FIFA World Cup 2018: സെര്‍ബിയയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചെങ്കിലും ആരാധകരുടെ നെഞ്ചില്‍ തീ കോരി ഇട്ടു കൊണ്ടായിരുന്നു പ്രതിരോധ താരം മാഴ്‌സലോ കരഞ്ഞു കൊണ്ട് മൈതാനത്തു നിന്നും മടങ്ങിയത്.

കളി തുടങ്ങി പത്താം മിനുറ്റില്‍ തന്നെയായിരുന്നു മാഴ്‌സലോയെ പിന്‍വലിച്ചത്. പരിക്കുമൂലമായിരുന്നു താരം കളി മതിയാക്കിയത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് അറിയാത്തതിലുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.

പരുക്ക് ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. തനിക്ക് സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മാഴ്‌സലോ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പരുക്ക് ചെറുതാണെന്നും ഉടനെ മടങ്ങി വരാമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

പക്ഷെ പെട്ടെന്നുണ്ടായ പരുക്കിന്റെ കാരണം എന്താണെന്നാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താമസിക്കുന്ന ഹോട്ടലിലെ കിടക്കയാണ് വില്ലനായത്. ടീം ഡോക്ടര്‍ ലാസ്മാര്‍ ആണ് വിവരം പുറത്തു വിട്ടത്. താരം കിടക്കുന്നുറങ്ങുന്ന രീതിയും കിടക്കയുമാകാം പുറത്ത് പേശി വലിവ് അനുഭവപ്പെടാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു.

പരുക്ക് മാറിയ മാഴ്‌സലോ നാളെ മെക്‌സിക്കോയ്‌ക്കെതിരായ നിര്‍ണ്ണായക പ്രീ ക്വാര്‍ട്ടറില്‍ ഇറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജര്‍മ്മനിയെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ച മെക്‌സിക്കോയെ നേരിടാന്‍ മാഴ്‌സലോയുടെ സാന്നിധ്യം ടീമിന് ഏറെ അത്യാവശ്യമാണെന്നിരിക്കെ താരം തിരിച്ചു വരാനായി ആരാധകരും കാത്തിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook