Uruguay vs Saudi Arabia World Cup 2018 Highlights: ഗ്രൂപ്പ് എ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഉറൂഗ്വെ സൗദി അറേബ്യയെ തോല്‍പ്പിച്ചു. ലൂയി സുവാരസാണ് ഉറൂഗ്വേയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയോട് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ട സൗദി ടീമില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്. കഴിഞ്ഞ കളിയില്‍ നിന്നും ഏറെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനും സൗദിക്ക് കഴിഞ്ഞു.
കരുത്ത് കാട്ടാതെ ഉറൂഗ്വെ Highlights
22:22: ഫുള്‍ടൈം
22:20: ഉറൂഗ്വേയ്ക്ക് കോര്‍ണര്‍
22:19: കളി അധികസമയത്തിലേക്ക് കടക്കുന്നു
22:17: തൊണ്ണൂറാം മിനുട്ടിലെക്ക് കടക്കുമ്പോള്‍ സൗദിക്ക് കോര്‍ണര്‍ !! കോര്‍ണറില്‍ നിന്നും ഹെഡ് കണ്ടെത്താന്‍ കന്നോയ്ക്ക് സാധിച്ചെങ്കിലും അത് ഉറൂഗ്വെ ഗോളിയെ മറികടക്കുന്നില്ല.
22:16: ലാറ്റിനമേരിക്കന്‍ താരങ്ങള്‍ അറേബ്യന്‍ പോസ്റ്റിന് ചുറ്റും വട്ടമിട്ട് കളിക്കുന്നുണ്ട് എങ്കിലും അവര്‍ക്ക് നല്ലൊരു ഷോട്ട് പോലും കണ്ടെത്താനാകുന്നില്ല.
22:13: കവാനി !! ക്ലോസ് !! സൗദി പ്രതിരോധങ്ങളെ മറികടന്ന് കവാനിയുടെ മികച്ചൊരു മുന്നേറ്റം ഗോള്‍കീപ്പര്‍ക്ക് നേര്‍ക്ക് നേര്‍. മുന്നോട്ടേക്ക് വന്ന ഗോള്‍കീപ്പര്‍ മികച്ചൊരു ഫൂട്ട്വര്‍ക്കില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നു.
22:10: സബ്സ്റ്റിറ്റ്യൂഷന്‍ ഉറൂഗ്വെ : മറ്റൊരു യുവതാരത്തെ പരീക്ഷിക്കുകയാണ് ഉറൂഗ്വെ പരിശീലകന്‍. ബൊക്ക ജൂനിയേഴ്സ് താരം നന്തസ്.
22:08: ഷോട്ട് !! കാവാനി !! ടോരേരയുടെ മികച്ചൊരു ഷോട്ട് കവാനിയില്‍ തട്ടി പോസ്റ്റിന് കൂടുതല്‍ അടുത്തേക്ക്. ഗോളിയുടെ സമയോചിതമായ ഇടപെടലില്‍ രണ്ടാം ഗോള്‍ ഒഴിവാക്കപ്പെട്ടു.
22:05: സബ്സ്റ്റിറ്റ്യൂഷന്‍; സൗദി അറേബ്യ ഫഹദിന് പകരം സഹ്ലാവി
22:03: സബ്സ്റ്റിറ്റ്യൂഷന്‍; സൗദി അറേബ്യ : ബാഭിറിന് പകരം കനൂ
21:58: കളിയുടെ നിരന്ത്രണം ലാറ്റിനമേരിക്കന്‍ കരുത്തരുടെ മേല്‍ വന്നുചേര്‍ന്നിരിക്കുന്നു. ലോങ്ങ് ക്രോസുകള്‍ തീര്‍ത്ത് വിങ്ങുകളില്‍ കൂടി മുന്നേറാനാണ് സൗദി ശ്രമിക്കുന്നത്. അത്തരത്തിലൊരു മുന്നേറ്റത്തെ അനുഭവസ്ഥരായ ഉറൂഗ്വേ പ്രതിരോധം അനായാസം തടുക്കുന്നു.
21:54: ഉറൂഗ്വേ പരിശീലകന്‍ ഉദ്ദേശിച്ചത് തന്ത്രപരമായ മാറ്റമാണ് എന്ന് വ്യക്തം. കഴിഞ്ഞ കുറച്ച് മിനുട്ടുകളായി സുവാരസിലേക്കും കാവാനിയിലേക്കും പന്ത് എത്തിക്കാന്‍ ഉറൂഗ്വേ മധ്യനിരയ്ക്ക് സാധിക്കുന്നുമുണ്ട്.
21:50: മധ്യനിരയില്‍ കൂടുതല്‍ ശക്തി പകരുന്നതാണ് പുതിയ മാറ്റം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ് ആഴ്സണല്‍ താരമായ ടോരേര ഇറ്റാലിയന്‍ ക്ലബ്ബായ ജെനോവയുടെ ലാക്സാള്‍ട്ട് അറ്റാക്കിങ് സ്വഭാവമുള്ള മിഡ്ഫീല്‍ഡറാണ്.
21:46: ഡബിള്‍ സബ്സ്റ്റിറ്റ്യൂഷന്‍ ഉറൂഗ്വെ : റോഡ്രിഗസിന് പകരം ലാക്സാള്‍ട്ട്, വെസിനോയ്ക്ക് പകരം ടോരേര
21:43: മധ്യനിരയിലെ കരുത്തിലാണ് സൗദി ഉറൂഗ്വെയെ തടുക്കുന്നത്. ആളെണ്ണത്തില്‍ കൂടുതലുള്ള സൗദി മധ്യനിരയാണ് കൂടുതല്‍ സമയം പന്ത് കൈവശം വെക്കുന്നത്. ഗോളിനായി ഉറൂഗ്വെ ആശ്രയിക്കുന്ന സുവാരസിലേക്കും കാവാനിയിലേക്കും അധികം പന്ത് എത്തുന്നില്ല.
21:38: ഓ ക്ലോസ് !! സുവാരസിന്റെ സെറ്റ് പീസ് സൗദി പ്രതിരോധത്തില്‍ തട്ടി പോസ്റ്റിലേക്ക്.
സൗദി ഗോളിയുടെ കൃത്യമായ ഇടപെടല്‍ ഉറൂഗ്വേയുടെ രണ്ടാം ഗോളവസരം തഴയുന്നു.
21:37: സൗദി ബോക്സിനരികില്‍ ഉറൂഗ്വെയ്ക്ക് അനുകൂലമായൊരു ഫ്രീകിക്ക്. സാഞ്ചസിനെ ഫൌള്‍ ചെയ്തത്തിനാണ് സെറ്റ് പീസ് അനുവദിച്ചത്.
21:34: രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സൗദിക്ക് അനുകൂലമായൊരു കോര്‍ണര്‍. ദുര്‍ബലമായ സെറ്റ് പീസിന്മേല്‍ ഉറൂഗ്വെ പന്തിന്റെ നിയന്ത്രണം വീണ്ടെടുത്തു.
21:33: ഇരു ടീമുകളിലും മാറ്റമൊന്നുമില്ലാതെ രണ്ടാം പകുതി
21:17: ഹാഫ് ടൈം
Key stats:
@LuisSuarez9 is the first player to score for @Uruguay at three World Cups
We've had ANOTHER goal from a set-piece at this #WorldCup#URUKSA pic.twitter.com/H22ZvQxtEX
— FIFA World Cup (@FIFAWorldCup) June 20, 2018
21:14: ആദ്യ പകുതി അധികസമയത്തിലേക്ക്
21:12: കാല് കൂടുതല്‍ നീട്ടി വെച്ചതിനിടയിലാണ് സൗദി താരം ജസ്സിമിന് പരുക്കേറ്റത്. പരുക്കേറ്റ താരത്തെ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോയി.
21:10: സൗദി താരത്തിന് പരുക്ക്
21:08: ഉറൂഗ്വേയ്ക്ക് വേണ്ടി 52ാം ഗോള്‍ നേടിയ സുവാരസ് മറ്റൊരു റെക്കോര്‍ഡിനും കൂടി അര്‍ഹനായിരിക്കുന്നു. രാജ്യത്തിനുവേണ്ടി മൂന്ന് ലോകകപ്പുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ താരമാണ് സുവാരസ്.
21:04: ഉറൂഗ്വെ ബോക്സില്‍ നല്ല രീതിയില്‍ സമ്മര്‍ദം ചെലുത്താന്‍ സൗദിക്ക് സാധിക്കുന്നുണ്ട്. സൗദിയുടെ നാല് താരങ്ങള്‍ ഉറൂഗ്വെ ബോക്സില്‍ പന്ത് പാസ് ചെയ്ത് കളിക്കുന്നു. പക്ഷെ ഒരു ഷോട്ട് അടിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഒടുവില്‍ ഉറൂഗ്വേയുടെ ക്ലിയറന്‍സ് !
20:58: ചാന്‍സ് !! സൗദി !! സൗദിയുടെ മികച്ചൊരു മുന്നേറ്റം.. ഇടത് വിങ്ങില്‍ നിന്നും യാസര്‍ എടുത്ത ക്രോസ് പോസ്റ്റിലേക്ക് കയറ്റാന്‍ ഹതന്റെ ശ്രമം.. ഉറൂഗ്വെ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചെങ്കിലും ഹതന്റെ ഷോട്ട് ലക്‌ഷ്യം കാണുന്നില്ല.
20:57: ഒരു മറുപടി ഗോള്‍ നേടാനുള്ള കടുത്ത ശ്രമത്തിലാണ് സൗദി.
20:53: ഗോള്‍ !! ലൂയിസ് സുവാരസ് !! സാഞ്ചസ് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് കയറ്റി സുവാരസ്.. ബാഴ്‌സലോണ താരം റഷ്യയില്‍ അക്കൗണ്ട് തുറന്നിരിക്കുന്നു.
20:50: ഉറൂഗ്വേയുടെ മികച്ചൊരു മുന്നേറ്റം പന്ത് കൈവശപ്പെടുത്തിയ റോഡ്രിഗസ് ഇടതു വിങ്ങിലെ മുന്നേറുന്നു. സുവാരസിന് ഒരു ത്രൂ. സുവാരസില്‍ നിന്ന് കാവാനി പന്ത് കൈപറ്റുന്നു. കവാനിയുടെ ഷോട്ട് ഉറൂഗ്വേ തടുക്കുന്നു.
20:45: മത്സരം പതിനഞ്ച് മിനുട്ടിലേക്ക് പുരോഗമിക്കുമ്പോള്‍ പന്ത് കൂടുതല്‍ സമയവും മധ്യനിരയിലാണ്. ഉറൂഗ്വേ നല്ലൊരു പൊസഷന്‍ ആസ്വദിക്കുന്നുണ്ടെങ്കിലും മികച്ച മുന്നേറ്റങ്ങളൊന്നും കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
20:40: ജയം അനിവാര്യമായ സൗദി അറേബ്യ നാല് മാറ്റങ്ങളുമായാണ് ഇറങ്ങിയിരിക്കുന്നത്.
20:37: ഉറൂഗ്വേ പോസ്റ്റിനരികില്‍ നല്ലൊരു പൊസീഷനില്‍ സൗദിക്ക് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യം കണ്ടില്ല.
20:35: ബാഴ്‌സലോണ സൂപ്പര്‍താരം ലൂയിസ് സുവാരസിന് ഇത് നൂറാമത് രാജ്യാന്തര മത്സരമാണ്.
20:34: ആദ്യ മിനുട്ടുകളില്‍ തന്നെ സൗദിയും രണ്ട് നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
20:32: ഒന്നാം മിനുട്ടില്‍ തന്നെ സുവാരസിന്റെ ഒരു ഷോട്ട് സൗദി ഫുള്‍ബാക്കില്‍ തട്ടി പുറത്തേക്ക്..
20:31: കഴിഞ്ഞ കളിയില്‍ നിന്നും രണ്ട് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഉറൂഗ്വേ ഇറങ്ങുന്നത്.
ഈജിപ്തിനെതിരെ സബ്സ്റ്റിറ്റ്യൂട്ടായ സാഞ്ചസും റോഡ്രിഗസും ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.
20:30: കിക്കോഫ് !
20:20: ഫോര്‍മേഷന്‍
കഴിഞ്ഞ കളിയില്‍ സ്വീകരിച്ച അതെ ഫോര്‍മേഷന്‍ തന്നെയാണ് ഇരു ടീമുകളും ഈ കളിയിലും സ്വീകരിക്കുന്നത്. 4-4-2 എന്ന ഫോര്‍മേഷനില്‍ ഉറൂഗ്വേയും 4-5-1 ഫോര്‍മേഷനില സൗദിയും ഇറങ്ങും

ആദ്യ മത്സരത്തില്‍ ഏറ്റ കടുത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സൗദി ഇറങ്ങുന്നത്. ആദ്യ മത്സരം ഒരേയൊരു ഗോളിന് വിജയിച്ച ഉരൂഗ്വേയ്ക്ക് ഇതുവരെ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.