scorecardresearch

FIFA World Cup 2018: ‘സോറി രാജകുമാരാ, അയാം ഹെല്‍പ്പ്‌ലെസ്’; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുടിന്റെ ഭാവങ്ങള്‍

FIFA World Cup 2018: രസകരമായ ആ കാഴ്‌ച സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്

FIFA World Cup 2018: ‘സോറി രാജകുമാരാ, അയാം ഹെല്‍പ്പ്‌ലെസ്’; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുടിന്റെ ഭാവങ്ങള്‍

FIFA World Cup 2018: മോസ്‌കോ: കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ മാമാങ്കത്തിന് തുടക്കം. ആദ്യ മൽസരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു. പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഡെനിസ് ചെറിഷേവാണ് ഗോളടിയിലെ താരം. 12-ാം മിനിറ്റില്‍ യുറി ഗാസിന്‍സ്‌കിയാണ് ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്.

റഷ്യന്‍ താരങ്ങള്‍ ഓരോ തവണയും സൗദിയുടെ വല ചലിപ്പിക്കുമ്പോള്‍ ഗ്യാലറി പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷെ അതിനേക്കാള്‍ ശ്രദ്ധയേമായത് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ മുഖത്തെ ഭാവങ്ങളായിരുന്നു. സൗദി അറേബ്യന്‍ കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമൊപ്പമിരുന്നായിരുന്നു പുടിന്‍ കളി കണ്ടത്.

ഓരോ തവണയും റഷ്യ ഗോള്‍ നേടുമ്പോള്‍ സല്‍മാന്‍ രാജകുമാരന്‍ പുടിനെ നോക്കും. ഞാന്‍ നിസ്സഹായനാണെന്ന അര്‍ത്ഥത്തില്‍ പുടിന്‍ രണ്ട് കൈകളും ഉയര്‍ത്തിക്കാണിക്കും. ഇരുവര്‍ക്കും മധ്യത്തിലിരുന്നിരുന്ന ഇന്‍ഫാന്റിനോയും തന്റെ നിസ്സഹായത രാജകുമാരന് മുന്നില്‍ അവതരിപ്പിക്കും. രസകരമായ ആ കാഴ്‌ച സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ട്രോളുകളും മിമ്മുകളുമെല്ലാം ഇപ്പോള്‍ തന്നെ സജീവമായി കഴിഞ്ഞിരിക്കുന്നു. ”സോറി രാജാവേ, അയാം ഹെല്‍പ്പ് ലെസ്”, എന്നായിരുന്നു ഒരാള്‍ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. റഷ്യയുടെ കളി കണ്ട് ഇവരെന്താ ഇങ്ങനെ അടിക്കുന്നേ എന്ന് വിഷമത്തോടെ ചോദിക്കുന്ന രാജകുമാരനോട് കലാഭവന്‍ മണിയുടെ ശൈലിയില്‍ ‘തമ്പുരാനറിയാം’ എന്നു പറയുന്ന പുടിനാണ് മറ്റൊരു ട്രോളില്‍.


Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 vladimir putins reaction on russias goals viral

Best of Express