scorecardresearch
Latest News

ആഹ്ലാദത്തിലെ ആംഗ്യം വിലങ്ങായി? ക്‌സാക്കയ്‌ക്കും ഷാഖിരിക്കും എതിരെ അന്വേഷണം

FIFA World Cup 2018: കഴുകന്റെ ചിഹ്നം കൈകൊണ്ട് കാണിച്ചതും ഷൂസിൽ കൊസോവയുടെ ചിഹ്നം പതിച്ചതുമാണ് പരാതിക്കാധാരം

ആഹ്ലാദത്തിലെ ആംഗ്യം വിലങ്ങായി? ക്‌സാക്കയ്‌ക്കും ഷാഖിരിക്കും എതിരെ അന്വേഷണം

FIFA World Cup 2018: മോ​​സ്കോ: സെർബിയക്കെതിരായ മൽസരത്തിലെ വിജയം ആഘോഷിച്ച രീതിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ സ്വിറ്റ്സർലൻഡ് താരങ്ങളായ ഗ്രനിത് ക്‌സാക്കയ്‌ക്കും ജെർദൻ ഷാഖിരിക്കും എതിരെ അന്വേഷണം.

മൽസരത്തിൽ ഷാഖിരി വിജയഗോൾ നേടിയതിന് പിന്നാലെ ഇരട്ടത്തലയുളള കഴുകന്റെ ചിഹ്നം കൈകൊണ്ട് കാണിച്ച് നാവ് പുറത്തേക്ക് നീട്ടിയാണ് ഷാഖിരിയും ക്‌സാക്കയും വിജയം ആഘോഷിച്ചത്. അൽബേനിയൻ പതാകയിലെ കഴുകന്റെ ചിഹ്നമായിരുന്നു ഇത്.

ഇതോടെ ഇരുതാരങ്ങൾക്കുമെതിരെ നടപടിയാവശ്യപ്പെട്ട് സെർബിയയാണ് ഫിഫയെ സമീപിച്ചത്. സെർബിയയുടെ പരാതിയിൽ ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സെർബിയക്കെതിരെയും പരാതിയുണ്ട്. മൽസരം നിയന്ത്രിച്ച റഫറിക്കെതിരെ കയർത്തതിനും അധിക്ഷേപിച്ച് സംസാരിച്ചതിനുമാണ് കോച്ചിനെതിരെ ഫിഫ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

അതേസമയം കഴുകന്റെ ചിഹ്നം കാണിച്ചതിനെ ഗോളാഘോഷം മാത്രമാണെന്ന് ഷാഖിരി വിശദീകരിച്ചു. എന്നാൽ എതിർ കളിക്കാർക്ക് തന്നോട് ഇഷ്‌ടമില്ലാത്തതിനാലാണ് അങ്ങിനെ കാണിച്ചതെന്നാണ് ‌ ക്‌സാക്ക വിശദീകരിച്ചത്. ഇരു താരങ്ങളുടെ ഷൂസിൽ ഇവരുടെ ജന്മനാടായ കൊസോവയുടെ ചിഹ്നവും ഉണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 inquiry against switzerland players and serbian coach

Best of Express