Fifa World Cup 2018 : ഗ്രൂപ്പ് ഇ മത്സരത്തില്‍ സെര്‍ബിയക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വിസ്സ് വിജയം. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിന്റെ ഹെഡ്ഡറിലൂടെ ഗോള്‍ നേടിയ സെര്‍ബിയ തുടക്കത്തില്‍ ആധിപത്യം ആസ്വദിച്ചിരുന്നു. അമ്പത്തിരണ്ടാം മിനുട്ടില്‍ സാക്കയിലൂടെ സമനില പിടിച്ച സ്വിസ്സ് തൊണ്ണൂറ് മിനുട്ട് കഴിഞ്ഞ അധികസമയത്തില്‍ ഷാഖിരിയിലൂടെ വിജയഗോള്‍ നേടി.
കളിയിലുടനീളം പന്തിന്മേല് കൂടുതല്‍ പൊസഷന്‍ നിലനിര്‍ത്തിയത് സ്വിറ്റ്സര്‍ലന്‍ഡ് ആണ്. ഷാഖിരിയും സ്യൂബയും ഇരുവിങ്ങുകളില്‍ നിന്നും കളിയുടെ വേഗത കൂട്ടിയപ്പോള്‍ സെന്റര്‍ ഫോര്‍വേഡ് സെഫറോവിച്ചും മധ്യനിര താരം സാക്കയും സെര്‍ബിയയെ നിരന്തരം സമ്മര്‍ദത്തിലാഴ്ത്തി.
അഞ്ചാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയ മിത്രോവിച്ചും മാറ്റിച്ചും അടങ്ങിയ സെര്‍ബിയയുടെ അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ സ്വിസ്സ് ഗോളി സോമ്മറെ അലട്ടിയതേയില്ലെങ്കിലും സെര്‍ബിയയുടെ സെറ്റ് പീസുകള്‍ അപകടകരമായിരുന്നു.
So, Group E…
1) #BRA
2) #SUI
3) #SRB
4) #CRC #WorldCup pic.twitter.com/C01rVGhsSy— FIFA World Cup (@FIFAWorldCup) June 22, 2018
ആദ്യം ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷം കളിയിലേക്ക് മടങ്ങി വന്ന് വിജയിക്കുന്ന റഷ്യന്‍ ലോകകപ്പിലെ ആദ്യ ടീമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഇതോടെ നാല് പോയന്റുമായി സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി.