FIFA World Cup Live Score Streaming, Argentina vs Iceland Live Score: ഫുട്ബോളിലെ പാരമ്പര്യ ശക്തികളായ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ഐസ്‌ലാന്‍ഡ്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. അര്‍ജന്‍റീനയുടെ കുന്‍ അഗ്വെരോയാണ് മികച്ചൊരു റോക്കറ്റ് ഷോട്ടിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. മിനുട്ടുകള്‍ക്കകം തന്നെ ഫിന്‍ബോഗാസണിലൂടെ ഗോള്‍ മടക്കി നല്‍കാന്‍ ഐസ്‌ലാന്‍ഡിനായി.

മഞ്ഞുമലപോലുറച്ച പ്രതിരോധത്തിന് മുന്നില്‍ അര്‍ജന്റീനയുടെയും പരിശീലകന്‍ സമ്പോളിയുടെയും കളി തന്ത്രങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് മോസ്കോ സാക്ഷ്യം വഹിച്ചത്.

Highlights: മഞ്ഞുമലയ്ക്ക് മുന്നില്‍ വിറച്ച് ലാറ്റിനമേരക്കന്‍ കരുത്തര്‍

20: 24  ഫൈനല്‍ വിസില്‍
20: 23  ഒടുവിലത്തെ അവസരം ! അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക് അവസാന മിനുട്ടില്‍ മെസിയെടുത്ത ഷോട്ട് ഐസ്‌‌ലാന്‍ഡ് പ്രതിരോധ മതിലില്‍ തട്ടി പുറത്തേക്ക്.
20: 21  മിശിഹ പരാജയപ്പെട്ട ദിവസമോ ? ഐസ്‌ലാന്‍ഡ് ബോക്സില്‍ നിന്ന് മെസിയുടെ ഷോട്ട് പോസ്റ്റിന് വേളിയിലേക്ക്..
20: 19  കളി അധികസമയത്തിലേക്ക്. അഞ്ച് മിനുട്ടാണ്‌ അധികസമയം.
20: 18  സബ്സ്റ്റിറ്റ്യൂഷന്‍ : ഗോള്‍സ്കോറര്‍ ഫിന്‍ബോഗാസണിന് പകരം സിഗുഡാര്‍സണ്‍

20: 16  ഷോട്ട് !! മഷരാനോ !! മഷറാനോ എടുത്ത ലോങ് റേഞ്ച് ഷോട്ട് ഭദ്രമായി ഗോള്‍കീപ്പറുടെ കൈകളിലേക്ക്.
20: 14 തൊണ്ണൂറ് മിനുട്ടുകളാകാന്‍ അഞ്ച് മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹിഗ്വെയിനെ പരീക്ഷിക്കാനാണ് സാമ്പോളി തീരുമാനിക്കുന്നത്. ഗോളടിവീരന്‍ ഇകാര്‍ഡിക്ക് പകരം ഹിഗ്വെയിനെ അര്‍ജന്‍റീനയുടെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതിന് ആരാധകരുടെ പഴി കേട്ടയാളാണ് സാമ്പോളി.
20: 13 സബ്സ്റ്റിറ്റ്യൂഷന്‍ : അര്‍ജന്‍റീനയുടെ അവസാന സബ്. മെസയ്ക്ക് പകരം ഗോണ്‍സാലോ ഹിഗ്വേയ്ന്‍
20: 10 മെസി !! മിസ്സ്‌ ! മൂന്ന് ഐസ്‌ലാന്‍ഡ് ഡിഫന്‍ഡര്‍മാരുടെ പിന്നില്‍ നിന്നും മെസി തുടുത്ത ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ഐസ്‌ലാന്‍ഡ് ബോക്സ് താണ്ടി പുറത്തേക്ക്..
20: 06 ഐസ്‌ലാന്‍ഡ് ബോക്സിനുള്ളില്‍ പാവന്‍ വീഴുന്നു. ഫൗള്‍ ചൂണ്ടിക്കാട്ടി അര്‍ജന്റീന ഉയര്‍ത്തിയ പെനാല്‍റ്റി ആവശ്യം റഫറി നിരസിച്ചു.
20: 04 സബ്സ്റ്റിറ്റ്യൂഷന്‍: അര്‍ജന്റീനയുടെ ഡി മരിയയ്ക്ക് പകരം പാവന്‍, ഐസ്‌ലാന്‍ഡിന്റെ ഗുനാര്‍സണിന് പകരം സ്കൂലാസണ്‍.
20: 00 കൂടുതല്‍ മെച്ചപ്പെട്ട പാസിങ് ഫുട്ബോള്‍ മാത്രമാണ് വൈക്കിങ്ങുകളെ മറികടക്കാന്‍ അര്‍ജന്റീനയ്ക്ക് മുന്നിലുള്ള തന്ത്രം. ഐസ്‌ലാന്‍ഡ് ബോക്സിലേക്ക് ഇരച്ചുകയറാനുള്ള മെസിയുടെ ശ്രമം വിഫലമാകുന്നു. പന്ത് കൈപറ്റിയ ബനേഗയുടെ ഷോട്ട് ഐസ്‌ലാന്‍ഡ് കീപ്പറുടെ കൈകളില്‍ ഭദ്രം.
19: 55 ഫ്രീ കിക്ക് !! മെസിയെടുത്ത ഫ്രീ കിക്കും അനായാസമായി സേവ് ചെയ്തിരിക്കുകയാണ് ഐസ്ലാന്‍ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡോര്‍സണ്‍

19: 52 പെനാല്‍റ്റി !! അര്‍ജന്റീന !! കുന്‍ അഗ്വെരോയെ ബോക്സില്‍ വച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്‍റീനയ്ക്ക് പെനാല്‍റ്റി !!
പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് തുടുത്ത മെസിയുടെ ഷോട്ട് മികച്ചൊരു ഡൈവിലൂടെ ഐസ്‌ലാന്‍ഡ് ഗോള്‍കീപ്പര്‍ സേവ് ചെയ്യുന്നു..
19: 51 വൈക്കിങ് ക്ലാപ്പുകള്‍ മാത്രമാണ് സ്റ്റേഡിയത്തില്‍ പ്രതിഫലിക്കുന്ന ഒരേയൊരു ശബ്ദം.


19: 48 മെസി എവിടെ ? മെസി എവിടെ ? രണ്ടും മൂന്നും ഐസ്‌ലാന്‍ഡ് താരങ്ങളാണ് മെസിയെ മാര്‍ക്ക് ചെയ്യുന്നത്. മെസിയില്‍ പന്തെത്താതെ നോക്കുകയാണ് ഐസ്‌ലാന്‍ഡ്. ലഭിച്ച അവസരത്തില്‍ ബനേഗയുടെ തളര്‍ച്ചയില്ലാത്ത കാലുകളില്‍ പന്തെത്തിച്ച് മെസി. സെവിയന്‍ മധ്യനിര താരത്തിന്റെ ഷോട്ട് വൈക്കിങ്ങുകളുടെ പ്രതിരോധ മതിലില്‍ തട്ടി പുറത്തേക്ക്..
19: 42 അര്‍ജന്റീനയ്ക്ക് ആദ്യ സബ്സ്റ്റിറ്റ്യൂഷന്‍ ബിഗ്ലിയയ്ക്ക് പകരം ബനേഗ.
19: 39 ഐസ്‌ലാന്‍ഡിന് കോര്‍ണര്‍ കിക്ക്. ഐസ്‌ലാന്‍ഡ് താരങ്ങളുടെ ഉയരത്തെ അര്‍ജന്റീന ഭയപ്പെടേണ്ടിയിരിക്കുന്നു. സെറ്റ് പീസുകളിലും കോര്‍ണറുകളിലും ഹെഡ്ഡറുകള്‍ വൈക്കിങ്ങുകള്‍ അപകടകാരികളാണ്.
19: 34 രണ്ടാം പകുതി ആരംഭിക്കുകയായി. പ്രതിരോധത്തിലെ പിഴവുകള്‍ മാറ്റിനിര്‍ത്തിയാല്‍ മികച്ചൊരു അറ്റാക്കിങ് ഫുട്ബോള്‍ തന്നെയാണ് അര്‍ജന്‍റീന ആദ്യ പകുതിയില്‍ പുറത്തെടുത്തത്. ഐസ്‌ലാന്‍ഡ് താരങ്ങളുടെ ഉയരവും ശാരീരിക ക്ഷമതയും അര്‍ജന്റീനയ്ക്ക് ചില്ലറ വെല്ലുവിളികളല്ല തീര്‍ക്കുന്നത്. ആദ്യ പകുതിയില്‍ ഐസ്‌ലാന്‍ഡ് ടീം മുഴുവനും നല്‍കിയ പാസുകളെക്കാള്‍ കൂടുതല്‍ പാസുകളാണ് അര്‍ജന്‍റീനയുടെ മഷറാനോ ഒറ്റയ്ക്ക് നല്‍കിയത്.
19: 17 ഹാഫ് ടൈം
19: 15 നാല്‍പത്തിയഞ്ചാം മിനുട്ടിലെക്ക് കടക്കുമ്പോള്‍ ആദ്യ പകുതിയില്‍ കൂടുതല്‍ പന്തടക്കവും അവസരങ്ങളും സൃഷ്ടിച്ചത് ലാറ്റിനമേരിക്കന്‍ കരുത്തരാണ്. ഫിന്‍ബോഗാസണ്‍ നേടിയ ഗോളിന്റെ മികവില്‍ സ്കോര്‍ബോര്‍ഡില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം.

19: 12 ബോക്സിനുള്ളില്‍ വച്ച് ഐസ്‌ലാന്‍ഡ് പ്രതിരോധ താരം ഹാന്‍ഡ് ആയെന്ന മെസയുടെ വാദത്തെ റഫറി തള്ളിക്കളഞ്ഞു.

ഹാവിയര്‍ മസ്‍‌കരാനോ: തെന്നിയൊഴുകുന്ന അര്‍ജന്‍റീനിയന്‍ കാവ്യം

19: 09  അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന റെകോര്‍ഡിനാണ് മഷറാനോ ഉടമായിരിക്കുന്നത്. 144 മത്സരങ്ങളിലാണ് മഷറാനോ അര്‍ജന്‍റീനന്‍ ജേഴ്സിയണിഞ്ഞിട്ടുള്ളത്.
19: 01  ഐസ്‌ലാന്‍ഡ് ബോക്സിലേക്ക് നിരന്തരം സമ്മര്‍ദം ചെലുത്താന്‍ മെസി ശ്രമിക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ പോസീഷനുകള്‍ ഭദ്രമാക്കുന്നതാണ് വൈക്കിങ്ങുകളുടെ പ്രതിരോധ തന്ത്രം. ഒപ്പം കൗണ്ടര്‍ അറ്റാക്ക് കണ്ടെത്താനും വൈക്കിങ്ങുകള്‍ ശ്രദ്ധിക്കുന്നു. അര്‍ജന്‍റീന മുന്നേറുമ്പോള്‍ എട്ടോളം ഐസ്‌ലാന്‍ഡ് താരങ്ങളാണ് പ്രതിരോധത്തില്‍ അണിനിരക്കുന്നത്.
18: 54  ഗോള്‍ !! ഐസ്‌ലാന്‍ഡ് !! മിനുട്ടുകള്‍ക്കകം മറുപടി നല്‍കി ഐസ്‌ലാന്‍ഡ്. ഫിന്‍ബോഗാസണ്‍ ആണ് വൈക്കിങ്ങുകള്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. പ്രതിരോധത്തെ മറികടന്ന് അര്‍ജന്‍റീനന്‍ ബോക്സിലേക്ക് ഡ്രിബിള്‍ ചെയ്ത താരം പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്യുകയായിരുന്നു. ഗോള്‍കീപ്പര്‍ കബലേറോയ്ക്ക് തടുക്കാവുന്നത്തിലും ശക്തമായാണ് ഷോട്ട് പോസ്റ്റിലേക്ക് തറച്ചു കയറിയത്.
18: 49  ഗോള്‍ !! അഗ്വെരോ !! പത്തൊമ്പതാം മിനുട്ടിലാണ് ഷോട്ട്. മെസിയല്ലാതെ മറ്റൊരു താരം അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടുന്നത് പതിനൊന്ന് മാസത്തിന് ശേഷമാണ്.


18: 47  ഐസ്‌ലാന്‍ഡ് ബോക്സിനടുത്ത് അര്‍ജന്റീനയുടെ നിരന്തര മുന്നേറ്റങ്ങള്‍.. മെസിയും ഡി മരിയയും പ്രതിരോധത്തെ വഴക്കുന്നു മെസി ഷൂട്ട്‌ !! ഗോളിയുടെ പഞ്ച്.. മഞ്ഞുപോലെ ഉറച്ച ഐസ്‌ലാന്‍ഡ് പ്രതിരോധം കൃത്യം പൊസീഷനുകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
18: 41  ഐസ്‌ലാന്‍ഡ് വിങ്ങറുടെ ലോങ്റേഞ്ചര്‍ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ അര്‍ജന്‍റീനന്‍ പോസ്റ്റ്‌ താണ്ടി പുറത്തേക്ക്..
18: 39  ക്ലോസ് !! മെസി ! ഐസ്‌ലാന്‍ഡ് ബോക്സിനടുത്ത് വീണു കിട്ടിയ ഫീ കിക്ക് മെസി പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്യുന്നു. വൈക്കിങ് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടിയ പന്ത് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പോസ്റ്റിന് പുറത്തേക്ക്..
18: 35  പ്രതിരോധത്തേയും മധ്യനിരയേയും ബന്ധിപ്പിക്കുന്ന റോളാണ് മഷരാനോയും ബിഗ്ലിയയും ചെയ്യുക. ഡിഫന്‍സീവ് സ്വഭാവമുള്ള ഈ മധ്യനിര താരങ്ങള്‍ ഡി മരിയോയും മെസയും വേഗം കൂട്ടുന്ന വിങ്ങുകളിലേക്ക് ക്രോസ് ചെയ്യുകയോ മെസിയെ കണ്ടെത്തുകയോ ചെയ്യും.

18: 32 തങ്ങളുടെ കടുംനീല ജേഴ്സിയിലാണ് മെസിയും പിള്ളേരും ഇറങ്ങിയിരിക്കുന്നത്. മുന്നേറ്റത്തില്‍ കളി മെനയുന്നതിനായി മെസിയുടെ ക്രിയാത്മക ഉപയോഗിക്കുക എന്നതാണ് സാമ്പോളി ഉപയോഗിക്കുന്ന തന്ത്രം. മെസിയുടെ ക്രിയാത്മകതയില്‍ ഐസ്‌ലാന്‍ഡ് പ്രതിരോധത്തെ കബളിപ്പിക്കുവാനും വൈഡില്‍ മുന്നേറുന്ന വിങ്ങര്‍മാരിലും കുന്‍ അഗ്വെരോ എന്ന ഗോളടിവീരന്‍ സെന്‍റര്‍ ഫോര്‍വേഡിലേക്കും പന്തെത്തിക്കുക എന്നാണ് സംബോളി കണക്കുകൂട്ടുന്നത്.

18: 30 കിക്കോഫ്‌ !

18: 19   4-12-2 എന്ന വൈഡ് ഫോര്‍മാറ്റ് ആണ് വൈക്കിന്ഗുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

18: 14  മധ്യനിരയില്‍ കളി മെനയേണ്ട ചുമതല മഷരാനോയ്ക്കും ബിഗ്ലിയയ്ക്കുമാണ്. ഡി മരിയോയും മെസയും ഇരു വിങ്ങുകളിലും മെസി ‘ഫാള്‍സ് 9’ ആയും കളിക്കും. കുന്‍ അഗ്വെരോ ആവും സെന്റര്‍ ഫോര്‍വേഡ്. ഒട്ടമെന്റിയും റോജോയും സെന്‍റര്‍ ബാക്കാവുന്ന പ്രതിരോധത്തില്‍ ടാഗ്ലിയാ ഫിക്കോ, സാല്‍വിയോ എന്നിവര്‍ക്കാണ് പുള്‍ ബാക്ക് ചുമതല.

18: 01 റഷ്യയിലും മുഴങ്ങട്ടെ വൈക്കിങ് ക്ലാപ്പ് !
മോസ്കോയിലെത്തിയ ഐസ്‌ലാന്‍ഡ് ആരാധകര്‍

18: 00 മത്സരത്തിന്റെ ലൈനപ്പ് പുറത്ത്.

FIFA World Cup Live Score Streaming, Argentina vs Iceland Live Score: ഐസ്‌ലാന്‍ഡിന് മുന്നില്‍ മുട്ടുമടക്കി ലയണല്‍ മെസിയും മഷരാനോയും കുന്‍ അഗ്വെരോയും  ഡി മരിയയുമടങ്ങുന്ന സാമ്പോളിയുടെ അര്‍ജന്‍റീന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook