Latest News

Belgium vs Panama FIFA World Cup Highlights: പനാമ കനാലില്‍, വരവറിയിച്ച് ‘റെഡ് ഡെവിള്‍സ്’ (3-0)

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 43 ഗോളുകളുമായി യൂറോപിലെ ടോപ്‌സ്കോറര്‍മാരായിരുന്നു ബെല്‍ജിയം.

FIFA World Cup 2018 Live Streaming Score Belgium vs Panama Live Score: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ പനാമയെ തകര്‍ത്തു ബെല്‍ജിയത്തിന് വിജയം. സുവര്‍ണ തലമുറ എന്ന് വിളിക്കപ്പെടുന്ന ഒരു നിര താരങ്ങളുമായെത്തിയ ബെല്‍ജിയം മികച്ച അക്രമ ഫുട്ബോള്‍ ആണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടില്‍ മെര്‍ട്ടെന്‍സിന്റെ സൂപ്പര്‍ വോളിയിലാണ് ബെല്‍ജിയം അക്കൗണ്ട് തുറന്നത്. പിന്നീട് ലുകാക്കുവിലൂടെ ബെല്‍ജിയം ഗോള്‍നില ഇരട്ടിപ്പിച്ചു. മിനുട്ടുകള്‍ക്കകം തന്നെ ലുകാക്കു തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി. പരുക്കേറ്റ നായകന്‍ വിന്സന്റ് കമ്പനിയില്ലാതെയാണ് ബെല്‍ജിയം ഇറങ്ങിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അമേരിക്കയെ മുട്ടുകുത്തിച്ച പനാമയ്ക്ക് ഇത് ആദ്യ ലോകകാപ്പാണ്.

കരുത്ത് തെളിയിച്ച് ബെല്‍ജിയം മത്സരത്തിന്റെ Highlights

22:23 ഫുള്‍ടൈം !

22:22 ഷോട്ട് ! പനാമ ! ബെല്‍ജിയം കീപ്പര്‍ കോട്ട്വ തന്റെ ലൈനിന് പുറത്താണെന്ന് കണ്ട പനാമ താരം തങ്ങളുടെ ഹാഫില്‍ നിന്നും ഷൂട്ട്‌ ചെയ്യുന്നു. തിരികെ പോസ്റ്റിലെത്തിയ കോട്ട്വ പന്ത് പുറകിലേക്ക് തട്ടിയിടുന്നു.
22:21 മത്സരം അധികസമയത്തിലേക്ക്
22:19 സബ്സ്റ്റിറ്റ്യൂഷന്‍ : വിറ്റ്‌സലിന് പകരം ചാഡ്‌ലി
22:18 മഞ്ഞക്കാര്‍ഡ് : ഡിബ്രൂയ്ന്‍. പനാമ താരത്തെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഡി ബ്രൂയ്ന് മഞ്ഞക്കാര്‍ഡ്. പനാമയുടെ മികച്ച ഫ്രീ കിക്ക് കൊട്ട്വായുടെ കൈകളില്‍ ഭദ്രം.
22:16 ബുണ്ടസ്ലീഗ താരമായ തോര്‍ഗന്‍ നായകന്‍ ഈഡന്‍ ഹസാര്‍ഡിന്റെ സഹോദരനാണ്.
22:12 സബ്സ്റ്റിറ്റ്യൂഷന്‍ : മെര്‍ട്ടെന്‍സിന് പകരം തോര്‍ഗന്‍ ഹസാര്‍ഡ്‌.
22:11 പനാമാ ബോക്സിനരികില്‍ ബെല്‍ജിയത്തിന് ഫ്രീകിക്ക് !
22:04ഗോള്‍ !! ലുകാക്കു !! മികച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍ ബെല്‍ജിയത്തിന് മൂന്നാം ഗോള്‍. പന്തുമായി മുന്നേറിയ ഹസാര്‍ഡ്‌ പന്ത് ഇടത് വിങ്ങിലെ മുന്നേറിയ ലുകാക്കുവിന് കൈമാറുകയായിരുന്നു. ഗോളിയുമായി നേര്‍ക്കുനേര്‍ നിന്ന ലുകാക്കു പന്ത് പോസ്റ്റിലേക്ക് തുടുത്തുവിട്ടു..
22:03 സബ്സ്റ്റിറ്റ്യൂഷന്‍ : ബെല്‍ജിയം; കരാസ്കോയ്ക്ക് പകരം ഡെമ്പലെ
21:57 ഗോള്‍ !! ലുകാക്കു !! ചെമ്പടയുടെ ഗോള്‍ നില ഇരട്ടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ റോമേലോ ലുകാക്കു !! അസിസ്റ്റ് ഡിബ്രൂയ്ന്‍. ഇടതു വിങ്ങില്‍ നിന്നും പുറത്തേക്ക് ഡ്രിബിള്‍ ചെയ്ത് നീങ്ങിയ ഹസാര്‍ഡ്‌ ബോക്സിനുള്ളിലുണ്ടായിരുന്ന ഡിബ്രൂയന് പാസ് ചെയ്യുന്നു. രണ്ട് പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് ഉള്ളിലേക്ക് കടന്ന ഡിബ്രൂയ്ന്‍ ലുകാക്കുവിന് പന്ത് ലോബ് ചെയ്ത് കൊടുക്കുന്നു. ലുകാക്കുവിന്റെ ഹെഡ്ഡര്‍ പനാമാ പോസ്റ്റിലേക്ക്.. ടീം എഫോര്‍ട്ടില്‍ പിറന്ന മനോഹരമായൊരു ഗോള്‍ !
21:52 ഡബിള്‍ സബ്സ്റ്റിറ്റ്യൂഷന്‍ : പനാമ ; ഹോസെ റോഡ്രിഗസിന് പകരം ഡയസ്, ബാര്‍സേനസിന് പകരം ടോറസ്
21:48 മറ്റൊരു പനാമാ താരത്തിന് മഞ്ഞക്കാര്‍ഡ്: ഗോഡോയി. ഇതോടെ അഞ്ച് പനാമാ താരങ്ങളാണ് മഞ്ഞ കാര്‍ഡില്‍ ഉള്ളത്.
21:47 ഒരു മറുപടി ഗോള്‍ നേടാനുള്ള പനാമയുടെ ശ്രമത്തിനുമേല്‍ റഫറിയുടെ ഓഫ് സൈഡ് ഫ്ലാഗ് !
21:42 ഒരു ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിന്റെ അക്രമത്തിന് മൂര്‍ച്ചകൂടിയിരിക്കുകയാണ്. ഡി ബ്രൂയ്ന്റെ ഒരു സെറ്റ് പീസ്‌ തലനാരിഴയ്ക്കാണ് പനാമ പോസ്റ്റ്‌ കടന്നുപോയത്..
21:36 ഗോള്‍ !! മെര്‍ട്ടെന്‍സ് !! രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടില്‍ മെര്‍ട്ടെന്‍സിന്റെ സൂപ്പര്‍ വോളി !! ഷൂട്ട്‌ ചെയ്യാനുള്ള ലുകാക്കുവിന്റെ ശ്രമം പനാമ പ്രതിരോധത്തില്‍ തട്ടി പ്രതിഫലിച്ച് മെര്‍ട്ടെന്‍സിനുനേരെ.. മെര്‍ട്ടെന്‍സിന്റെ ഒരു ക്ലാസിക് വോളി പനാമാ ഗോള്‍കീപ്പറെ മറികടന്ന് പോസ്റ്റിന്റെ ഇടത് കോര്‍ണറിലേക്ക് !! ക്ലാസിക് വോളി !!
21:34 രണ്ടാം പകുതി
21:18 ഹാഫ് ടൈം

21:17 ഫൗള്‍ ! മഞ്ഞക്കാര്‍ഡ് ! പനാമയുടെ ബെര്‍ക്കെനസിന്
21:16 അധികസംയാമായി രണ്ട് മിനുട്ട് അനുവദിച്ചിരിക്കുന്നു.
21:13 മത്സരം ആദ്യപകുതിയുടെ അവസാന അഞ്ച് മിനുട്ടിലേക്ക് കടക്കുമ്പോള്‍
21:10 ഹസാര്‍ഡിന്റെ ത്രൂ ബോള്‍ ലുകാക്കുവിലേക്ക് എത്തുന്നതിന് മുന്‍പ് തന്റെ പോസീഷനില്‍ നിന്നും കയറി വന്ന പനാമാ ഗോള്‍കീപ്പര്‍ തട്ടി തെറിപ്പിക്കുന്നു. തിരിച്ച് പന്ത് ബെല്‍ജിയത്തിന്റെ കാല്‍ക്കലേക്ക്. അപ്പോഴേക്കും ഇടത് വിങ്ങിലെത്തിയ ഹസാര്‍ഡിനെതിരെ പനാമയുടെ ഫൗള്‍.
21:08 ഹസാര്‍ഡ്‌ !! ഷോട്ട് !! പനാമ ബോക്സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ ഹസാര്‍ഡിന്റെ ഷോട്ട് മുന്നോട്ട് വന്ന് ആങ്കില്‍ കവര്‍ ചെയ്ത പനാമാ ഗോള്‍കീപ്പര്‍ തടുക്കുന്നു.
21:05 ബെല്‍ജിയത്തിന്റെ ബോക്സില്‍ പനാമയുടെ മുന്നേറ്റം. ബെല്‍ജിയത്തിന്റെ പ്രതിരോധ നിറയെ സമ്മര്‍ദത്തിലാക്കിക്കൊണ്ട് പനാമ കോര്‍ണര്‍ സ്വന്തമാക്കുന്നു. കോര്‍ണറില്‍ ബെല്‍ജിയത്തിന്റെ ക്ലിയറന്‍സ്. ആക്രമകരമായി കാണപ്പെട്ട കൗണ്ടര്‍ അറ്റാക്ക് പനാമാ ഗോളിയുടെ കൈകളിലേക്ക്..
21:00 ഫ്രീ കിക്ക് !! അതിന് പിന്നാലെ കോര്‍ണര്‍ ! ബെല്‍ജിയത്തിന്റെ ഓരോ സെറ്റ് പീസുകളും അപകടകരമാം വിധം പോസ്റ്റിലേക്ക് അടുക്കുകയാണ്. കളി അരമണിക്കൂറിലേക്ക് കടക്കുമ്പോള്‍ യൂറോപ്പിലെ ഏറ്റവും അക്രമ ഫുട്ബോള്‍ കളിക്കുന്ന ബെല്‍ജിയത്തിനെ പ്രതിരോധിക്കാനായി എന്നത് പനാമയ്ക്ക് നേട്ടമാണ്.
20:57 ബെല്‍ജിയത്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം… ഇരു വിങ്ങുകളില്‍ നിന്നും മധ്യനിരയില്‍ നിന്നും ഒരുപോലെ അക്രമ ഫുട്ബോള്‍ പുറത്തെടുക്കുകയാണ് ബെല്‍ജിയം. ഡീപ് മിഡ് റോളില്‍ കളിക്കുന്ന ഡി ബ്രൂയ്നില്‍ നിന്നടക്കം ഷോട്ട് വരുന്നു.. എവിടെ പ്രതിരോധിക്കണം.. ആരെ മാര്‍ക്ക് ചെയ്യണം എന്നറിയാതെ പരുങ്ങുകയാണ് പനാമ..
20:53 ഷോട്ട് !! ഡിബ്രൂയ്ന്‍ !! ഡി ബ്രൂയിന്റെ മനോഹരമായൊരു ഒരു ലോങ്റേഞ്ച് ശ്രമം പോസ്റ്റില്‍ നിന്നും ഇഞ്ചുകള്‍ അകലത്തില്‍ പുറത്തേക്ക്..
20:51 ചാന്‍സ് !! ബെല്‍ജിയം. വലതുവിങ്ങില്‍ നിന്നും ലുകാക്കുവിന്റെ കാലിലേക്ക് വന്ന പന്ത് പനാമയുടെ ടോറസ് സ്ലൈഡിങ് ടാക്ളിങ്ങിലൂടെ പ്രതിരോധിക്കുന്നു..
20:49 ഷോട്ട് !! മെര്‍ട്ടെന്‍സ് !! മെര്‍ട്ടെന്‍സിന്റെ ഷോട്ട് പനാമയുടെ സൈഡ് നെറ്റില്‍.
20:49 മഞ്ഞക്കാര്‍ഡ് : പനാമയുടെ എറിക് ഡേവിസ്
20:46 പനാമയുടെ ദുര്‍ബലമായ ഫ്രീകിക്ക് ബെല്‍ജിയം അനായാസം പ്രതിരോധിക്കുന്നു.
20:44 മഞ്ഞക്കാര്‍ഡ് !! ബെല്‍ജിത്തിന്റെ മ്യൂനര്‍ /strong>
20:42 
മികച്ചൊരു അക്രമ ഫുട്ബോളാണ് ബെല്‍ജിയം പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. ഈഡന്‍ ഹസാര്‍ഡും ലുകാക്കുവും മെര്‍ട്ടെന്‍സും അടങ്ങുന്ന മുന്നേറ്റനിര ഏത് സമയവും പനാമയുടെ വല കുലുക്കിയേക്കും.. ഷോട്ട് !! ഹസാര്‍ഡ്‌ !! പനാമ പ്രതിരോധതാരത്തിന്റെ മിസ്‌ പാസ് കൈവശപ്പെടുത്തിയ ഹസാര്‍ഡ്‌ ഫസ്റ്റ് ചാന്‍സില്‍ തന്നെ ഷൂട്ട്‌ ചെയ്യുന്നു. ഷോട്ട് തലനാരിഴയ്ക്ക് നിയര്‍ പോസ്റ്റിന് വെളിയില്‍.
20:37 
കളിയുടെ നിയന്ത്രണം മുഴുവനും ഡി ബ്രൂയ്നും വിറ്റ്സലും അടങ്ങുന്ന ബെല്‍ജിയന്‍ മധ്യനിരയുടെ പക്കലാണ് എന്ന് തെളിയിക്കുന്നതാന് ആദ്യ അഞ്ച് മിനുട്ടുകള്‍.. ഷോട്ട് !! മെര്‍ട്ടിനസിന്റെ ഒരു ഷോട്ട് പനാമയുടെ പോസ്റ്റിലേക്ക്. ഗോളി അത് തട്ടി തെറിപ്പിക്കുന്നു..
20:33 
ബൊയാറ്റയുടെ ഫൗളില്‍ ബെല്‍ജിയം ഹാഫില്‍ പനാമയ്ക്ക് ഫ്രീകിക്ക്. ബോക്സിലേക്ക് വന്ന ഷോട്ട് കോട്ട്വയുടെ കൈകളില്‍ ഭദ്രം.
20:32
കഴിഞ്ഞ പത്തൊമ്പത് മത്സരങ്ങളിലും വിജയിച്ച ബെല്‍ജിയത്തിന്‍റേത് ലോകകപ്പിലെ തന്നെ ഏറ്റവും ശക്തരായ മധ്യനിരയും അക്രമനിരയുമാണ്.
20:31 കിക്കോഫ്‌ !
20:25
ഇരു രാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചു കഴിഞ്ഞു. ആദ്യ ലോകകപ്പ് കളിക്കുന്ന പനാമയ്ക്ക് ഇത് അതി വൈകാരികമായ നിമിഷം. ഏതു നിമിഷവും കിക്കോഫ്‌..
20:15 ഫോര്‍മേഷന്‍
3-4-3 എന്ന ഫോര്‍മേഷനിലാണ് കരുത്തരായ ബെല്‍ജിയം ഇറങ്ങുന്നത്. 4-3-3 എന്ന ഫോര്‍മേഷനിലാകും പനാമ കളിക്കുക. പരുക്കേറ്റ വിന്‍സന്റ് കമ്പനിക്ക് പകരം സെല്‍റ്റിക് എഫ്‌സിയുടെ സെന്‍റര്‍ ബാക്ക് ബൊയാറ്റയെ ഉള്‍പ്പെടുത്തിയാണ് ബെല്‍ജിയം സ്ക്വാഡ്.

FIFA World Cup 2018 Live Streaming Score Belgium vs Panama Live Score: ഈഡന്‍ ഹസാര്‍ഡും ലുകാക്കുവും മെര്‍ട്ടെന്‍സും ഡി ബ്രൂയ്നും ബത്ഷുവായിയും അടങ്ങിയ പ്രതിഭാധനരായ ഒരു സ്ക്വാഡ് ആണ് ബെല്‍ജിയത്തിന്റെത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 43 ഗോളുകളുമായി യൂറോപ്പിലെ ടോപ്‌സ്കോറര്‍മാരായിരുന്നു ബെല്‍ജിയം.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 live score belgium vs panama live streaming bel vs pan

Next Story
FIFA WORLD CUP 2018: ഫുട്ബോൾ ചരിത്രമെഴുതിയത് : താരാട്ട് മുതൽ വെടിയുണ്ടവരെ
The moderation of comments is automated and not cleared manually by malayalam.indianexpress.com