/indian-express-malayalam/media/media_files/uploads/2018/06/mex.jpg)
Fifa World Cup 2018 : ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എഫിലെ ആദ്യ റൗണ്ട് മത്സരം ആദ്യപകുതിക്ക് പിരിയുമ്പോള്‍ ചാമ്പ്യന്മാരായ ജര്‍മനിക്കുമേല്‍ മെക്സിക്കോയ്ക്ക് ലീഡ്. മെക്സിക്കൊയ്ക്ക് വേണ്ടി ലൊസാനോയാണ് ഗോള്‍ നേടിയത്. മെക്സിക്കോ മുന്നേറ്റനിരയുടെ വേഗതയ്ക്ക് മുന്നില്‍ ചാമ്പ്യന്മാര്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല. ആദ്യ പകുതിയിലെ പ്രകടനം ആവര്‍ത്തിക്കാമെങ്കില്‍ മെക്സിക്കോയ്ക്ക് ജര്‍മനിയെ അട്ടിമറിക്കാനായേക്കും. രണ്ടാം പകുതിയില്‍ ജര്‍മനി പുറത്തെടുക്കുന്ന തന്ത്രപരമായ മാറ്റങ്ങളാകും കളിയുടെ ഗതി മാറ്റുക.
ലോകചാമ്പ്യന്മാര്‍ക്ക് കാലിടറുന്നോ ?
strong>22 :20: മത്സരം അവസാനിച്ചു. ചരിത്രം കുറിച്ച് ജര്‍മനിയെ 1-0 ന് തകര്‍ത്ത് മെക്സിക്കോ.
How are you feeling, #MEX fans? #WorldCuppic.twitter.com/Qzkh0G5wtZ
— FIFA World Cup (@FIFAWorldCup) June 17, 2018
strong>22 :19: ഗോള്‍ പോസ്റ്റ് വിട്ട് നോയര്‍ മുന്നിലേക്ക് കേറി വരുന്നു.
strong>22 :19: ജര്‍മ്മനിയുടെ ഗോള്‍ ശ്രമം തുടരുന്നു. മികച്ചൊരു ഷോട്ട് തടുത്ത് മെക്സിക്കന്‍ ഗോളി ഒച്ചാവോ.
strong>22 :17: 90 മിനുറ്റ് പൂര്‍ത്തിയാകുന്നു. മൂന്ന് മിനുറ്റുകള്‍ ഇഞ്ചുറി ടെെം. കളി അവസാന നിമിഷങ്ങളിലേക്ക്.
strong>22 :16: പുതുതായി എത്തിയ ബ്രാന്‍റിന്‍റെ ഷോട്ട് പുറത്തേക്ക്. ഗോള്‍ അടിക്കാനുള്ള ശ്രമം തുടര്‍ന്ന് ജര്‍മ്മനി.
strong>22 :15: അട്ടിമറി മുന്നില്‍ കണ്ട് ജര്‍മനി. ഗ്യാലറിയില്‍ മെക്സിക്കന്‍ ആരാധകരുടെ ആഘോഷം ആരംഭിച്ചു കഴിഞ്ഞു.
strong>22 :13: വീണ്ടും സബ്സ്റ്റിറ്റ്യൂഷനുമായി ജര്‍മനി. വെര്‍ണറെ വലിച്ച് ബ്രാന്‍റിനെ ഇറക്കുന്നു. ചരിത്രത്തിലേക്ക് പതിയെ മെക്സിക്കോ.
strong>22 :12: പ്രതിരോധത്തിലായ ജര്‍മനി പരുക്കന്‍ കളി പുറത്തെടുക്കുന്നു. ലോസാനോയെ വീഴ്ത്തിയതിന് പ്രതിരോധ താരം ഹമ്മല്‍സിന് മഞ്ഞക്കാര്‍ഡ്.
strong>22 :10 : കൊറോണയെ ജഴ്സിയില്‍ പിടിച്ച് വലിച്ചിട്ടതിന് ജര്‍മനിയുടെ തോമസ് മുള്ളര്‍ക്ക് മഞ്ഞക്കാര്‍ഡ്.
strong>22 :06 : കൌണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കാനുള്ള മെക്സിക്കോയുടെ ശ്രമം പാഴായി. വീണ്ടും ലായോണിന്‍റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ. കളി അവസാന പത്ത് മിനുറ്റിലേക്ക്.
strong>22 :06 : വീണ്ടും സബ്സ്റ്റിറ്റ്യൂഷന്‍. ഹാർട്ടിനെ വലിച്ച് മരിയോ ഗോമസിനെ ഇറക്കി ജർമ്മനി. അറ്റാക്ക് കൂടുതല്‍ ശ്കതമാക്കാനുള്ള നീക്കം.
strong>22 :03 : ജര്‍മനിയുടെ മുഖത്തേക്ക് ലായൂണിന്‍റെ മുന്നേറ്റം.പന്ത് പോസ്റ്റിന് മുകളിലൂടെ.
22 :03 : ഓ..ഷോട്ട്! മെക്സിക്കന്‍ ഗോള്‍ വല ലക്ഷ്യമാക്കി ടോണിക്രൂസിന്‍റെ ഷോട്ട്.പക്ഷെ പുറത്തേക്ക്.
22 :00 : മെക്സിക്കോയുടെ ഇതിഹാസ താരം മാര്‍ക്വസ് മെെതാനത്തേക്ക്. നായകന്‍ ഗുര്‍ഡാഡോയുടെ വലിച്ചാണ് മാര്‍ക്വേസിനെ ഇറക്കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ നാലാമത്തെ ലോകകപ്പാണിത്. അനുഭവസ്ഥരായ താരങ്ങളെ ഇറക്കി ജര്‍മ്മനിയെ പ്രതിരോധിക്കുകയാണ് മെക്സിക്കന്‍ തന്ത്രം. പന്ത് ജര്‍മന്‍ താരങ്ങളുടെ നിയന്ത്രണത്തിലാണ്.
21 :57 : ജര്‍മന്‍ ഗോള്‍മുഖത്തെ ആഞ്ഞടിച്ച് മെക്സിക്കോ. ചടുലമായ പ്രതിരോധത്തിലൂടെ ഗോള്‍ ശ്രമം ചെറുത്ത് ജര്‍മനി.വീണ്ടും കളി മെക്ലിക്കോയുടെ ഗോള്‍മുഖത്തേക്ക് നീങ്ങുകയാണ്.
21 :53 : ഗോള്‍ നേടിയ ലോസാനോയെ പിന്‍വലിച്ച് പകരം ജിമനേസിനെ ഇറക്കി മെക്സിക്കോ, പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തി മെക്സിക്കോ.
21 :52 : ഷോട്ട് !! ജോഷ്വാ കിമ്മിച്ച് !! മെക്സിക്കന്‍ പോസ്റ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ ഒരു ഓവര്‍ഹെഡ് കിക്ക്. ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തേക്ക്.
21 :50 : ഡിഫന്‍സീവ് സ്വഭാവമുള്ള ഖെദീരയ്ക്ക് പകരം ബൊറൂഷ്യാ ഡോര്‍ട്ട്മുണ്ടിന്റെ പ്ലേമേക്കര്‍ മാര്‍ക്കസ് റയസിനെ ഇറക്കിയതില്‍ തന്ത്രം വ്യക്തം. ജര്‍മനിക്ക് സ്കോര്‍ ചെയ്തെ പറ്റൂ !
21 :47 :സബ്സ്റ്റിറ്റ്യൂഷന്‍ : മെക്സിക്കോ : വേലയ്ക്ക് പകരം ആല്‍വാരസ്; ജര്‍മനി : ഖെദീരയ്ക്ക് പകരം മാര്‍ക്കോ റയസ്
21 :44 : മെക്സിക്കോ !! കൗണ്ടര്‍ !! മെക്സിക്കോയുടെ മികച്ചൊരു കൗണ്ടര്‍ അറ്റാക്ക്.. പോസ്റ്റിന്മുന്നില്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ മാത്രം നില്‍ക്കെ പന്ത് നഷ്ടപ്പെടുന്നു.
21 :43 : മെക്സിക്കന്‍ പോസ്റ്റില്‍ നിരന്തരം സമ്മര്‍ദം സൃഷ്ടിക്കുകയാണ് ജര്‍മനി. ജര്‍മനിയുടെ വെള്ള ജെഴ്ഴ്സിയിലുള്ള ഏഴും എട്ടും താരങ്ങള്‍ മെക്സിക്കന്‍ ബോക്സില്‍ ഉണ്ടെങ്കിലും തുടുത്ത ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിയിട്ടില്ല.
21 :41 : ഗോള്‍നിലയില്‍ പിനിലാണ് എങ്കിലും ഇപ്പോഴും പന്തിന്മേല്‍ കൂടുതല്‍ അടക്കം ജര്‍മനിക്കാണ്. ജര്‍മനിക്ക് വരുന്ന ഓരോ പാളിച്ചകളും കൃത്യമായി മുതലെടുക്കാന്‍ മെക്സിക്കൊയ്ക്ക് സാധിക്കുന്നുണ്ട്.
21 :37 : ജര്‍മനിയെ തോല്‍പ്പിക്കാന്‍ ജര്‍മനിക്ക് ഇല്ലാത്ത വേഗതയാണ് ഘടകം എന്ന സിദ്ധാന്തമാണ് മെക്സിക്കന്‍ പരിശീലകനായ ഹുവാന്‍ കാര്‍ലോസ് ഇതുവരെ പയറ്റിയത്. കൊളമ്പിയന്‍ പരിശീലകന്റെ തന്ത്രത്തിന് ജര്‍മന്‍ പരിശീലകന്‍ മെനയുന്ന മറുതന്ത്രം എന്താകും ?
21 :34 : 2010ലെ ചാമ്പ്യന്മാരായ സ്പെയിനിന് 2014ലെ ആദ്യ മത്സരത്തില്‍ കാലിടറിയിരുന്നു. അതെ ചരിത്രം 2018ലും ആവര്‍ത്തിക്കുമോ ?
21 :32 :രണ്ടാം പകുതി..
21 :17 : ഹാഫ് ടൈം
Just the 17 shots on goal in that first-half
Reaction GIFs to that first half, please. #GERMEXpic.twitter.com/dLbMyU6UsL— FIFA World Cup (@FIFAWorldCup) June 17, 2018
21 :14 : ലോയനും ലസാനോയും ഹെര്‍ണാണ്ടസും അടങ്ങുന്ന മെക്സിക്കന്‍ മുന്നേറ്റനിര നിരന്തരം കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് തിരികൊളുത്തുമ്പോള്‍ ജര്‍മനി വിയര്‍ക്കുന്ന കാഴ്ച. ചാമ്പ്യന്മാര്‍ക്ക് യാതൊരു അവസരവും കൊടുക്കാതിരിക്കാന്‍ മെക്സിക്കന്‍ പ്രതിരോധവും ജാഗരൂഗര്‍.
21 :04 : മെക്സിക്കന്‍ അപാരത !! ഗോള്‍ !! ഇടതുവിങ്ങില്‍ കുതിച്ച ലായുന്‍ രണ്ട് ജര്‍മന്‍ പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്ത ശേഷം വലത് വിങ്ങില്‍ നിലയുറപ്പിച്ച ലൊസാനോയ്ക്ക് പന്ത് കൈമാറുന്നു. ലൊസാനോയുടെ ഷോട്ട് മാനുവല്‍ നോയറെ കവച്ച് വച്ച് ലക്ഷ്യത്തിലേക്ക് !!
20 :59 : മെക്സിക്കോയുടെ ആവര്‍ത്തിച്ചുള്ള കൗണ്ടര്‍ അറ്റാക്ക് ജര്‍മനിയെ ചെറുതല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ടീമില്‍ തന്ത്രപരമായ മാറ്റം വരുത്താന്‍ പരിശീലകന്‍ ലോയുടെ തീരുമാനം. ടീമിനെ 4-4-2 ഫോര്‍മേഷനീലേക്ക് മാറ്റി ക്രമീകരിച്ചിരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2018/06/Formation.jpg)
20 :56 : മെക്സിക്കോയുടെ മികച്ചൊരു കൗണ്ടര്‍ അറ്റാക്ക് ! ഇടതുവിങ്ങിലെ കുതിച്ച ലൊസാനോയില്‍ നിന്നും കിമ്മിച്ച് പന്ത് കൈവഷപ്പെടുത്തുന്നു.
20 :53 : ലോങ്ങ് റേഞ്ചര്‍ !! ഇരുപത്തിരണ്ടാം മിനുട്ടില്‍ ക്രൂസിന്റെ ഒരു ലോങ്റേഞ്ച് ശ്രമം.. പന്ത് ഒച്ചാവോയുടെ കൈകളില്‍ ഭദ്രം !
20 :48 : ചാന്‍സ് !! മെക്സിക്കോ ! ഹാവിയര്‍ ഫെര്‍ണാണ്ടസ് !! വാട്ടെ മിസ് !! ജര്‍മന്‍ ബോക്സില്‍ മികച്ചൊരു മെക്സിക്കന്‍ മുന്നേറ്റം. ഇടത് ബോക്സില്‍ മുന്നേറിയ ഹാവിയറിന്റെ ഷോട്ട് എവിടെ നിന്നോ ഓടിയെത്തിയ മൂന്ന് ജര്‍മന്‍ പ്രതിരോധ താരങ്ങള്‍ ചേര്‍ന്ന് തടുക്കുന്നു. ഫസ്റ്റ് ചാന്‍സില്‍ അടിച്ചിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറിയേനെ..
20 :46 :ചാന്‍സ് !! ജര്‍മനി !! മെക്സിക്കന്‍ ബോക്സിലേക്ക് ഡ്രാക്സ്ലറിന്റെ ക്രോസ്.. ബോക്സിലോടിയെത്തിയ ഖെദീരയ്ക്ക് പന്ത് ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാനായില്ല.
20 :43 : ടോണി ക്രൂസിന്റെ ഹാന്‍ഡ് ബോളില്‍ മെസ്കിക്കൊയ്ക്ക് ഫ്രീ കിക്ക്. സെറ്റ് പീസില്‍ ഹെഡ്ഡര്‍ ഗോള്‍ കണ്ടെത്താനുള്ള മെക്സിക്കന്‍ ശ്രമത്തെ നോയര്‍ അനായാസം തടുക്കുന്നു.
20 :42 : ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അപരാജിതരായി കുതിച്ച ജര്‍മനിയും ഇതുവരേക്കും മെക്സിക്കോയുമായി മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മൂന്ന് തവണയും വിജയം ജര്‍മനിക്കായിരുന്നു.
20 :39 : ജര്‍മന്‍ ബോക്സിനരികില്‍ മെക്സിക്കോയ്ക്ക് ഫ്രീ കിക്ക്. ലയുന്‍ എടുത്ത ഫ്രീ കിക്ക് ഗ്യാലറിയിലേക്ക് !
20 :36 : കഴിഞ്ഞ ലോകകപ്പില്‍ നിന്നും ജര്‍മനിയുടെ ശൈലിയില്‍ വന്ന തന്ത്രപരമായ മാറ്റങ്ങള്‍ വ്യക്തമാക്കുന്നതാണ് ആദ്യ അഞ്ച് മിനുട്ടുകള്‍. പൊസഷനില്‍ കളി മെനയുന്ന ശൈലിയില്‍ നിന്നും ജര്‍മനി വ്യതിചലിച്ചിരിക്കുന്നു
20 :30 : കിക്കോഫ്
We've been looking forward to this one since the #WorldCupDraw in December...
Let's go!
TV listings https://t.co/xliHcxWvEO
Live Blog https://t.co/Y0E34tfD2P#GERMEXpic.twitter.com/aPcytB5Jmo
— FIFA World Cup (@FIFAWorldCup) June 17, 2018
20 :15 : ഫോര്‍മേഷന്‍ :
4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരുടീമുകളും ഇറങ്ങുന്നത്.
Joachim Löw and Juan Carlos Osorio have made their decisions...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us