FIFA World Cup 2018: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ചൂടു പിടിക്കുമ്പോള്‍ മൈതാനത്തിന് പുറത്ത് താരങ്ങള്‍ ഏറ്റുമുട്ടുകയാണ്. ഇംഗ്ലണ്ടും സ്വീഡനും, ക്രൊയേഷ്യയും റഷ്യയും തമ്മിലാണ് ഇന്നത്തെ മത്സരങ്ങള്‍. ഇതിന് മുന്നോടിയായി ഇംഗ്ലണ്ടിന്റേയും സ്വീഡന്റേയും ഇിതഹാസ താരങ്ങളായ ഡേവിഡ് ബെക്കാമും സ്ലാട്ടന് ഇബ്രാഹിമോവിച്ചും പരസ്പരം വെല്ലുവിളിച്ചിരിക്കുകയാണ്.
ട്വിറ്ററിലൂടെ സ്ലാട്ടനാണ് ബെക്കാമിനെ വെല്ലുവിളിച്ച് ആദ്യം രംഗത്തെത്തിയത്. ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കുകയും സ്ലാട്ടന്റെ ടീമായ സ്വീഡന് ജയിക്കുകയും ചെയ്താല്‍ താന്‍ ഇകിയയില് നിന്നും താന്‍ പറയുന്നത് വാങ്ങിത്തരണമെന്നായിരുന്നു സ്ലാട്ടന്റെ വെല്ലുവിളി. അതേസമയം സ്വീഡന് തോറ്റാല്‍ ബെക്കാം പറയുന്നിടത്തു നിന്നും ഡിന്നര്‍ നല്‍കാമെന്നും സ്ലാട്ടന് പറഞ്ഞു.
Yo @davidbeckham if @England wins I buy you dinner where ever you want in the world, but if Sweden wins you buy me what ever I want from @IKEASverige ok? pic.twitter.com/9z9xx89JjS
— Zlatan Ibrahimović (@Ibra_official) July 6, 2018
സ്ലാട്ടന്റെ വെല്ലുവിളി ഉടനെ തന്നെ ബെക്കാം ഏറ്റെടുക്കുകയും ചെയ്തു. ഒപ്പം തന്റെ വക ഒരു നിബന്ധനയും ബെക്കാം മുന്നോട്ട് വെച്ചു. ഇംഗ്ലണ്ട് ജയിച്ചാല്‍ ഇംഗ്ലണ്ടിന്റെ ജഴ്സിയണിഞ്ഞ് സ്ലാട്ടന് വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ കളി കാണാന്‍ എത്തണമെന്നായിരുന്നു ഇംഗ്ലണ്ട് ഇതിഹാസ താരത്തിന്റെ വെല്ലുവിളി. ഇതോടെ ഇരുവരുടേയും ചാറ്റ് കണ്ടു നിന്ന ആരാധകര്‍ക്കും ആവേശമായി.
ഇരുവരുടേയും ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു കൊണ്ട് ഫുട്ബോള്‍ ക്ലബ്ബായ എല്‍എ ഗാലക്സി ബെറ്റ് ഔദ്യോഗികമായങ്ങ് പ്രഖ്യാപിക്കുകയും ചെയ്തു. ആരാധകരും ബെറ്റ് ഏറ്റെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ടും സ്വീഡനും ഏറ്റുമുട്ടുമ്പോള്‍ ആരായിരിക്കും ജയിക്കുമെന്നാണ് ഇനി അറിയേണ്ടത്.
The terms of the deal have been set #SWEENG pic.twitter.com/9bJ3D5nHWv
— LA Galaxy (@LAGalaxy) July 6, 2018
Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ