കെയ്റോ: ആരാധകരുടെ പ്രതീക്ഷകളും പേറി ഈജീപ്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് റഷ്യയിലേക്ക് പറന്നു. പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനായിട്ടില്ലെങ്കിലും സലാഹ് കളിക്കുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ആദ്യ കളിയില്‍ പക്ഷെ താരം ഇറങ്ങില്ലെന്നാണ് റിപ്പോർട്ടുകള്‍.
ഇന്നാണ് ഈജിപ്ത്യന്‍ ടീം റഷ്യയിലെ ഗ്രോന്സിയിലേക്ക് വിമാനം കയറിയത്. ലിവര്‍പൂള്‍ താരമായ സലാഹിന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ഏറ്റ പരുക്ക് താരത്തിന്റെ ലോകകപ്പ് പ്രകടനങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്്ത്തിയിരുന്നു. തോളെല്ലിന് പരുക്കേറ്റ താരം ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടീമിനൊപ്പം വിമാനയാത്ര ചെയ്യുന്ന സലാഹിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്.
ശനിയാഴ്ച്ച ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ സലാഹ് മാനസികമായും തയ്യാറാണെന്നാണ് വ്യക്തമാക്കുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന ഈജിപ്തിന്റെ സ്വ്പനങ്ങളത്രയും സലാഹിന്റെ കാലുകളിലാണ്. അതുകൊണ്ട് തന്നെ താന്‍ ആദ്യ കളിയില്‍ തന്നെ ഇറങ്ങുമെന്ന് സലാഹ് പറയുന്നു. പക്ഷെ ആരാധകരുടെ ആശങ്ക ഇനിയും വിട്ട്മാറിയിട്ടില്ല.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വായ് ആണ് ഈജിപ്തിന്റെ ആദ്യ എതിരാളികള്‍. പിന്നാലെ റഷ്യയേയും സൗദി അറേബ്യയേയും ഫറവോകള്‍ നേരിടും.
#ThePharaohs pic.twitter.com/FyOdUuqfIR
— Egypt National Football Team (@Pharaohs) June 10, 2018