Latest News

FIFA World Cup 2018: സ്‌പാനിഷ് അർമേഡ തകർത്ത് റഷ്യ; പെനാല്‍റ്റിയില്‍ തോറ്റ് സ്‌പെയിന്‍ പുറത്ത്

FIFA World Cup 2018: അര്‍ജന്റീനയ്‌ക്കും പോര്‍ച്ചുഗലിനും പിന്നാലെ സ്‌പെയിനും ലോകകപ്പില്‍ നിന്നും പുറത്ത്

FIFA World Cup 2018: മോസ്‌കോ: അര്‍ജന്റീനയ്‌ക്കും പോര്‍ച്ചുഗലിനും പിന്നാലെ സ്‌പെയിനും ലോകകപ്പില്‍ നിന്നും പുറത്ത്. ആതിഥേയരായ റഷ്യയോട് ഏറ്റുവാങ്ങിയ പരാജയത്തോടെയാണ് സ്‌പെയിന്‍ പുറത്തേക്കുള്ള വഴി കടന്നത്. റഷ്യയുടെ ഇഗ്നഷെവിച്ചിന്റെ സെല്‍ഫ് ഗോളില്‍ ആദ്യമേ മുന്നിലെത്തിയ സ്‌പെയിന്‍ പക്ഷെ പിന്നെ മൽസരത്തില്‍ ഗോളടിക്കാന്‍ മറക്കുകയായിരുന്നു. എക്സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റിയിലെത്തിയ കളിയില്‍ 4-3നാണ് റഷ്യയുടെ ജയം.

പെനാല്‍റ്റി ബോക്‌സില്‍ സെര്‍ജിയോ റാമോസിനെ മാര്‍ക്ക് ചെയ്യാന്‍ ഉള്ള ശ്രമത്തിനിടെ റഷ്യന്‍ താരം ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടിയ പന്ത് റഷ്യന്‍ വലയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് സമനില ഗോളിനായി റഷ്യയും ലീഡുയര്‍ത്താന്‍ സ്‌പെയിനും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാനിരിക്കെ പെനാല്‍റ്റിയിലൂടെ റഷ്യ ഒപ്പമെത്തുകയായിരുന്നു.

41-ാം മിനിറ്റില്‍ ജെറാദ് പിക്വെയുടെ കൈയ്യില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി റഷ്യ ഗോളാക്കി മാറ്റുകയായിരുന്നു. റഷ്യയുടെ സ്യൂബ കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് പന്ത് കൈവശം വയ്‌ക്കാന്‍ സാധിച്ചെങ്കിലും ഗോളടിക്കാന്‍ സ്‌പെയിന് സാധിച്ചില്ല. അതേസമയം, റഷ്യ പന്ത് കിട്ടിയപ്പോഴൊക്കെ ആക്രമണം നടത്തുകയായിരുന്നു. പ്ലേ മേക്കറായ ഇനിയേസ്റ്റയെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്നത് സ്‌പെയിന് തിരിച്ചടിയായി. 60-ാം മിനിറ്റിന് സില്‍വയെ പിന്‍വലിച്ച് ഇനിയേസ്റ്റയെ എത്തിച്ചതോടെ സ്‌പെയിന്റെ കളിയുടെ വേഗം കൂടിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

ലോകകപ്പിലെ ടോപ്‌ സ്‌കോറര്‍മാരില്‍ ഒരാളായ ഷെറിച്ചേവിന് ഇറക്കി റഷ്യയും ആക്രമണത്തിന് വേഗം കൂട്ടിയെങ്കിലും ഗോള്‍ വീഴ്ത്താന്‍ സാധിച്ചില്ല. ഇരുകൂട്ടരും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മൈതാനത്ത് നിറയുകയായിരുന്നു.

നിശ്ചിത സമയത്ത് ഇരുകൂട്ടരും ഒപ്പത്തിന് ഒപ്പം നിന്നതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. സ്‌പെയിന്‍ നടത്തിയ ആക്രമണങ്ങളെയെല്ലാം പ്രതിരോധ കോട്ട തീര്‍ത്ത് റഷ്യ തടഞ്ഞതോടെ ഗോള്‍ അകന്നു നിന്നു. റഷ്യന്‍ പ്രതിരോധം ഭേദിച്ച് സ്‌പെയിന്‍ നടത്തിയ മുന്നേറ്റങ്ങള്‍ റഷ്യയുടെ ഗോളിയുടെ മുന്നില്‍ അവസാനിക്കുകയും ചെയ്‌തു. എക്സ്ട്രാ ടൈമിലും ഗോളൊന്നും വീഴാതെ ആയതോടെ കളി പെനാല്‍റ്റിയിലേക്ക് നീണ്ടു.

സ്‌പെയിനു വേണ്ടി കിക്കെടുത്ത അസ്‌പാസും കോക്കെയും ഗോള്‍ മിസ് ചെയ്‌തപ്പോള്‍ പേരുകേട്ട ഗോള്‍കീപ്പർ ഡിഗിയയ്‌ക്ക് ഒരു ഷോട്ടു പോലും തടുക്കാന്‍ സാധിച്ചില്ല. ഇതോടെ സ്‌പെയിന്‍ തോറ്റ് പുറത്താവുകയായിരുന്നു.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 russia beats spain in the penalty and enter quarter final

Next Story
FIFA World Cup 2018; എവിടുണ്ട് ഇതുപോലൊരു ആരാധകന്‍; കട്ട മെസി ഫാനായ ഒരു ചായക്കടക്കാരന്റെ കഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express