Latest News

FIFA World Cup 2018: ലോകകപ്പ് സ്വപ്‌നങ്ങൾ തകർത്ത കവാനിയെ താങ്ങിപ്പിടിച്ച റൊണാൾഡോയ്‌ക്ക് നിറഞ്ഞ കൈയ്യടി

FIFA World Cup 2018: ഉറുഗ്വോ താരം എഡിൻസൻ കവാനിയുടെ ഇരട്ട ഗോളിലാണ് പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർന്നത്

FIFA World Cup 2018: ഉറുഗ്വോയോട് തോറ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പിന്റെ പടിയിറങ്ങുകയാണ്. ഉറുഗ്വോ താരം എഡിൻസൻ കവാനിയുടെ ഇരട്ട ഗോളിലാണ് പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർന്നത്. ആവേശം നിറഞ്ഞ മൽസരത്തിൽ പോർച്ചുഗലിനെ 2-1 നാണ് ഉറുഗ്വോ വീഴ്‌ത്തിയത്.

77-ാം മിനിറ്റിലായിരുന്നു കവാനി ഉറുഗ്വോയ്‌ക്കായി ആദ്യ ഗോൾ നേടിയത്. 55-ാം മിനിറ്റിൽ പോർച്ചുഗലിനു വേണ്ടി പെപ്പെ ഗോളടിച്ചു. പക്ഷേ 62-ാം മിനിറ്റിൽ കവാനി അടുത്ത ഗോളടിച്ചു. ഇതോടെ വിജയം ഉറുഗ്വോയ്‌ക്ക് സ്വന്തം.

മൈതാനത്ത് ചിര വൈരികളായി പോരാടിയെങ്കിലും പരുക്കേറ്റ കവാനിയെ പോർച്ചുഗൽ നായകൻ മൈതാനത്ത് പുറത്തെത്തിച്ച് ഫുട്ബോൾ ലോകത്തിന് തന്നെ മാതൃകയായി. 70-ാം മിനിറ്റിലായിരുന്നു കവാനിയ്‌ക്ക് പരുക്കേറ്റത്. മുടന്തി നടന്ന കവാനിയെ റൊണാൾഡോ താങ്ങിപ്പിടിച്ച് മൈതാനത്തിന് പുറത്തെത്തിച്ചു. റൊണാൾഡോയുടെ പ്രവൃത്തി കണ്ട് ഗ്യാലറിയിൽ ഉണ്ടായിരുന്നവർ കൈയ്യടിച്ചു. പരുക്കു മൂലം കവാനിയ്‌ക്ക് പിന്നീട് കളിക്കാൻ സാധിച്ചില്ല.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 cristiano ronaldos on field gesture

Next Story
FIFA World Cup 2018 : റഷ്യയില്‍ പയറ്റി തെളിയിക്കാന്‍ ‘കൊറിയന്‍ മെസി’ ലീ സൂങ് വൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com