FIFA World Cup 2018 Live Score, Egypt vs Uruguay Live Streaming: ഫിഫ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഈജിപ്തിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറൂഗ്വേയ്ക്ക് വിജയം. വാശിയേറിയ മത്സരത്തില്‍ തൊണ്ണൂറാം മിനുട്ടില്‍ സെന്‍റര്‍ ബാക്ക് ഗിമേനസിന്റെ ഹെഡ്ഡര്‍ ഗോളിലൂടെയാണ് ഉറൂഗ്വെ വിജയം കണ്ടെത്തുന്നത്.

ലിവര്‍പൂള്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ്‌ സലായുടെ അഭാവം പ്രകടമാകുന്നതായിരുന്നു ഈജിപ്തിനയെ പ്രകടനം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റാമോസിന്റെ ഫൗളില്‍ പരുക്കേറ്റ താരം സലാഹ് ബെഞ്ചിലിരുന്നപ്പോള്‍ മികച്ച ഫിനിഷര്‍മാരുടെ അഭാവം ഈജിപ്തിന്റെ പ്രകടനത്തില്‍ പ്രതിഫലിച്ചു. ബാഴ്‌സലോണയുടെ ലൂയിസ് സുവാരസും പിഎസ്‌ജിയുടെ എഡിസന്‍ കാവാനിയുമടങ്ങുന്ന മികച്ച ഒരു നിര താരങ്ങളുമായി ഇറങ്ങിയ ഉറൂഗ്വേയെ വരിഞ്ഞുമുറുക്കുന്ന പ്രതിരോധമാണ് ഈജിപ്ത് പുറത്തെടു
ത്തത്.

ഈജിപ്ത് vs ഉരൂഗ്വെ : മത്സരത്തിന്റെ Highlights

ലാറ്റിനമേരിക്കന്‍ കരുത്താരെ പൂട്ടാന്‍ ഫറവോകള്‍ക്കാവുമോ ?

ഫൈനല്‍ വിസില്‍ !!

19:24: അധികസമയത്തിന്റെ അഞ്ചാം മിനുട്ട്.

19:19: ഈജിപ്തിന്റെ വലത് കോര്‍ണറിനരികില്‍ ഉറൂഗ്വേയ്ക്ക് ഫ്രീ കിക്ക്. സാഞ്ചസിന്റെ സെറ്റ് പീസ്‌ ബോക്സിലേക്ക്. ഗിമേനെസ് അല്ലെങ്കില്‍ ഗോഡിന്‍ എന്ന നിലയില്‍ ഉയര്‍ന്നു പറന്ന് ഉറൂഗ്വേന്‍ താരങ്ങള്‍. ഗിമേനെസിന്റെ ഹെഡ്ഡര്‍ എല്‍ ഷെനാവിയെ മറികടന്ന് ബോക്സിന്റെ വലത് കോര്‍ണറിലേക്ക്..

19:18: ഗോള്‍ !! ഉറൂഗ്വേ ഗോള്‍ !!

19:15: കാവാനിയുടെ മികച്ചൊരു സെറ്റ് പീസ്‌ ബാറില്‍ തട്ടി പുറത്തേക്ക്. ക്ലോസ് !!

19:12: ഷോട്ട് !! കവാനിയുടെ സൂപ്പര്‍ ലോങ് റേഞ്ച് ഷോട്ട് !! എല്‍ ഷെനാവി വീണ്ടും ഈജിപ്തിന്റെ രക്ഷയ്ക്ക്. മികച്ചൊരു ഡൈവില്‍ ഈജിപ്തിന്റെ വല കാത്ത് പറക്കും ഷെനാവി !
19:11: ഈജിപ്തിന് അവസാന സബ്സ്റ്റിറ്റ്യൂഷന്‍. വാര്‍ഡയ്ക്ക് പകരം റമദാന്‍ സോഭി

19:10: ഉറൂഗ്വേ ബോക്സില്‍ ഫറോവമാരുടെ കടുത്ത സമ്മര്‍ദം. മികച്ച പാസിങ് ഗേമില്‍ ബോക്സിലേക്ക് കുതിച്ച ഈജിപ്ത് ഷോട്ട് തുടുക്കുന്നത്തില്‍ വൈകിക്കുന്നു. എല്‍നെനിഎടുത്ത ഷോട്ട് പുറത്തേക്ക്.

19:01: ഷോട്ട് !! ഈജിപ്തിന്റെ ബോക്സിനുള്ളില്‍ സുവാരസിന് വീണ്ടുമൊരു ക്ലോസ് ചാന്‍സ് ! പന്ത് കൈവശപ്പെടുത്തിയ കവാനി രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് സുവാരസിലേക്ക് പാസ് ചെയ്യുന്നു. പന്തുമായി സുവാരസിന്റെ മുന്നേറ്റം. പന്ത് ക്ലോസ് റേഞ്ചില്‍ ഷൂട്ട്‌ ചെയ്യാന്‍ ശ്രമിക്കുന്നതിന് മുന്നേ ഈജിപ്ഷ്യന്‍ ഗോളി എല്‍ ഷെനാവി പന്ത് കൈവഷപ്പെടുത്തുന്നു. സുവാരസിന്റെ മുഖത്ത് കടുത്ത നിരാശ പ്രകടം.

18:58: ഷോട്ട് !! ഈജിപ്ത് ബോക്സില്‍ കവാനിയുടെ മികച്ചൊരു ഷോട്ട് സ്വന്തം താരത്തിന്റെ ശരീരത്തില്‍ തട്ടി പുറത്തേക്ക്.

18:56: ഈജിപ്തിന്റെ മികച്ചൊരു മുന്നേറ്റം. ഉറൂഗ്വെ ബോക്സില്‍ നാലോളം ഈജിപ്ഷ്യന്‍ താരങ്ങളുടെ സമ്മര്‍ദം. ഒടുവില്‍ നായകന്‍ ഗോഡീന്റെ ക്ലിയറന്‍സ്.

18:51: കളി അറുപത്തിരണ്ടാം മിനുട്ടിലെത്തിനില്‍ക്കുമ്പോള്‍ ഈജിപ്തിന് സബ്സ്റ്റിറ്റ്യൂഷന്‍ : വിങ്ങര്‍ മൊഹ്സന് പകരം കഹ്റാബ മൈതാനത്തിലേക്ക്. ഇലക്ട്രിസിറ്റി എന്ന് വിളിപ്പേരുള്ള കഹ്റാബ ഇടത് വിങ്ങിലാകും കളിക്കുക.

18:50: ചെറുപ്പക്കാരായ താരങ്ങള്‍ക്ക് മേല്‍ അനുഭവസമ്പത്തിന് പ്രാധാന്യം കൊടുക്കുന്നതാണ് ഉറൂഗ്വെയുടെ സബ്സ്റ്റിറ്റ്യൂഷന്‍. ഈജിപ്ത് മറ്റൊരു മാറ്റത്തിനായി ഒരുങ്ങുന്നതായ് സൂചന.

18:47: ഉറൂഗ്വേയ്ക്ക് ഡബിള്‍ സബ്സ്റ്റിറ്റ്യൂഷന്‍ : നാന്തേസിന് പകരം സാഞ്ചസും അറസ്കേട്ടയ്ക്ക് പകരം റോഡ്രിഗസും.

18:45: ഓരോ തവണയും സുവാരസിനെയും കാവാനിയേയും കൃത്യമായി മാര്‍ക്കിങ് ചെയ്തുകൊണ്ടാണ് ഈജിപ്ത് പ്രതിരോധിക്കുന്നത്.

18:40: അമ്പതാം മിനുട്ടില്‍ ഉറൂഗ്വെ ബോക്സില്‍ ഈജിപ്തിന്റെ മികച്ചൊരു മുന്നേറ്റം.

18:37: പരുക്കേറ്റ താരീഖ് ഹമേദിന് പകരം സാം മോര്‍സിയെ ഇറക്കിക്കൊണ്ട് ഈജിപ്റ്റിന്റെ ആദ്യ സബ്സ്റ്റിറ്റ്യൂഷന്‍

18:34: ഷോട്ട് !! ഈജിപ്ഷ്യന്‍ പ്രതിരോധത്തിന് മുകളിലെ പന്ത് ലോബ് ചെയ്ത് കാവാനിയുടെ മനോഹരമായൊരു പാസില്‍ സുവാരസിന് ക്ലോസ് ചാന്‍സ്. ഗോളിയുമായി മുഖാമുഖം നിന്നുകൊണ്ട് വലത് പോസ്റ്റിനരികില്‍ വച്ച് സുവാരസിന്റെ ഒരു ഗോള്‍ ശ്രമം. ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ എല്‍ ഷെനാവിയുടെ ഒരു മികച്ച ക്ലിയറന്‍സ് !

18:34: രണ്ടാം പകുതിക്കായുള്ള വിസില്‍ കരുത്തുറ്റ പ്രതിരോധം ഉറപ്പുവരുത്തുകയും അവസരം വീണുകിട്ടുമ്പോള്‍ ഗോള്‍ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ആദ്യപകുതിയില്‍ ഈജിപ്ഷ്യന്‍ തന്ത്രം. രണ്ടാം പകുതിയില്‍ യാതൊരു മാറ്റവും ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. മുഹമ്മദ്‌ സലാഹ് ബെഞ്ചില്‍ തന്നെ തുടരും.

18:17:  ഹാഫ് ടൈം !!
18:16:  നാല്‍പത്തിയഞ്ചാം മിനുട്ടിലേക്ക് കടക്കുമ്പോള്‍ ഇരു ടീമുകളും മാറി മാറി കൗണ്ടര്‍ അറ്റാക്കുകള്‍ തീര്‍ക്കുന്ന കാഴ്ച. വിങ്ങുകളില്‍ നിന്നും ക്രോസുകള്‍ തീര്‍ത്ത് ഹെഡ്ഡര്‍ അവസരങ്ങള്‍ ഉപയോഗിക്കാനാണ് ഈജിപ്ത് ശ്രമിക്കുന്നത് എന്ന് വ്യക്തം. വാശിയേറിയ ആദ്യ പകുതിയുടെ പര്യവസാനത്തിലേക്ക്..

18:11:  മത്സരം ആദ്യ പകുതിക്ക് പിരിയാന്‍ അഞ്ച് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ തുടരുകയാണ്. ഒന്ന് രണ്ട് ഷോട്ടുകള്‍ തുടുക്കാന്‍ ഇരുടീമുകളും ശ്രമിച്ചു. ഏറ്റവും അടുത്ത അവസരം ലഭിച്ചത് ഉറൂഗ്വെയ്ക്കാണ്.

18:07:  കുറച്ച് മിനുട്ടുകളായി കളി പൂര്‍ണമായും ഉറൂഗ്വെയുടെ നിയന്ത്രണത്തില്‍.

17:58:  കൂടുതല്‍ സമയം പന്ത് കൈവശം വെക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. പന്തിന്മേല്‍ എതിരാളികള്‍ക്ക് പൊസഷ
നുള്ളപ്പോള്‍ പ്രസിങ് ഗെയിം പുറത്തെടുക്കുന്നതാണ് പരിശീലക തന്ത്രം.

17:54:  ഷോട്ട് !! ഈജിപ്ഷ്യന്‍ പോസ്റ്റിലേക്ക് സുവാരസിന്റെ മികച്ചൊരു ഷോട്ട് ഇഞ്ചുകള്‍ അകലത്തില്‍ പുറത്തേക്ക്..

17:50:  അപകടകാരികളായ സുവാരസിനേയും കാവാനിയേയും ഈജിപ്ഷ്യന്‍ പ്രതിരോധം നല്ല രീതിയില്‍ മാര്‍ക്ക് ചെയ്യുന്നു. ഈജിപ്ഷ്യന്‍ മുന്നേറ്റനിരയെ നിരന്തരം സമ്മര്‍ദത്തിലാക്കുന്നതാണ് ഉറൂഗ്വെ പ്രതിരോധത്തിന്റെ തന്ത്രം.

17:45:  ഉറൂഗ്വെയുടെ ഹാഫില്‍ ഈജിപ്തിനൊരു ഫ്രീ കിക്ക്. ഹെഡ്ഡര്‍ ലക്ഷ്യമിട്ട് എടുത്ത സെറ്റ് പീസ്‌ ഉറൂഗ്വെ നായകന്‍ ഗോഡിന്‍ ക്ലിയര്‍ ചെയ്യുന്നു.

17:42:  ഉറൂഗ്വെയുടെ ഹാഫില്‍ ഫറോവമാരുടെ മികച്ച പാസിങ് ഗെയിം. ശക്തരായ ഉറൂഗ്വയെ പന്തടക്കത്തോടെ മറികടക്കാനും മികച്ച ഗോളവസരങ്ങള്‍ ഒരുക്കാനുമാണ് ഈജിപ്ത് ശ്രമിക്കുന്നത്.

17:39: ഷോട്ട് !! ഇടത് വിങ്ങില്‍ നിന്നും സെന്‍ററിലേക്ക് കുതിച്ച കവാനിയുടെ ആദ്യ ഷോട്ട് ! ദുര്‍ബലമായ ഷോട്ട് ഈജിപ്ത് ഗോളിയുടെ കൈകളില്‍ ഭദ്രം.
17:33 : മൂന്നാം മിനുട്ടില്‍ കവാനിക്ക് നേരെ ഈജിപ്തിന്റെ ഫൗള്‍. അല്‍പനേരം മുടങ്ങിയ ശേഷം കളി പുനരാരംഭിച്ചു.

17: 30 : കിക്കോഫ്‌ !

17: 28 കിക്കോഫിന് ഏതാനും സെക്കണ്ടുകള്‍ മാത്രം. സലാഹ് ഇല്ലാത്ത ഈജിപ്തിന് ഫുട്ബോളിലെ പാരമ്പര്യ ശക്തികളായ ഉറൂഗ്വെയെ അട്ടിമറിക്കാനാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

17: 15 : കഴിഞ്ഞ ലോകകപ്പില്‍ ഇറ്റാലിയന്‍ പ്രതിരോധതാരം ചെല്ലിനിയെ കടിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ടയാളാണ് ലൂയിസ് സുവാരസ്. അന്നത്തെ ചീത്തപ്പേര് കളയണമെങ്കില്‍ ഈ ലോകകപ്പില്‍ തന്റെ രാജ്യത്തെ മുന്നില്‍ നിന്ന് തന്നെ നയിക്കുക എന്ന ദൗത്യം കൂടിയുണ്ട് സുവാരസിന്.

FIFA World Cup 2018: ‘സുവാരസിനെ അവര്‍ പട്ടിയെ പോലെ ചവിട്ടി പുറത്താക്കുകയായിരുന്നു’; ആഞ്ഞടിച്ച് ഉറുഗ്വായ് നായകന്‍

17 : 10 : 4-4-2 എന്ന ഫോര്‍മേഷനിലാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ ഇറങ്ങുന്നത്. ലൂയിസ് സുവാരസിനും എഡിസന്‍ കാവാനിക്കുമാകും മുന്നേറ്റത്തിന്റെ ചുമതല.

17: 07 ആഫ്രിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത നേടിയ ഈജിപ്ഷ്യന്‍ ആരാധകരെ സംബന്ധിച്ച് ഇത് ഇതിഹാസ മത്സരമാണ്. റഷ്യയില്‍ തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനെത്തിയ ഈജിപ്ഷ്യന്‍ ആരാധകര്‍

17:00  പിറന്നാള്‍ ആഘോഷിക്കുന്ന സൂപ്പര്‍ താരം മുഹമ്മദ്‌ സലാഹ് ബെഞ്ചില്‍.

17 :05 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഈജിപ്ത് അണിനിരക്കുന്നത്.

ഉറൂഗ്വെയുടെ വിജയത്തോടെ മൂന്ന് പോയന്‍റുകള്‍ വീതം നേടിക്കൊണ്ട് റഷ്യയും ഉറൂഗ്വെയും ഗ്രൂപ്പ് എയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook