FIFA World Cup 2018 Highlights Spain vs Portugal Highlights: ഐബീരിയന്‍ ഡര്‍ബിയില്‍ തുല്യത പാലിച്ച് സ്‌പെയിനും പോര്‍ച്ചുഗലും. ആവേശം കടലുപോലെ അലയടിച്ച മത്സരത്തില്‍ ആരും തോല്‍ക്കാതെ നിന്നെങ്കിലും ജയിച്ചത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന മനുഷ്യനായിരുന്നു. ടിക്കി ടാക്കയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്ക് സ്‌പെയിന്‍ മറുപടി നല്‍കിയപ്പോള്‍ ക്രിസ്റ്റിയാനോ എന്ന ഒരു പേരില്‍ എന്തുകൊണ്ട് ആരാധകര്‍ ഇത്രയധികം വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് ക്രിസ്റ്റിയാനോയും ഉത്തരം നല്‍കി.

ഇരുകൂട്ടരും വാശിയോടെ പോരാടിയപ്പോള്‍ പിറന്നത് ആറു ഗോളുകള്‍. രണ്ടു ഭാഗത്തും മൂന്നു ഗോള്‍ വീതം. ലോകകപ്പിലെ ആദ്യ ഹാട്രിക് തികച്ച ക്രിസ്റ്റ്യാനോയും ഇരട്ട ഗോള്‍ തികച്ച ഡീഗോ കോസ്റ്റയും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് സമ്മാനിച്ചു. 4 (പെനാല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഗോളുകള്‍. ഇതിന് മറുപടിയായി 24, 55 മിനിറ്റുകളിലാണ് ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോള്‍. 58-ാം മിനിറ്റില്‍ നാച്ചോയുടെ വകയായിരുന്നു സ്പെയിന്റെ മൂന്നാം ഗോള്‍.

സ്‌പെയിന്‍ തോറ്റില്ല, പക്ഷെ ക്രിസ്റ്റ്യാനോ ജയിച്ചിരിക്കുന്നു

ഫുള്‍ ടെെം: ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് ഗോളോടെ അവസാന നിമിഷം സമനില പിടിച്ച് പോർച്ചുഗല്‍. അവസാന നിമിഷങ്ങളില്‍ നടത്തിയ സബ്ല്സ്റ്റിറ്റ്യൂഷനുകള്‍ സ്പെയിന് വിനയായി.

00:49 സ്പെയിന്‍ കളിയുടെ വേഗത കുറക്കുന്നു. പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് ചുറ്റും സ്പെയിനിന്റെ പാസിങ് പരിശീലനം..
00:46 ഗോള്‍ !! നാച്ചോ !! സ്പെയിന്‍ മുന്നില്‍ ! പോര്‍ച്ചുഗല്‍ ബോക്സില്‍ സ്പെയിനിന്റെ വേഗത്തിലുള്ള പന്ത് കൈമാറ്റങ്ങള്‍. ഒടുവില്‍ വലത് വിങ്ങില്‍ മുന്നേറിയ പുള്‍ബാക്ക് നാച്ചോവിന്റെ ലോങ്റേഞ്ച് ഷോട്ട് പോര്‍ച്ചുഗലിന്റെ ഇടത് വിങ്ങിലേക്ക്.. വഴങ്ങിയ പെനാല്‍റ്റിക്ക് കാവ്യാത്മകമായ പകരം വീട്ടല്‍..
00:41 ഗോള്‍ !! സ്പെയിന്‍ !! ഡിയാഗോ കോസ്റ്റ !! വേഗത്തില്‍ സെറ്റ് പീസ്‌ എടുക്കാനുള്ള ഇനിയെസ്റ്റയുടെ തന്ത്രം വിജയം കണ്ടു. പന്ത് ഹെഡ് ചെയ്ത ബുസ്ക്വെറ്റ്സ് കോസ്റ്റയ്ക്ക് ഗോളിനുള്ള വഴിയൊരുക്കുന്നു. ക്ലോസ് റേഞ്ചില്‍ കോസ്റ്റ വീണ്ടും !
00:40 കളിയുടെ വേഗത കുറയ്ക്കുക എന്ന മറുതന്ത്രമാണ് സ്പെയിന്‍ സ്വീകരിക്കുന്നത്. പോര്‍ച്ചുഗീസ് ബോക്സിനരികില്‍ സ്പെയിനിന് ഫ്രീകിക്ക് !
00:38  സ്പെയിനിനെ കൂടുതല്‍ പ്രസ് ചെയ്യ്യുന്ന രീതിയിലേക്ക് പോര്‍ച്ചുഗീസിന്റെ തന്ത്രപരമായ മാറ്റം. പന്ത് കൈവശമുള്ള സ്പാനിഷ് താരത്തെ രണ്ടും മൂന്നും പോര്‍ച്ചുഗീസ് താരങ്ങളാണ് വലയുന്നത്. സമ്മര്‍ദത്തിലാകുന്ന സ്പെയിനില്‍ നിന്നും പന്ത് വീണ്ടെടുത്ത് മുന്നേറാനാണ് പോര്‍ച്ചുഗല്‍ ശ്രമിക്കുന്നത്.
00:35  ആദ്യ പകുതിയില്‍ മികച്ച പന്തടക്കത്തോടെയാണ് സ്പെയിന്‍ കളിച്ചത് എങ്കിലും ഗോള്‍നില പോര്‍ച്ചുഗലിന് അനുകൂലം.


00:33  വീണ്ടും സമനില പിടിക്കാന്‍ സ്പെയിന്‍ നോക്കുമ്പോള്‍ ലോകകപ്പില്‍ ഒരു ഹാട്രിക് സ്വന്തമാക്കാനാകും ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇനിയുള്ള ശ്രമം.
00:32  രണ്ടാം പകുതി ആരംഭിക്കുകയായി
00:16  ഹാഫ് ടൈം

00:14  ഗോള്‍ !! അവിശ്വസനീയം സി ആര്‍ 7 !! ഡേവിഡ്‌ ഡി ഗയയെ നിഷ്പ്രഭമാക്കിക്കൊണ്ട് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഗോള്‍ ! ബോക്സിലേക്ക് ഒട്ടയാളായി കുതിച്ച ക്രിസ്ത്യാനോ പോസ്റ്റിന്റെ ഇടത് കോര്‍ണറിലേക്ക് ഷോട്ട് തുടുക്കുകയായിരുന്നു. അനായാസം ഷോട്ട് കൈവശപ്പെടുത്താമെന്ന ഡി ഗയയുടെ കണക്കുകൂട്ടല്‍ പിഴച്ചു.. പന്ത് പോസ്റ്റിനകത്തേക്ക്..

00:09 പാസിങ് ഗെയിമില്‍ പോര്‍ച്ചുഗലിനെ മുഴുവനായി പിച്ചിന്റെ ഒരു ഭാഗത്തേക്ക് ചുരുക്കുന്ന സ്പെയിന്‍ തന്ത്രം ഫലം കാണുന്നു. സെര്‍ജിയോ രാമോസും പിക്വെയും അടങ്ങുന്ന പ്രതിരോധ നിരക്കാരില്‍ നിന്നും അപ്രതീക്ഷിത ക്രോസുകള്‍ ജനിക്കുന്നു. വിങ്ങുകളില്‍ മനോഹരമായ ത്രൂകളും പാസും കണ്ടെത്താന്‍ സില്‍വയും ഇനിയെസ്റ്റയും. റഷ്യയിലും തങ്ങളെ എഴുതിത്തള്ളേണ്ടതില്ല എന്ന് പറയുന്ന മനോഹരമായ പ്രകടനമാണ് സ്പെയിന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
00:03  ടിക്കി ടാക്ക തീര്‍ന്നില്ലെടാ മക്കളെ !! സ്പെയിനിന്റെ മനോഹരമായ പൊസഷന്‍ ഗെയിമില്‍ അന്താളിച്ച് നില്‍ക്കുകയാണ് പോര്‍ച്ചുഗീസ് പട. പാസിങ്ങിന്റെ അറ്റത്ത് ഇനിയെസ്റ്റയുടെ മികച്ചൊരു ഗോള്‍ ശ്രമം. ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് വെളിയിലേക്ക്..
23:58  ഇസ്കോയ്ക്ക് നേരെ പോര്‍ച്ചുഗീസ് ഫൗള്‍ ! ബ്രൂണോ ഫെര്‍ണാണ്ടസിന് മഞ്ഞക്കാര്‍ഡ്. ഡേവിഡ്‌ സില്‍വയുടെ സെറ്റ് പീസ്‌ പോര്‍ച്ചുഗീസ് പ്രതിരോധത്തില്‍ തട്ടി പുറത്തേക്ക്
23:52  ഗോള്‍ !! സ്പെയിന്‍ !! ഡിയാഗോ കോസ്റ്റയുടെ ഒറ്റയാള്‍ മുന്നേറ്റത്തില്‍ സ്പെയിന്‍ സമനില കണ്ടെത്തി.. ബുസ്ക്വേറ്റ്സ് നല്‍കിയ പാസിലായിരുന്നു ഡിയാഗോ കോസ്റ്റയുടെ മുന്നേറ്റം. കോസ്റ്റയെ തടുക്കാന്‍ ചെന്ന പോര്‍ച്ചുഗീസ് താരം പെപ്പെ മൈതാനത്ത് വീണ് കിടക്കുമ്പോഴായിരുന്നു കോസ്റ്റയുടെ മുന്നേറ്റം. ഫൗള്‍ പരിശോധിക്കാനുള്ള പോര്‍ച്ചുഗല്‍ ആവശ്യം പരിഗണിക്കപ്പെട്ടു. വീഡിയോ അടിസ്റ്റന്റിന്റെ വിധിയില്‍ സ്പെയിനിന് ഗോള്‍.

23:51  ലെഫ്റ്റ് വിങ്ങില്‍ ഇനിയെസ്റ്റയുടെ മുന്നേറ്റം. ബോക്സിന്റെ സെന്‍ററിലേക്ക് ചെയ്ത പാസ് പോര്‍ച്ചുഗല്‍ ക്ലിയര്‍ ചെയ്യുന്നു. പോര്‍ച്ചുഗലിന്റെ കൗണ്ടര്‍ അറ്റാക്ക്. ഇടതുവിങ്ങില്‍ കുതിച്ചു പാഞ്ഞ ക്രിസ്ത്യാനോ ആളൊഴിഞ്ഞ സെന്‍ററിലേക്ക് പാസ് ചെയ്യുന്നു. സ്പെയിനീന്റെ ക്ലിയറന്‍സ് !
23:49  റൊണാള്‍ഡോയുടെ സെറ്റ് പീസ്‌ സ്പെയിനിന്റെ പ്രതിരോധ വാളില്‍ തട്ടി പ്രതിഫലിക്കുന്നു.
23:48  ബുസ്ക്വെറ്റ്സിന് മഞ്ഞ കാര്‍ഡ്. സ്പെയിന്‍ ഹാഫില്‍ പറങ്കികള്‍ക്ക് ഫ്രീകിക്ക് !
23:45  പോര്‍ച്ചുഗലിന് കൗണ്ടര്‍ അറ്റാക്കിനുള്ള വഴിയൊരുങ്ങിയെങ്കിലും അവസരം നഷ്ടമാകുന്നു. സ്പെയിന്‍ ക്ലിയറന്‍സ്
23:42  പോര്‍ച്ചുഗലിന്റെ ഇടത് ബോക്സില്‍ സ്പെയിനിന് കോര്‍ണര്‍. വലിയ ഷോട്ടിന് മുതിരാതെ പന്ത് ഷോട്ട് പാസ് ചെയ്ത് ബോക്സിലേക്ക് കയറാന്‍ സ്പെയിനിന്റെ ശ്രമം. പോര്‍ച്ചുഗല്‍ പ്രതിരോധത്തിന്റെ അനായാസ ക്ലിയറന്‍സ്.

23:35  രണ്ടാം മിനുട്ടില്‍ വഴങ്ങിയ ഗോള്‍ തിരിച്ചടക്കാനാണ് സ്പെയിനിന്റെ ശ്രമം. സ്വത്തസിദ്ധമായ പാസിങ് ഫുട്ബോളില്‍ കളി മെനയുന്ന സ്പെയിന്‍ ഡേവിഡ്‌ സില്‍വയിലൂടെ ഒരു ഷോട്ടിന് മുതിരുന്നു.

23:32 ഗോള്‍ !! സിആര്‍ 7 ! ഡേവിഡ്‌ ഡി ഗയയെ കബളിപ്പിച്ച് ക്രിസ്ത്യാനോയുടെ പെനാല്‍റ്റി ഗോള്‍ !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook