FIFA World Cup 2018: ബെര്‍ലിന്‍: ലോകകപ്പിന് മുമ്പു തന്നെ ജര്‍മ്മന്‍ ടീമിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ വട്ടം കറങ്ങിയിരുന്നു. പിന്നാലെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായതോടെ ജര്‍മ്മനിയുടെ നില ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥകളിലൊന്നായി മാറിയിരിക്കുകയാണ്. കോച്ച് ജോക്കിം ലോവിന്റെ രാജി ആവശ്യപ്പെട്ട് പലരും രംഗത്തെത്തി കഴിയുകയും ചെയ്തു.
ഇപ്പോഴിതാ ജര്‍മ്മന്‍ താരമായ മൊസ്യൂട്ട് ഓസില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഓസീലിന്റെ ഒപ്പോടു കൂടി എര്‍ദോഗന് ഓസില്‍ നല്‍കിയ ജഴ്‌സി എര്‍ദോഗാന്‍ തിരികെ അയച്ചിരിക്കുകയാണ്. ഗുന്‍ഡോഗന്‍ നല്‍കിയ ജഴ്‌സിയും തിരികെ അയച്ചിട്ടുണ്ട്.
എര്‍ദോഗന് ഒപ്പം നിന്ന് ചിത്രമെടുത്തതും അദ്ദേഹത്തിന് ജഴ്‌സി കൈമാറിയതും ഓസിലിനും ഗുന്‍ഡോഗനുമെതിരെയും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരുവരേയും ടീമില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ലോകകപ്പില്‍ ഓസിലിന് പകരക്കാരനായി ഇറക്കിയതിന് പിന്നിലും ഇതാണ് കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്.
ജര്‍മ്മന്‍ താരമായ ഓസിലിന്റെ വേരുകള്‍ തുര്‍ക്കിയിലാണ്. എര്‍ദോഗന് നല്‍കിയ ജഴ്‌സിയില്‍ എന്റെ പ്രസിഡന്റിന് ബഹുമാനത്തോടെ എന്നായിരുന്നു ഓസില്‍ എഴുതിയിരുന്നത്. ഇതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ ലോകകപ്പില്‍ തോറ്റ് ടീം ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയതോടെ എര്‍ദോഗന് അത് പിടിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് അദ്ദേഹം ജഴ്‌സികള്‍ തിരിച്ചയച്ചത്.
എര്‍ദോഗന്‍ പ്രതീക്ഷിച്ച പ്രകടനം അവര്‍ പുറത്തെടുത്തില്ലെന്ന് അദ്ദേഹത്തിന്റെ വക്താക്കളില്‍ ഒരാള്‍ പറഞ്ഞതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്.