടത് വിങ്ങില്‍ നിന്നും മരിയോയുടെ മുന്നേറ്റം ഗവേഡസിലേക്കും പിന്നെ റൊണാള്‍ഡോയിലേക്കും. പ്രതിരോധതാരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയുള്ള ഒരു സേഫ് പൊസിഷനില്‍ നിന്നും റൊണാള്‍ഡോ എടുത്ത ഷോട്ട് ഗ്യാലറിയിലേക്ക്. റൊണാള്‍ഡോയുടെ ക്വാളിറ്റിയുള്ള ഒരു താരത്തില്‍ നിന്നും സംഭവിക്കാന്‍ പാടില്ലാത്തത്.
18:37 മൊറോക്കോയുടെ അംബരാട്ടും സിയാച്ചും ഇരു വിങ്ങുകളിലായി നടത്തുന്ന മുന്നേറ്റം പോര്‍ച്ചുഗലിനെ നല്ല രീതിയില്‍ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഒരു ക്ലിനിക്കല്‍ ഫിനിഷരുടെ കുറവാണ് മൊറോക്കോയെ അലട്ടുന്ന പ്രധാന പ്രശ്നം.
18:34 രണ്ടാം പകുതി
18:32 ഇന്നത്തെ ഗോളോടെ എണ്‍പത്തിയഞ്ച് ഗോളുമായി രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും ഗോള്‍ നേടുന്ന യൂറോപ്യന്‍ താരം എന്ന റെക്കോര്‍ഡ് കൂടി റൊണാള്‍ഡോയ്ക്ക് സ്വന്തം.

FIFA World Cup 2018: ആരാണ് കേമൻ? റൊണാൾഡൊ മെസ്സിയെ ട്രോളിയതോ?

മോസ്കോയിലെ ലുഷ്കിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് സാക്ഷികളായത് എഴുപത്തിയെട്ടായിരത്തില്‍പരം കാണികളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook