FIFA World Cup 2018: മോസ്കോ: ചരിത്രം കുറിച്ച് ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെ. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇറങ്ങിയ എംബാപ്പെ ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തമാക്കിയിരിക്കുന്നത്.
1982 ലോകകപ്പില്‍ സ്പെയിനെതിരെ ഇറങ്ങിയ ബ്രൂണോ ബെല്ലോണിന്റെ റെക്കോര്‍ഡാണ് എംബാപ്പെ മറി കടന്നത്. 19 വര്‍ഷവും 178 ദിവസുമാണ് എംബാപ്പെയ്ക്ക് പ്രായം. ബ്രൂണോയേക്കാള് പത്ത് ദിവസത്തെ ചെറുപ്പവുമായാണ് താരം ഓസ്ട്രേലിയയ്ക്കെതിരെ ഇറങ്ങിയത്.
അതേസമയം, കളി രണ്ടാം പകുതയിലേക്ക് കടക്കുമ്പോള്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയിലാണ്. രണ്ട് ഗോളുകളും പിറന്നത് പെനാല്‍റ്റിയിലാണ്. ഫ്രാന്‍സിന് വേണ്ടി അന്റോണിയോ ഗ്രീസ്മാനും ഓസ്ട്രേലിയയ്ക്കായി ജെഡിനാക്കുമാണ് ഗോള്‍ നേടിയത്.
കിരീടം നേടുമെന്ന പ്രതീക്ഷയുള്ള ടീമായ ഫ്രാന്‍സിനെ വിദഗ്ധമായി പൂട്ടാന്‍ ഇതുവരേയും ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രതിരോധത്തില്‍ ഊന്നിയാണ് ഓസീസിന്റെ കളി. അതേസമയം, ഫ്രാന്‍സിന് ഫിനിഷിങിലേയും കോ-ഓര്ഡിനേഷനിലേയും പിഴവ് വിനയാകുന്നുണ്ട്.
ഫ്രാൻസ് നിരയിൽ മാറ്റം. മുന്നേറ്റ നിരയിൽ ഗ്രീസ്മെനെ പിൻവലിച്ച് പകരം ജെറൂഡിനെയും ഡെംപെലെയ്ക്ക് പകരം ഫെകിറിനെയും ഇറക്കി. അതേസമയം ഓസീസ് നിരയിൽ മുന്നേറ്റത്തിൽ നിന്ന് നബൂട്ടിനെ പിൻവലിച്ച് പകരം ജൂറികിനെയും കളത്തിലിറക്കി.