Latest News

FIFA World Cup 2018: ‘ആനന്ദലബ്‌ധിയ്‌ക്ക് ഇനിയെന്ത് വേണം’; ചെല്ലാനത്തെ ആരാധകരെ തേടി മെസിയുടെ സമ്മാനം

FIFA World Cup 2018: മെസിയെ നെഞ്ചിലേറ്റുന്നവര്‍ക്ക് മെസിയുടെ തന്നെ അംഗീകാരം ലഭിക്കുക എന്നതിനേക്കാള്‍ വലിയ നേട്ടമില്ല

FIFA World Cup 2018: കൊച്ചി: ലോകത്തെമ്പാടുമെന്ന പോലെ തന്നെ മെസിയ്‌ക്കും അര്‍ജന്റീനയ്‌ക്കും കേരളത്തിലും കട്ട ആരാധകരാണുള്ളത്. പ്രിയ താരത്തിനായി ജയ് വിളിച്ചും കരഞ്ഞുമെല്ലാം അവര്‍ തങ്ങളുടെ സ്‌നേഹം അറിയിക്കും. ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന താരത്തെ നേരില്‍ കാണുക എന്നതാണ് അവരുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹവും. മെസിയെ നെഞ്ചിലേറ്റുന്നവര്‍ക്ക് മെസിയുടെ തന്നെ അംഗീകാരം ലഭിക്കുക എന്നതിനേക്കാള്‍ വലിയ നേട്ടമില്ല.

ആ അവസരമാണ് കേരളത്തിലെ മെസി ആരാധകരെ തേടിയെത്തിയിരിക്കുന്നത്. മെസിയുടെ ഔദ്യോഗിക വെബ്സൈറ്റായ മെസി ഡോട് കോം നടത്തിയ വാമോസ് മെസി മൽസരത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തില്‍ നിന്നും അപ്‌ലോഡ് ചെയ്‌ത വീഡിയോയാണ്.

വിജയിയെ മെസി ഡോട് കോമില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെല്ലാനത്തെ ഫാദര്‍ വിപിനായിരുന്നു വീഡിയോ അപ്പ് ലോഡ് ചെയ്‌തത്. വിജയിച്ച വിവരം അദ്ദേഹത്തെ സൈറ്റ് കൈകാര്യം ചെയ്യുന്നവര്‍ അറിയിച്ചിട്ടുണ്ട്. മെസിയുടെ കൈയ്യൊപ്പോടു കൂടിയ പന്തായിരിക്കും ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക.

കൊച്ചി ചെല്ലാനത്ത് മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് സമ്മാനര്‍ഹമായ വീഡിയോയില്‍ ഉള്ളത്. കട്ടൗട്ട് സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള പള്ളിയിലെ ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ഫെയ്സ്ബുക്ക് ലൈവില്‍ ഇട്ടിരുന്നു. ഇതിനാണ് സമ്മാനം.

ലോകകപ്പിനോട് അനുബന്ധിച്ച് മെസിയേയും അര്‍ജന്റീനയേയും പിന്തുണച്ച്കൊണ്ടുള്ള വീഡിയോകളാണ് മൽസരത്തിനായി വെബ്സൈറ്റ് പരിഗണിച്ചത്. ചുരുക്കപ്പട്ടികയില്‍ എത്തിയ വീഡിയോകളില്‍ കേരളത്തില്‍ നിന്ന് രണ്ടെണ്ണം കൂടിയുണ്ടായിരുന്നു. മലയാളികളുടെ വീഡിയോ നേരത്തെ കേരളത്തിലും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 messi fans from kerala wins football signed by the star himself

Next Story
‘തോളിലേറ്റിയവര്‍ തള്ളി താഴെ ഇടുമ്പോള്‍’; ആരാധകരുടെ പരിഹാസത്തില്‍ മനം നൊന്ത് ഇറാന്‍ താരം വിരമിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com