scorecardresearch
Latest News

FIFA World Cup 2018;Colombia vs Japan Highlights: കൊളംബിയയെ വിറപ്പിച്ച് സാമുറായികള്‍ക്ക് വിജയം

FIFA World Cup 2018;Colombia vs Japan Highlights: ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രമെന്ന റെക്കോര്‍ഡ് ജപ്പാന് സ്വന്തം.

FIFA World Cup 2018;Colombia vs Japan Highlights: കൊളംബിയയെ വിറപ്പിച്ച് സാമുറായികള്‍ക്ക് വിജയം

FIFA World Cup 2018 Live streaming, Colombia vs Japan Live score: ഫിഫ ലോകകപ്പ് 2018ലെ ആറാം ദിനത്തിന്റെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ ഏഷ്യന്‍ ശക്തിയായ ജപ്പാനെ നേരിടുന്നു. ഹേമസ് റോഡ്രിഗസിന്റെ മികവില്‍ കഴിഞ്ഞ ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത കൊളംബിയ ഈ ലോകകപ്പില്‍ സ്ഥിതി മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.തുടക്കം മുതല്‍ നാടകീയമായ മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ കൊളംബിയന്‍ താരം സാഞ്ചസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. പെനാല്‍റ്റി ബോക്സില്‍ വച്ച ജപ്പാന്റെ ഷിന്‍സി കഗാവയെയുടെ ഷോട്ട് കൈകൊണ്ട് തടുത്തതിനാണ് കാര്‍ഡ്. കഗാവയെടുത്ത പെനാല്‍റ്റി ഗോളായതോടെ ഏഷ്യന്‍ ശക്തികള്‍ മുന്നില്‍ നിന്നു. മുപ്പത്തിയൊമ്പതാം മിനുട്ടില്‍ കൊളംബിയയുടെ ക്വിന്റെറോ മികച്ചൊരു ഫ്രീകിക്കിലൂടെ ഗോള്‍ മടക്കിനല്‍കി. എഴുപത്തിമൂന്നാം മിനുട്ടില്‍ ഒസാകോയുടെ ഹെഡ്ഡര്‍ ഗോളിലൂടെ ജപ്പാന്‍ വീണ്ടും ലീഡ് പിടിച്ചു. തൊണ്ണൂറ് മിനുട്ട് വരെ കിണഞ്ഞു ശ്രമിച്ചെങ്കിലും കൊളംബിയയ്ക്ക് മത്സരം വീണ്ടെടുക്കാനായില്ല. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രമെന്ന റെക്കോര്‍ഡ് ജപ്പാന് സ്വന്തം.

കൊളംബിയയെ മറികടന്ന് സാമുറായികള്‍ Highlights

7:22 ഫുള്‍ടൈം !

7:20 കൊളംബിയയുടെ ഗോളടിക്കാനുള്ള വ്യഗ്രത കടുത്ത ഫൗളുകളിലേക്ക് നീങ്ങുന്നു. ജപ്പാന് അനുകൂലമായ ഫ്രീകിക്ക് !
7:17 കളിയില്‍ അഞ്ച് മിനിട്ടിന്റെ അധികസമയം കൂടി. വിജയിക്കുകയാണ് എങ്കില്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന റെക്കോര്‍ഡ് കൂടി ജപ്പാന് സ്വന്തം.
7:15 ജപ്പാന്‍ താരത്തെ ഫൗള്‍ ചെയ്ത ഹേമസ് റോഡ്രിഗസിന് മഞ്ഞക്കാര്‍ഡ്
7:12 സബ്സ്റ്റിറ്റ്യൂഷന്‍ : ജപ്പാന്റെ ഒസാകോയ്ക്ക് പകരം ഒകാസാകി. ലെയ്സെസ്റ്റര്‍ സിറ്റി താരമാണ് ഒകാസാകി.
7:10 മത്സരം അവസാന പത്ത് മിനുട്ടിലേക്ക് പോകുമ്പോള്‍ എങ്ങനെയും സമയം നഷ്ടപ്പെടുത്തുക എന്നത് മാത്രമാണ് ലീഡ് ചെയ്യുന്ന ജപ്പാന്‍കാരുടെ ശ്രമം.
7:05 ചാന്‍സ് !! കൊളംബിയ !! ജപ്പാന്‍ ബോക്സില്‍ ഹേമസ് റോഡ്രിഗസ് എടുത്ത ഷോട്ട് ജപ്പാന്‍ പ്രതിരോധതാരം തടുക്കുന്നു. ഹേമസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കൊളംബിയയ്ക്ക് സാധിച്ചില്ല.
7:00 ഗോള്‍ ! ജപ്പാന്‍ !! യൂയ ഒസാകോ !! ഹോണ്ട എടുത്ത കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് ഒസാകോയുടെ ഗോള്‍ !!

6:58 സബ്സ്റ്റിറ്റ്യൂഷന്‍ : ജപ്പാന്റെ കഗാവയ്ക്ക് പകരം ഹോണ്ട.
6:56 ജപ്പാന്‍ പന്തിന്മേല്‍ കൂടുതല്‍ പൊസഷന്‍ നിലനിര്‍ത്താന്‍ തുടങ്ങിയതോടെ കൊളംബിയയുടെ കാലില്‍ പന്ത് ലഭിക്കുന്നേയില്ല. കൊളംബിയന്‍ പ്രതിരോധത്തിലെ പാകപ്പിഴവുകള്‍ മുതലെടുത്ത്‌ ഗോള്‍ കണ്ടെത്താം എന്നാണ് ജപ്പാന്‍ പ്രതീക്ഷ.
6:52 മഞ്ഞക്കാര്‍ഡ് : കൊളംബിയയുടെ ബറിയോസിന് മഞ്ഞക്കാര്‍ഡ്
6:50 കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ഹേമസ് ബയേണ്‍ മ്യൂണിക്കിന് വേണ്ടി ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന റയല്‍ മാഡ്രിഡ് താരമാണ്. കളി മെനയുന്നതിലും സാങ്കേതിക തികവിലും ഫിനിഷിങ്ങിലും മികവ പുലര്‍ത്തുന്ന താരത്തിന് കളിയുടെ ഗതി മാറ്റിമറിക്കാനാകും എന്ന്‍ തന്നെയാണ് അര്‍ജന്‍റീനക്കാരനായ കൊളംബിയന്‍ കോച്ച് ഹോസെ പെക്കര്‍മാന്‍ കണക്കുകൂട്ടുന്നത്.

6:46 സബ്സ്റ്റിറ്റ്യൂഷന്‍ : കൊളംബിയ ; ഗോള്‍സ്കോറര്‍ കിന്റെറോയ്ക്ക് പകരം പരുക്ക് ഭേദമായ സൂപ്പര്‍താരം ഹേമസ് റോഡ്രിഗസ്.
6:44 ജപ്പാന്‍ !! ജപ്പാന്റെ മനോഹരമായ മറ്റൊരു മുന്നേറ്റം. സെന്‍ററില്‍ നിന്ന് തുടങ്ങിയ മുന്നേറ്റം ആറോളം കൊളംബിയന്‍ താരങ്ങളെ മറികടന്ന് ബോക്സിലേക്ക്. ഇടത് ബോക്സിന്റെ കോര്‍ണറില്‍ നിന്നും പോസ്റ്റ്‌ ലക്ഷ്യമാക്കി ഒടുവിലത്തെ ടച്ച് ഗോള്‍കീപ്പര്‍ ഒസ്പിനോയുടെ ഡൈവ് ! സേവ് !
6:41 കഗാവ !! ബോറൂഷ്യാ ഡോര്‍ട്ട്മുണ്ടിന്റെ മാന്ത്രികന്‍റെ മനോഹരമായൊരു ടേണും ഗോളടി ശ്രമവും. കൊളംബിയന്‍ ബോക്സില്‍ ഇടംപിടിച്ച ജപ്പാന്‍ താരത്തിന്റെ നല്ലൊരു എഫര്‍ട്ട് !
6:36 ജപ്പാന്‍ തങ്ങളുടെ അക്രമത്തിന് മൂര്‍ച്ച കൂട്ടവേ കൊളംബിയയ്ക്ക് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തെണ്ടിവരുന്നു. കൂടുതല്‍ സമയം പന്ത് കൈവശംവച്ചുകൊണ്ട് കൊളംബിയയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രമാണ് ജപ്പാന്‍ പയറ്റുന്നത്. കൊളംബിയയുടെ കാലില്‍ പന്ത് വരുമ്പോഴൊക്കെ ഹൈ ലെവല്‍ പ്രസ്സിങ് ഗെയിം ആണ് ജപ്പാന്‍ പുറത്തെടുക്കുന്നത്.
6:32 രണ്ടാം പകുതി
6:17 ഹാഫ്ടൈം

6:16  ആദ്യപകുതി അധികസമയത്തിലേക്ക്..
6:13  പത്ത് പേരായി ചുരുങ്ങിയെങ്കിലും തങ്ങളുടെ കരുത്തിന് യാതോരു കുറവുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ.
6:10  ഗോള്‍ !! കൊളംബിയ !! ക്വിന്‍റെറോയയുടെ മനോഹരമായൊരു ഫ്രീ കിക്ക്. ജപ്പാന്‍ പ്രതിരോധ മതിലിനിറയിലൂടെയൊരു ഗ്രൗണ്ട് ഷോട്ട് ജപ്പാന്‍ പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് !
6:08  കൊളംബിയന്‍ നായകന്‍ ഫല്‍കാവോയ ഒരു മിനുട്ടിനുള്ളില്‍ തുടരെ രണ്ടാം തവണയും ജപ്പാന്‍ ബോക്സിനരികില്‍ ഫൗള്‍ ചെയ്യുന്നു. ജപ്പാന്‍ ബോക്സിന് തൊട്ട് വെളിയിലായി കൊളംബിയയ്ക്ക് അനുകൂലമായൊരു ഫ്രീ കിക്ക്.
6:05  കൊളംബിയയ്ക്ക് സമാനമായ ഫോര്‍മേഷനില്‍ തന്നെ ഇറങ്ങുക എന്നത് ജപ്പാന്‍ പരിശീലകന്‍ നിഷിനോയുടെ തന്ത്രമായിരുന്നു. കൊളംബിയന്‍ നിരയില്‍ ഒരാള്‍ കുറഞ്ഞതോടെ എന്ത് തന്ത്രപരമായ മാറ്റമാണ് ജപ്പാന്‍ കൊണ്ടുവരിക എന്നതും നിര്‍ണായകം.
6:02  സബ്സ്റ്റിറ്റ്യൂഷന്‍ : കൊളംബിയ : കുവഡ്രാഡോയ്ക്ക് പകരം ബാരിയോസ്
5:59  സ്വത്തസിദ്ധമായ അക്രമ ഫുട്ബോള്‍ തന്നെയാണ് കൊളംബിയ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. പുതിയൊരു താരത്തെ ഇറക്കിക്കൊണ്ട് കളിയില്‍ തന്ത്രപരമായ മാറ്റം വരുത്താന്‍ കൊണ്ടുവരാന്‍ കൊളംബിയ മുതിര്‍ന്നേക്കും.
5:54  ഗോള്‍നിലയിലും എണ്ണത്തിലും ഉള്ള ആധിപത്യം മുതലെടുക്കുകയാണ് ജപ്പാന്‍. വളരെ മെല്ലെയുള്ള പാസിങ് ഗേം കളിക്കുകയാണ് ജപ്പാന്‍. പന്തിന്മേല്‍ പൊസഷന്‍ കൂട്ടുകയാണ് ജപ്പാന്‍.
5:49  പത്തുപേരായി ചുരുങ്ങിയെങ്കിലും മധ്യനിരയിലും മുന്നേറ്റത്തിലും കൊളംബിയന്‍ ആധിപത്യത്തിന് കുറവില്ല. വിങ്ങുകളില്‍ കുഡ്രാഡോയും ഇസ്ക്വെര്‍ഡോയും നടത്തുന്ന മുന്നേറ്റം ജപ്പാനെ ചെറുതല്ലാത്ത രീതിയില്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. ചെറിയ ചാന്‍സുകളെ പോലും ഗോളാക്കാനുള്ള മികവുള്ള താരമാണ് കൊളംബിയന്‍ നായകന്‍ ഫല്‍കാവോ.
5:46  ജപ്പാന്‍ !! മൂന്ന് പേരായി ചുരുങ്ങിയ കൊളംബിയന്‍ പ്രതിരോധത്തെ അനായാസം മറികടക്കാന്‍ ജപ്പാനാകുന്നു. കൊളംബിയന്‍ പോസ്റ്റിലേക്ക് ജപ്പാന്‍ നടത്തിയ മികച്ചൊരു മുന്നേറ്റം ഗോളിയുടെ കൈകളിലേക്ക് വന്നു പതിച്ചു.
5:43  കൊളംബിയ !! പത്ത് പേരായി ചുരുങ്ങിയെങ്കിലും കൊളംബിയന്‍ അക്രമത്തിന് യാതൊരു തളര്‍ച്ചയുമില്ല. വലത് വിങ്ങില്‍ നിന്നും വന്ന ക്രോസ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമം ജപ്പാന്‍ ഗോളിയുടെ കൈകളിലേക്ക്. കൊളംബിയന്‍ നായകന്‍ ഫാല്‍കോയാണ് ഷോട്ടിനായി ശ്രമിച്ചത്.
5:36  ഗോള്‍ !! ജപ്പാന്‍ !! ഷിന്‍സി കഗാവ പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ കണ്ടെത്തിയിരിക്കുന്നു. ജപ്പാനില്‍ നാടകീയമായ തുടക്കം.. പത്തുപേരായി ചുരുങ്ങിയ കൊളംബിയക്ക് ഇനി കടുത്തവെല്ലുവിളികളെയാകും നേരിടേണ്ടിവരിക.
5:34  ജപ്പാന്‍ !! രണ്ടാം മിനുട്ടില്‍ ജപ്പാന്റെ മികച്ചൊരു മുന്നേറ്റം !! കഗാവയുടെ ഷോട്ട് കോളാമ്പിയയുടെ കാര്‍ലോസ് സാഞ്ചസ് ബോക്സില്‍ വച്ച് കൈകൊണ്ട് തടുക്കുന്നു.. സഞ്ചസിന് ചുവപ്പ് കാര്‍ഡ് !!
5:31  കിക്കോഫ്‌ !
5:30  കിക്കോഫിലേക്ക് കടക്കുന്നു. ഷിന്‍സി കഗാവാ എന്ന ബോറൂഷ്യാ ഡോര്‍ട്ട്മുണ്ട് സൂപ്പര്‍സ്റ്റാറില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ജപ്പാന്‍ ഇറങ്ങുന്നത്. ഷിന്‍ജി ഒകസാകി തുടങ്ങി എണ്ണംപറഞ്ഞ താരങ്ങളാണ് ജപ്പാനില്‍ കളിക്കുന്നത്.
5:24  ഫോര്‍മേഷന്‍
4-2-3-1 ഫോര്‍മേഷനിലാണ് കൊളംബിയ ഇറങ്ങുന്നത്. അതേ ഫോര്‍മേഷനില്‍ ശക്തമായ മധ്യനിരയുമായാണ് ജപ്പാനും ഇറങ്ങുന്നത്.

5:20  സൂപ്പര്‍താരം ഹേമസ് റോഡ്രിഗസ് ഇല്ലാതെയാണ് കൊളംബിയ ഇറങ്ങുന്നത്.

5:15  റഷ്യന്‍ ലോകകപ്പിന്റെ ആറാം ദിനമായ ഇന്ന്  നടക്കുന്ന മറ്റ് മത്സരങ്ങളില്‍ പോളണ്ട് സെനഗലിനേയും ആതിഥേയരായ റഷ്യ ഈജിപ്തിനേയും നേരിടും.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 live streaming colombia vs japan live score