scorecardresearch
Latest News

റഷ്യന്‍ പ്രധാനമന്ത്രിയെ കാഴ്‌ചക്കാരനാക്കി ക്രെയേഷ്യന്‍ വനിതാ പ്രസിഡന്റിന്റെ നൃത്തം

പ്രസിഡന്റ് ആണെന്ന ഭാവം പോലും കാണിക്കാതെ കിറ്ററോവിച്ച് ക്രൊയേഷ്യന്‍ ടീമിനൊപ്പം വിജയം ആഘോഷമാക്കി

റഷ്യന്‍ പ്രധാനമന്ത്രിയെ കാഴ്‌ചക്കാരനാക്കി ക്രെയേഷ്യന്‍ വനിതാ പ്രസിഡന്റിന്റെ നൃത്തം

2018 ഫിഫ ലോകകപ്പില്‍ സൈമിഫൈനലിലേക്ക് ക്രെയേഷ്യ കടന്നതിന് പിന്നാലെ ക്രെയേഷ്യന്‍ പ്രസിഡന്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. 1998ന് ശേഷം ഇത് ആദ്യമായാണ് രാജ്യം സെമിയില്‍ കടക്കുന്നത്. ക്രെയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റ് കൊളിന്ദ ഗര്‍ബാര്‍ കിറ്ററോവിച്ച് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിന്റെ അടുത്ത് നിന്ന് ആഘോഷിക്കുന്ന വീഡിയോ ആണ് ആദ്യം വൈറലായി മാറിയത്.

വിഐപി സെക്ഷനില്‍ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോവിനേയും സാക്ഷിയാക്കിയാണ് കിറ്ററോവിച്ച് നൃത്തം ചെയ്ത് ആഘോഷിച്ചത്. ഇതിന് പിന്നാലെ ദേശീയ ടീമിന് ഒപ്പവും ഇവര്‍ വിജയം ആഘോഷിച്ചു. പ്രസിഡന്റ് ആണെന്ന ഭാവം പോലും കാണിക്കാതെ കിറ്ററോവിച്ച് ക്രെയേഷ്യന്‍ ടീമിനൊപ്പം ആഘോഷമാക്കി. സോഷ്യൽ മീഡിയയില്‍ ഏറെ പ്രശംസയാണ് വനിതാ പ്രസിഡന്റിന് ഇപ്പോള്‍ ലഭിക്കുന്നത്. ഡെന്‍മാര്‍ക്കിന് എതിരായ മത്സരത്തിലും ടീമിന് പിന്തുണ അറിയിച്ച് സ്റ്റേഡിയത്തില്‍ എത്തിയ പ്രസിഡന്റിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്രെയേഷ്യ നാല് കിക്കുകള്‍ വലയിലെത്തിച്ചപ്പോള്‍ റഷ്യക്ക് മൂന്നെണ്ണമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളൂ. സ്വീഡനെ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് സെമിയില്‍ ക്രെയേഷ്യയുടെ എതിരാളികൾ.

സാക്ഷാൽ അർജന്റീനയെ വരെ മലർത്തിയടിച്ച റഷ്യൻ ലോകകപ്പിലെ ഏറ്റവും കരുത്തർ എന്ന വിശേഷണവുമായിറങ്ങിയ ക്രെയേഷ്യയ്ക്കു മേൽ ആതിഥേയരായ റഷ്യയുടെ ആധിപത്യമാണ് ആദ്യ പകുതിയുടെ ഹൈലൈറ്റ്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ക്രെയേഷ്യൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി റഷ്യൻ മുന്നേറ്റ നിര ആക്രമങ്ങൾ അഴിച്ചു വിട്ടു. ഫിനിഷിങ്ങിലെ പാളിച്ചകൾ റഷ്യൻ പടയ്ക്കു വിനയായി. ബോൾ പൊസിഷനിൽ ക്രെയേഷ്യ ആണ് മുന്നിൽ എങ്കിലും ഒറ്റപ്പെട്ട റഷ്യയുടെ കൗണ്ടറുകൾ മനോഹരമായിരുന്നു. 2-2 സ്കോര്‍ നേടി നിന്നപ്പോഴാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. ഷൂട്ട് ഔട്ടിൽ (4 -3 ) എന്ന സ്കോറിന് ആതിഥേയരെ മറി കടന്നു ക്രെയേഷ്യ സെമി ഫൈനൽ ഉറപ്പിച്ചു.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 croatian president celebrates her countrys win in front of russian pm video goes viral