FIFA World Cup 2018: ലോകമമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാവും. റഷ്യയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്കാണ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

ടിവിയില്‍ കാണുന്നവര്‍ക്ക്

സോണി ടെന്‍2, ഇഎസ്‌പിഎന്‍ ചാനലുകളില്‍ ഫിഫാ ലോകകപ്പ് മൽസരങ്ങള്‍ ലൈവായി കാണാം. ഇഎസ്‌പിഎന്നില്‍ മലയാളം കമന്ററിയും ലഭ്യമാണ്.

ഇന്റര്‍നെറ്റില്‍ കാണുന്നവര്‍ക്ക്

ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം SoniLiv നാണ്. സോണി ലിവിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ മൽസരങ്ങളുടെ ലൈവ് സ്ട്രീമിങ് ലഭ്യമാകും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയും ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോര്‍ വഴിയും സോണിലിവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ജിയോ ടിവി ആപ്പ്

ജിയോ ഉപഭോക്താക്കള്‍ക്ക് ജിയോ ടിവിയുടെ മൊബൈല്‍ അപ്ളിക്കേഷന്‍ വഴി ഫിഫ ലോകകപ്പ് മൽസരങ്ങള്‍ ലൈവായി കാണാവുന്നതാണ്.

എയര്‍ടെല്‍ ടിവി

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ടിവി ആപ്പ് വഴി മൽസരങ്ങള്‍ ലൈവായി കാണാവുന്നതാണ്. ഹിന്ദിയിലും വിവിധ പ്രാദേശിക ഭാഷകളിലുമുള്ള കമന്ററിയും ലഭ്യമാണ്.

ജൂണ്‍ 14ന് ആരംഭിക്കുന്ന ലോക ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങുക ജൂലൈ 15 നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ