Fifa World Cup 2018 : ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എ മത്സരത്തില്‍ ഈജിപ്തിനെതിരെ സൗദിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി വിജയിച്ചത്. സൗദിക്ക് വേണ്ടി സലേമും സല്‍മാനും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഈജിപ്തിന്റെ ആശ്വാസഗോള്‍ നേടിയത് മുഹമ്മദ് സലാഹ് ആണ്.
മുഹമ്മദ് സലാഹ് എന്ന ലിവര്‍പൂള്‍ സൂപ്പര്‍സ്റ്റാര്‍ നേടിയ സെറ്റ് പീസ് ഗോളില്‍ ലോകകപ്പ് യോഗ്യത നേടിയ ഈജിപ്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഉറൂഗ്വെയും ആതിഥേയരായ അടങ്ങുന്ന ഗ്രൂപ്പില്‍ ഇടംനേടിയ ടീം റഷ്യയില്‍ നിന്ന് പോവുക ഒരു വിജയം പോലും നേടിയില്ല എന്ന നിരാശയിലാകും.
സൗദിയോട് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടില്‍ മുഹമ്മദ് സലാഹ് ഈജിപ്തിനായി ഗോള്‍ നേടിയപ്പോള്‍ സൌദിയെ തോല്‍പ്പിച്ചുകൊണ്ട് ഈജിപ്ത് തങ്ങളുടെ ആദ്യ വിജയം നേടും എന്ന് പ്രതീക്ഷിച്ചിരുന്നു.
നാല്‍പത്തി ഒന്നാം മിനുട്ടില്‍ ഈജിപ്തിന്റെ പ്രതിരോധത്തിലെ പിഴവ് സൗദിക്ക് അനുകൂലമായൊരു പെനാല്‍റ്റി നേടിക്കൊടുത്തു. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഗോള്‍കീപ്പര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഈജിപ്തിന്റെ നാല്‍പത്തിയഞ്ചുകാരനായ എസ്സാം എല്‍ഹദാരി മികച്ചൊരു ഡൈവിലൂടെ പെനാല്‍റ്റി സേവ് ചെയ്യുന്നു.
മിനുട്ടുകള്‍ക്കകം തന്നെ ഈജിപ്തിന്റെ പ്രതിരോധത്തിലെ പിഴവ് സൗദിക്ക് വീണ്ടുമൊരു പെനാല്‍റ്റി നേടി നേടികൊടുക്കുന്നു. ആദ്യപകുതിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റിയില്‍ സൗദിയുടെ സല്‍മാന് ഗോള്‍ ! ഈ ലോകകപ്പില്‍ സൌദി അറേബ്യ നേടുന്ന ആദ്യ ഗോളാണിത്.
രണ്ടാം പകുതി പൂര്‍ണമായും സൗദി അറേബ്യ കീഴടക്കുകയായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും സൗദി ഈജിപ്തിനെ കവച്ചുവച്ചു. തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ സൗദിയുടെ സലേം എടുത്ത ഷോട്ട് ഈജിപ്ത് ഗോളിയെ മറികടന്ന് ഫാര്‍ പോസ്റ്റിലേക്ക്. വൈകിവന്ന ഗോളില്‍ സൗദിക്ക് ആദ്യ വിജയം. ഇതോടെ ഒരു വിജയവുമായി ഈജിപ്ത് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി. എല്ലാ മത്സരത്തിലും പരാജയപ്പെട്ട ഫറാവോമാര്‍ക്ക് നാട്ടിലേക്ക് മടക്കം..