FIFA World Cup 2018 Sweden vs England Highlights: ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. ഏകപക്ഷീയമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കാന് ഇംഗ്ലണ്ട് വിജയിച്ചത്. മഗ്വിരിയുടെ ഹെഡ്ഡര്‍ ഗോളിലൂടെ മുപ്പതാം മിനുട്ടിലാണ് ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നത്. അമ്പത്തിയൊമ്പതം മിനുട്ടില്‍ ഡെലെ അലി നേടിയ മറ്റൊരു ഹെഡ്ഡര്‍ ഗോളില്‍ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.

സിംഹങ്ങളെ തളയ്ക്കാനാകാതെ സ്വീഡിഷ് വീര്യം

21:22 ഫുള്‍ടൈം
21:17 സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ട്: സ്റ്റെര്‍ലിങ്ങിന് പകരം റാഷ്ഫോര്‍ഡ്
21:13 മഞ്ഞക്കാര്‍ഡ് : ഇംഗ്ലീഷ് ഗോള്‍സ്കോറര്‍ മഗ്വീരി, സ്വീഡന്റെ ഗയ്ഡിറ്റി
21:11 സബ്സ്റ്റിറ്റ്യൂഷന്‍ : സ്വീഡന്‍ : ക്രാഫ്ത്തിന് പകരം ജേസണ്‍
21:09 സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ട്: ഹെണ്ടേഴ്സണിന് പകരം ഡയര്‍
21:04 സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ട്: ഡെലെ അലിക്ക് പകരം ഫാബിയാന്‍ ഡെല്‍ഫ്
20:55 ചാന്‍സ് !! സ്വീഡന്‍ !! ഇംഗ്ലീഷ് ബോക്സില്‍ നിന്ന് മാര്‍ക്കസ് ബെര്‍ഗ് എടുത്ത ഷോട്ട് ഇംഗ്ലീഷ് ഗോളി പിച്ച്ഫോര്‍ഡ് സേവ് ചെയ്യുന്നു !
20:54 മത്സരം പൂര്‍ണമായും ഇംഗ്ലണ്ടിന്റെ അധീനതായിലാകുന്ന സാഹചര്യം. പന്തടുക്കത്തിലും ചാന്‍സ് ക്രിയേഷനിലും മുന്നിട്ട് നില്‍ക്കുകയാണ് ഇംഗ്ലണ്ട്.
20:49 സ്വീഡിഷ് ബോക്സില്‍ നിലയുറപ്പിച്ച ഡെലെ അലിക്ക് കൃത്യമായൊരു ലോബ് ബോള്‍. ലക്ഷ്യം തെറ്റാതെ അലിയുടെ ഹെഡ്ഡര്‍ സ്വീഡിഷ് പോസ്റ്റിലേക്ക്.. ഇംഗ്ലണ്ട് രണ്ട്‌ ഗോളുകള്‍ക്ക് മുന്നില്‍. .
20:45 ഗോള്‍ !! ഡെലെ അലി !! ഇംഗ്ലണ്ട്

20:32 രണ്ടാം പകുതി
20:16 ഫുള്‍ടൈം

20:14 ചാന്‍സ് !! സ്റ്റെര്‍ലിങ് !! ഇംഗ്ലീഷ് ഫോര്‍വേഡ് രഹീം സ്റ്റെര്‍ലിങ്ങിന് സ്വീഡിഷ് പോസ്റ്റില്‍ ഓപണ്‍ ചാന്‍സ്. ഗോളിയുമായി മുഖാമുഖം നിന്ന സ്റ്റെര്‍ലിങ്ങിന്റെ ആദ്യ ഷോട്ട് ശ്രമം സ്വീഡിഷ് ഗോള്‍കീപ്പര്‍ തട്ടിത്തെറിപ്പിക്കുന്നു. തൊട്ടുപിന്നാലെ തന്നെ രണ്ട് പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് സ്റ്റെര്‍ലിങ്ങിന്റെ മറ്റൊരു ഷോട്ട് ശ്രമം. ഷോട്ട് പുറത്തേക്ക്..
20:06 ഗോള്‍നിലയില്‍ ഇംഗ്ലണ്ട് ആണ് മുന്‍പില്‍ എങ്കിലും ഇപ്പോഴും കൂടുതല്‍ അച്ചടക്കത്തോടെയും തന്ത്രപരമായും കളിക്കുന്നത് സ്വീഡന്‍ തന്നെയാണ്.
20:00 ഗോള്‍ !! ഇംഗ്ലണ്ട് !! ഇടത് കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് കയറ്റി ഇംഗ്ലണ്ടിനുവേണ്ടി മഗ്വേയറിന്റെ ആദ്യ ഗോള്‍ !
19:52 ഇംഗ്ലണ്ട് താരങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദം അവരുടെ കളിയിലും പ്രകടമാകുന്നുണ്ട്. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഒട്ടും സമ്മര്‍ദമില്ലാതെയാണ് സ്വീഡന്‍ കളിയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത്.
19:48 സ്വീഡന്‍ കളിക്കുന്ന ഹൈ ബോളുകള്‍ ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്.
19:40 ആദ്യ പത്ത് മിനുട്ട് പിന്നിടുമ്പോള്‍ ആര്‍ക്കും പറയത്തക്ക മുന്‍‌തൂക്കം ഇല്ലെങ്കിലും ഏറ്റവും കൂടുതല്‍ പൊസഷന്‍ ഇംഗ്ലണ്ടിനാണ്.
19:30 കിക്കോഫ്‌ ! 

19:25 ഫോര്‍മേഷന്‍ 
ലോകകപ്പിലുടനീളം പാലിച്ച ഫോര്‍മേഷന്‍ തന്നെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിലും പിന്തുടരുന്നത്. 4-4-2 എന്ന ഫോര്‍മേഷനില്‍ സ്വീഡനിറങ്ങുമ്പോള്‍ 3-5-2 എന്ന ഫോര്‍മേഷനിലാണ് ഇംഗ്ലണ്ട്
19:15 ലൈനപ്പ് 

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ