മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഐസ്‌ലന്റിനെതിരെ സമനില വഴങ്ങിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായ മെസ്സിയുടെ സംഘവും. അർജന്റീനൻ നായകൻ പാഴാക്കി കളഞ്ഞ പെനാൽറ്റി ലക്ഷ്യം കണ്ടിരുന്നെങ്കിൽ ഒരു പക്ഷെ ലാറ്റിനമേരിക്കൻ പോരാളികൾ വിജയം കണ്ടേനെ.

എങ്കിലും മത്സരത്തിന് പിന്നാലെ വിജയം നഷ്ടപ്പെട്ടത് തന്റെ പിഴവ് കൊണ്ടാണെന്ന് സമ്മതിച്ചിരിക്കുകയാണ് അർജന്റീനയുടെ നായകനായ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി. ഒരു സമനിലയേക്കാൾ മികച്ച ഫലം അർജന്റീന അർഹിച്ചിരുന്നുവെന്നാണ് ലയണൽ മെസ്സിയുടെ വാദം.

മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മെസ്സിയുടെ ഏറ്റുപറച്ചിൽ. “പെനാൽറ്റി പാഴായത് ഏറെ വേദനിപ്പിക്കുന്നു. ഇതിനേക്കാൾ മികച്ച ഫലം മത്സരത്തിൽ അർജന്റീന അർഹിച്ചതാണ്. എങ്കിലും ഇനിയുളള മത്സരങ്ങൾ ജയിക്കാൻ അർജന്റീന ശ്രമിക്കും,” ലയണൽ മെസ്സി പറഞ്ഞു.

ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലന്റിനോട് സമനില വഴങ്ങിയതോടെ അർജന്റീനയുടെ ക്വാർട്ടർ സാധ്യതകളും കരിനിഴലിലായിട്ടുണ്ട്. കരുത്തരായ അർജന്റീനയും ക്രൊയേഷ്യയും ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയ്ക്ക് ചെറിയ പ്രതിസന്ധിയാവില്ല സമ്മാനിക്കുക.

പെനാൽറ്റി പാഴാക്കിയതോടെ കേരളത്തിലെ ഫുട്ബോൾ പ്രേമികളിൽ ബഹുഭൂരിപക്ഷവും സോഷ്യൽ മീഡിയയിലൂടെ മെസ്സി ആരാധകരെ ലക്ഷ്യമിട്ട് ട്രോളുകൾ കൊണ്ട് ആക്രമണം നടത്തുകയാണ്. ഏതായാലും പെനാൽറ്റി മിസ് ആക്കിയതിലെ വേദന തുറന്നുപങ്കുവച്ച താരം അടുത്ത മത്സരങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അർജന്റീനയുടെ ആരാധകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook