Latest News

കവിത കരച്ചിലായി, ഫ്രഞ്ച് വിപ്ലവത്തില്‍ ‘ചോരപൊടിഞ്ഞ്’ അര്‍ജന്‍റീന

കസാന്‍: ഡിഫന്‍സ് മലര്‍ക്കെ തുറന്നിട്ട് അര്‍ജന്റീന തങ്ങളുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തപ്പോള്‍ ഗോള്‍ മഴ തീര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ ജയം. സൂപ്പര്‍ താരം മെസിയടക്കമുള്ള താരങ്ങള്‍ വെറും കാഴ്ച്ചക്കാരായി മാറുകയായിരുന്നു. പതിനൊന്നാം മിനിറ്റില്‍ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ഗ്രീസ്മാനാണ് ഫ്രാന്‍സിന് ഗോള്‍ സമ്മാനിച്ചത്. ബോക്‌സിനുള്ളില്‍ എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിച്ചത്. ഫൗളിന് റോഹോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. പിന്നാലെ എയ്ഞ്ചല്‍ ഡീ […]

കസാന്‍: ഡിഫന്‍സ് മലര്‍ക്കെ തുറന്നിട്ട് അര്‍ജന്റീന തങ്ങളുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തപ്പോള്‍ ഗോള്‍ മഴ തീര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ ജയം. സൂപ്പര്‍ താരം മെസിയടക്കമുള്ള താരങ്ങള്‍ വെറും കാഴ്ച്ചക്കാരായി മാറുകയായിരുന്നു.

പതിനൊന്നാം മിനിറ്റില്‍ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ഗ്രീസ്മാനാണ് ഫ്രാന്‍സിന് ഗോള്‍ സമ്മാനിച്ചത്.
ബോക്‌സിനുള്ളില്‍ എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിച്ചത്. ഫൗളിന് റോഹോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.

പിന്നാലെ എയ്ഞ്ചല്‍ ഡീ മരിയ അര്‍ജന്റീനയെ ഒപ്പമെത്തിക്കുകയായിരുന്നു. 41ാം മിനിറ്റിലാണ് ഏഞ്ചല്‍ ഡി മരിയ ആണ് അര്‍ജന്റീനയ്ക്കായി സമനില ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി ഉടന്‍ തന്നെ അര്‍ജന്റീന ലീഡ് നേടി.

48 ാം മിനിറ്റില്‍ മെര്‍ക്കാഡോയിലൂടെയാണ് അര്‍ജന്റീന ലീഡ് നേടിയത്. 57ാം മിനിറ്റില്‍ ബെഞ്ചമിന്‍ പെവാര്‍ഡിലൂടെയാണ് ഫ്രാന്‍സ് സമനില ഗോള്‍ നേടിയത്. എംബാപ്പെ 64ാം മിനിറ്റിലും 68ാം മിനിറ്റിലും നേടിയ ഗോളുകള്‍ ഫ്രാന്‍സിനെ മുന്നിലെത്തിക്കുകയായിരുന്നു. അവസാന നിമിഷം ഹെഡ്ഡറിലൂടെ അഗ്യൂറോയാണ് അർജന്‍റീനയുടെ മൂന്നാം ഗോള്‍ നേടിയത്.

ഡിഫന്‍സിലെ വീഴ്ച്ചയാണ് അര്‍ജന്റീനയ്ക്ക് വിനയായത്. ഒരിക്കല്‍ പോലും മെസിയ്ക്ക് കളിയില്‍ മേല്‍ക്കൈ നേടാനാകാത്തതും തിരിച്ചടിയായി. അതേസമയം, ഫ്രാന്‍സ് ജയിച്ചെങ്കിലും പ്രകടനം പ്രതീക്ഷിച്ച അത്ര ഗംഭീരമായില്ല. ആക്രമണത്തിന് വേഗതയില്ലാത്തത് മത്സരത്തിലുടനീളം വെളിവായിരുന്നു.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fifa world cup 2018 argentina looses to france and ends their journey

Next Story
FIFA World Cup 2018 : റഷ്യയില്‍ പയറ്റി തെളിയിക്കാന്‍ ‘കൊറിയന്‍ മെസി’ ലീ സൂങ് വൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express