FIFA Football World Cup 2018 Live Streaming, Russia vs Saudi Arabia Football Live Score Streaming: മോസ്കോ: നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മറ്റൊരു ഫുട്ബോള്‍ ലോകകപ്പിന് കൂടി വിസില്‍ മുഴങ്ങി. റഷ്യയിലെ ലുഷ്‌കിനി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മൽസരത്തില്‍ ആതിഥേയരായ റഷ്യയ്‌ക്ക് സൗദി അറേബ്യയ്‌ക്കുമേല്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകളുടെ വിജയം. പകരക്കാരനായിറങ്ങിയ ചെറിഷേവ് റഷ്യയ്‌ക്ക് വേണ്ടി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഗാസിന്‍സ്കിയും സ്യൂബയും ഗോളോവിനും ഓരോ ഗോള്‍ വീതം നേടി. 1934ന് ശേഷം ഒരു ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

ലൈവ് അപ്‌ഡേറ്റുകള്‍ ചുവടെ :

മറ്റൊരു ഫിഫ ഫുട്ബോള്‍ ലോകകപ്പ് കൂടി !

ഫുള്‍ടൈം

22 : 24 ഗോള്‍ !! വീണ്ടും ഗോള്‍ !! ബോക്സിനരികില്‍ വീണുകിട്ടിയ ഫീ കിക്കില്‍ മനോഹരമായൊരു സെറ്റ് പീസ്‌ ഗോള്‍ ! സൗദിയുടെ പ്രതിരോധ കൊട്ടയേയും ഗോള്‍കീപ്പറെയും കവച്ചുവെച്ചുകൊണ്ട് ഗോളോവിന്റെ കൃത്യതയാര്‍ന്നൊരു സെറ്റ് പീസ്‌ ഗോള്‍ ബോക്സിന്റെ വലത് കോര്‍ണറിലേക്ക് തറച്ചുകയറി !

22 : 21 ഗോള്‍ !!! റഷ്യ വീണ്ടും !! വീണ്ടും ചെറിഷേവ് !! ഇടത് വിങ്ങില്‍ പന്ത് ശേഖരിച്ച ചെറിഷേവിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം. ബോക്സിലേക്ക് മുന്നേറിയ താരം ഗോള്‍കീപ്പറെ കവച്ചുവെച്ചുകൊണ്ട് മനോഹരമായൊരു ഷോട്ട് തുടുക്കുന്നു. ബോക്സിന്റെവ് വലത് കോര്‍ണറിലേക്ക് ഈസി ഫിനിഷ്. ഏതൊരു ഗോളിക്കും അസാധ്യമായൊരു ക്യാച്ച് !

22 : 21 തൂണ്ണൂറ് മിനുട്ടിലേക്ക് കടക്കുമ്പോഴും റഷ്യന്‍ സമ്മര്‍ദ്ദത്തില്‍ വലയുന്ന ഒരു സൗദി ടീമിനെയാണ് കാണാന്‍ സാധിക്കുന്നത്. അധിക സമയമായി മൂന്ന് മിനുട്ട് കൂടി ചേര്‍ക്കപ്പെടും.

22 : 11 എണ്‍പത് മിനുട്ട് പിന്നിടുമ്പോള്‍ പന്തിന്റെ പൊസഷനില്‍ മുന്നില്‍ നില്‍ക്കുന്നത് സൗദിയാണ് എങ്കിലും മത്സര ഫലത്തില്‍ പൂര്‍ണമായ ആധിപത്യം റഷ്യയ്ക്കാണ്.

ഗോള്‍ !!!

22 : 01 ഗോള്‍ !!! സ്യൂബയുടെ ആദ്യ ടച്ച് ഗോളിലേക്ക്. മത്സരത്തില്‍ ഗോള്‍ അടിക്കുന്ന രണ്ടാമത്തെ സബ് ആണ് സ്യൂബ. രണ്ടാം ഗോള്‍ നേടിയ ചെറിഷേവും സബ് ആയിരുന്നു.

22 : 00 എഴുപതാം മിനുട്ടില്‍ റഷ്യയ്ക്ക് മറ്റൊരു സബ്സ്റ്റിറ്റ്യൂഷന്‍. സ്മോളോവിന് പകരം സ്യൂബ.

21 : 56 ഇതുവരേക്കും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ സൗദി അറേബ്യയ്ക്ക് സാധിച്ചിട്ടില്ല.

21 : 54 അറുപത്തിമൂന്ന് മിനുട്ടുകള്‍ പിന്നിടുമ്പോള്‍ രണ്ട് സബ്സ്റ്റിറ്റ്യൂഷനുകള്‍. സൗദിയുടെ അബ്ദുള്ള ഒതയ്ഫിന് പകരം ഫഹദ് അല്‍ മുവല്ലദും. റഷ്യയുടെ സമദേവിന് പകരം കുറിയേവും മൈതാനത്തേക്ക്.

21 : 49 അറുപതാം മിനുട്ടിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ എണ്‍പത്തിയേഴ് ശതമാനം പാസുകളും കൃത്യമാണ്. സൗദിക്ക് എഴുപത്തിയാറ് ശതമാനം കൃത്യതയാര്‍ന്ന പാസുകള്‍ മാത്രമാണ് നല്‍കാന്‍ സാധിച്ചിട്ടുള്ളത്. പരിശീലനത്തിലുള്ള മികവും ഹോം സപ്പോര്‍ട്ടും ആനുകൂല്യമായെടുത്ത് ഇതുപോലെ മുന്നേറുകയാണ് എങ്കില്‍ കന്നി മത്സരത്തില്‍ ആതിഥേയരെല്ലാം വിജയിച്ചു എന്ന ലോകകപ്പ് പാരമ്പര്യം നിലനിര്‍ത്താന്‍ റഷ്യയ്ക്കാകും.

21 : 46 ചാന്‍സ് !! സൗദി !! സൗദിയുടെ ആദ്യ ക്ലോസ് ചാന്‍സ്. ഇടത് വിങ്ങില്‍ നിന്നും ബോക്സിലേക്ക് മികച്ചൊരു ക്രോസ്. രണ്ട് മുന്നേറ്റനിര താരങ്ങള്‍ക്ക് ബോക്സിലെത്താന്‍ സാധിച്ചെങ്കിലും ഇന്ച്ചുകള്‍ വ്യത്യാസത്തില്‍ പത്ത് മിസ്സാകുന്നു.

21 : 43 പ്രതിരോധത്തിലെ പിഴവുകള്‍ വീണ്ടും സൗദിക്ക് വിനയാകുന്നതായി കാണാം. റഷ്യന്‍ മുന്നേറ്റത്തെ ഒട്ടും തന്നെ മാര്‍ക്ക് ചെയ്യുന്നില്ല എന്ന് മാത്രമല്ല ഒരുവിധത്തിലും സമ്മര്‍ദം ചെലുത്തുന്നില്ല.

21 : 34  രണ്ടാം പകുതി ആരംഭിച്ചിരിക്കുന്നു. പകുതിക്ക് പിരിയുമ്പോള്‍  ഇരുടീമുകളുടെയും പരിശീലകര്‍ കൊണ്ടുവരുന്ന തന്ത്രങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നിര്‍ണായകമാണ്. റഷ്യയുടെ മുന്നേറ്റത്തെ തടുക്കുക എന്നതോടൊപ്പം തന്നെ ഗോള്‍ അവസരമുണ്ടാക്കുകയും വേണം എന്നത് സൗദിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ആദ്യ പകുതിയില്‍ മികച്ച ഒരു മുന്നേറ്റത്തിന് പോലും വഴിയൊരുക്കാന്‍ സൗദിക്ക് ആയിരുന്നില്ല.

21​ : 19  ഹാഫ് ടൈം

21 : 16

ഗോള്‍ നില ഇരടിപ്പിച്ച് റഷ്യ. മികച്ചൊരു പാസിങ് ഗേമില്‍ ഗോള്‍ നില ഇരട്ടിപ്പിച്ച് റഷ്യ. ഡെന്നിസ് ചെറിഷേവ് റഷ്യയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. വലത് വിങ്ങില്‍ മുന്നേറിയ റഷ്യന്‍ താരം ബോക്സിന്റെ സെന്‍ററിലേക്കും പിന്നീട് ഇടത് വിങ്ങില്‍ മുന്നേറിയ ചെറിഷേവിന് പാസ് ചെയ്യുകയായിരുന്നു. സൗദിയുടെ നിയര്‍ ബോക്സില്‍ ചെറിഷേവിന്റെ മനോഹരമായ ഫിനിഷ്.

21: 10 : ലോങ് പാസുകളിലൂടെ റഷ്യൻ പ്രതിരോധത്തെ തകർക്കാനുളള ശ്രമമാണ് ഇപ്പോൾ സൗദി താരങ്ങൾ നടത്തുന്നത്. എന്നാൽ മികച്ച നീക്കങ്ങളിലൂടെ റഷ്യൻ പ്രതിരോധം എതിരാളികളെ ഇന്റർസെപ്റ്റ് ചെയ്യുന്ന കാഴ്ചയാണ് മൈതാനത്ത് കാണാനാവുന്നത്.

20: 57 : ഇഞ്ചുറി… അതിനിടെ റഷ്യയുടെ അലൻ സഗോവിന് കൗണ്ടർ അറ്റാക്കിനിടെ പരിക്കേറ്റു. റഫറി മെഡിക്കൽ ടൈം ഔട്ട് അനുവദിച്ചു.

20:55 : പന്തടക്കത്തോടെ കളിക്കാനാണ് ആതിഥേയരായ റഷ്യയുടെ ശ്രമം. അനാവശ്യ നീക്കങ്ങളിലൂടെയോ അപക്വമായ മുന്നേറ്റങ്ങളിലൂടെയോ കളിയിൽ പതറിപ്പോകാതിരിക്കാൻ റഷ്യൻ താരങ്ങൾ ശ്രമിക്കുന്നുവെന്ന് വ്യക്തം. ത്രൂ പാസുകളും ക്രോസുകളും നൽകി മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനുളള പരിശീലകന്റെ തന്ത്രം ഇതുവരെയും ഫലം കണ്ടു.

20: 50  ഫിഫ റാങ്കിംഗിൽ 70ാം സ്ഥാനത്താണ് റഷ്യ. 67ാം സ്ഥാനത്താണ് സൗദി അറേബ്യ. എന്നാൽ റാങ്കിംഗിലെ മേൽക്കോയ്മ നിലനിർത്താൻ സൗദിക്ക് സാധിക്കുന്നില്ല. വിങ്ങുകളിലൂടെ മുന്നേറാനാണ് സൗദിയുടെ ശ്രമം. എന്നാൽ മികച്ചൊരു മുന്നേറ്റം പോലും സൃഷ്ടിക്കാൻ ഏഷ്യൻ രാജ്യത്തിന് സാധിക്കുന്നില്ല.

20: 42  ഉദ്ഘാടന മത്സരം പതിനൊന്ന് മിനുട്ട് പിന്നിടുമ്പോള്‍ ആതിഥേയരായ റഷ്യയ്ക്ക് ഒരു ഗോള്‍ ലീഡ്. സൗദിയുടെ ബോക്സില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ റഷ്യ ലൂസി ഗാസിന്‍സ്കിയുടെ ഹെഡ്ഡറിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. റഷ്യയ്ക്ക് വേണ്ടി ലാസിന്‍സ്കിയുടെ ആദ്യ ഗോളാണ് ഇത്. ഇടതു ബോക്സില്‍ നിന്ന് വന്ന ക്രോസ് ഇടത് ബോക്സിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.

20 : 32  2018 റഷ്യന്‍ ലോകകപ്പിന്റെ വിസില്‍ മുഴങ്ങി മിനുട്ടുകള്‍ക്കകം തന്നെ ആതിഥേയരായ റഷ്യ രണ്ട് മികച്ച മുന്നേറ്റം കണ്ടെത്തി.

20 :30  4-1-2-2-1 ഫോര്‍മേഷനിലാകും സൗദി അറേബ്യ ഇറങ്ങുക. ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ അവസരം ലഭിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് സൗദി.

20: 29 4-2-3-1 എന്ന ഫോര്‍മേഷനിലാകും ആതിഥേയരായ റഷ്യ കളിക്കിറങ്ങുക

20:24  ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്‍റീനോ ആശംസകള്‍ അര്‍പ്പിച്ചു.

20: 20  റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുട്ടിന്‍ ലോകകപ്പ് ഉദ്ഘാടനവേദിയില്‍ സംസാരിക്കുന്നു

20: 10  മികച്ചൊരു ശ്രവ്യ ദൃശ്യമേളയ്ക്ക് തന്നെയാണ് മോസ്കോവിലെ ലുഷ്കിനി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.മുന്‍ ബ്രസീലിയന്‍ മുന്നേറ്റ താരം റൊണാള്‍ഡോയും തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട് ഉദ്ഘാടനവേദിയിലുണ്ട്.

20:01  ഫിഫ ഫുട്ബോള്‍ ലോകകപ്പ് 2019ന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. റോബി വില്ല്യംസിന്റെ പാട്ടോട് കൂടിയാണ് റഷ്യയില്‍ നടക്കുന്ന കാല്‍പന്തിന്റെ മഹാമാമാങ്കത്തിന് സമാരംഭം കുറിച്ചത്.

19: 50  റഷ്യയും സൗദി അറേബ്യയുമായി നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ ലൈനപ്പ്

19:47 ജേതാക്കള്‍ ഒന്ന് മാത്രം

മുന്‍ സ്പാനിഷ് നായകന്‍ ഇകര്‍ കാസിലസ് ലോകകപ്പുമായി

19:44 മറ്റൊരു വാര്‍ത്തയില്‍ ഉരൂഗ്വേക്കെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ പരുക്ക് ഭേദമായ സൂപ്പര്‍ താരം മുഹമദ് സലാഹ് കളിക്കും എന്ന് ഈജിപ്ഷ്യന്‍ പരിശീലകന്‍ ഹെക്റ്റര്‍ കൂപ്പര്‍ അറിയിച്ചു

 

19:15

ലുഷ്കിനി സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ ആരാധകര്‍ ഫിഫ ലോകകപ്പിന്റെ പന്തുമായി. ഫിഫ ലോകകപ്പ് ലൈവ്, സൗദി അറേബ്യ Vs റഷ്യ ലൈവ് . REUTERS/Christian Hartmann

19:00  മോസ്കോവില്‍ നിന്നുള്ള ചിത്രങ്ങള്‍

ലുഷ്കിനി സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ ആരാധകര്‍. ഫിഫ ലോകകപ്പ് ലൈവ്, സൗദി അറേബ്യ Vs റഷ്യ ലൈവ് .  REUTERS/Maxim Shemetov

ലുഷ്കിനി സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ ആരാധകര്‍. ഫിഫ ലോകകപ്പ് ലൈവ്, സൗദി അറേബ്യ Vs റഷ്യ ലൈവ് .REUTERS/Gleb Garanich

ലുഷ്കിനി സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ ആരാധകര്‍. ഫിഫ ലോകകപ്പ് ലൈവ്, സൗദി അറേബ്യ Vs റഷ്യ ലൈവ് .REUTERS/Maxim Shemetov

ലുഷ്കിനി സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ ആരാധകര്‍. ഫിഫ ലോകകപ്പ് ലൈവ്, സൗദി അറേബ്യ Vs റഷ്യ ലൈവ് .REUTERS/Gleb Garanich

ലുഷ്കിനി സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ ആരാധകര്‍ കപ്പിന്റെ മാതൃക ഉയര്‍ത്തിപ്പിടിക്കുന്നു. ഫിഫ ലോകകപ്പ് ലൈവ്, സൗദി അറേബ്യ Vs റഷ്യ ലൈവ് . REUTERS/Carl Recine

മുപ്പത്തിരണ്ട് ടീമുകള്‍ പങ്കെടുക്കുകയും മുപ്പത്തിരണ്ട് ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടനത്തിന് തയ്യാറെടുത്തിരിക്കുകയാണ് രാഷ്യയുടെവ് തലസ്ഥാനമായ മോസ്കോ നഗരം. പതിനൊന്ന് നഗരങ്ങളിലായി നടക്കുന്ന അറുപത്തി നാല് കളികള്‍ക്കായി റഷ്യയോടൊപ്പം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരും ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പിന്റെ ഏറ്റവും പുതിയ വിശേഷങ്ങളുമായി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ