scorecardresearch
Latest News

FIFA World Cup 2018 , Denmark vs Peru Highlights: കളിച്ചത് പെറു, വിജയിച്ചത് ഡെന്മാര്‍ക്ക്‌

FIFA World Cup 2018 Live Score, Denmark vs Peru Live Streaming: സൈമണ്‍ തൊറപ്പ് നയിക്കുന്ന ഡെന്മാര്‍ക്ക്‌ ഇറങ്ങുന്നത് ടോട്ടന്‍ഹാമിന്റെ ക്രിസ്ത്യന്‍ എറിക്‌സണില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്.

FIFA World Cup 2018 , Denmark vs Peru Highlights: കളിച്ചത് പെറു, വിജയിച്ചത് ഡെന്മാര്‍ക്ക്‌

FIFA World Cup 2018 Live Score, Denmark vs Peru Live Streaming: ഗ്രൂപ്പ് സി മത്സരത്തില്‍ പെറുവും ഡെന്മാര്‍ക്കും ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന് വിജയം. പോള്‍സണ്‍ കണ്ടെത്തിയ ഒരൊറ്റ ഗോളിലാണ് ഡെന്മാര്‍ക്ക്‌ വിജയിക്കുന്നത്. മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ യോഗ്യത നേടിയ പെറു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എങ്കിലും വിജയം ഡെന്മാര്‍ക്കിനായിരുന്നു.

പെറു X ഡെന്മാര്‍ക്ക്‌ ലൈവ് കമന്‍ററി Highlights

23:24 ഫുള്‍ ടൈം !! ഡെന്മാര്‍ക്ക്‌ വിജയിച്ചു.

23:16 തൊണ്ണൂറ് മിനുട്ടുകളിലേക്ക് അടുക്കുമ്പോള്‍ പെറുവിന്റെ ആക്രമണ ഫുട്ബോളില്‍ മാറ്റൊന്നുമില്ലാതെ തുടരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പെറു ഗോള്‍നിലയില്‍ പിന്നിട്ട് നില്‍ക്കുന്നു എന്നതാണ് ഫുട്ബോളിനെ അത്തരത്തിലൊരു കളിയാക്കുന്നത്. അതിലെ വിധി വേറിട്ടതാകുമ്പോഴും സൗന്ദര്യം ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതാകുന്നു.. പലപ്പോഴും പരാജയപ്പെട്ടവരുടെ കൂടെയും..
23:14 പെറുവിന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളെ ഡെന്മാര്‍ക്ക്‌ ഗോളി തടുക്കുന്നു..
23:08 ഗുരേരോ !! ഡെന്മാര്‍ക്ക്‌ പോസ്റ്റില്‍ ഒരു ഗുരേരോയന്‍ സൗന്ദര്യം. പെറുവിന്റെ മികച്ചൊരു മുന്നേറ്റം ഗുവേരോയിലേക്ക്. മൂന്ന് ഡെന്മാര്‍ക്ക്‌ താരങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് ഗുരേരോയുടെ മനോഹരമായൊരു ബാക്ക്ഹീല്‍. പന്ത് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ഡെന്മാര്‍ക്ക്‌ പോസ്റ്റുകള്‍ താണ്ടി പോകുമ്പോള്‍ ഗുരേരോയുടെ മുഖത്ത് കടുത്ത നിരാശ നിഴലിടുന്നു…
22:58 ഡെന്മാര്‍ക്ക്‌ പോസ്റ്റിനരികില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ് പെറു, ഡെന്മാര്‍ക്ക്‌ വരുത്തുന്ന വിനകള്‍ മുതലെടുക്കാനാണ് പെറുവിന്റെ ശ്രമം.
22:51 സബ്സ്റ്റിറ്റ്യൂഷന്‍ ഫ്ലോറസിന് പകരം ഗുരേരോ. പെറുവിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഗുരേരോ.
22:48 ഗോള്‍ !! ഡെന്മാര്‍ക്ക്‌ ലീഡ് !! ഇടത് വിങ്ങില്‍ മുന്നേറിയ പോള്‍സണ്‍ ഗോള്‍കീപ്പറെ മറികടന്ന് ഷോട്ട് തുടുക്കുന്നു..

22:45 ചാന്‍സ് !! ഡെന്മാര്‍ക്ക്‌ പോസ്റ്റില്‍ കടുത്ത സമ്മര്‍ദം തീര്‍ത്ത് പെറു. ബോക്സിനകത്ത് കറിലോയുടെ ഫൈന്‍ ടച്ച് ഫ്ലോറസിന്റെ കാല്‍ക്കലേക്ക്. പോസ്റ്റിനരികില്‍ ലഭിച്ച ചാന്‍സ് മുതലെടുക്കാന്‍ ഫ്ലോറന്‍സിനായില്ല.
22:41 പെറുവിന്റെ ഹാഫില്‍ ഡെന്മാര്‍ക്കിന് അനുകൂലമായ ഫ്രീകിക്ക്.
എറിക്സണ്‍ എടുത്ത ഫ്രീകിക്ക് കൃത്യമായി പെറു താരത്തിന്റെ കാല്‍ക്കലേക്ക്.
22:34 ആദ്യ പകുതിയില്‍ കൂടുതല്‍ അവസരമുണ്ടാക്കിയത് പെറു ആണെങ്കിലും പന്തടുക്കത്തില്‍ മുന്നില്‍ ഡെന്മാര്‍ക്ക്‌ ആണ്.

22:34 രണ്ടാം പകുതി /strong>
22:18 ഹാഫ് ടൈം
22:14  പെനാല്‍റ്റി !! പെറുവിന് പെനാല്‍റ്റി ! നാല്‍പത്തിയഞ്ചാം മിനുട്ടില്‍ വീഡിയോ റിവ്യൂ സിസ്റ്റത്തിലൂടെയാണ് പെനാല്‍റ്റി അനുവദിക്കപ്പെട്ടത്. കുവേവയുടെ പെനാല്‍റ്റി കിക്ക് പുറത്തേക്ക്.

22:08  ഫ്രീ കിക്ക് !! റെനാറ്റോ ടാപിയയുടെ ഫൗളില്‍ ഡെന്മാര്‍ക്കിന് ഫ്രീ കിക്ക്.. ഡെന്മാര്‍ക്കിന്റെ സെറ്റ് പീസ്‌ പെറുവിന്റെ പ്രതിരോധ മതിലില്‍ തട്ടി പ്രതിഫലിക്കുന്നു.
21:59  ചാന്‍സ് !! പെറുവിന് ക്ലോസ് ചാന്‍സ് !! കറിലോയുടെ മനോഹരമായ ത്രൂ ബോള്‍ ഫര്‍ഫാന്റെ കാലിലേക്ക്. സ്ട്രൈക്കര്‍ ഷോട്ടിന് മുതിരുന്നു. ഡെന്മാര്‍ക്ക്‌ ഗോള്‍കീപ്പറുടെ സേവ് !
21:54 ഡെന്മാര്‍ക്ക്‌ കളി വീണ്ടെടുക്കുന്നു. പതുക്കെ കളി മെനയാനുള്ള ഡെന്മാര്‍ക്കിന്റെ ശ്രമം. കോര്‍ണര്‍ കിക്കിലേക്ക് വഴി വെച്ചുവെങ്കിലും പെറു പ്രതിരോധം ക്ലിയര്‍ ചെയ്യുന്നു.

21:49 കോര്‍ണര്‍ ! ഡെന്മാര്‍ക്ക്

ഡെന്മാര്‍ക്കിന് അനുകൂലമായ കോര്‍ണര്‍ പെറു ഗോളി ഗലീസി തട്ടി തെറിപ്പിക്കുന്നു.

21:45 പെറുവിന് അനുകൂലമായ മുന്നേറ്റങ്ങള്‍. ഇരുവിങ്ങുകളിലും എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ മുന്നേറുന്ന പെറുവിനെ പ്രതിരോധിക്കാന്‍ സ്കാന്‍ഡിനേവിയന്‍ രാഷ്ട്രം ബുദ്ധിമുട്ടുന്നു.

21:39 വശ്യമായ ലാറ്റിനമേരിക്കാന്‍ ഫുട്ബോള്‍ സൗന്ദര്യവുമായാണ് പെറൂവിയന്‍ പട പുറത്തെടുക്കുന്നത്.വ വേഗത്തിനോടൊപ്പം ക്രിയാത്മകമായ പാസിങ്ങുകളും കാഴ്ചവെക്കുകയാണ് പെറു. ഡെന്മാര്‍ക്കിന്റെ ഉയരകൂടുതലിന്റെ മെച്ചത്തെ പൂര്‍ണമായും കവച്ചുവെക്കാന്‍ അവര്‍ക്കാകുന്നു.
21:35 അഞ്ച് മിനുട്ട് പിന്നിടുമ്പോള്‍ ഇരു ടീമുകളും സ്കോറിങ് അവസരമൊരുക്കാനുള്ള ശ്രമത്തിലാണ്. ഡെന്മാര്‍ക്ക്‌ വിങ്ങിലൂടെ കറിയോയുടെ മികച്ചയൊരു മുന്നേറ്റത്തിനും യോട്ടുന്റെ ലോങ്റേഞ്ചര്‍ ശ്രമത്തിനും റഷ്യയിലെ മോര്‍ഡോവിയാ അരീന സാക്ഷ്യംവഹിച്ചു.

21:30 കിക്കോഫ്‌

21:25 ഫോര്‍മേഷന്‍
4-2-3-1 എന്ന ഫോര്‍മേഷനിലാണ് പെറു ഇറങ്ങുക. 4-3-3 ഫോര്‍മേഷനില്‍ പെറുവിനെ നേരിടാനാണ് ഡെന്മാര്‍ക്ക്‌ ഒരുങ്ങുന്നത്.

21:20 ലൈനപ്പ്

21:15 ഡെന്മാര്‍ക്ക്‌ ആരാധകര്‍ സ്റ്റേഡിയത്തില്‍

FIFA World Cup 2018 Live Score, Denmark vs Peru Live Streaming: വടക്കേയമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പെറു ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. നായകനും പ്രധാന ഗോള്‍ സ്കോററുമായ പ‍ൗലോ ഗുവേറെരോയുടെ മികവിലായിരുന്നു പെറുവിന്റെ ലോകകപ്പ് പ്രവേശം. അര്‍ജന്‍റീനന്‍ പരിശീലകനായ റികാര്‍ഡോ ഗരേസയാണ് പെറുവിന്റെ ലോകകപ്പ് ജൈത്രയാത്രയ്ക്കുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്.
ഏറ്റവും സംഘടിതമായ സ്കാന്‍ഡിനേവ്യന്‍ ടീമാണ് ഡെന്മാര്‍ക്ക്‌. സൈമണ്‍ തൊറപ്പ് നയിക്കുന്ന ടീം ഇറങ്ങുന്നത് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാമിന്റെ ക്രിസ്ത്യന്‍ എറിക്‌സണില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 live score streaming denmark vs peru den vs per live streaming