FIFA World Cup 2018 , Brazil vs Switzerland Highlight : ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഇ മത്സരത്തില്‍ പാരമ്പര്യ ഫുട്ബോള്‍ ശക്തികളായ ബ്രസീലിനെ സ്വിറ്റ്സര്‍ലാന്‍ഡ് സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ ഫിലിപ്പ് കുട്ടീഞ്ഞോ നേടിയ ലോങ്റേഞ്ചറില്‍ കാനറികള്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ സൂബറിന്റെ ഹെഡ്ഡര്‍ ഗോളില്‍ സ്വിസ്സ് പട സമനില പിടിക്കുകയായിരുന്നു.
STATS // #BRASUI pic.twitter.com/Y25EyLi4Wu
— FIFA World Cup (@FIFAWorldCup) June 17, 2018
ഇതോടെ ഗ്രൂപ്പ് ഇ യില്‍ മൂന്ന് പോയന്റോടെ സെര്‍ബിയ ഒന്നാംസ്ഥാനക്കാരായി. ബ്രസീലും സ്വിറ്റ്സര്‍ലന്‍ഡും ഓരോ പോയന്റുമായി രണ്ടാം സ്ഥാനത്താണ്.
പറന്നുയര്‍ന്നും ചിറകറ്റുവീണും കാനറികള്‍ Highlights
01:25 ഫുള്‍ടൈം !!
FT | Honours even in Rostov-on-Don! #BRAESP pic.twitter.com/J6MRKkJm27
— FIFA World Cup (@FIFAWorldCup) June 17, 2018
01:23 ലാസ്റ്റ് ചാന്‍സ് !! സ്വിസ്സ് ബോക്സിനരികില്‍ ഫ്രീകിക്ക് ! നെയ്മര്‍ എടുത്ത മികച്ചൊരു ഫ്രീകിക്ക് ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല..
01:18 ക്ലോസ് ചാന്‍സ് !! സ്വിസ്സ് ബോക്സില്‍ ബ്രസീലിന്റെ ഒരു മനോഹര ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ തടുക്കുന്നു.. കളി അധികസമയത്തിലേക്ക്..
01:16 കളി തൊണ്ണൂറ് മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ വിജയം കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് ബ്രസീല്‍. വലത് വിങ്ങില്‍ നിന്നും വന്ന ക്രോസില്‍ ഹെഡ് കണ്ടെത്താനുള്ള നെയ്മറിന്റെ ശ്രമം സ്വിസ്സ് ഗോളി കയ്യിലൊതുക്കുന്നു.
01:09 ഷോട്ട് !! ഫെര്‍മീഞ്ഞോ !! ഇടത് വിങ്ങില്‍ നിന്നും ഫെര്മീഞ്ഞോയുടെ ഷോട്ട്.. ഇഞ്ചുകള്‍ അകലത്തില്‍ പുറത്തേക്ക്..
01:08 സബ്സ്റ്റിറ്റ്യൂഷന് : സ്വിറ്റ്സര്‍ലന്‍ഡിന്റെ സെഫറോവിക്കിന് പകരം എമ്പോളോ
01:06 സബ്സ്റ്റിറ്റ്യൂഷന് : ബ്രസീലിന്റെ ജീസസിന് പകരം ഫെര്‍മീഞ്ഞോ
00:59 സബ്സ്റ്റിറ്റ്യൂഷന് : ബെഹ്റാമിക്ക് പകരം സകറിയ
00:58 സ്വിസ്സ് താരം ബെഹ്റാമിക്ക് മഞ്ഞക്കാര്‍ഡ്.
00:55 സബ്സ്റ്റിറ്റ്യൂഷന് : ബ്രസീലിന്റെ പോളീഞ്ഞോയ്ക്ക് പകരം അഗസ്റ്റോ
00:53 ഫ്രീകിക്ക് ! ബ്രസീല്‍.. സ്വിസ്സ് ബോക്സിനരികില്‍ വച്ച് ബ്രസീലിന് ഫ്രീകിക്ക്. നെയ്മറിനെ ഫൗള്‍ ചെയ്തതിനാണ് കിക്ക്. ഷാറിന് മഞ്ഞക്കാര്‍ഡ്. നെയ്മര്‍ എടുത്ത ദുര്‍ബലമായ ഫ്രീകിക്ക് സ്വിസ്സ് പ്രതിരോധ മതിലിന്റെ കാലുകളിലേക്ക്..
00:52 അത്യന്തം അപകടകരമായ മുന്നേറ്റമാണ് ബ്രസീലിയന്‍ ഹാഫില്‍ ഷക്കീരി നയിക്കുന്നത്
00:45 സബ്സ്റ്റിറ്റ്യൂഷന് : കസ്മെയ്രോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോ
00:38 ഗോള്‍ ! ! സ്വിറ്റ്സര്‍ലന്‍ഡ് ! സൂബര്‍ ! ബ്രസീലിയന്‍ ബോക്സിലേക്ക് ഷാക്കിരി തുടുത്തുവിട്ട സെറ്റ് പീസില്‍ സൂബറിന്റെ മനോഹരമായ ഹെഡ്ഡര്‍.. സമനില വീണ്ടെടുത്ത് സ്വിസ്സ് പട !
00:36 മികച്ചൊരു സ്വിസ്സ് മുന്നേറ്റം. ബ്രസീലിയന്‍ ബോക്സില്‍ കുറിയ പാസുകള്‍ തീര്‍ത്ത സ്വിസ്സ് മുന്നേറ്റത്തെ മാഴ്സലോ തടുക്കുന്നു..കോര്‍ണര്‍
00:34 രണ്ടാം പകുതിയിലേക്ക്.. !
00:17 ഹാഫ്ടൈം !
Thoughts on the first half? #BRASUI // #WorldCup pic.twitter.com/HnZMpCYaK8
— FIFA World Cup (@FIFAWorldCup) June 17, 2018
00:16 കോര്‍ണര്‍ ! ആദ്യപകുതിയിലെ അവസാന അവസരമെന്നോണം ബ്രസീലിന് കോര്‍ണര്‍. കോര്‍ണര്‍ കിക്കില്‍ ഹെഡ് ചെയ്യാനുള്ള ശ്രമം. തിയാഗോ സില്‍വയുടെ ഹെഡ്ഡര്‍ സ്വിസ്സ് പോസ്റ്റ് താണ്ടി വെളിയിലേക്ക്.
00:14 ആദ്യപകുതി അവസാനത്തിലേക്ക് കടക്കുന്നു..
00:09 ബ്രസീലിന്റെ ഇടത് ബോക്സില്‍ നിന്നും സൂബര്‍ എടുത്ത ഷോട്ട് തിയാഗോ സില്‍വയുടെ മുഖത്തേക്ക്. അല്പസമയം തടസപ്പെട്ട ശേഷം കളി പുനരാരംഭിക്കുന്നു.
00:04 സ്വിറ്റ്സര്‍ലന്‍ഡിന്റെ ഇടത് വിങ്ങര്‍ ഷാഖിരിക്ക് മാത്രമാണ് ഇതുവരേക്കും എന്തെങ്കിലും സമ്മര്‍ദം ചെലുത്താനായത്. അറ്റാക്കിങ് സ്വഭാവമുള്ള നായകന് മാഴ്സലോയുടെ മുന്നേറ്റങ്ങള്‍ ഒരുപക്ഷെ ബ്രസീലിന് വിനയായേക്കും..
00:00 മഞ്ഞ കാര്‍ഡ് ! നെയ്മറിനെ ഫൗള്‍ ചെയ്തതിന് സ്വിസ്സ് നായകന് ലിച്സ്റ്റേയ്നര്ക്ക് മഞ്ഞക്കാര്‍ഡ്. ബ്രസീല്‍ എടുത്ത ഫ്രീക്കിക്ക് സ്വിസ്സ് പ്രതിരോധിക്കുന്നു.
23:59 കൂടുതല്‍ സമയം പന്ത് കൈവശം പെടുത്താനാണ് സ്വിറ്റ്സര്‍ലന്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍ മധ്യനിരയില്‍ കസ്മെയ്റോയുടെയും പോളീഞ്ഞോയുടെയും ഇടപെടലുകളില്‍ ബ്രസീല്‍ പന്ത് വീണ്ടെടുക്കുന്നു.
23:49 ഗോള്‍ !! കുട്ടീഞ്ഞോ !
ഇടത് വിങ്ങില്‍ നിന്നും നെയ്മറിന്റെ മുന്നേറ്റം, നെയ്മര്‍ പോളീഞ്ഞോയിലേക്ക്, പോളീഞ്ഞോയുടെ ഷോട്ട് സ്വിസ്സ് തടുക്കുന്നു പന്ത് കൈപറ്റിയ കുട്ടീഞ്ഞോയുടെ ലോങ്ങ് റേഞ്ചര്‍ ! വളഞ്ഞു പൊന്തിയ പന്ത് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക്.. ! വാട്ട് എ ഷോട്ട് !! കുട്ടീഞ്ഞോ സ്ക്രീമര്‍ !
#BRASUI pic.twitter.com/yg0nKbWFOf
— FIFA World Cup (@FIFAWorldCup) June 17, 2018
23:46 സ്വിസ്സ് ബോക്സിനടുത്ത് ബ്രസീലിന് ഫ്രീകിക്ക് !
നെയ്മറിനെ ഫൗള്‍ ചെയ്തതിനാണ് ഫ്രീകിക്ക്. നെയ്മര്‍ എടുത്ത ഫ്രീകിക്ക് സ്വിസ്സ് പ്രതിരോധ മതിലിലേക്ക്..
23:41 ബ്രസീലിന്റെ മികച്ചൊരു മുന്നേറ്റം : ഇടതുവിങ്ങില്‍ നെയ്മര്‍, നെയ്മര്‍ പന്ത് കുട്ടീഞ്ഞോയ്ക്ക് കൈമാറുന്നു. ഇടത് ബോക്സില്‍ രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് കുട്ടീഞ്ഞോയുടെ പാസ് നേരെ പോളീഞ്ഞോയിലേക്ക്. പോളീഞ്ഞോയുടെ ഷോട്ട് ! തലനാരിഴയ്ക്ക് വലത് പോസ്റ്റിന് വെളിയില്‍..
23:37 സ്വിസ്സര്‍ലാന്‍ഡിന്റെ രണ്ട് മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കി തിയാഗോ സില്‍വ
23:36 മെല്ലെ തുടങ്ങുന്ന ബ്രസീല്‍ പതുക്കെപ്പതുക്കെ തങ്ങളുടെ സ്വത്തസിദ്ധമായ അക്രമ ഫുട്ബോളിലേക്ക് കടക്കുകയാണ്. വലത് വിങ്ങില്‍ നിന്നും വില്ല്യന് കൊടുത്ത ക്രോസ് നെയ്മറിലേക്ക് എത്തിയില്ല. നെയ്മറിനെ സ്വിസ്സ് പ്രതിരോധതാരം വലിച്ചിടുന്നു. പ്രതിരോധ താരത്തിന് റഫറിയുടെ വാണിങ് !
23:33 ആദ്യ രണ്ട് മിനുട്ടില്‍ സ്വിസ്സ് മുന്നേറ്റം.
23:31 കിക്കോഫ് !
23:25 ഫോര്മേഷന്
4-2-3-1 ഫോര്‍മേഷനിലാണ് കാനറികള്‍ ഇറങ്ങുന്നത്. അതെ ഫോര്‍മേഷനില്‍ തന്നെ ഇറങ്ങാനാണ് സ്വിറ്റ്സര്‍ലന്‍ഡും തീരുമാനിച്ചിരിക്കുന്നത്.
Ten minutes to go until #BRASUI!
Where in the world are you watching the game tonight?
— FIFA World Cup (@FIFAWorldCup) June 17, 2018
23:20 സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടുന്ന ബ്രസീലിയന്‍ ടീമില്‍ പരുക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ കളിക്കും
FIFA World Cup 2018, Brazil vs Switzerland Highlights: റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്നുമായാണ് ടിറ്റോയുടെ പരിശീലനത്തിലുള്ള ബ്രസീല്‍ റഷ്യയിലേക്ക് പറന്നത്. കഴിഞ്ഞ ലോകകപ്പിലേറ്റ കനത്ത പരാജയത്തിന്റെ നാണക്കേടില്‍ നിന്നും കരകയറാന്‍ വിജയിക്കുക എന്നത് മാത്രമാകും കാനറികള്‍ക്ക് മുന്നിലുള്ള വഴി.