FIFA World Cup 2018 Live Score Streaming Morocco vs Iran Live Score Streaming: ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ഇറാന് വിജയം. തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ മൊറോക്കോ താരം ബഹോദോസിന്റെ സെല്‍ഫ് ഗോളിലാണ് ഇറാന്‍ ജയിച്ചത്. തുടക്കം മുതല്‍ കരുത്തുറ്റ പ്രകടനമാണ് മൊറോക്കോ കാഴ്ചവെച്ചത്. ഇരുടീമുകളും ഗോള്‍ നേടാനുള്ള ഒരുപാട് അവസരങ്ങള്‍ ഉണ്ടായെങ്കിലും ഏറ്റവും ഒടുവിലത്തെ നിമിഷമാണ് ഗോള്‍ പിറന്നത്.

യുവന്റസ് താരം മേധി ബെനാട്ടിയയുടെ നായകത്വത്തില്‍ ഇറങ്ങിയ മൊറാക്കോയ്ക്ക് ഇത് ലോകകപ്പിലേക്കുള്ള മടങ്ങി വരവാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോറാക്കൊ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. മികച്ച കളി പുരത്തെടുത്തിട്ടും അപ്രതീക്ഷിതമായ് വന്ന തെറ്റില്‍ മൊറോക്കന്‍ പോരാട്ടങ്ങള്‍ക്ക് ദുരന്തപര്യവസാനം. പോര്‍ച്ചുഗലും സ്പെയിനും അടങ്ങുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരമാണിത്.

ഏഷ്യന്‍ കരുത്തര്‍ക്ക് വിജയം Highlights

22:26 ഫുള്‍ടൈം


22:22 ഗോള്‍ !! മത്സരം അധികസമയത്തിലേക്ക് കടക്കുമ്പോള്‍ മൊറോക്കോ ബോക്സിനരികില്‍ ഇറാന് ഫ്രീകിക്ക്. ഇറാന്റെ സെറ്റ് പീസ്‌ സ്വന്തം പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് മൊറോക്കോ താരം ബൗഹഡോസ് ഇറാന് ഗോള്‍ സമ്മാനിച്ചു.
22:18 ഇറാന്‍ ബോക്സില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ് മൊറോക്കോ. മൊറോക്കോയുടെ പിഴവുകള്‍ മുതലെടുത്ത്‌ കൗണ്ടര്‍ കണ്ടെത്താം എന്നാണ് ഇറാന്‍ നോക്കുന്നത്.
22:11 മിഡ്ഫീല്‍ഡര്‍ സിയേച്ചാണ് മൊറോക്കോയ്ക്ക് വേണ്ടി ഷോട്ട് കണ്ടെത്തിയത്. ഇടത് ബോക്സില്‍ നിന്നും നെറ്റിന്റെ ഇടത് കോര്‍ണര്‍ ലക്ഷ്യം വെച്ചായിരുന്നു മധ്യനിര താരത്തിന്റെ ഷോട്ട്. താഴ്ന്ന് പോയ ഷോട്ട് ഇറാന്‍ ഗോള്‍കീപ്പര്‍ മികച്ച ഡൈവിലൂടെ സേവ് ചെയ്യുന്നു.
22:10  ഷോട്ട് !! മൊറോക്കയുടെ മികച്ചൊരു ഷോട്ട് ഇറാനിയന്‍ ഗോള്‍കീപ്പര്‍ തടുക്കുന്നു.


22:08  സബ്സ്റ്റിറ്റ്യൂഷന്‍ : മൊറോക്കയുടെ ഡബിള്‍ സബ്
21:57  സബ്സ്റ്റിറ്റ്യൂഷന്‍ : ഇറാന്‍ നായകന്‍ ഷോജെയ്ക്ക് പകരം തരേമി
21:53 മൊറോക്കോ പ്രകടമായും ഇറാനെക്കാളും ശക്തമാണ്. കൗണ്ടര്‍ അറ്റാക്കുകളില്‍ ശ്രദ്ധ ചെലുത്തിയാണ് ഇറാന്‍ കളി മെനയുന്നത്.
21:51  മോറോക്കയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ഇറാന്‍ പ്രതിരോധം അനായാസം പ്രതിരോധിക്കുന്നു. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിന് തുടകമിടാനും ഇറാന് സാധിച്ചെങ്കിലും മൊറോക്കോയുടെ ഇന്‍റര്‍സെപ്ഷന്‍.
21:42  ആദ്യ പകുതിയില്‍ പന്തിന്റെ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും മൊറോക്കോ അപ്രമാദിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ടീമുകളും ഓരോ മഞ്ഞ കാര്‍ഡുകള്‍ വീതം നേടി.

21:38  യോഗ്യതാ മത്സരത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് മൊറാക്കോ ലോകകപ്പ് യോഗ്യത നേടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരു കളിപോലും തോറ്റിട്ടില്ല എന്ന ആത്മവിശ്വാസത്തിലാണ് ബെനാട്ടിയയുടെ നായകത്വത്തിലുള്ള ടീം റഷ്യയിലെത്തിയത്.

21:35  രണ്ടാം പകുതി ആരംഭിക്കുകയായി
21:28  ഒന്നിലധികം അവസരങ്ങളാണ് ഇരുടീമുകളെയും തേടിയെത്തിയത്. സ്പെയിനും പോര്‍ച്ചുഗലും അടങ്ങുന്ന മരണ ഗ്രൂപ്പില്‍ വിജയിക്കുക എന്ന ഒരേയൊരു വഴി മാത്രമേ ഇരുടീമുകള്‍ക്കും മുന്നിലുള്ളൂ.


ഹാഫ് ടൈം

21:23  ആദ്യ പകുതി അവസാനത്തിലേക്ക്

21:14  ചാന്‍സ്!! ഇറാന്റെ ക്ലാസിക് കൗണ്ടര്‍ അറ്റാക്ക്. മൊറോക്കന്‍ പ്രതിരോധത്തെ മറികടന്ന് മൂന്ന് ഇറാന്‍ താരങ്ങളുടെ മുന്നേറ്റം. വലതുവിങ്ങില്‍ നിന്നും ഷോട്ട് തുടുക്കവേ മൊറോക്കന്‍ ഗോളി ആങ്കിള്‍ കവര്‍ ചെയ്യുന്നു. മികച്ച സേവ് !
21:12  മുപ്പത്തിയഞ്ചാം മിനുട്ടില്‍ മൊറോക്കോയുടെ എല്‍ അഹ്മാദിക്ക് മഞ്ഞക്കാര്‍ഡ്
20:51 ഇറാന്‍റെ കൗണ്ടര്‍ അറ്റാക്ക്. വിങ്ങില്‍ നിന്നും ബോക്സിലേക്ക് വന്ന ക്രോസ് കൈപറ്റാന്‍ ആരും തന്നെയില്ല. ഇറാന്റെ ആദ്യത്തെ നല്ല മുന്നേറ്റം.

20:50 ചാന്‍സോട് ചാന്‍സ് !! ഇറാന്‍ പോസ്റ്റില്‍ മൊറാക്കോയുടെ ഒന്നിലധികം ഷോട്ടുകള്‍. ഭാഗ്യം ഇറാന് അനുകൂലം. ഇറാഖിന്റെ പ്രതിരോധത്തില്‍ തട്ടി തടഞ്ഞ് ഒടുവില്‍ പന്ത് പുറത്തേക്ക്.
20:46 ഇതുവരേക്കും പറയത്തക്ക മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ ഏഷ്യന്‍ രാഷ്ട്രത്തിനായിട്ടില്ല.
20:40 ഈ ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ സാധ്യത കല്‍പ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് മൊറാക്കോ. അത് സാധൂകരിക്കുന്ന പ്രകാടനമാണ് മൊറാക്കോ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
20:35 ഏഷ്യന്‍ ശക്തികളായ ഇറാനെ തുടക്കം മുതല്‍ സമ്മര്‍ദത്തിലാക്കുന്നതാണ് മൊറോക്കന്‍ മുന്നേറ്റങ്ങള്‍.
20:32 കിക്കോഫ്‌ !
20:15 3-4-3 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook