FIFA World Cup 2018: ഇന്നലെ നടന്ന സ്പെയിന്-ഇറാന് മൽസരത്തിലെ ഏറ്റവും രസകരമായ കാഴ്ചകളിലൊന്ന് ഇറാന് താരത്തിന്റെ ഫ്ളിപ്പ് ത്രോയ്ക്കുള്ള ശ്രമമായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു ഇറാന്റെ പ്രതിരോധ താരമായ മിലാദ് മുഹമ്മദിയുടെ ത്രോ ശ്രമം നടന്നത്.
സ്പെയിന്റെ ഗോള്‍ പോസ്റ്റിന് അരികില്‍ വച്ചായിരുന്നു ത്രോ. അതുകൊണ്ട് ഗോളിലേക്കുള്ള അവസരം തുറന്നിടുന്നതാകണം ത്രോ എന്ന ചിന്തയില്‍ നിന്നായിരുന്നു മിലാദിന്റെ ബുദ്ധിയില്‍ ഫ്ളിപ്പ് ത്രോയുടെ ഐഡിയ ഉദിച്ചത്. പന്തുമായി പിന്നോട് പോയ താരം മുന്നോട്ട് ഓടി വന്ന് ഫ്ളിപ്പ് ചെയ്ത് പന്ത് എറിയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം താരം പന്തെറിയന്നുതില് നിന്നും പിന്മാറുകയായിരുന്നു.
Milad Mohammadi arrived in Russia with the sole intention of becoming a meme and I have a lot of time for that. #IRNSPA pic.twitter.com/siZiBaBsgG
— Tom Clazie Flynn (@TomClazieFlynn) June 20, 2018
ഒടുവില്‍ താരം സാധാരണ രീതിയില്‍ തന്നെ ത്രോ തന്നെ ചെയ്യുകയായിരുന്നു. മിലാദിന്റെ പാളിയ ഫ്ളിപ്പ് ത്രോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. എന്നാല്‍ ഇതിനിടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എങ്ങനെ ശരിയായി ഫ്ളിപ്പ് ത്രോ ചെയ്യാമെന്ന് കാണിച്ച് തരുന്നതാണ് വീഡിയോ.
ഫിഫ അണ്ടര്‍ 20 വിമണ്‍ ലോകകപ്പ് 2008 ലെ വീഡിയോയാണ് വൈറലായി മാറുന്നത്. ബ്രസീല്‍ താരം ലീയയുടെ ഫ്ളിപ്പ് ത്രോയാണ് വീഡിയോയിലുള്ളത്. ഫ്ളിപ്പ് ചെയ്ത് ലിയോ കൃത്യമായി ത്രോ ചെയ്തെന്ന് മാത്രമല്ല ബ്രസീല്‍ ഗോള്‍ നേടുകയും ചെയ്തു.