scorecardresearch
Latest News

‘രാജ്യത്ത് കാലു കുത്തിയാല്‍ കൊന്നുകളയും’; കൊളംബിയന്‍ താരങ്ങള്‍ക്കെതിരെ വധഭീഷണി

FIFA World Cup 2018: ആന്ദ്രേ എസ്‌കോബാറിനെ സെല്‍ഫ് ഗോളിന്റെ പേരില്‍ വെടിവച്ച് കൊന്നതിന്റെ 24-ാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് വീണ്ടും കൊളംബിയന്‍ താരങ്ങള്‍ക്കെതിരെ വധഭീഷണി ഉയരുന്നത്

‘രാജ്യത്ത് കാലു കുത്തിയാല്‍ കൊന്നുകളയും’; കൊളംബിയന്‍ താരങ്ങള്‍ക്കെതിരെ വധഭീഷണി

FIFA World Cup 2018: തങ്ങളുടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റിയില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മറുവശത്ത് തളര്‍ന്നു വീഴാനായിരുന്നു കൊളംബിയയ്‌ക്ക് വിധി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും തുല്യത പാലിച്ച കളിയില്‍ വിജയിയെ കണ്ടെത്തിയത് പെനാല്‍റ്റിയിലൂടെയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ കൊളംബിയ പുറത്തേക്കും യാത്രയായി.

4-3നായിരുന്നു പെനാല്‍റ്റിയില്‍ കൊളംബിയയുടെ വിജയം. കൊളംബിയന്‍ താരങ്ങളായ മാത്തേയസ് ഉറിബേ, കാര്‍ലോസ് ബെക്ക എന്നിവരാണ് പെനാല്‍റ്റി മിസ് ആക്കിയത്. ഇതോടെ താരങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയ്‌ക്ക് കാരണായ പെനാല്‍റ്റിയ്‌ക്ക് കാരണക്കാരനായ സാഞ്ചസിന് കൊളംബിയ താരങ്ങളുടെ വധഭീഷണിയുണ്ടായിരുന്നു.

ശേഷം ഇംഗ്ലണ്ടിനെതിരായ കളിയില്‍ സാഞ്ചസിന്റെ ഫൗളില്‍ നിന്നും ലഭിച്ച പെനാല്‍റ്റിയിലാണ് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ സാഞ്ചസിന് വീണ്ടും വധ ഭീഷണിയുണ്ടായിരുന്നു. ഇപ്പോഴിതാ പെനാല്‍റ്റി മിസ് ആക്കിയവര്‍ക്കെതിരേയും വധ ഭീഷണികള്‍ ഉയരുകയാണ്.

കൊളംബിയന്‍ ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെയാണ് ബെക്കയ്‌ക്കും മത്തേയസിനുമെതിരെ വധ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇരുവരും കൊളംബിയയില്‍ മടങ്ങിയെത്തിയാല്‍ വധിക്കുമെന്നാണ് ഭീഷണി. ‘കൊളംബിയയില്‍ കാലു കുത്തിയാല്‍ കൊന്നുകളയുമെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി ചിലരുടെ ഭീഷണി. ഫുട്‌ബോളിനെ ജീവിതവും മരണവുമായി കാണുന്ന കൊളംബിയന്‍ ജനത ഇതിനു മുമ്പും പരാജയപ്പെട്ട ടീമിന് വധഭീഷണി മുഴക്കിയിട്ടുണ്ട്.

ഇതിഹാസ താരം ആന്ദ്രേ എസ്‌കോബാറിനെ സെല്‍ഫ് ഗോളിന്റെ പേരില്‍ വെടി വച്ച് കൊന്നതിന്റെ 24-ാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് വീണ്ടും കൊളംബിയന്‍ താരങ്ങള്‍ക്കെതിരെ വധഭീഷണി ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Fifa world cup 2018 colombia players who missed penalty against england receive death threats