FIFA World Cup 2018 Live Score France vs Australia Live Streaming: കസൻ അരീന: ലോകം ഒരു പന്തിന് ചുറ്റും ആർപ്പുവിളിച്ച് കറങ്ങിത്തിരിയുന്ന കാഴ്ചകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. കരുത്തരായ സ്പെയിനിനെ സമനിലയിൽ പിടിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ പോർച്ചുഗലിനെ രക്ഷിച്ചിരിക്കുകയാണ്. ആ ആവേശം ചോർന്നിട്ടില്ല. അപ്പോഴേക്കും ഇതാ വരുന്നൂ കംഗാരുക്കൾക്കെതിരെ ഫ്രാൻസിന്റെ പോരാളികൾ.

കസൻ അരീനയിൽ തണുത്ത കാലാവസ്ഥയാണ്. 18 ഡിഗ്രിയാണ് താപനില. പക്ഷെ ആവേശച്ചൂടിന് ഒരു കുറവുമില്ല. സിദാന്റെ പിന്മുറക്കാർ ഇക്കുറി കപ്പ് നേടുമെന്ന് ഉറപ്പിച്ചാണ് വന്നിരിക്കുന്നത്. ഗ്രീസ്മാനും പോഗ്ബയും ഡെംപലെയും എംബാപെയും ഉംതിതിയും അണിനിരക്കുന്ന ഫ്രാൻസ് നിര അതിന് ശേഷിയുളളവരുമാണ്.

FIFA World Cup 2018 France vs Australia Live Streaming:

5.23 pm: ഓസീസിനെതിരെ 2-1 ന് ഫ്രാൻസ് വിജയിച്ചു.

5.17 pm: മത്സരം അവസാനത്തോടടുക്കുന്നു. അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിക്കപ്പെട്ടിരിക്കുന്നു.

5.12 pm: പന്തുമായി ഓസീസ് ഗോൾ മുഖത്തേക്ക് മുന്നേറാനുളള ഫെകിറിന്രെ ശ്രമം. ഫൗൾ ചെയ്ത് വീഴ്ത്തി ബെഹിച്ച് തടുക്കുന്നു. ബെഹിച്ചിന് റഫറി മഞ്ഞ കാർഡ് വിധിച്ചു. എന്നാൽ ഗോൾ ബോക്സിന്റെ ഇടത് മൂലയോട് ചേർന്ന് കിട്ടിയ ഫ്രീ കിക്ക് ഗോളാക്കുന്നതിൽ ഫികിർ പൂർണ്ണമായി പരാജയപ്പെട്ടു.

5.07 pm: ഗോോൾൾ!!! ഫ്രാൻസിന് ലീഡ്; 2-1 മുന്നേറ്റത്തിൽ ജിറൂഡ് നൽകിയ പാസുമായി പോഗ്ബയുടെ മുന്നേറ്റം. പന്ത് കാലിലൊതുക്കാൻ പ്രയാസപ്പെട്ടെങ്കിലും പോഗ്ബയുടെ ലക്ഷ്യം തെറ്റിയില്ല. മുന്നോട്ട് കയറിവന്ന ഗോളിയെ കബളിപ്പിച്ച് പന്ത് ലോബ് ചെയ്ത് ഗോൾ പോസ്റ്റിലേക്ക്.

5.02 pm: ഗോൾ മുഖത്തേക്ക് പാഞ്ഞടുത്ത ഓസീസ് മുന്നേറ്റ താരം ജൂറികിനെ കാലുകൊണ്ട് ഫൗൾ ചെയ്ത് വീഴ്ത്തിയ തൊലിസൊയ്ക്ക് മഞ്ഞ കാർഡ്.

4.55 pm: ഫ്രാൻസ് നിരയിൽ മാറ്റം. മുന്നേറ്റ നിരയിൽ ഗ്രീസ്മെനെ പിൻവലിച്ച് പകരം ജെറൂഡിനെയും ഡെംപെലെയ്ക്ക് പകരം ഫെകിറിനെയും ഇറക്കി. അതേസമയം ഓസീസ് നിരയിൽ മുന്നേറ്റത്തിൽ നിന്ന് നബൂട്ടിനെ പിൻവലിച്ച് പകരം ജൂറികിനെയും കളത്തിലിറക്കി.

ഓസീസ് ക്യാപ്റ്റൻ ജെഡിനാക് പെനാൽറ്റി കിക്കെടുക്കുന്നു

4.52 pm: ഫ്രാൻസിന്റെ ഗോൾമുഖത്ത് വീണ്ടും ഓസീസിന്റെ മുന്നേറ്റം. എന്നാൽ ലക്ഷ്യത്തിലെത്തുന്നില്ല. ഉംതിതിയുടെ നേതൃത്വത്തിൽ ഫ്രാൻസ് പ്രതിരോധ നിര ഓസീസ് മുന്നേറ്റം ഫലപ്രദമായി ചെറുക്കുന്നു.

4.48 pm: ഗോോൾൾ!!! പെനാൽറ്റി ഗോളിന് പെനാൽറ്റിയിലൂടെ മറുപടി. പെനാൽറ്റി കിക്കെടുത്ത ഓസീസ് ക്യാപ്റ്റൻ ജെഡിനാകിന് പിഴച്ചില്ല. ഓസീസ് സമനില പിടിച്ചു. 1-1

4.47 pm: ഫ്രാൻസിന്റെ ഗോൾമുഖത്ത് ഓസീസിനനുകൂലമായ കിക്ക്. ഗോൾ വല ലക്ഷ്യമായി വന്ന പന്ത് കൈകൊണ്ട് തൊടുത്ത ഉംതിതി സ്വന്തം ടീമിനെ കുഴിയിൽ ചാടിച്ചു. ഓസീസിന് അനുകൂലമായ പെനാൽറ്റി. ഉംതിതിക്ക് മഞ്ഞ കാർഡ്.

4.44 pm: ഗോോൾൾ!!! ഫ്രാൻസിന്റെ ഏറ്റവും വിശ്വസ്തനായ സെന്റർ സ്ട്രൈക്കർ അന്റോണിയോ ഗ്രീസ്മെൻ തൊടുത്ത പെനാൽറ്റി കിക്ക് ഓസീസ് ഗോളി റയാന് നോക്കി നിൽക്കാനെ സാധിച്ചുളളൂ. ഗോൾ ബോക്സിന്റെ ഇടതുമൂലയിലേക്ക് പന്ത് തുളഞ്ഞുകയറി. ഫ്രാൻസ് മുന്നിൽ. 1-0

ഗ്രീസ്‌മൻ പെനാൽറ്റി കിക്കെടുക്കുന്നു

4.40 pm: മറ്റൊരു മികച്ച നീക്കം നടത്തുന്നു ഫ്രാൻസ്. ഗോൾ മുഖത്തേക്ക് പാഞ്ഞെത്തിയ പോഗ്ബയെ ഫൗൾ ചെയ്ത് വീഴ്ത്തി ഓസീസ് താരം. റഫറി പെനാൽറ്റി നൽകിയില്ല. പക്ഷെ ഫ്രാൻസിന്റെ റിവ്യു ഫലം കണ്ടു. ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചു.

4.35 pm: രണ്ടാം പകുതിയുടെ ആദ്യ അഞ്ച് മിനിറ്റ് പിന്നിട്ടപ്പോഴും എതിരാളികളുടെ ഗോൾ മുഖത്ത് മികച്ച നീക്കം ഒന്നുപോലും നടത്താൻ ഇരുടീമുകൾക്കും സാധിക്കുന്നില്ല. വിരസമായ നിലയിലേക്ക് മാറുന്നു കളി.

4.30 pm: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ്, ഓസ്ട്രേലിയയെ നേരിടുകയാണ്. മത്സരത്തിന്റെ രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങിക്കഴിഞ്ഞു.

4.20 pm: ആദ്യ പകുതിയിൽ മുന്നിൽ നിന്നത് ഫ്രാൻസാണെങ്കിലും ഗോളടിക്കാനാവാത്തത് അവർക്ക് വെല്ലുവിളിയായി. അതേസമയം എതിരാളികളെ കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത ഓസീസ്, കരുത്തരായ നീല പോരാളികൾക്ക് കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയിലെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങിനെ

4.15 pm: ആദ്യപകുതിയിൽ തുറന്നുകിട്ടിയ ഒട്ടേറെ അവസരങ്ങളിൽ ലക്ഷ്യം കണ്ടെത്താനാകാതെ ഫ്രാൻസ് താരങ്ങൾ പരാജയപ്പെട്ടു. അതേസമയം പ്രതിരോധത്തിൽ മികച്ചുനിന്ന ഓസീസിന് എതിരാളികളുടെ ഗോൾ ബോക്സിനകത്ത് ഗോളെന്ന് തോന്നിപ്പിക്കുന്ന നീക്കങ്ങൾ നടത്താനായത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

4.10 pm: നിരന്തരം ആക്രമണം നടത്തിയിട്ടും ഒന്നു പോലും ഫലം കാണാത്ത സാഹചര്യത്തിൽ ഫ്രാൻസ് താരങ്ങൾ കടുത്ത നിരാശയിലാണ്. ഗോൾ ബോക്സിനകത്ത് വരെയെത്തിയ എണ്ണംപറഞ്ഞ നീക്കങ്ങൾ പക്ഷെ ഓസീസ് ഗോളി മാറ്റ് റയാന് മുന്നിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. അതേസമയം ഫ്രാൻസിന്റെ ഗോൾ മുഖത്ത് അടിക്കടി വെല്ലുവിളി ഉയർത്താൻ ഓസീസ് താരങ്ങൾക്ക് സാധിക്കുകയും ചെയ്തു.

ഗോൾ ശ്രമം പരാജയപ്പെട്ടതിൽ നിരാശനായ ഫ്രാൻസ് താരം ഹെർണാണ്ടസ്

4.05 pm: മത്സരത്തിന്റെ തുടക്കത്തിൽ ഡെംപെലെയെ ഇടത്തും എംബാപെയെ മധ്യത്തിലും ഗ്രീസ്മെനെ വലതു വിങ്ങിലും നിർത്തിയാണ് ഫ്രാൻസ് കളി തുടങ്ങിയത്. എന്നാൽ മത്സരം പുരോഗമിക്കുന്നതിനിടെ കളിയിൽ അടിമുടി മാറ്റം വന്നു. എംബാപെ ഇടതുവശത്തേക്ക് മാറിയപ്പോൾ ഡെംപെലെയാണ് വലതുവിങ്ങിൽ ചുമതലയേറ്റെടുത്തത്. ഇപ്പോൾ ഗ്രീസ്മെനാണ് ഫ്രാൻസിന്റെ സെന്റർ സ്ട്രൈക്കർ. ഇത് കോച്ച് ഡെഷാംപെയുടെ തന്ത്രം ആണോ അല്ല താരങ്ങൾ അവർക്ക് ഏറ്റവും സൗകര്യം എന്ന് തോന്നിടത്ത് കളിക്കുന്നതാണോയെന്നാണ് അറിയാനുളളത്.

4.02 pm: ഡെംപെല്ലെ, എംബാപെ, ഗ്രീസ്മെൻ എന്നിവർ ഓസീസ് ഗോൾ മുഖത്ത് നിരന്തരം ആക്രമിച്ചെത്തുന്നുണ്ടെങ്കിലും ഓരോ നീക്കവും ഓസീസ് ഗോളി റയാൻ പരാജയപ്പെടുത്തുന്നു. പ്രതിരോധത്തിന് മൂർച്ച കൂട്ടിയെങ്കിലും ഇതിനെ ഫലപ്രദമായി പൊളിച്ച് മുന്നേറാൻ ഫ്രാൻസ് താരങ്ങൾക്ക് കഴിയുന്നുണ്ട്.

3.57 pm: ഫ്രാൻസ് ഗോൾമുഖത്തേക്ക് പാഞ്ഞടുത്ത ഓസീസ് താരങ്ങളെ ഞെട്ടിച്ച് ഫ്രാൻസിന്റെ കൗണ്ടർ അറ്റാക്ക്. എന്നാൽ പ്രതിരോധത്തിലേക്ക് പന്തിനൊപ്പം പാഞ്ഞെത്തിയ ഓസീസ് താരങ്ങളെ അവിടെ കോട്ടമതിൽ പണിയുന്ന കാഴ്‌ച. പന്തടക്കത്തിൽ ഫ്രാൻസ് താരങ്ങൾ പരാജയപ്പെടുന്നു. മത്സരം തുല്യശക്തികൾ തമ്മിലാണോയെന്ന് തോന്നിപ്പിക്കുന്ന കാഴ്ച. ഫ്രാൻസിന് പ്രതീക്ഷകൾക്കൊത്ത് ഉയരാനാവുന്നില്ല.

3.56 pm: ഫ്രാൻസ് ആക്രമണം തുടർക്കഥയായതോടെ ഓസീസ് ഫോർമേഷനിലും മാറ്റം. 4-3-2-1 ഫോർമേഷനിൽ കളിച്ച ടീം ഇപ്പോൾ 4-4-2 എന്ന ഫോർമേഷനിലാണ് കളിക്കുന്നത്. ആക്രമണത്തിന്റെ മൂർച്ച കുറയ്ക്കാതെ, എന്നാൽ പ്രതിരോധത്തിൽ ഒരു പാളിച്ച പോലും സംഭവിക്കാതിരിക്കാനുളള മാറ്റമാണ് വരുത്തിയിരിക്കുന്നത്.

3.52 pm: ഇടതുവിങ്ങിലൂടെ തകർപ്പനൊരു മുന്നേറ്റം നടത്തുന്ന ഫ്രാൻസ് താരം എംബാപെ… പന്തുമായി ഒറ്റയ്ക്ക് എതിരാളിയുടെ ഗോൾബോക്സ് ലക്ഷ്യമാക്കി പാഞ്ഞ താരം പക്ഷം ഗോൾ ബോക്സിന് പുറത്ത് ചുവടുതെറ്റി വീഴുന്നു…. ഫ്രാൻസ് ആരാധകർക്ക് നിരാശ…

3.46 pm: ഓസീസിന്റെ മുന്നേറ്റ താരം ക്രൂസിനെ ഫൗൾ ചെയ്ത് ഫ്രാൻസിന്റെ പ്രതിരോധ താരം പവാർഡ്.  മൂയി തൊടുത്ത കിക്ക് ചെത്തി വലയിലാക്കാൻ സെയിൻസ്ബറിയുടെ ശ്രമം. പക്ഷെ ഫലപ്രദമായി ചെറുക്കുന്നു ഫ്രാൻസിന്റെ ഗോൾകീപ്പറും ക്യാപ്റ്റനുമായ ലോറിസ്

3.45 pm: മത്സരം തുടങ്ങി ആദ്യ പതിനഞ്ച് മിനിറ്റിനിടെ ഒരൊറ്റ തവണ പോലും ഓസീസിന് ഫ്രാൻസിന്റെ ഗോൾമുഖത്ത് വെല്ലുവിളി സൃഷ്ടിക്കാൻ സാധിച്ചില്ല. ഫ്രാൻസിന്റെ മുന്നേറ്റത്തിൽ പൂർണ്ണമായും പ്രതിരോധത്തിലാകുന്ന ഓസീസ് ടീമിനെയാണ് കാണാനാവുന്നത്.

3.43 pm: ഫ്രാൻസ് താരം ഫെർണാണ്ടസിന് ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഓസീസ് താരം മാത്യു ലക്കിക്ക് റഫറി മഞ്ഞ കാർഡ് വീശി. പക്ഷെ ഓസീസ് ഗോൾ മുഖത്ത് ലഭിച്ച മൂന്നാമത്തെ അവസരവും ഗോളാക്കാൻ ഫ്രാൻസിന് സാധിച്ചില്ല.

3.40 pm: ഓസീസ് ഗോൾ മുഖത്ത് തുടരെ ആക്രമണം അഴിച്ചുവിടുകയാണ് ഫ്രാൻസ്. മുന്നേറ്റത്തിലുളള ഗ്രീസ്‌മാന് പന്തെത്തിക്കുന്നതിൽ ഫ്രാൻസ് മധ്യനിരയുടെ ശ്രമങ്ങളെല്ലാം കൃത്യം… ഓാാഹ്… ഓസീസ് ഗോൾ മുഖത്തേക്ക് ഒറ്റയ്ക്ക് പന്തുമായി പാഞ്ഞടുത്ത ഗ്രീസ്‌മാന്റെ ഗോൾ ശ്രമം മുന്നോട്ട് കയറിവന്ന് ഓസീസ് ഗോളി റയാൻ പരാജയപ്പെടുത്തുന്നു.

3.37 pm: വീണ്ടും ഓസീസ് താരത്തിന്റെ പിഴവ്. ഗോൾ ബോക്സിന്റെ വലതുമൂലയിൽ നിന്ന് എംബാപെ തൊടുത്ത ഷോട്ട് പക്ഷെ മികച്ചതായിരുന്നില്ല. താഴ്‌ന്നുപറന്ന പന്ത് ചെത്തി വലയിലാക്കാനുളള ഗ്രീസ്‌മാന്റെ ശ്രമം പരാജയപ്പെടുന്നു. ഓസീസ് ഗോളി റയാൻ വീണ്ടും രക്ഷകനാകുന്ന കാഴ്ച.

3.35 pm: തുടരെത്തുടരെ ഓസീസ് ഗോൾ മുഖത്തേക്ക് പാഞ്ഞടുക്കുന്ന ഫ്രാൻസ് നിര.. മികച്ച പന്തടക്കത്തോടെയുളള കളി. കൃത്യമായ പാസുകൾ… ഫ്രാൻസ് ഉറച്ചുതന്നെയാണ് എത്തിയിരിക്കുന്നത് എന്ന് ആദ്യ നീക്കങ്ങളിൽ നിന്ന് വ്യക്തം.

3.33 pm: ഓസ്ട്രേലിയൻ ഗോൾ മുഖത്ത് ഫ്രാൻസിന് അനുകൂലമായി ഫ്രീ കിക്ക്… പോഗ്ബ തൊടുത്ത കിക്ക് ഓസ്ട്രേലിയൻ ഗോളി റയാന്റെ കൈകളിലേക്ക്… ഗോളിനായി ഇനിയും കാത്തിരിക്കണം..

3.30 pm: കസൻ അരീനയിൽ പന്തുരുണ്ടുതുടങ്ങി…

3.20 pm: മത്സരം തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. ഇരു ടീമുകളും മൈതാനത്ത് ദേശീയ ഗാന ആലാപനത്തിനായി അണിനിരന്നു. ഇനി സെക്കന്റുകൾക്കുളളിൽ കസൻ അരീനയിൽ പന്തുരുളും.

2.50 pm: ഫ്രാൻസും ഓസീസും ഒരേ ഫോർമേഷനിലാണ് കളിക്കാനിറങ്ങുന്നത്. 4-3-2-1 ഫോർമേഷനാണ് ഇരു ടീമുകളുടെയും എന്നാൽ ഫ്രാൻസ് 4-4-2 ഫോർമേഷനിൽ കളിക്കിടെ മാറാനുളള സാധ്യതയുമുണ്ട്. അതായത് ഓസീസ് ഭയക്കണം, ഗോൾ വല തുളയ്ക്കാൻ തക്ക ശേഷിയുളള മൂന്ന് പ്രതിഭകളാണ് ഫ്രഞ്ച് പടയുടെ മുന്നേറ്റത്തിലുളളത്. ഡെംപെലെ, എംപാപെ, ഗ്രീസ്മെൻ…

2.16 pm: കസൻ അരീനയിലേക്ക് മൈതാനത്തിലേക്ക് ഓസീസ് താരങ്ങൾ എത്തിക്കഴിഞ്ഞിരിക്കുന്നു. കരുത്തരായ ഫ്രാൻസിനെതിരെ അട്ടിമറി ജയത്തിൽ കുറഞ്ഞതൊന്നും ഓസീസ് ആഗ്രഹിക്കുന്നില്ല. അത് സാധ്യമാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook