FIFA World Cup 2018 : Croatia vs Nigeria Highlights: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് വിജയ തുടക്കം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ നൈജീരിയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ മണ്‍സൂകിച്ചിന്റെ ഹെഡ്ഡര്‍ ഗോളില്‍ ലീഡ് നേടിയ ക്രൊയേഷ്യ രണ്ടാം പകുതിയില്‍ നായകന്‍ മോഡ്രിക്ക് നേടിയ പെനാല്‍റ്റി ഗോളില്‍ വിജയം ഉറപ്പിച്ചു. മികച്ച ഒരുപാട് അവസരങ്ങള്‍ വന്നു ചേര്‍ന്നെങ്കിലും ക്രിയാത്മകമായൊരു ഫുട്ബോള്‍ കാഴ്ചവെക്കാന്‍ നൈജീരിയക്ക് ആയില്ല.

Highlights :കറുത്ത കുതിരകളാകുമോ ക്രോയേഷ്യ ?

02:17 എണ്‍പത്തിയെറട്ട് മിനുട്ട് എത്തി നില്‍ക്കുമ്പോള്‍ ഒരു ആശ്വാസ ഗോളിനായി കിണഞ്ഞു പരിശ്രമിക്കുകയാണ് നൈജീരിയ.

02:12 മത്സരമാവസാന പത്ത് മിനുട്ടിലേക്ക്..
02:00 ഗോള്‍ !!റാക്കിറ്റിച്ചിന്റെ പെനാല്‍റ്റി ഗോള്‍ ! വിജയമുറപ്പിച്ച് ക്രോയേഷ്യാ..
01:59 പെനാല്‍റ്റി !! ക്രോയേഷ്യയ്ക്ക് പെനാല്‍റ്റി..
01:48 സബസ്റ്റിറ്റ്യൂഷന്‍ : ക്രൊയേഷ്യ
01:43 റാക്കിറ്റിച്ച് !! ബോക്സിലേക്ക് പോയ റാക്കിറ്റിച്ചിന്റെ മനോഹരമായ ക്രോസ് വലയിലേക്ക് പ്രതിഫലിപ്പിക്കാനുള്ള മണ്‍സൂകിച്ചിന്റെ ശ്രമം ഇന്ച്ചുകള്‍ അകലത്തില്‍ പുറത്തേക്ക്..
01:38 മറുപടി കണ്ടെത്താനുള്ള നൈജീരിയയുടെ ശ്രമങ്ങള്‍. പിന്നാലെ വന്ന രണ്ട് ശ്രമങ്ങളേയും ക്രൊയേഷ്യ വിജയകരമായി പ്രതിരോധിക്കുന്നു.
01:34 രണ്ടാം പകുതിയിലേക്ക്..
01:17 ഹാഫ് ടൈം
01:14 മത്സരം ആദ്യ പകുതിയിലേക്ക് കടക്കവേ ഏകപക്ഷീയമായ ഒരു ഗോളിന് ക്രോയേഷ്യ മുന്നിട്ടുനില്‍ക്കുകയാണ്. ക്രൊയേഷ്യക്കുമേല്‍ പറയത്തക്ക സമ്മര്‍ദമൊന്നും ചെലുത്താന്‍ നൈജീരിയക്ക് സാധിച്ചിട്ടില്ല.
01:09 ചാന്‍സ് !! ഇടത് വിങ്ങില്‍ നിന്നും റാക്കിറ്റിച്ച് കൊടുത്ത ക്രോസില്‍ ക്രോയേഷ്യയ്ക്ക് ക്ലോസ് ചാന്‍സ്.. ബോക്സിലുണ്ടായിരുന്ന ക്രമാരിച്ച് നല്‍കിയ ഹെഡ്ഡര്‍ പോസ്റ്റില്‍ നിന്നും ഇഞ്ചുകള്‍ അകലത്തില്‍ കടന്നുപോയി..
01:03  ഗോള്‍ !! ക്രോയേഷ്യക്ക് വേണ്ടി മണ്‍സൂകിച്ചിന്റെ ഹെഡ്ഡര്‍ ഗോള്‍ !
01:02  മഞ്ഞ കാര്‍ഡ് : റാക്കിറ്റിച്ച്
01:01  ക്രോയേഷ്യന്‍ മധ്യനിരയ്ക്ക് മുന്നില്‍ ആഫ്രിക്കന്‍ കരുത്തര്‍ വിയര്‍ക്കുന്ന കാഴ്ച. ത്രൂ ബോലുകളിലൂടെ നൈജീരിയന്‍ പ്രതിരോധത്തിലെ സമ്മര്‍ദത്തിലാഴ്ത്തുകയാണ് ക്രോയേഷ്യ.
00:54  റാക്കിറ്റിച്ചും മോഡ്രിക്കും അടങ്ങുന്ന ക്രോയേഷ്യന്‍ മധ്യനിരയുടെ ആധിപത്യം വ്യക്തമാണ്. ക്രോയേഷ്യയ്ക്ക് പന്തിന്മേല്‍0 കൂടുതല്‍ പൊസഷനുള്ള കളിയില്‍ മുന്നേറ്റനിരയ്ക്ക് അവസരമുണ്ടാക്കുന്നതില്‍ മാത്രമാണ് ക്രോയേഷ്യ പിഴക്കുന്നത്.
00:44  ഷോട്ട് !! ക്രോയേഷ്യ !! ബോക്സിന്റെ ഒത്ത നടുക്ക് നിന്ന് പെരിസിച്ചിന്റെ ഷോട്ട്.. നൈജീരിയന്‍ ബോക്സ് ഭേദിച്ച് പുറത്തേക്ക്.
00:37  ഇരുടീമുകള്‍ക്കും പതുക്കെയുള്ള തുടക്കം.
00:33 റഷ്യന്‍ ലോകകപ്പിന് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. താരതമ്യേന പ്രായംകുറഞ്ഞ ടീമിനെയാണ് ഇറക്കുന്നത് എങ്കിലും ഈയടുത്ത് നടന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ മറികടന്ന ടീമാണ് നൈജീരിയ. അര്‍ജന്റീനയും ഐസ്‌ലാന്‍ഡും അടങ്ങുന്ന അതെ ഗ്രൂപ്പിലാണ് ക്രോയേഷ്യവും നൈജീരിയയും ഇടംപിടിച്ചിരിക്കുന്നതും.

00:30 കിക്കോഫ്‌ !

00:28 ഫോര്‍മേഷന്‍

4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും അണിനിരക്കുന്നത്. ബാഴ്‌സലോണയുടെ ഇവാന്‍ റാക്കിറ്റിച്ചും റയല്‍ മാഡ്രിഡിന്റെ ലൂക്ക മോഡ്രിക്കും മധ്യനിരയില്‍ ഇറങ്ങി കളിക്കുമ്പോള്‍ ക്രാമരിക് അറ്റാക്കിങ് മിഡ് ആയും മണ്‍സൂകിച്ച് ഒരേയൊരു സ്ട്രൈക്കര്‍ ആയും കളിക്കും.

00:15

മോര്‍ഡിച്ചും റാക്കിറ്റിച്ചും മണ്‍സൂകിച്ചും അടങ്ങിയ അനുഭവസ്ഥരായ ഒരു നിര താരങ്ങളാണ് ക്രോയേഷ്യയ്ക്ക് വേണ്ടി കളിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ